Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

`ഇതെന്ത് രാഷ്ട്രീയ പ്രവർത്തനമാണ് ഹേ`; ബിജെപി അംഗമായ ശേഷമാണോ നിങ്ങളുടെ മാനസികാവസ്ഥ താഴേക്ക് പോയത്? വട്ടവടയിൽ അഭിമന്യുവിന്റെ വീട്ടിലേക്ക് പോകും വഴി സെൽഫിയെടുത്ത സുരേഷ്‌ഗോപിക്കെതിരെ വി ശിവൻകുട്ടി;ജനങ്ങൾ പ്രതികരിക്കും മുൻപ് അവിടം വിട്ടാൽ നിങ്ങൾക്ക് നല്ലതെന്നും സിപിഎം നേതാവ്

`ഇതെന്ത് രാഷ്ട്രീയ പ്രവർത്തനമാണ് ഹേ`; ബിജെപി അംഗമായ ശേഷമാണോ നിങ്ങളുടെ മാനസികാവസ്ഥ താഴേക്ക് പോയത്? വട്ടവടയിൽ അഭിമന്യുവിന്റെ വീട്ടിലേക്ക് പോകും വഴി സെൽഫിയെടുത്ത സുരേഷ്‌ഗോപിക്കെതിരെ വി ശിവൻകുട്ടി;ജനങ്ങൾ പ്രതികരിക്കും മുൻപ് അവിടം വിട്ടാൽ നിങ്ങൾക്ക് നല്ലതെന്നും സിപിഎം നേതാവ്

തിരുവനന്തപുരം: മഹാരാജാസ് കോളേജിൽ എൻഡിഎഫ് പ്രവർത്തകർ കൊലപ്പെടുത്തിയ എസ്എഫ്‌ഐ നേതാവ് അഭിമന്യുവിന്റെ വട്ടവടയിലെ വീട് സന്ദർശിക്കാനെത്തിയ സുരേഷ്‌ഗോപി സെൽഫിയെടുത്ത വിവാദം തുടരുകയാണ്. നടനെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം തുടരുകയാണ്. സുരേഷ് ഗോപിയെ വിമർശിച്ച് സിപിഎം നേതാവും മുൻ എംഎൽഎയുമായ വി സിവൻകുട്ടി രംഗത്ത്. വട്ടവടയിലെത്തിയ താരത്തെ കണ്ട് ജനങ്ങൾ ചുറ്റും കൂടുകയും സുരേഷ് ഗോപി അവർക്കൊപ്പം നിന്ന് പകർത്തിയ സെൽഫികൾ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ടാണ് ശിവൻകുട്ടിയുടെ വിമർശനം. ഒരു നാടാകെ അഭിമന്യുവിനെ ഓർത്തു വിലപിക്കുമ്പോൾ ഇത്തരം കോപ്രായങ്ങൾ കാണിക്കാൻ എങ്ങനെയാണ് സുരേഷ് ഗോപിക്ക് കഴിയുന്നതെന്ന് ശിവൻകുട്ടി ഫേസ്‌ബുക്ക് പോസ്റ്റിൽ ചോദിക്കുന്നു.

 വി. ശിവൻകുട്ടിയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം

ഇതെന്ത് രാഷ്ട്രീയ പ്രവർത്തനമാണ് ഹേ. ഒരു നാടാകെ മുസ്ലിം വർഗ്ഗീയവാദികൾ കൊന്നെറിഞ്ഞ അഭിമന്യുവിനെ ഓർത്ത് വിലപിക്കുകയാണ്. ഓരോ ദിവസം കഴിയുംതോറും അഭിമന്യുവിന്റെ രക്തസാക്ഷിത്വം നൽകിയ ആഘാതം താങ്ങാനാകാതെ പലരും പൊട്ടിക്കരയുന്ന കാഴ്ചകൾ നവമാധ്യമങ്ങൾ, മാധ്യമങ്ങൾ മുതലായവയിൽ കാണുകയാണ്.

അപ്പോഴാണ് BJPനേതാവും, രാജ്യസഭാ അംഗവുമായ ശ്രീ സുരേഷ്‌ഗോപിയുടെ ഇത്തരം കോപ്രായങ്ങൾ കാണാനിടയായത്. എങ്ങനെയാണ് ഇങ്ങനെ പൊട്ടിച്ചിരിക്കാൻ നിങ്ങൾക്ക് കഴിയുന്നത്. സെൽഫി
എടുക്കാൻ കഴിയുന്ന തരത്തിലേക്ക് നിങ്ങളുടെ മാനസികാവസ്ഥ താഴേക്കു പോയത് താങ്കൾ BJP അംഗമായതിന് ശേഷമാകും എന്നാണ് ഞാൻ കരുതുന്നത്.

എന്തുകൊണ്ടെന്നാൽ അത്രയേറെ ജീർണ്ണമായ രാഷ്ട്രീയമാണ് BJP രാജ്യത്ത് ഉയർത്തുന്നത്. അതിലെ അംഗമായ താങ്കളിൽ നിന്ന് ഇതിൽ കൂടുതലൊന്നും ഈ നാട് പ്രതീക്ഷിക്കുന്നില്ല. ജനങ്ങൾ പ്രതികരിക്കും മുൻപ് അവിടം വിട്ടാൽ നിങ്ങൾക്ക് നല്ലത്.ഇത്രയേറെ അധപതിച്ച രാഷ്ട്രീയം നല്ലതല്ല ഒരാൾക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP