Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മതത്തേയും വിശ്വാസത്തേയും മറയാക്കി ആരും രക്ഷപ്പെടില്ല; പിണറായി വിജയൻ സർക്കാർ ഒരു ഉന്നതനേയും സംരക്ഷിച്ചിട്ടില്ല; കൃത്യമായി തെളിവ് കിട്ടിയാൽ അറസ്റ്റ് ഉണ്ടാകും; ബിഷപ്പിനെതിരായ കന്യാസ്ത്രീയുടെ പരാതി അതീവ ഗുരുതരം; സമരം ചെയ്യുന്ന കന്യാസ്ത്രീകൾക്ക് പിന്തുണയുമായി സിപിഎം എംഎൽഎ ടിവി രാജേഷ്

മതത്തേയും വിശ്വാസത്തേയും മറയാക്കി ആരും രക്ഷപ്പെടില്ല; പിണറായി വിജയൻ സർക്കാർ ഒരു ഉന്നതനേയും സംരക്ഷിച്ചിട്ടില്ല; കൃത്യമായി തെളിവ് കിട്ടിയാൽ അറസ്റ്റ് ഉണ്ടാകും; ബിഷപ്പിനെതിരായ കന്യാസ്ത്രീയുടെ പരാതി അതീവ ഗുരുതരം; സമരം ചെയ്യുന്ന കന്യാസ്ത്രീകൾക്ക് പിന്തുണയുമായി സിപിഎം എംഎൽഎ ടിവി രാജേഷ്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ലൈംഗിക പീഡനകേസിൽ പ്രതിയായ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റു ചെയ്യണമെന്ന് ആവശ്യപ്പെട്ട് കൊച്ചിയിൽ കന്യാസ്ത്രീകൾ നടത്തുന്ന സമരത്തിനു പിന്തുണയുമായി ടി.വി. രാജേഷ് എംഎൽഎ. പിണറായി വിജയൻ സർക്കാർ അധികാരത്തിലെത്തിയതു മുതൽ സ്ത്രീ സംരക്ഷണത്തിനു വലിയ പ്രാധാന്യമാണു നൽകുന്നത്. ഒരു ഉന്നതനെയും സംരക്ഷിച്ചിട്ടില്ല. കൃത്യമായ തെളിവു കണ്ടെത്തിയിട്ടാകും ഉന്നതരെ നിയമത്തിന്റെ പിടിയിൽ കൊണ്ടു വരികയെന്നും അദ്ദേഹം ഫേസ്‌ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.

മതത്തെയും വിശ്വാസത്തെയും മറയാക്കി രക്ഷപ്പെടാമെന്ന് ഒരു കുറ്റവാളിയും വ്യാമോഹിക്കേണ്ടതില്ല. അത് ഈ സർക്കാർ ഭരിക്കുമ്പോൾ അനുവദിക്കില്ല. കൃത്യമായ തെളിവു കണ്ടെത്തുക എന്നത് ഏതൊരു കേസിന്റെയും കെട്ടുറപ്പാണ്. കേസ് അന്വേഷണം എന്നതു വൈകാരികമായ ഒരു സമസ്യയല്ല. അതീവഗൗരവമായ പരാതിയാണ് ഉയർന്നു വന്നത്. അതിന്റെ നിജസ്ഥിതി കണ്ടെത്തി കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരണം.

ടി.വി. രാജേഷ് എംഎൽഎയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം:

പ്രമാദമായ കേസുകൾ കേരളം ഇതിനു മുൻപും കണ്ടിട്ടുണ്ട്. അവയെല്ലാം മാസങ്ങളോളം ചർച്ച ചെയ്ത് ഒടുവിൽ മാഞ്ഞുപോകുന്നതിനും കേരളം സാക്ഷിയായിട്ടുണ്ട്. എന്നാൽ 2016ൽ പിണറായി വിജയൻ സർക്കാർ അധികാരത്തിലെത്തിയതു മുതൽ കേരളത്തിന്റെ അനുഭവം വ്യത്യസ്തമാണ്. നിയമവിദ്യാർത്ഥിനിയുടെ കൊലപാതക കേസ് മുതൽ നടിയെ അക്രമിച്ച കേസ് വരെ കേരള സർക്കാർ കൈക്കൊണ്ട ധീരമായ നിലപാടുകൾ ഒരു ഉന്നതനെയും സംരക്ഷിച്ചുകൊണ്ടുള്ളതല്ല എന്നു കേരളത്തിനു നന്നായി അറിയാം. അന്നും ഇന്നും സർക്കാർ സ്ത്രീസംരക്ഷണത്തിനു വലിയ പ്രധാന്യം നൽകുന്നു.

ഒപ്പമുണ്ട് സർക്കാർ എന്നു പറയുന്നതു വെറുതെയല്ലെന്നു രണ്ടര വർഷം കൊണ്ട് എല്ലാതലത്തിലും കേരളം കണ്ടതാണ്. എല്ലാ പഴുതുകളും അടച്ച്, ശക്തമായ തെളിവുകൾ ശേഖരിച്ചാണ് ഇതുവരെ കേസുകളിൽ പൊലീസ് നടപടികൾ കൈക്കൊണ്ടിട്ടുള്ളത്. അതുകൊണ്ടാണ് 'ഉന്നതൻ'മാർക്കൊന്നും നിയമത്തിനു മുന്നിൽ രക്ഷയുടെ വാതിൽ തുറക്കാത്തത്.

മതത്തെയും വിശ്വാസത്തെയും മറയാക്കി രക്ഷപ്പെടാമെന്ന് ഒരു കുറ്റവാളിയും വ്യാമോഹിക്കേണ്ടതില്ല. അത് ഈ സർക്കാർ ഭരിക്കുമ്പോൾ അനുവദിക്കില്ല. കൃത്യമായ തെളിവു കണ്ടെത്തുക എന്നത് ഏതൊരു കേസിന്റെയും കെട്ടുറപ്പാണ്. കേസ് അന്വേഷണം എന്നതു വൈകാരികമായ ഒരു സമസ്യയല്ല. അതീവഗൗരവതരമായ പരാതിയാണ് ഉയർന്നുവന്നത്. അതിന്റെ നിജസ്ഥിതി കണ്ടെത്തി കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരണം.

ഇത്തരം സംഭവങ്ങളിൽ എത്ര ഉന്നതൻ ആയാലും ശിക്ഷിക്കപ്പെടും എന്നു കഴിഞ്ഞ രണ്ടു വർഷത്തെ ചില സംഭവങ്ങൾ ചൂണ്ടിക്കാണിച്ചുതന്നെ ഉറപ്പുപറയാനാകും. കുറ്റവാളികളോട് ഒരു ദാക്ഷിണ്യവും ഉണ്ടാകാൻ പോകുന്നില്ല. അത് ആരായാലും, എത്ര ഉന്നതനായാലും. കൃത്യവും ശക്തവുമായ അന്വേഷണത്തിലൂടെ പൊലീസ് ഈ കേസ് വിജയകരമായി പൂർത്തീകരിക്കും എന്നു തന്നെ പ്രതീക്ഷിക്കുന്നു. കന്യാസ്ത്രീകളുടെ സമരത്തിന് പിന്തുണ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP