Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഭർത്താവിനോട് പരിഭവം പറഞ്ഞാലൊന്നും തീരുന്നതല്ലെന്റെ പരാതികൾ; അക്ഷയ് കുമാറുമൊത്തുള്ള പ്രധാനമന്ത്രിയുടെ അഭിമുഖത്തിന് പിന്നാലെ ട്വിങ്കിൾ ബിജെപിയെ പിന്തുണയ്ക്കുന്നു എന്ന പ്രചരണത്തിന് രസകരമായ മറുപടിയുമായി ട്വീറ്റ്; താൻ ചേരാനാഗ്രഹിക്കുന്നത് വോഡ്കയും ഹാങ്ങ് ഓവറുമുള്ള പാർട്ടിയിലെന്നും മറുപടി

ഭർത്താവിനോട് പരിഭവം പറഞ്ഞാലൊന്നും തീരുന്നതല്ലെന്റെ പരാതികൾ; അക്ഷയ് കുമാറുമൊത്തുള്ള പ്രധാനമന്ത്രിയുടെ അഭിമുഖത്തിന് പിന്നാലെ ട്വിങ്കിൾ ബിജെപിയെ പിന്തുണയ്ക്കുന്നു എന്ന പ്രചരണത്തിന് രസകരമായ മറുപടിയുമായി ട്വീറ്റ്; താൻ ചേരാനാഗ്രഹിക്കുന്നത് വോഡ്കയും ഹാങ്ങ് ഓവറുമുള്ള പാർട്ടിയിലെന്നും മറുപടി

മറുനാടൻ ഡെസ്‌ക്‌

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബോളിവുഡ് നടൻ അക്ഷയ് കുമാറും തമ്മിലുള്ള അഭിമുഖം പുറത്തു വന്നതോടെ രാഷ്ട്രീയ നീരീക്ഷകരും പാർട്ടി പ്രവർത്തകരും ഏറെ ആകാംക്ഷയോടെയാണ് ട്വിങ്കിളിന്റെ ട്വീറ്റിനായി കാത്തിരുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏറ്റവും വലിയ വിമർശകരിൽ ഒരാളായ ട്വിങ്കിളിനെ കുറിച്ച് മോദി അഭിമുഖത്തിൽ പരാമർശിക്കുകയും ചെയ്തിരുന്നു.

കുറച്ചുദിവസം മുൻപാണ് ബോളിവുഡ് നടനും ട്വിങ്കിളിന്റെ ഭർത്താവുമായ അക്ഷയ് കുമാറിന്റെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള അഭിമുഖം പുറത്തുവന്നത്. അക്ഷയ്യുടെ സന്തോഷകരമായ ദാമ്പത്യത്തിന് കാരണം താനാണെന്ന് അഭിമുഖത്തിനിടെ മോദി തമാശയായി പറഞ്ഞിരുന്നു. താൻ അക്ഷയ്കുമാറിന്റെയും ട്വിങ്കിൾ ഖന്നടെയും ട്വിറ്റർ നോക്കാറുണ്ട് എന്ന് മോദി പറഞ്ഞു. എന്നോടുള്ള ദേഷ്യം ട്വിറ്ററിലൂടെ ട്വിങ്കിൾ പ്രകടിപ്പിക്കുന്നതിനാൽ നിങ്ങളുടെ കുടുംബജീവിതത്തിൽ ശാന്തിയും സമാധാനവുമുണ്ടാകും. കാരണം എല്ലാ ദേഷ്യവും ട്വിങ്കിൾ എന്നോട് തീർക്കുകയാണല്ലോ എന്നായിരുന്നു മോദി ട്വിങ്കിളിന്റെ മോദി വിമർശനങ്ങളെ കുറിച്ച് അക്ഷയ് കുമാറിനോട് പറഞ്ഞത്.

എന്നാൽ, ഇതിനെ പോസിറ്റീവ് ആയി നോക്കിക്കാണുകയാണ് ഞാൻ എന്നായിരുന്നു ട്വിങ്കിളിന്റെ പ്രതികരണം. ഞാനെന്ന വ്യക്തി ഇവിടെയുണ്ടെന്നുള്ള ബോധ്യം മാത്രമല്ല, എന്റെ എഴുത്തുകൾ വായിക്കുക കൂടി ചെയ്യുന്നുണ്ട് പ്രധാനമന്ത്രി എന്നും അവർ കൂട്ടിച്ചേർത്തു. എന്നാൽ ട്വിങ്കിളിന്റെ പ്രതികരണം ബിജെപിയെ പിന്തുണക്കുന്നതാണെന്ന തരത്തിൽ വ്യാഖ്യാനിക്കപ്പെട്ടിരുന്നു. ഇതിന് മറുപടിയാണ് ട്വിങ്കിളിന്റെ രസകരമായ ട്വീറ്റ്.

''ഒട്ടും കൂടുതലുമില്ല, ഒട്ടും കുറവുമില്ല. ഒരു പ്രതികരണം അംഗീകാരമായി പരിഭാഷപ്പെടുത്തരുത്. നിലവിൽ ഞാൻ ചേരാനാഗ്രഹിക്കുന്ന പാർട്ടിയിൽ നിരവധി വോഡ്ക ഷോട്ടുകളും പിറ്റേദിവസം ഹാങ്ങ്ഓവറും ഉണ്ടാകും''-ട്വിങ്കിൾ പറഞ്ഞു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP