Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മോദിക്കിട്ട് 'കൊട്ടി' ദൈവത്തെ 'പൊക്കി' ഊർമ്മിള; ഒപ്പം റഡാർ സിഗ്നൽ വളർത്ത് നായയ്ക്ക് ലഭിക്കുന്നുണ്ടെന്ന കുറിപ്പും; റഡാറുകളെ കബളിപ്പിക്കാൻ മേഘങ്ങൾക്ക് കഴിയുമെന്ന മോദിയുടെ വാദത്തിന് കോൺഗ്രസ് സ്ഥാനാർത്ഥി വക ട്വീറ്റ് ട്രോൾ; കുന്നിൻ മുകളിൽ വളർത്തു നായയുമായി ഇരിക്കുന്ന ചിത്രത്തോടൊപ്പം ഊർമ്മിള മതോണ്ട്കർ വക ട്രോൾശരം

മോദിക്കിട്ട് 'കൊട്ടി' ദൈവത്തെ 'പൊക്കി' ഊർമ്മിള; ഒപ്പം റഡാർ സിഗ്നൽ വളർത്ത് നായയ്ക്ക് ലഭിക്കുന്നുണ്ടെന്ന കുറിപ്പും; റഡാറുകളെ കബളിപ്പിക്കാൻ മേഘങ്ങൾക്ക് കഴിയുമെന്ന മോദിയുടെ വാദത്തിന് കോൺഗ്രസ് സ്ഥാനാർത്ഥി വക ട്വീറ്റ് ട്രോൾ; കുന്നിൻ മുകളിൽ വളർത്തു നായയുമായി ഇരിക്കുന്ന ചിത്രത്തോടൊപ്പം ഊർമ്മിള മതോണ്ട്കർ വക ട്രോൾശരം

മറുനാടൻ ഡെസ്‌ക്‌

മുംബൈ: ലോക്‌സഭാ തിരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ കോൺഗ്രസ്-ബിജെപി പോര് ശക്തമായി മുറുകുന്ന വേളയിൽ ഇരു കൂട്ടരും പൊക്കിപ്പിടിച്ചത് എതിർ പാർട്ടി നേതാക്കൾ നടത്തിയ വിവാദ പരാമർശങ്ങളായിരുന്നു. എന്നാലിപ്പോൾ ശാസ്ത്രീയമായ ഒരു അടിസ്ഥാനവുമില്ലാത്ത വാക്കുകൾ പറഞ്ഞതിന് പിന്നാലെ വെട്ടിലായ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ട്രോളാനുള്ള തിരക്കിലാണ് കോൺഗ്രസ് നേതാക്കൾ. കിട്ടിയ അവസരം പാഴാക്കാതെയാണ് മോദിയുടെ 'മേഘ-റഡാർ' വാക്കുകളെ കോൺഗ്രസ് വിമർശിക്കുന്നത്. റഡാറുകളുടെ കണ്ണ് വെട്ടിക്കാൻ മേഘങ്ങൾക്ക് സാധിക്കും എന്ന മോദിയുടെ വാക്കുകളെ കോൺഗ്രസ് സ്ഥാനാർത്ഥിയും നടിയുമായ ഊർമ്മിള മതോണ്ട്കർ ട്രോളിയതാണ് ഇപ്പോൾ സമൂഹ മാധ്യമത്തിൽ ഏറെ ചർച്ചയാകുന്നത്.

തന്റെ വളർത്തു നായയോടൊപ്പം കുന്നിൻ മുകളിൽ നിൽക്കുന്ന ചിത്രം പങ്കുവച്ചാണ് ഊർമ്മിള മോദിക്കിട്ട് ട്രോൾ ശരം എയ്തത്. ട്വീറ്റിൽ ഊർമ്മിളയുടെ വാക്കുകളിങ്ങനെ : 'മേഘങ്ങളില്ലാത്ത, തെളിഞ്ഞ ആകാശത്തിന് ദൈവത്തിന് നന്ദി. അതുകൊണ്ട് എന്റെ അരുമ റോമിയോയുടെ കാതുകൾക്ക് റഡാർ സിഗ്‌നലുകൾ കൃത്യമായി ലഭിക്കും'. വടക്കൻ മുംബൈയിൽ മത്സരിക്കുന്ന ഊർമ്മിളയുടെ പ്രചാരണ പരിപാടികളും ഇതിനോടകം ശ്രദ്ധ നേടിയിരുന്നു.

കഴിഞ്ഞ അഞ്ച് വർഷത്തെ ഭരണത്തിലും പത്രങ്ങൾക്ക് അഭിമുഖം നൽകാതിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിമുഖങ്ങളാണ് ഇപ്പോൾ രാജ്യത്തെ പ്രധാന ചർച്ചാ വിഷയം. ഇത്രയും നാൾ നൽകാതിരുന്നതും ഇപ്പോൾ നൽകുന്നതുമായ അഭിമുഖങ്ങൾക്ക് പിന്നിൽ വ്യക്തമായ അജണ്ട ഉണ്ടെന്ന് എതിരാളികൾ പറയുമ്പോഴും അഭിമുഖങ്ങളിൽ നിറയുന്നത് നല്ല ഒന്നാന്തരം തള്ളുകളാണെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. ന്യൂസ് നേഷനുമായുള്ള അഭിമുഖത്തിൽ സൈനീക മോധാവികൾക്ക് യുദ്ധതന്ത്രം ഉപദേശിച്ചെന്ന മോദിയുടെ പ്രസ്താവന ഏറെ വിവാദം സൃഷ്ടിച്ചിരുന്നു.

പഠാൻകോട്ട് തീവ്രവാദി അക്രമണത്തിന് പിന്നാലെ ഇന്ത്യ, പാക് മണ്ണിലെ തീവ്രവാദി കേന്ദ്രങ്ങൾ അക്രമിക്കാൻ തയ്യാറെടുത്തിരുന്നു. എന്നാൽ നിശ്ചയിച്ച ദിവസം മേഘാവൃതമായിരുന്നതിനാൽ ആക്രമണം മാറ്റിവെക്കണമെന്ന ആവശ്യം സൈനീകമേധാവികൾ ഉന്നയിച്ചു. അതിന്റെ ആവശ്യമില്ലെന്നും മേഘങ്ങൾ ഉള്ളതിനാൽ പാക് റഡാറുകളിൽ ഇന്ത്യൻ യുദ്ധവിമാനങ്ങൾ പതിയില്ലെന്നും ഇത് അക്രമണത്തിന് സുരക്ഷനൽകുമെന്നും താൻ ഉപദേശിച്ചെന്നായിരുന്നു മോദി ന്യൂസ് നേഷനുമായുള്ള അഭിമുഖത്തിൽ അവകാശപ്പെട്ടത്.

എന്നാൽ സാമൂഹ്യ മാധ്യമങ്ങളിൽ ഇത് വലിയ ട്രോളിന് വഴിവെച്ചു. ഇതിന് പിന്നാലെയാണ് താൻ 1988 ൽ ഡിജിറ്റൽ ക്യാമറയിൽ അദ്വാനിയുടെ ഫോട്ടോയെടുത്ത് ഇ-മെയിൽ വഴി ഡൽഹിക്കയച്ചെന്നും പിറ്റേന്നത്തെ പത്രത്തിൽ അത് കളറിൽ അച്ചടിച്ച് വന്നെന്നും മോദി പറയുന്നത്. 1988ൽ താൻ ഡിജിറ്റൽ ക്യാമറയും, ഇ-മെയിലും ഉപയോഗിച്ചെന്ന് പറഞ്ഞതും സോഷ്യൽ മീഡിയയിൽ വലിയ പരിഹാസത്തിന് വഴിവച്ചിരുന്നു. ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചയാകുന്നത് 1992 ൽ മോദി കന്നഡ ടാബ്ലോയിഡിന് നൽകിയ ഒരു അഭിമുഖമാണ്.

നാൽപത് വയസിന് മുമ്പേ താൻ ഗുജറാത്ത് ബിജെപി പ്രസിഡന്റായിരുന്നെന്നും ഗുജറാത്തിലെ ബിജെപിയുടെ വിജയത്തിന്റെ ആണിക്കല്ല് താനാണെന്നും മോദി അഭിമുഖത്തിൽ അവകാശപ്പെടുന്നു. തനിക്ക് ആർഎസ്എസ് പശ്ചാത്തലമുണ്ടെന്നും 1974 ൽ ജയപ്രകാശ് നാരായണൻ ആരംഭിച്ച നവനിർമ്മാണ സേനയിലൂടെയാണ് രാഷ്ട്രീയത്തിലേക്ക് വരുന്നതെന്നും മോദി കന്നഡ ടാബ്ലോയിഡിനോട് പറയുന്നു. ഇതിനിടെ തനിക്ക് എഞ്ചിനീയറിങ്ങ് ഡിഗ്രിയുണ്ടെന്നും മോദി അവകാശപ്പെടുന്നു. ബിജെപിയിലെ സാമ്പത്തീക കാര്യമടക്കമുള്ള എല്ലാ സുപ്രധാന നയപരമായ തീരുമാനങ്ങളും താനാണെടുത്തതെന്നും മോദി അഭിമുഖത്തിൽ അവകാശപ്പെടുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP