Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'ടൂ ബാഡ്.. വി വിൽ മിസ് യു കമല'..എന്ന് ട്രംപ്; ഇതൊക്കെ എന്തെന്ന് നടൻ അജു വർഗീസ്; തന്റെ കമല സിനിമയെക്കുറിച്ചാണ് അമേരിക്കൻ പ്രസിഡന്റ് പരാമർശിച്ചതെന്ന് അജുവും കൂട്ടരും; പിണറായി വിജയന്റെ ഭാര്യയെയാണോ ഉദ്ദേശിച്ചതെന്നും ട്രോൾ; ഡമോക്രാറ്റിക് അംഗവും ഇന്ത്യൻ വംശജയുമായ കമല ഹാരീസിനെ പരിഹസിച്ചുകൊണ്ടുള്ള ട്രംപിന്റെ ട്രോൾ കേരളക്കരയിലും തകർപ്പൻ ചർച്ച

'ടൂ ബാഡ്.. വി വിൽ മിസ് യു കമല'..എന്ന് ട്രംപ്; ഇതൊക്കെ എന്തെന്ന് നടൻ അജു വർഗീസ്; തന്റെ കമല സിനിമയെക്കുറിച്ചാണ് അമേരിക്കൻ പ്രസിഡന്റ് പരാമർശിച്ചതെന്ന് അജുവും കൂട്ടരും; പിണറായി വിജയന്റെ ഭാര്യയെയാണോ ഉദ്ദേശിച്ചതെന്നും ട്രോൾ; ഡമോക്രാറ്റിക് അംഗവും ഇന്ത്യൻ വംശജയുമായ കമല ഹാരീസിനെ പരിഹസിച്ചുകൊണ്ടുള്ള ട്രംപിന്റെ ട്രോൾ കേരളക്കരയിലും തകർപ്പൻ ചർച്ച

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: : 'ടൂ ബാഡ്.. വി വിൽ മിസ് യു കമല'... അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഈ ട്വീറ്റ് കേരളക്കരയിലും വലിയ ട്രോളിനും ഇടം കൊടുത്തിരിക്കയാണ്. ഇതിലെ കമല ആരാണ് എന്നതാണ് സോഷ്യൽ മീഡിയ ചർച്ചചെയ്യുന്നത്. നടൻ അജു വർഗീസും അമേരിക്കൻ പ്രസിഡന്റിന്റെ ട്വീറ്റ് ഏറ്റെടുത്തിട്ടുണ്ട്. അജു വർഗീസ് നായകനായി അരങ്ങേറ്റം കുറിച്ച് രഞ്ജിത്ത് ശങ്കർ ചിത്രമാണ് കമല. ചിത്രം മികച്ച പ്രതികരണം നേടി തിയേറ്ററിൽ മുന്നേറുമ്പോഴാണ് ട്രംപിന്റെറ ട്വീറ്റ്. അജുവിനേയും രഞ്ജിത്ത് ശങ്കറിനേയും ഉൾപ്പെടുത്തി കൊണ്ട് രസകരമായ ട്രോളും ട്രോളന്മാർ ഇതിനോടകം തന്നെ ഉണ്ടാക്കി കഴിഞ്ഞിട്ടുണ്ട്. ട്രംപിന്റെ ട്വീറ്റ് മാത്രമല്ല ട്രോളും അജൂ വർഗീസ് പങ്കുവെച്ചിട്ടുണ്ട്. ഇതൊക്കെയെന്ത് എന്നു പറഞ്ഞുകൊണ്ടാണ് അജുവർഗീസ് ചിത്രം ഷെയർ ചെയ്തിരിക്കുന്നത്.

അതേസമയം അമേരിക്കയിൽ ചികിൽസക്കെതി മടങ്ങിയ മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാര്യ കമലക്കുള്ള ആശംസയാണ് ഇതെന്ന വ്യാഖയാനവുമായി ചില ട്രോളന്മാരും രംഗത്ത് എത്തിയിട്ടുണ്ട്. മേരിക്കൻ പ്രസിഡന്റ തിരഞ്ഞെടുപ്പിൽ ട്രംപിന്റെ എതിർ സ്ഥാനാർത്തിയായിരുന്നു ഡെമോക്രാറ്റിക് അംഗവും ഇന്ത്യൻ വംശജയുമായ കമല ഹാരീസ്. പ്രചാരണത്തിനുള്ള ഫണ്ട് ഇല്ലാത്തതിനാൽ ഇവർ തിരഞ്ഞെടുപ്പിൽ നിന്ന് പിന്മാറുകയായിരുന്നു. ഇതിനെ പരിഹസിച്ചു കൊണ്ടായിരുന്നു ട്രംപിന്റെ ട്വീറ്റ്. നിങ്ങളുടെ വിചാരണക്ക് നേരിൽ കാണാമെന്ന് കമല മറുപടി ട്വീറ്റും നൽകിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP