Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

'ഗാന്ധി പ്രതിമ തകർക്കപ്പെട്ടതിൽ ക്ഷമചോദിക്കുന്നു; വാഷിങ്ടണിലെ ഇന്ത്യൻ എംബസിക്ക് പുറത്തുള്ള മഹാത്മാ ഗാന്ധിയുടെ പ്രതിമ തകർത്ത സംഭവത്തിൽ ഖേ​ദം പ്രകടിപ്പിച്ച് യുഎസ് അംബാസിഡർ കെൻ ജസ്റ്റർ

'ഗാന്ധി പ്രതിമ തകർക്കപ്പെട്ടതിൽ ക്ഷമചോദിക്കുന്നു; വാഷിങ്ടണിലെ ഇന്ത്യൻ എംബസിക്ക് പുറത്തുള്ള മഹാത്മാ ഗാന്ധിയുടെ പ്രതിമ തകർത്ത സംഭവത്തിൽ ഖേ​ദം പ്രകടിപ്പിച്ച് യുഎസ് അംബാസിഡർ കെൻ ജസ്റ്റർ

മറുനാടൻ ഡെസ്‌ക്‌

വാഷിങ്ടൺ: മഹാത്മ ഗാന്ധിയുടെ പ്രതിമ തകർക്കപ്പെട്ട സംഭവത്തിൽ ഖേദപ്രകടനവുമായി അമേരിക്ക. സംഭവത്തിൽ ക്ഷമ ചോദിക്കുന്നുവെന്ന് ഇന്ത്യയിലെ യുഎസ് അംബാസിഡർ കെൻ ജസ്റ്റർ പറഞ്ഞു. 'ഗാന്ധി പ്രതിമ തകർക്കപ്പെട്ടതിൽ ക്ഷമചോദിക്കുന്നു. ഞങ്ങളുടെ ആത്മാർഥമായ ക്ഷമാപണം സ്വീകരിക്കണം.ജോർജ് ഫ്‌ളോയിഡ് കൊല്ലപ്പെട്ട സംഭവവും അതിനു പിന്നാലെയുണ്ടായ അക്രമവും ക്രൂരതയും ഭയപ്പെടുത്തുന്നതാണ്. എല്ലാ തരത്തിലമുള്ള മുൻവിധികൾക്കും വിവേചനത്തിനും എതിരാണ് ഞങ്ങൾ. ഞങ്ങൾ ഇതു മറികടക്കും. കൂടുതൽ മെച്ചപ്പെടും.' എന്ന് ജസ്റ്റർ ട്വിറ്ററിൽ കുറിച്ചു.

ആഫ്രിക്കൻ-അമേരിക്കൻ വംശജൻ ജോർജ് ഫ്ലോയ്ഡിന്റെ മരണത്തെ തുടർന്ന് നടക്കുന്ന പ്രതിഷേധത്തിനിടെയാണ് വാഷിങ്ടണിലെ ഇന്ത്യൻ എംബസിക്ക് പുറത്തുള്ള മഹാത്മാ ഗാന്ധിയുടെ പ്രതിമ നശിപ്പിക്കപ്പെട്ടത്. സംഭവത്തിന് പിന്നിലാരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. യുഎസ് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP