Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്‌കൂൾകാലത്ത് ആൺകുട്ടികളോട് പ്രണയം തുറന്നു പറഞ്ഞപ്പോൾ മറുപടി എല്ലാം നെഗറ്റീവ്; പണ്ട് തന്റെ പ്രണയം നിരസിച്ചവൻ പതിനെട്ട് വയസായപ്പോൾ പ്രണയാഭ്യർത്ഥനയുമായി വന്നെങ്കിലും മടക്കി; ജീവിത പങ്കാളിയായി വേണ്ടത് എന്നെ ഞാനായി ഉൾക്കൊള്ളുന്ന ആളെന്നും നടി വീണ നന്ദകുമാർ

സ്‌കൂൾകാലത്ത് ആൺകുട്ടികളോട് പ്രണയം തുറന്നു പറഞ്ഞപ്പോൾ മറുപടി എല്ലാം നെഗറ്റീവ്; പണ്ട് തന്റെ പ്രണയം നിരസിച്ചവൻ പതിനെട്ട് വയസായപ്പോൾ പ്രണയാഭ്യർത്ഥനയുമായി വന്നെങ്കിലും മടക്കി; ജീവിത പങ്കാളിയായി വേണ്ടത് എന്നെ ഞാനായി ഉൾക്കൊള്ളുന്ന ആളെന്നും നടി വീണ നന്ദകുമാർ

മറുനാടൻ ഡെസ്‌ക്‌

സൗന്ദര്യം കുറവായതിന്റെ പേരിൽ തന്റെ ആദ്യ പ്രണയങ്ങളെല്ലാം പരാജയപ്പെടുകയായിരുന്നു എന്ന് നടി വീണ നന്ദകുമാർ. സ്‌കൂൾ കാലത്ത് താൻ അധികം സൗന്ദര്യം ഉള്ള ആളായിരുന്നില്ല എന്നും തന്റെ ആദ്യ പ്രണയങ്ങളെല്ലാം ആ സൗന്ദര്യമില്ലായ്മയിൽ മുങ്ങിപ്പോവുകയായിരുന്നും താരം വെളിപ്പെടുത്തിയത് 'വനിത മാഗസിനു നൽകിയ അഭിമുഖത്തിലാണ്.

'സ്‌കൂൾ കാലഘട്ടത്തിലാണല്ലോ ആൺകുട്ടികളോട് ക്രഷും ഇൻഫാക്‌ച്വേഷൻ എന്നൊക്കെ വിളിക്കുന്ന പ്രണയം തോന്നുക. പലരോടും ഞാനത് തുറന്നു പറഞ്ഞപ്പോൾ നെഗറ്റീവായിരുന്നു മറുപടി. വീണ്ടും നെഗറ്റീവായല്ലോ മറുപടിയെന്ന് കരുതി ചിലരോട് ഞാനത് പറയാതെ ഉള്ളിൽ തന്നെ വെച്ചു.'- വീണ പറഞ്ഞു. തന്റെ പ്രണയം നിരസിച്ച പയ്യൻ തനിക്ക് പതിനെട്ട് വയസായപ്പോൾ പ്രണയാഭർത്ഥ്യനയുമായി വന്നതാണ് കഥയിലെ ട്വിസ്റ്റ് എന്നും വീണ കൂട്ടിച്ചേർത്തു. 'സൗന്ദര്യം മാത്രം നോക്കിയല്ല പ്രണയിക്കേണ്ടത് എന്ന മറുപടി കൊടുത്ത് ഞാനവനെ പറഞ്ഞുവിട്ടു.

നേരത്തെ തന്റെ ഭാവി വരനെക്കുറിച്ചുള്ള സങ്കൽപ്പങ്ങളും നടി വെളിപ്പടുത്തിയിരുന്നു. 'എന്നെ ഞാനായി ഉൾകൊള്ളുന്ന ആളായിരിക്കണം. എന്റെ സ്വാതന്ത്ര്യങ്ങളിൽ കൈകടത്താത്ത ആളെ മാത്രമേ ജീവിതപങ്കാളിയായി തിരഞ്ഞെടുക്കൂ. അയാളും ഹാപ്പിയായിരിക്കണം, ഞാനും ഹാപ്പിയായിരിക്കണം. അതിലപ്പുറം വലിയ സങ്കൽപ്പങ്ങളൊന്നുമില്ല' എന്നായിരുന്നു വീണ പറഞ്ഞത്.

'കെട്ട്യോളാണ് എന്റെ മാലാഖ' എന്ന ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ താരമാണ് വീണ നന്ദകുമാർ. ചിത്രം ഹിറ്റായതോടെ സോഷ്യൽ മീഡിയയിലടക്കം നിരവധിയായ ആരാധകരാണ് താരത്തിനുള്ളത്. ഇതോടെ താരത്തിന്റെ വിശേഷങ്ങളും മറ്റും ഏറെ ഇഷ്ടത്തോടെയാണ് ആരാധകർ ഏറ്റെടുക്കാറുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP