Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചോർന്നൊലിക്കുന്ന ചിതലരിച്ച കെട്ടിടങ്ങൾ; വൃത്തിഹീനമായ ടോയ്‌ലറ്റുകൾ..തുരുമ്പിച്ച കട്ടിലുകൾ..ടാപ്പ് തുറന്നാൽ മലിനജലം; കിടക്കയും തലയിണയും ഷീറ്റും മിക്കയിടത്തും ഉപയോഗിച്ച് പഴകിയത്;. ഈ വക 'ഫൈവ് സ്റ്റാർ' സേവനങ്ങൾക്കാണ് ഇനി മുതൽ പാവപ്പെട്ട പ്രവാസികൾ കൂടി സർക്കാരിന് പണം നൽകേണ്ടത്: മലമ്പുഴയിലെ ക്വാറന്റൈൻ കേന്ദ്രത്തിന്റെ ദുരവസ്ഥ കാട്ടുന്ന വീഡിയോ ഷെയർ ചെയ്ത് വി.ടി.ബൽറാം

ചോർന്നൊലിക്കുന്ന ചിതലരിച്ച കെട്ടിടങ്ങൾ; വൃത്തിഹീനമായ ടോയ്‌ലറ്റുകൾ..തുരുമ്പിച്ച കട്ടിലുകൾ..ടാപ്പ് തുറന്നാൽ മലിനജലം; കിടക്കയും തലയിണയും ഷീറ്റും മിക്കയിടത്തും ഉപയോഗിച്ച് പഴകിയത്;. ഈ വക 'ഫൈവ് സ്റ്റാർ' സേവനങ്ങൾക്കാണ് ഇനി മുതൽ പാവപ്പെട്ട പ്രവാസികൾ കൂടി സർക്കാരിന് പണം നൽകേണ്ടത്: മലമ്പുഴയിലെ ക്വാറന്റൈൻ കേന്ദ്രത്തിന്റെ ദുരവസ്ഥ കാട്ടുന്ന വീഡിയോ ഷെയർ ചെയ്ത് വി.ടി.ബൽറാം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: പ്രവാസികൾ തിരിച്ചുവരുമ്പോൾ ക്വാറന്റൈനിൽ കഴിയാൻ പണം മുടക്കണമെന്ന സംസ്ഥാന സർക്കാർ നിലപാട് വിവാദമായിരിക്കുകയാണ്. കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷം ഇതിനെതിരെ രംഗത്ത് വന്നു. പ്രവാസികൾ അനുഭവിക്കുനന മാനസിക വിഷമം സർക്കാർ മനസ്സിലാക്കിയിട്ടില്ലെന്ന വിമർശനവും ഉയർന്നിട്ടുണ്ട്. അതിനിടെ ഭരണപരിഷ്‌ക്കാര കമ്മീഷൻ ചെയർമാന്റെ മണ്ഡലത്തിലെ ഒരു ക്വാറന്റൈൻ കേന്ദ്രത്തിൽ പ്രവേശിക്കപ്പെട്ട പ്രവാസികൾ ചിത്രീകരിച്ച വീഡിയോകൾ വി.ടി.ബൽറാം പങ്കുവച്ചു. 'ചോർന്നൊലിക്കുന്ന, ചിതലരിച്ച ഹോസ്റ്റൽ മുറികൾ, സ്‌കൂൾ/കോളേജ് കെട്ടിടങ്ങൾ. വൃത്തിഹീനമായ ടോയ്‌ലറ്റുകൾ. തുരുമ്പിച്ച കട്ടിലുകൾ. ടാപ്പ് തുറന്നാൽ മലിനജലം.പ്രവാസികൾക്ക് ആകെ നൽകുന്നത് ബക്കറ്റ്, മഗ്, പേസ്റ്റ്, ബ്രഷ്, സോപ്പ് ഓരോന്നു വീതം. കിടക്കയും തലയിണയും ഷീറ്റും ചിലയിടത്ത് മാത്രം. മിക്കയിടത്തും ഉപയോഗിച്ച് പഴകിയത്. പിന്നെ മൂന്ന് നേരം കമ്മ്യൂണിറ്റി കിച്ചൻ നിലവാരത്തിലുള്ള 25 രൂപയുടെ ഭക്ഷണം.

ഇതൊക്കെത്തന്നെ സംസ്ഥാന സർക്കാരല്ല വഹിക്കുന്നത്, അതത് പഞ്ചായത്തുകൾ പൊതുജന സഹായത്തോടെ അറേഞ്ച് ചെയ്യുന്നതാണെന്നും ബൽറാം തന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ കുറിച്ചു.

ഇത് ക്യാബിനറ്റ് റാങ്കുള്ള ഭരണപരിഷ്‌ക്കാര കമ്മീഷൻ ചെയർമാന്റെ മണ്ഡലത്തിലെ ഒരു ക്വാറന്റീൻ കേന്ദ്രത്തിൽ നിന്ന് അവിടെ പ്രവേശിക്കപ്പെട്ട പ്രവാസികൾ ചിത്രീകരിച്ച വിഡിയോകൾ. പ്രവാസികൾക്കായി കേരള സർക്കാർ ഒരുക്കിയ ക്വാറന്റീൻ സൗകര്യങ്ങളിൽ പലതിന്റേയും അവസ്ഥയാണിത്. ചോർന്നൊലിക്കുന്ന, ചിതലരിച്ച ഹോസ്റ്റൽ മുറികൾ, സ്‌കൂൾ/കോളേജ് കെട്ടിടങ്ങൾ. വൃത്തിഹീനമായ ടോയ്‌ലറ്റുകൾ. തുരുമ്പിച്ച കട്ടിലുകൾ. ടാപ്പ് തുറന്നാൽ മലിനജലം.

പ്രവാസികൾക്ക് ആകെ നൽകുന്നത് ബക്കറ്റ്, മഗ്, പേസ്റ്റ്, ബ്രഷ്, സോപ്പ് ഓരോന്നു വീതം. കിടക്കയും തലയിണയും ഷീറ്റും ചിലയിടത്ത് മാത്രം. മിക്കയിടത്തും ഉപയോഗിച്ച് പഴകിയത്. പിന്നെ മൂന്ന് നേരം കമ്മ്യൂണിറ്റി കിച്ചൻ നിലവാരത്തിലുള്ള 25 രൂപയുടെ ഭക്ഷണം. ഇതൊക്കെത്തന്നെ സംസ്ഥാന സർക്കാരല്ല വഹിക്കുന്നത്, അതത് പഞ്ചായത്തുകൾ പൊതുജന സഹായത്തോടെ അറേഞ്ച് ചെയ്യുന്നു. ക്വാറന്റീൻ സ്ഥലങ്ങൾ മിക്കതും വിവിധ സംഘടനകളും സ്ഥാപനങ്ങളും സർക്കാരിന് സൗജന്യമായി വിട്ടുകൊടുത്തത്. ഭക്ഷണച്ചെലവ് തഹസീൽദാർ ഏറ്റെടുക്കുമെന്ന് ഇടക്കാലത്ത് ഉത്തരവുണ്ടായിരുന്നു. പക്ഷേ തൊട്ടടുത്ത ദിവസം അത് മാറ്റി വീണ്ടും പഞ്ചായത്തുകളുടെ തലയ്ക്ക് വച്ചു.

ഈ വക 'ഫൈവ് സ്റ്റാർ' സേവനങ്ങൾക്കാണ് ഇനി മുതൽ പാവപ്പെട്ട പ്രവാസികൾ കൂടി സർക്കാരിന് പണം നൽകേണ്ടത്.

മറ്റൊരു പോസ്റ്റിൽ വി.ടി.ബൽറാം ഇങ്ങനെ കുറിച്ചു:

ലോക കേരളസഭക്ക് വന്ന പ്രവാസി മുതലാളിമാർക്ക് ഫൈവ് സ്റ്റാർ ഹോട്ടലിൽ താമസവും ഒരു ദിവസത്തെ ഭക്ഷണത്തിന് മാത്രം 4,850 രൂപ ചെലവഴിക്കുന്നതുമൊക്കെ അനാവശ്യ ധൂർത്തല്ലേ, പൊതുപണത്തിന്റെ വിനിയോഗത്തിൽ അൽപ്പം മിതത്വം ആയിക്കൂടെ എന്ന് ചോദിച്ചപ്പോൾ അതിന്റെ പേരിൽ വലിയ സൈബർ ആക്രമണമായിരുന്നു ഞങ്ങളൊക്കെ നേരിടേണ്ടി വന്നത്.

എന്നാൽ ഇന്നിതാ പ്രവാസ ലോകത്തു നിന്ന് കഷ്ടപ്പാട് സഹിച്ച് നിൽക്കക്കള്ളിയില്ലാതെ എങ്ങനെയെങ്കിലും സ്വന്തം നാട്ടിൽ കൂടണയാൻ എത്തുന്ന സാധാരണ മലയാളികൾക്ക് ക്വാറന്റീൻ സൗകര്യം നൽകാൻ അഞ്ച് പൈസ ചെലവഴിക്കുകയില്ല എന്ന് അതേ പിണറായി വിജയൻ സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നു.

എന്തിനാണ് സാധാരണക്കാരോട് ഇത്ര ക്രൂരത?

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP