Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മതവിമർശനം നടത്തുന്ന പൊതുപ്രവർത്തകരെ തെരഞ്ഞെടുപ്പിൽ പാഠം പഠിപ്പിക്കണമെന്ന് ആഹ്വാനം ചെയ്യുന്ന സൈബർ സഖാക്കൾ യഥാർത്ഥത്തിൽ ആരാണ് മാർക്‌സിസ്റ്റുകളോ അതോ ഇടതുപക്ഷ ആട്ടിൻതോലിട്ട സുഡാപ്പികളോ? ഇത്തരക്കാരെ സുഡാപ്പി സഖാക്കൾ എന്ന് വിളിക്കുന്നതിൽ എന്തെങ്കിലും തെറ്റുണ്ടോ? ഫേസ്‌ബുക്കിൽ വി.ടി.ബൽറാം എംഎൽഎയുടെ ചോദ്യം

മതവിമർശനം നടത്തുന്ന പൊതുപ്രവർത്തകരെ തെരഞ്ഞെടുപ്പിൽ പാഠം പഠിപ്പിക്കണമെന്ന് ആഹ്വാനം ചെയ്യുന്ന സൈബർ സഖാക്കൾ യഥാർത്ഥത്തിൽ ആരാണ് മാർക്‌സിസ്റ്റുകളോ അതോ ഇടതുപക്ഷ ആട്ടിൻതോലിട്ട സുഡാപ്പികളോ? ഇത്തരക്കാരെ സുഡാപ്പി സഖാക്കൾ എന്ന് വിളിക്കുന്നതിൽ എന്തെങ്കിലും തെറ്റുണ്ടോ? ഫേസ്‌ബുക്കിൽ വി.ടി.ബൽറാം എംഎൽഎയുടെ ചോദ്യം

മറുനാടൻ മലയാളി ഡസ്‌ക്

മതവിമർശനം നടത്തുന്ന പൊതുപ്രവർത്തകരെ തെരഞ്ഞെടുപ്പിൽ പാഠം പഠിപ്പിക്കണമെന്ന് ആഹ്വാനം ചെയ്യുന്ന സൈബർ സഖാക്കളെ ചോദ്യം ചെയ്ത് വി.ടി.ബൽറാം എംഎൽഎ.ഇത്തരക്കാർ യഥാർത്ഥത്തിൽ ആരാണെന്നും, മാർക്‌സിസ്റ്റുകളോ അതോ ഇടതുപക്ഷ ആട്ടിൻതോലിട്ട സുഡാപ്പികളോയെന്നു ബൽറാം തന്റെ ഫേസ്‌ബുക്ക് കുറിപ്പിൽ ചോദിച്ചു. ഇത്തരക്കാരെ സുഡാപ്പി സഖാക്കൾ/സഖാപ്പികൾ എന്ന് വിളിക്കുന്നതിൽ എന്തെങ്കിലും തെറ്റുണ്ടോയെന്നും അദ്ദേഹം ആരായുന്നു.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

'മതസംഘടനകൾ പരസ്പരം മത്സരിച്ച് നടത്തുന്ന സംഘടിത മതം മാറ്റങ്ങൾക്കെതിരെ ഇന്നലെ മീഡിയാവൺ ചർച്ചയിൽ അഭിപ്രായം പറഞ്ഞത് ഡിവൈഎഫ്‌ഐ നേതാവ് എം. സ്വരാജ് എംഎൽഎ ആയത് നന്നായി. സൈബർ സഖാക്കൾ നിവൃത്തിയില്ലാതെയാണെങ്കിലും ന്യായീകരിച്ചോളും.
എന്നാൽ സമാനമായ ഒരാശയം പണ്ട് ഞാൻ പറഞ്ഞപ്പോൾ, അതായത് മതങ്ങളെല്ലാം തന്നെ ഒരുകണക്കിന് പൊട്ടക്കിണറുകളാണെന്നും ഒരു പൊട്ടക്കിണറിൽ നിന്ന് മറ്റൊന്നിലേക്ക് ചാടുന്ന തവളകളാവാതെ മതങ്ങളിൽ നിന്ന് തന്നെ പുറത്ത് കടന്ന് മനുഷ്യരാവാൻ നോക്കിയാൽ വലിയ ആശ്വാസമാകുമെന്നും മുൻപ് ഫ്രീ തിങ്കേഴ്‌സിന്റെ പാലക്കാട് സമ്മേളനത്തിൽ ഞാൻ പ്രസംഗിച്ചതിനെ ഓർമ്മവെച്ച് എടുത്തുവെച്ച് ഇലക്ഷൻ സമയത്ത് എനിക്കെതിരെ ഫേസ്‌ബുക്ക് പ്രചരണം നടത്തുകയായിരുന്നു എന്റെ നാട്ടിലെ സൈബർ സിപിഎമ്മുകാർ. അതിലൊന്നിന്റെ സ്‌ക്രീൻ ഷോട്ടാണിത്. ഈയാളെ ഞാൻ പിന്നീടൊരു ചർച്ചയിൽ 'സുഡാപ്പി സഖാവ്' എന്ന് വിളിച്ചു എന്നും പറഞ്ഞ് പിന്നേം സൈബർ ആക്രമണമായിരുന്നു. സിപിഎമ്മിനകത്തെ മുസ്ലിം നാമധാരികളെ ഞാൻ പേരു മാത്രം നോക്കി സുഡാപ്പിയായി മുദ്രകുത്തുന്നു എന്നായിരുന്നു അന്ന് കാര്യമറിയാത്ത ബുദ്ധിജീവികളുടെ വിലാപം.
മതവിമർശനം നടത്തുന്ന പൊതുപ്രവർത്തകരെ തെരഞ്ഞെടുപ്പിൽ പാഠം പഠിപ്പിക്കണമെന്ന് ആഹ്വാനം ചെയ്യുന്ന സൈബർ സഖാക്കൾ യഥാർത്ഥത്തിൽ ആരാണ്, മാർക്‌സിസ്റ്റുകളോ അതോ ഇടതുപക്ഷ ആട്ടിൻതോലിട്ട സുഡാപ്പികളോ? ഇത്തരക്കാരെ സുഡാപ്പി സഖാക്കൾ/സഖാപ്പികൾ എന്ന് വിളിക്കുന്നതിൽ എന്തെങ്കിലും തെറ്റുണ്ടോ?'

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP