1 usd = 71.65 inr 1 gbp = 92.45 inr 1 eur = 79.18 inr 1 aed = 19.51 inr 1 sar = 19.11 inr 1 kwd = 235.88 inr

Nov / 2019
17
Sunday

യോനിയിൽ കമ്പ് കുത്തി കയറ്റിയ നിലയിലുള്ള ആ ചെറിയ കുട്ടിയുടെ മൃതദേഹത്തിന്റെ പോസ്റ്റ്മോർട്ടം കണ്ടുനിൽക്കാൻ പോലും കഴിയില്ലായിരുന്നു; പക്ഷേ ഡോക്ടർക്ക് കർത്തവ്യം നിറവേറ്റിയേ പറ്റൂ; ആ പഴയ ഓർമ്മകളെല്ലാം വീണ്ടും വന്ന ദിവസമാണിന്ന്; കുറ്റം തെളിയിക്കാൻ സാധിക്കാത്തത് സ്റ്റേറ്റിന്റെ പരാജയമാണ്; വാളയാർ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഡോ.ജിനേഷ് പിഎസ് എഴുതുന്നു

October 28, 2019 | 06:21 PM IST | Permalinkയോനിയിൽ കമ്പ് കുത്തി കയറ്റിയ നിലയിലുള്ള ആ ചെറിയ കുട്ടിയുടെ മൃതദേഹത്തിന്റെ പോസ്റ്റ്മോർട്ടം കണ്ടുനിൽക്കാൻ പോലും കഴിയില്ലായിരുന്നു; പക്ഷേ ഡോക്ടർക്ക് കർത്തവ്യം നിറവേറ്റിയേ പറ്റൂ; ആ പഴയ ഓർമ്മകളെല്ലാം വീണ്ടും വന്ന ദിവസമാണിന്ന്; കുറ്റം തെളിയിക്കാൻ സാധിക്കാത്തത് സ്റ്റേറ്റിന്റെ പരാജയമാണ്; വാളയാർ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഡോ.ജിനേഷ് പിഎസ് എഴുതുന്നു

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കുട്ടികളുടെ മൃതദേഹങ്ങൾ കാണുക എന്നതുതന്നെ നമുക്ക് താങ്ങാൻ കഴിയുന്നതല്ല. അപ്പോൾ ലൈംഗിക പീഡനത്തിനിരയായ കുട്ടികളുടെ മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം ചെയ്യേണ്ടിവരുന്ന ഡോക്്ടറുടെ അവസ്ഥ എന്തായിരിക്കും. അത്തരം പോസ്റ്റുമോർട്ടത്തിന് ശേഷം ഒരു ദിവസം പോക്കാണെന്നാണ് ഫോറൻസിക് സർജനും ശാസ്ത്ര പ്രഭാഷകനുമായ ഡോ ജിനേഷ് പി എസ് എഴുതുന്നത്. തന്റെ ആദ്യകാല അനുഭവങ്ങൾ ഓർമ്മ വന്നത് ഇപ്പോൾ വാളയാറിലെ പീഡിപ്പിക്കപ്പെട്ട കുട്ടികളുടെ പോസ്റ്റുമോർട്ടം റിപ്പോർട്ടിന്റെ വാർത്തകൾ പുറത്തുവന്നതുകൊണ്ടാണെന്നും, പീഡകർക്ക് വളക്കൂറുള്ള ഒരു മണ്ണായി മാറരുതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. കുറ്റം തെളിയിക്കാൻ സാധിക്കാത്തത് ആഭ്യന്തര-നിയമ വകുപ്പുകളുടെ പരാജയമാണ്, ഈ കേസ് തെളിയിക്കാൻ ഏതറ്റംവരെ പോകണമെന്നും ജിനേഷ് ആവശ്യപ്പെടുന്നു.

ഡോ ജിനേഷ് പി എസിന്റെ പൂർണരൂപം ഇങ്ങനെയാണ്:

ഫണെലിങ്ങ് എന്ന് ആദ്യമായി കേൾക്കുന്നത് വളരെ പണ്ടാണ്, ഫോറൻസിക് ക്ലാസുകളിൽ എവിടെയോ. ഫണൽ ആകൃതിയിൽ ആദ്യമായി കാണുന്നത് എട്ടു വർഷങ്ങൾക്കു മുൻപാണ്. ഒരു പ്രമുഖന്റ വീട്ടിൽ ജോലി ചെയ്തിരുന്ന യുവതിയായ അതിഥി തൊഴിലാളിയുടെ പോസ്റ്റ്മോർട്ടം പരിശോധന കാണുമ്പോൾ... ഫണൽ ആകൃതിയിൽ ഉള്ള ഗുദം, മുറിവുകളുമുണ്ട്. ആസകലം പച്ച കുത്തപ്പെട്ട ശരീരം. എന്തോ വിഷമായിരുന്നു മരണകാരണം എന്നാണോർമ്മ.

പോസ്റ്റ്മോർട്ടം പരിശോധന നടത്തിയ ഡോക്ടർ കേസ് അന്വേഷണത്തെക്കുറിച്ച് ഇടയ്ക്കൊക്കെ അന്വേഷിച്ചിരുന്നു.

അതേവർഷം സിംലക്ക് ഉള്ള തയ്യാറെടുപ്പ്. ഒരു കേസ് പ്രസന്റേഷൻ വേണം. സുഹൃത്താണ് പ്രസന്റ് ചെയ്യുന്നത്. ആയിടക്ക് ഏറ്റവും ശ്രദ്ധയാകർഷിച്ച, അക്കാദമിക താൽപര്യങ്ങളുള്ള കേസ്. ഒരു ചെറിയ കുട്ടിയുടെ പോസ്റ്റ്മോർട്ടം പരിശോധന. യോനിയിൽ ചെറിയ കമ്പ് കുത്തി കയറ്റിയ നിലയിൽ. പരിശോധന കണ്ടു നിൽക്കാൻ തന്നെ ബുദ്ധിമുട്ടുണ്ടായിരുന്നു. പ്രസന്റേഷന് വേണ്ടി തയ്യാറെടുക്കുമ്പോഴും അതേ ബുദ്ധിമുട്ട്, അത് വിവരിക്കാൻ ആവുന്നില്ല. ഞങ്ങൾ ഒരുമിച്ചിരുന്നാണ് തയ്യാറെടുത്തത്. സിംല എന്നാൽ സൗത്ത് ഇന്ത്യൻ മെഡിക്കോ ലീഗൽ അസോസിയേഷൻ, ആനുവൽ കോൺഫറൻസ്.

കുട്ടികളുടെ പോസ്റ്റ്മോർട്ടം പരിശോധന വളരെ പ്രയാസമാണ്. പക്ഷേ, കർത്തവ്യം നിറവേറ്റിയേ പറ്റൂ. മരണകാരണം കണ്ടു പിടിച്ചേ പറ്റൂ. ആവശ്യമായ സാമ്പിളുകൾ ശേഖരിച്ചയച്ചേ പറ്റൂ... അത് ചെയ്തിരിക്കും. അത് ഒരു ഫോറൻസിക് ഡോക്ടറുടെ കടമയാണ്, മറ്റാർക്കും പകരം വെക്കാനാവാത്ത കടമ.

പക്ഷേ, അന്നത്തെ ദിവസം പോക്കാണ്. അത്തരം ദിവസങ്ങളിൽ അമ്മുവിന്റെ അടുത്ത് തന്നെ ഇരിക്കും. മറ്റൊരു പരിപാടിയും പിടിക്കില്ല. മറ്റൊന്നിനും ആവതില്ല എന്നതാണ് സത്യം.

കുട്ടികളുടെ പോസ്റ്റ്മോർട്ടം പരിശോധന പലതവണ നടത്തിയിട്ടുണ്ട്. ഡിപ്പാർട്ട്മെന്റിൽ നടക്കുന്ന പരിശോധനകൾ കണ്ടിട്ടുമുണ്ട്. പല കാരണങ്ങൾ കൊണ്ട് ഉള്ള മരണങ്ങൾ. അങ്ങനെയുള്ള അവസരങ്ങളിൽ എല്ലാം ഇതുതന്നെ അവസ്ഥ. അത് പീഡനങ്ങൾ ഉൾപ്പെട്ടിട്ടുള്ള മരണം ആണെങ്കിൽ ബുദ്ധിമുട്ട് വളരെ കൂടുതലാണ്.

ആ പഴയ ഓർമ്മകളെല്ലാം വീണ്ടും വന്ന ദിവസമാണിന്ന്. രണ്ടു പോസ്റ്റ്മോർട്ടം പരിശോധനയുടെ വിവരങ്ങൾ വായിച്ചപ്പോൾ. ആ വേദന പറഞ്ഞറിയിക്കാനാവില്ല.

ചൈൽഡ് അബ്യൂസ് നമ്മുടെ സമൂഹത്തിൽ ഒട്ടും കുറവല്ല. ആ പീഡകർ നമുക്കിടയിൽ തന്നെയുണ്ട്.

പോക്സോ ആക്ട് വന്നശേഷവും മറച്ചുവയ്ക്കപ്പെടുന്ന പീഡനങ്ങൾ ഇല്ലേ ? മിക്കവാറും ബന്ധുക്കൾ അല്ലെങ്കിൽ അടുത്ത സുഹൃത്തുക്കൾ ചെയ്യുന്നവ... പുറത്തറിഞ്ഞാൽ ആത്മഹത്യ ചെയ്തു കളയും എന്ന് ഭീഷണിപ്പെടുത്തുന്ന കുടുംബങ്ങൾ ഇല്ലേ ? ജീവിതത്തിൽ ഒരിക്കലെങ്കിലും ഇത് കേൾക്കാത്ത ഒരു ഡോക്ടർ ഉണ്ടോ ? ഒരു തവണയെങ്കിലും ഇത് കേൾക്കാത്ത അദ്ധ്യാപകരുണ്ടോ ? പീഡിപ്പിച്ചവർ കയ്യും വീശി നടക്കുമ്പോൾ പീഡനം അനുഭവിച്ചവർ സോഷ്യൽ ട്രോമ താങ്ങാനാകാതെ ആത്മഹത്യ ചെയ്യുന്നതും കണ്ടിട്ടില്ലേ ? ആത്മഹത്യ ഇല്ലെങ്കിൽ നാട് വിട്ടു പോകേണ്ടി വരുന്ന അവസ്ഥ ഇല്ലേ ?

ഇത് മാറണ്ടേ ?

മാറണമെങ്കിൽ പീഡിപ്പിക്കുന്നവർ ശിക്ഷിക്കപ്പെടണം. ഓരോ കേസിലും പ്രോസിക്യൂഷന് കുറ്റം തെളിയിക്കാനായില്ല എന്ന കാരണത്താൽ കുറ്റവാളികൾ രക്ഷപ്പെടു പോകുമ്പോൾ കുറ്റം ഇല്ലാതാകുന്നില്ല. ഇങ്ങനെയുള്ള ഓരോ രക്ഷപ്പെടലുകളും കൂടുതൽ പീഡനങ്ങൾക്ക് ഉള്ള വളമാണ്.

അങ്ങനെ വളക്കൂറുള്ള ഒരു മണ്ണായി മാറരുത് നമ്മുടെ നാട്.

പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ലൈംഗിക പീഡനം നടത്തിയിട്ടുണ്ട് എന്ന് രേഖപ്പെടുത്തപ്പെട്ട കേസുകളിലാണ് കുറ്റാരോപിതർ വെളിയിൽ വന്നത്, കാരണം പ്രോസിക്യൂഷന് കുറ്റം തെളിയിക്കാൻ സാധിച്ചില്ല.

തെളിയിക്കപ്പെട്ടിട്ടില്ല എന്നാൽ കുറ്റകൃത്യം നടന്നിട്ടില്ല എന്നല്ല അർത്ഥം.

തെളിയിക്കാൻ സാധിക്കാത്തത് സ്റ്റേറ്റിന്റെ പരാജയമാണ്. ആഭ്യന്തര-നിയമ വകുപ്പുകളുടെ പരാജയമാണ്.

കേസിൽ അപ്പീൽ അടക്കം പരിശോധിക്കുമെന്ന് നിയമസഭയിൽ മുഖ്യമന്ത്രി. മികച്ച വക്കീലിനെ ഏർപ്പാട് ചെയ്യുമെന്നും മുഖ്യമന്ത്രി. പുനരന്വേഷണം, സിബിഐ അന്വേഷണം എന്നിവയും പരിഗണനയിലുണ്ടെന്നും മുഖ്യമന്ത്രി.

മികച്ച വക്കീലിനെ കണ്ടെത്തി അപ്പീൽ നൽകുന്ന കാര്യത്തിൽ; ചുമർ ഉണ്ടെങ്കിൽ മാത്രമേ ചിത്രമെഴുതാൻ സാധിക്കൂ. ചുമർ ഉണ്ടോ ഇല്ലയോ എന്ന് അറിയണമെങ്കിൽ വിധി പകർപ്പ് ലഭിക്കണം. എങ്കിലും അപ്പീൽ ഒരു സാധ്യതയാണ് എന്ന് കരുതുന്നില്ല.

ഇവിടെ വീഴ്ച ഉണ്ടായിട്ടുണ്ട്. ഒന്നുകിൽ അന്വേഷണ ഉദ്യോഗസ്ഥന്റെ, അല്ലെങ്കിൽ പ്രോസിക്യൂഷന്റെ, ചിലപ്പോൾ ഇരുവരുടെയും.

ഇവിടെ പുതിയ കേസ് ആരംഭിക്കണം. രണ്ടു കുരുന്നുകൾക്ക് നീതി ലഭിക്കാതിരിക്കാൻ കാരണക്കാരായവർക്ക് ശിക്ഷ ലഭിക്കണം. അവർക്കെതിരെ അന്വേഷണം ആരംഭിക്കണം. അതിൽ കുറഞ്ഞ ഒന്നുകൊണ്ടും സമൂഹം തൃപ്തിപ്പെട്ടില്ല, തൃപ്തിപ്പെടാൻ പാടില്ല.

ആവർത്തിക്കപ്പെടുന്ന ബാലപീഡനങ്ങൾക്ക് ഒരു അറുതി ഉണ്ടാവണം. അങ്ങനെ നടക്കുന്ന പീഡനങ്ങൾ തെളിയിക്കാൻ സാധിക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടാകും എന്ന ബോധ്യം ഉണ്ടാവണം. ഇനി ഒരിക്കലും ഒരു ഉദ്യോഗസ്ഥൻ ഇങ്ങനെ ചെയ്തു കൂടാ.

പീഡകരെ പേടിച്ചല്ല എന്റെ മകൾ ജീവിക്കേണ്ടത്. സ്വതന്ത്രമായി ചിന്തിക്കാനും സംസാരിക്കാനും യാത്ര ചെയ്യാനും അവൾക്കാവണം. എന്റെ മകൾക്ക് മാത്രമല്ല, ഓരോ മക്കൾക്കും...

മറച്ചു വയ്ക്കപ്പെടുന്ന, ശിക്ഷിക്കാതിരിക്കപ്പെടുന്ന ഓരോ പീഡന കേസുകളും നമ്മുടെ മക്കൾക്ക് ഭീഷണിയാണ്. അതുകൊണ്ട് ഈ കേസ് ഒരു തുടക്കമാവണം. കുറ്റവാളികൾക്ക് ശിക്ഷ വാങ്ങി നൽകുക എന്ന കടമ സർക്കാർ നിറവേറ്റണം, അത് നിറവേറ്റപ്പെടുന്നത് വരെ ഈ ചോദ്യം ചോദിച്ചു കൊണ്ടേയിരിക്കും. കാരണം ജീവിക്കാനുള്ള എന്റെ മകളുടെ അവകാശമാണത്...

മറുനാടന്‍ ഡെസ്‌ക്‌    
മറുനാടന്‍ ഡെസ്‌ക്‌

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
TODAYLAST WEEKLAST MONTH
ഡേറ്റിങ് ഫേസ്‌ബുക്ക് ഗ്രൂപ്പിൽ അംഗമായ യുവാവ് നോട്ടമിട്ടത് അതിസുന്ദരിയായ യുവതിയെ; മുപ്പതിനായിരം രൂപയ്ക്ക് സമ്മതിച്ച് പെൺകുട്ടി എത്തിയപ്പോൾ അതിനുള്ള മൊഞ്ചില്ലെന്ന് യുവാവും; എന്നാൽ വീട്ടമ്മയെ മുട്ടിച്ചുതരാമെന്ന് പെൺകുട്ടി; സംഗമത്തിന് മുമ്പുള്ള സംഭാഷണം ലീക്കായതോടെ പണി പാളി; പെൺകുട്ടിയുടെ ക്ഷണം സ്വീകരിച്ച് കാമാർത്തനായി എത്തിയ യുവാവിനെ ഹോട്ടലിൽ കാത്തു നിന്നത് ഗുണ്ടകൾ; ആലപ്പുഴക്കാരന്റെ പരാതിയിൽ പിടിയിലായത് മൂന്നു പേർ; കൊച്ചിയിലെ ഓൺലൈൻ പെൺവാണിഭ സംഘത്തെ പൂട്ടാൻ പൊലീസ്
ഈ മുറി തങ്ങൾക്കു താമസിക്കാൻ കൊള്ളാമോ എന്നു നോക്കട്ടെ എന്നു പറഞ്ഞു കെണിയൊരുക്കി; സ്റ്റോർ മുറിയിൽ കയറിയ ചെറിയാനെ അവിടെ വെച്ചു കൊലപ്പെടുത്തി; അടുക്കളയിൽ എത്തി ലില്ലിയെയും; പ്രതികൾ കൊല നടത്തി മുങ്ങിയെങ്കിലും പൊലീസിന്റെ ചടുല നീക്കങ്ങളിൽ കുടുങ്ങി; കൊലപാതകത്തിന്റെ രീതി കണ്ടപ്പോൾ ഇതര സംസ്ഥാന തൊഴിലാളികളെന്ന് സംശയം തോന്നി; വട്ടംചുറ്റിച്ച ഫോൺ കോളിലും പൊലീസ് വീണില്ല; വെൺമണി ഇരട്ടക്കൊലക്കേസ് പൊലീസ് തെളിയിച്ചത് ഇങ്ങനെ
നാടകത്തിൽ തുടങ്ങി മിനിസ്‌ക്രീനിൽ അരങ്ങേറ്റം കുറിച്ച ശ്രീകുമാറിനെ ജനപ്രിയനാക്കിയത് മറിമായത്തിലെ ലോലിതൻ; നർത്തകിയായ സ്‌നേഹക്ക് മറിമായത്തിലൂടെ ലഭിച്ചത് കൈനിറയെ അവസരങ്ങളും; മഴവിൽ മനോരമയിലെ മറിമായം പരമ്പരയിലെ പ്രിയജോഡികളായ ലോലിതനും മണ്ഡോദരിയും ഇനി ജീവിതത്തിലും ദമ്പതിമാരാകുന്നു; ശ്രീകുമാറിന്റേയും സ്‌നേഹയുടേയും വിവാഹം ഡിസംബർ 11ന് തൃപ്പുണ്ണിത്തുറയിൽ; താരജോഡികൾക്ക് ആശംസകൾ നേർന്ന് സോഷ്യൽ മീഡിയയും
ഇന്ത്യയിലെ യുവാക്കൾക്ക് ഭാര്യമാരെക്കാൾ താൽപര്യം അവിഹിതബന്ധങ്ങളോട്; ഡേറ്റിങ് ആപ്പുകളിൽ ഏറ്റവും കൂടുതൽ തിരയുന്നത് ഇന്ത്യൻ യുവാക്കളെന്ന് സർവേ; അവിഹിതങ്ങൾ തേടി യുവാക്കൾ അലയുന്നത് ഓൺലൈൻ ആപ്ലിക്കേഷനുകളിലേക്ക്; പണക്കാരനും പാവപ്പെട്ടവനും വേർതിരിവില്ലാതെ ഡേറ്റിങ്ങ് ആപ്പുവഴി സെക്‌സ് ആസ്വദിക്കുന്നെന്നും പഠനം
രാജ്യത്തെ ആദ്യ പള്ളിയുടെ കട്ടലയും കല്ലുമെല്ലാം അമ്പലത്തിന്റേതാണ്; ഇന്ത്യയിൽ ആദ്യമായി മുസ്ലിംങ്ങൾക്ക് പള്ളിയുണ്ടാക്കാൻ ആറ് ഏക്കർ 56 സെന്റ് സ്ഥലം നൽകിയത് ഹൈന്ദവ രാജാവാണ്; ബാബരി മസ്ജിദ് വിഷയത്തിൽ കോടതി പറഞ്ഞത് കേട്ട് മുസ്ലിംങ്ങൾ വെപ്രാളപ്പെടേണ്ടതില്ല; നെഞ്ചത്തടിച്ച് വിധി പുനഃപരിശാധിക്കാൻ റിട്ട് സമർപ്പിക്കേണ്ട ആവശ്യവുമില്ല, അതങ്ങ് വിട്ടുകൊടുത്താൽ മതി; സോഷ്യൽ മീഡിയയിൽ വൈറലായി മുള്ളൂർക്കര മുഹമ്മദ് അലി സഖാഫിയുടെ നബിദിന സന്ദേശ പ്രസംഗം
മകൻ ലണ്ടനിലേക്ക് വിളിച്ചപ്പോൾ പിന്നെയാകട്ടെ എന്ന് പറഞ്ഞു; പിതാവ് മരിച്ചു രണ്ടു വർഷം കഴിഞ്ഞപ്പോൾ കവർച്ചക്കാർ അമ്മയുടെ ജീവനെടുത്തപ്പോൾ തോരാാക്കണ്ണൂരുമായി അന്തോണീസ്; ഇരിഞ്ഞാലക്കുടയെ നടുക്കിയ കൊലപാതകം കേംബ്രിഡ്ജിനടുത്ത കിങ്സിലിയിലെ മലയാളികൾക്കും വേദനയായി; ഇതര സംസ്ഥാനക്കാരെന്ന് സംശയിക്കുന്ന കൊലപാതകികളെ കണ്ടെത്താൻ 12 പൊലീസ് സംഘങ്ങൾ
ഐടി രംഗത്ത് കൂട്ടത്തോടെ പിരിച്ചുവിടൽ; നോട്ടു നിരോധനത്തിൽ തകർന്നടിഞ്ഞ് കുത്തുപാളയെടുത്ത് ചെറുകിട വ്യവസായങ്ങൾ; കർഷക ആത്മഹത്യയും കുതിച്ചുയരുന്നു; നേട്ടങ്ങൾ ഒന്നും അവകാശപ്പെടാനില്ലാതെ ദാരിദ്ര്യത്തിൽ മുങ്ങി ഗ്രാമീണ മേഖലയും; രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 45 വർഷത്തിനിടെയുള്ള ഏറ്റവും ഉയർന്ന നിലയിലെത്തിലെന്ന നാഷണൽ സാമ്പിൾ സർവേ ഓഫീസ് റിപ്പോർട്ടിന് പിന്നാലെ പുതിയ എൻഎസ്ഒ സർവേ ഉപേക്ഷിക്കാൻ കേന്ദ്രം; മോദി ഭയക്കുന്നത് തിരിച്ചടിയുടെ ഭീമൻ റിപ്പോർട്ടിനെ
നിയമോപദേശം തേടലിന് കാരണം 'കുമ്മനം രാജശേഖരൻ'; മിസോറാമിന്റെ മുൻ ഗവർണ്ണർ വികാരം ആളിക്കത്തിക്കുമെന്ന സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നിർണ്ണായകമായി; നിലയ്ക്കൽ സമര നായകനോടുള്ള കളി സുരേന്ദ്രനെ തൊട്ടതു പോലെയാകില്ലെന്ന വിലയിരുത്തലും സ്വാധീനിച്ചു; നവോത്ഥാനത്തെ പിണറായി സർക്കാർ തള്ളിപ്പറയാൻ കാരണം നേതൃത്വം ഏറ്റെടുക്കാൻ ആളുണ്ടെന്ന ഭയം; തീർത്ഥാടനം സുഗമമാക്കാൻ സർക്കാർ മുന്നിട്ടിറങ്ങുന്നതിന്റെ പിന്നാമ്പുറ സംസാരത്തിൽ നിറയുന്നത് കുമ്മനം ഇഫക്ട്
എല്ലാവർക്കും സൗജന്യ ചികിത്സ; സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയാലും മൂഴുവൻ പണവും സർക്കാർ കൊടുക്കും; ഒരു കുടുംബത്തിനു വേണ്ട വെള്ളവും വൈദ്യുതിയും ഫ്രീ; വനിതകൾക്ക് സൗജന്യ യാത്ര; ഹൈടെക്ക് ആയതോടെ സ്വകാര്യ സ്‌കൂളുകളിൽ നിന്ന് സർക്കാർ സ്‌കൂളുകളിലേക്ക് കുട്ടികളുടെ കുത്തൊഴുക്ക്; ഇത്രയേറെ സൗജന്യങ്ങൾ കൊടുത്തിട്ടും ഖജനാവിൽ പണം ബാക്കി; സാമ്പത്തിക അത്ഭുതമായി ഡൽഹിയിലെ കെജ്രിവാൾ സർക്കാർ; പിണറായിയും മോദിയും അറിയണം, ഇങ്ങനെയും ഒരു സർക്കാർ ഇന്ത്യയിൽ പ്രവർത്തിക്കുന്നുണ്ടെന്ന്!

അടുത്താൽ പിരിയാൻ കഴിയാത്ത ഒരുതരം മാസ്മരികത ജോളിയിലുണ്ട്; ഭാര്യാ-ഭർത്താക്കന്മാരെ പോലെയാണ് കഴിഞ്ഞതെങ്കിലും എല്ലാം രഹസ്യമായായിരുന്നു; ദാമ്പത്യ വിഷയത്തിൽ ഭർത്താവ് പരാജയമെന്ന് പറഞ്ഞ് അവർ കൂടുതൽ കൂടുതൽ അടുത്തു; മഞ്ചാടിയിൽ മാത്യു തങ്ങളുടെ സ്വൈര്യവിഹാരത്തിന് എതിരു നിന്ന ആൾ; ഷാജുവിനെ കെട്ടിയിട്ടും ബന്ധം തുടർന്നു; ജോളിയിലെ വശ്യത മൂലം ഒന്നിനേയും എതിർക്കാൻ കഴിഞ്ഞതുമില്ല; ജോളിയെ വെട്ടിലാക്കി അടുപ്പക്കാരൻ ഷാജിയുടെ മൊഴിയും
സുദർശൻ പത്മനാഭനെ അറസ്റ്റ് ചെയ്യണമെന്ന് തമിഴ്‌നാടിനോട് ആവശ്യപ്പെട്ട് കേരളം; വർഗ്ഗീയ വിദ്വേഷം വിതറി മിടുമിടുക്കിയെ കൊന്നയാൾ മിസോറാമിലേക്ക് മുങ്ങി; എല്ലാം വഴികളിലും സഞ്ചരിച്ച് ആത്മഹത്യാ കുറിപ്പിൽ പറയുന്ന അദ്ധ്യാപകനെ തുറുങ്കിൽ അടപ്പിക്കുമെന്ന് അച്ഛനും; ആത്മഹത്യ ചെയ്യും മുൻപ് ആത്മഹത്യാ കുറിപ്പ് എന്റെ കയ്യിൽ സുരക്ഷിതമായി എത്തിക്കാനുള്ള ഒരുക്കങ്ങൾ മകൾ ചെയ്തിരുന്നുവെന്നും ലത്തീഫ് മറുനാടനോട്; ഫാത്തിമ ലത്തീഫിന്റെ കഥ കേട്ട് ഞെട്ടി മലയാളികൾ
തിളച്ച എണ്ണയിൽ മുക്കി കൈ പൊള്ളിച്ചു; കെട്ടിയിട്ട ശേഷം യാതൊരു ദയയുമില്ലാത്ത ക്രൂര ലൈംഗികപീഡനം; 15 ദിവസമായി ഭക്ഷണം പോലും ഇല്ല: സൗദി അറേബ്യയിൽ ജോലിക്കെത്തിയ ബംഗ്ലാദേശി യുവതി അനുഭവിക്കുന്നത് സമാനതകളില്ലാത്ത കൊടിയ പീഡനം: തൊഴിലുടമയറിയാതെ കണ്ണീരോടെ ഫേസ്‌ബുക്ക് ലൈവിലെത്തി രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് 25കാരി
നാടകത്തിൽ തുടങ്ങി മിനിസ്‌ക്രീനിൽ അരങ്ങേറ്റം കുറിച്ച ശ്രീകുമാറിനെ ജനപ്രിയനാക്കിയത് മറിമായത്തിലെ ലോലിതൻ; നർത്തകിയായ സ്‌നേഹക്ക് മറിമായത്തിലൂടെ ലഭിച്ചത് കൈനിറയെ അവസരങ്ങളും; മഴവിൽ മനോരമയിലെ മറിമായം പരമ്പരയിലെ പ്രിയജോഡികളായ ലോലിതനും മണ്ഡോദരിയും ഇനി ജീവിതത്തിലും ദമ്പതിമാരാകുന്നു; ശ്രീകുമാറിന്റേയും സ്‌നേഹയുടേയും വിവാഹം ഡിസംബർ 11ന് തൃപ്പുണ്ണിത്തുറയിൽ; താരജോഡികൾക്ക് ആശംസകൾ നേർന്ന് സോഷ്യൽ മീഡിയയും
ഫെയ്‌സ് ബുക്കിലെ പരിചയം വാട്‌സാപ്പിലൂടെ ആളിക്കത്തി; ഫോൺ വിളിയിൽ അസ്ഥിക്ക് പിടിച്ചപ്പോൾ മക്കളേയും ഭർത്താവിനേയും ഉപേക്ഷിച്ച് കാമുകനെ തേടി യാത്ര; മൊബൈൽ നമ്പറിലെ വിലാസം കണ്ടെത്തി ബാഗുമായി ഒളിച്ചോടിയത് സ്വപ്‌നങ്ങളുമായി; ലക്ഷ്യത്തിൽ എത്തിയപ്പോൾ കണ്ടത് മീശ മുളയ്ക്കാത്ത പ്ലസ് വൺകാരനായ കാമുകനും! കാമുകിയെ കണ്ട് പേടിച്ചു വിറച്ച് പൊട്ടിക്കരഞ്ഞ് പതിനാറുകാരൻ; ഗതികെട്ട് കുത്തിയിരുന്ന് കാമുകിയും; ക്ലൈമാക്‌സിൽ ഭർത്താവിന്റെ മാസ് എൻട്രിയും; കണ്ണൂരിനെ ചിരിപ്പിച്ച പ്രണയം പൊളിഞ്ഞത് ഇങ്ങനെ
എല്ലാവർക്കും സൗജന്യ ചികിത്സ; സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയാലും മൂഴുവൻ പണവും സർക്കാർ കൊടുക്കും; ഒരു കുടുംബത്തിനു വേണ്ട വെള്ളവും വൈദ്യുതിയും ഫ്രീ; വനിതകൾക്ക് സൗജന്യ യാത്ര; ഹൈടെക്ക് ആയതോടെ സ്വകാര്യ സ്‌കൂളുകളിൽ നിന്ന് സർക്കാർ സ്‌കൂളുകളിലേക്ക് കുട്ടികളുടെ കുത്തൊഴുക്ക്; ഇത്രയേറെ സൗജന്യങ്ങൾ കൊടുത്തിട്ടും ഖജനാവിൽ പണം ബാക്കി; സാമ്പത്തിക അത്ഭുതമായി ഡൽഹിയിലെ കെജ്രിവാൾ സർക്കാർ; പിണറായിയും മോദിയും അറിയണം, ഇങ്ങനെയും ഒരു സർക്കാർ ഇന്ത്യയിൽ പ്രവർത്തിക്കുന്നുണ്ടെന്ന്!
യോനിയിൽ കമ്പ് കുത്തി കയറ്റിയ നിലയിലുള്ള ആ ചെറിയ കുട്ടിയുടെ മൃതദേഹത്തിന്റെ പോസ്റ്റ്മോർട്ടം കണ്ടുനിൽക്കാൻ പോലും കഴിയില്ലായിരുന്നു; പക്ഷേ ഡോക്ടർക്ക് കർത്തവ്യം നിറവേറ്റിയേ പറ്റൂ; ആ പഴയ ഓർമ്മകളെല്ലാം വീണ്ടും വന്ന ദിവസമാണിന്ന്; കുറ്റം തെളിയിക്കാൻ സാധിക്കാത്തത് സ്റ്റേറ്റിന്റെ പരാജയമാണ്; വാളയാർ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഡോ.ജിനേഷ് പിഎസ് എഴുതുന്നു
ഗർഭിണിയായ ജോമോൾ ജോസഫിന്റെ വയറിന് ചവിട്ടിയും തലയ്ക്ക് കമ്പിവടി കൊണ്ട് അടിച്ചും ആക്രമണം; ഗേറ്റ് പൂട്ടി ആശുപത്രിയിൽ കൊണ്ടുപോകുന്നത് തടയാനും ഗൂണ്ടകൾ; ആക്രമണം ഫറോഖ് കോളേജിനടുത്തുള്ള ട്രാൻസ്‌മെൻ കിരൺ വൈലശ്ശേരിയുടെ വീട് സന്ദർശിച്ചപ്പോൾ; ആക്രമണം അഴിച്ചുവിട്ടത് കിരണിന്റെ സഹോദരൻ വി. ജയരാജനടക്കം മുപ്പതോളം പേർ ചേർന്ന്; ജോമോൾ മെഡിക്കൽ കോളേജ് ഐസിയുവിൽ
ജയറാമിന്റെ മകൾ അമ്മ പാർവ്വതിക്കൊപ്പം കല്ല്യാണത്തിന് പോയപ്പോൾ പാവടയും ഉടുപ്പും ഒക്കെ ധരിക്കാൻ മറന്നു പോയതാണോ? പാർവ്വതിക്കൊപ്പം ഇരിക്കുന്ന ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കു വച്ച മാളിവകയ്‌ക്കെതിരെ കടുത്ത സൈബർ ആക്രമണം; സദാചാരവാദികളെ ചൊടിപ്പിച്ചത് കാലിന്മേൽ കാലെടുത്ത് വച്ചിരിക്കുന്ന ഫോട്ടോയിൽ വസ്ത്രം ഒട്ടും കാണാനാവാത്തത്; സാരിയിൽ സുന്ദരിയായി ഇരിക്കുന്ന പാർവ്വതിയെ ചൂണ്ടികാട്ടി അമ്മയെ കണ്ടു പഠിക്കൂവെന്ന് ഉപദേശിച്ച് സോഷ്യൽ മീഡിയ
അമ്മയുടെ മരണവിവരം അറിയിക്കാൻ വിളിച്ചപ്പോൾ ദിലീപ് തെറി വിളിച്ചതോടെ തുടങ്ങിയ വൈരാഗ്യം! നടിയെ ആക്രമിച്ച കേസിൽ കാവ്യാ മാധവൻ ചർച്ചയാക്കിയത് ഈ സൗഹൃദം; കിട്ടാനുള്ള 60 ലക്ഷത്തിന് പുഷിന് ലേഡി സൂപ്പർ സ്റ്റാർ വക്കീൽ നോട്ടീസ് അയച്ചതോടെ കൂട്ടുകാരും രണ്ട് വഴിക്ക്; ഒടി വിദ്യയിലെ ഗൾഫിലെ പ്രമോഷനിടെയും സംവിധായകനും നടിയും തമ്മിലുടക്കി; 'കല്യാണിലെ' സൗഹൃദം അവസാനിക്കുന്നത് ബെഹ്‌റയ്ക്ക് മുമ്പിൽ; ദിലീപിന്റെ കുടുംബ കഥയിലെ വില്ലൻ പുഷ് ശ്രീകുമാറിന് മഞ്ജു വാര്യർ 'ചെക്ക്' പറയുമ്പോൾ