Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

'ദേശീയ ഗാനം കേൾക്കുമ്പോ നാട്ടുകാരെ എഴുന്നേൽപ്പിക്കാൻ നടക്കുന്നോരാ, സൈന്യത്തിന്റെ പ്രകടനം കണ്ടു രോമാഞ്ചം കൊണ്ട് ഉറങ്ങിപ്പോയി'; റിപ്പബ്ലിക് ദിന പരേഡിനിടെ ഉറങ്ങിപ്പോയ കേന്ദ്രപ്രതിരോധ മന്ത്രിയെ പരിഹസിച്ചു സൈബർ ലോകം

'ദേശീയ ഗാനം കേൾക്കുമ്പോ നാട്ടുകാരെ എഴുന്നേൽപ്പിക്കാൻ നടക്കുന്നോരാ, സൈന്യത്തിന്റെ പ്രകടനം കണ്ടു രോമാഞ്ചം കൊണ്ട് ഉറങ്ങിപ്പോയി'; റിപ്പബ്ലിക് ദിന പരേഡിനിടെ ഉറങ്ങിപ്പോയ കേന്ദ്രപ്രതിരോധ മന്ത്രിയെ പരിഹസിച്ചു സൈബർ ലോകം

തിരുവനന്തപുരം: റിപ്പബ്ലിക് ദിന പരേഡു നടക്കുന്നതിനിടെ ഉറങ്ങിപ്പോയ കേന്ദ്ര പ്രതിരോധ മന്ത്രി മനോഹർ പരീക്കറെ പരിഹസിച്ചു സൈബർ ലോകം. രാജ്യം റിപ്പബ്ലിക് ദിനം ആഘോഷിക്കുമ്പോൾ, ചടങ് കാണാനെത്തിയ മന്ത്രി ഇരുന്നുറങ്ങുന്നതിന്റെ ചിത്രം ആഘോഷമാക്കിയിരിക്കുകയാണു ട്രോളർമാർ.

രാജ്യത്തിന്റെ ശോഭനമായ ഭാവി സ്വപ്നം കണ്ടുകൊണ്ട് മന്ത്രി ഉറങ്ങുകയാണെന്നാണ് സോഷ്യൽ മീഡിയിയൽ നിറയുന്ന ട്രോളുകളിലൊന്ന്. 'റിപ്പബ്ലിക് ദിന പരേഡിനിടയിൽ അടുത്ത സർജിക്കൽ സ്ട്രൈക്ക് നടത്തുന്നതിനെ കുറിച്ച് മന്ത്രി ചിന്തിക്കുകയാണ് ശല്യപെടുത്തരുത്' എന്നും ട്വിറ്ററിൽ പരിഹാസമുയർന്നു.

ദേശീയ ഗാനം കേൾക്കുമ്പോൾ നാട്ടുകാരെ എഴുന്നേൽപ്പിക്കാൻ നടക്കുന്നോരാണു സൈന്യത്തിന്റെ പ്രകടനം കണ്ടു രോമാഞ്ചം കൊണ്ട് ഉറങ്ങിപ്പോയതെന്നും പരിഹാസം ഉയർന്നു. സ്ഥലകാല ബോധമില്ലാതെ ഉറങ്ങുന്ന പരീക്കറിനെ സ്ലീപ്പീങ് ബ്യൂട്ടി പരീക്കർ എന്നും വിശേഷിപ്പിച്ചിട്ടുണ്ട്. അതിർത്തിയിൽ പട്ടാളക്കാർ മഞ്ഞും വെയിലും കൊള്ളുമ്പോൾ പ്രതിരോധ മന്ത്രി സുഖമായുറങ്ങുന്നോയെന്നാണു മറ്റൊരു ചോദ്യം.

മുഖ്യാതിഥിയായ അബുദാബി രാജകുമാരൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനരികിൽ ഇരുന്നാണു പരീക്കറിന്റെ ഉറക്കം. വിശിഷ്ടാതിഥികൾക്ക് അരികിലിരുന്ന് രാജ്യത്തെ പ്രതിരോധ മന്ത്രി ഉറങ്ങിയതിനെതിരെ വ്യാപാക പ്രതിഷേധമാണ് ഉയരുന്നത്. മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിയെ കുറിച്ച് നടത്തിയ പ്രസംഗത്തിനിടെയും പരീക്കർ ഉറങ്ങിയിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP