Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നായകളോടുള്ള സ്‌നേഹം മൂത്ത് നാലുകാലിൽ ഓടിത്തുടങ്ങി; കുതിരയോടുള്ള ഇഷ്ടം കലശലായതോടെ 'കുളമ്പടി വേഗത'യെ വെല്ലുന്ന ഓട്ടവും ചാട്ടവും; സമൂഹ മാധ്യമത്തിൽ 'കുതിരപ്പെൺകുട്ടി' എന്ന വിളിപ്പേര് സ്വന്തമാക്കി നോർവേ സ്വദേശിനി ഐല ക്രിസ്റ്റിൻ; 'ഒടിയൻ' പ്രകടനത്തെ ഓർമ്മിക്കുന്ന ഓട്ടവുമായി ട്വിറ്ററിൽ ഹിറ്റായ മിടുക്കിയുടെ കഥ

നായകളോടുള്ള സ്‌നേഹം മൂത്ത് നാലുകാലിൽ ഓടിത്തുടങ്ങി; കുതിരയോടുള്ള ഇഷ്ടം കലശലായതോടെ 'കുളമ്പടി വേഗത'യെ വെല്ലുന്ന ഓട്ടവും ചാട്ടവും; സമൂഹ മാധ്യമത്തിൽ 'കുതിരപ്പെൺകുട്ടി' എന്ന വിളിപ്പേര് സ്വന്തമാക്കി നോർവേ സ്വദേശിനി ഐല ക്രിസ്റ്റിൻ; 'ഒടിയൻ' പ്രകടനത്തെ ഓർമ്മിക്കുന്ന ഓട്ടവുമായി ട്വിറ്ററിൽ ഹിറ്റായ മിടുക്കിയുടെ കഥ

മറുനാടൻ ഡെസ്‌ക്‌

നോർവേ: മലയാളത്തിന്റെ പ്രിയതാരം മോഹൻലാൽ നായകനായ ഒടിയൻ നമ്മുടെ മനസിൽ നിന്നും ഇപ്പോഴും മാഞ്ഞിട്ടുണ്ടാകില്ല. മാനായും കാളയായും നാലുകാലിൽ ഇരുട്ടിന്റെ മറവിൽ എത്തുന്ന ഒടിയനെ കഥയിലാണ് കണ്ടതെങ്കിൽ ആ പ്രകടനത്തെ വെല്ലുന്ന ഓട്ടമാണ് നോർവേ സ്വദേശിനി ഐല ക്രിസ്റ്റിൻ ഇപ്പോൾ സമൂഹ മാധ്യമത്തിലൂടെ കാട്ടുന്നത്. കുട്ടിയായിരിക്കുമ്പോൾ മുതൽ നായ്ക്കളെ ഇഷ്ടപ്പെട്ടിരുന്ന ഐല ക്രിസ്റ്റിൻ നാലുകാലിൽ നായകളെ പോലെ ഓടാനും ചാടാനുമൊക്കെ ശ്രമിച്ചു. ക്രമേണ തന്റെ ഇഷ്ടപ്പെട്ട് ഹോബി അതാക്കി മാറ്റി.

എന്നാൽ കൗമാരക്കാരിയായപ്പോൾ ഐലയ്ക്ക് പ്രിയം കുതിരകളോടായി. പിന്നെ ഓട്ടത്തിന്റെ വേഗവും കൂട്ടിയതോടെ കുതിരക്കുളമ്പടിയെ വെല്ലുന്ന പ്രകടനവുമായി ലോകത്തെ ഞെട്ടിക്കുകയാണ് ഐല. നാലുകാലിൽ ഓടുകയും ബെഞ്ചിന്റെയും മറ്റും മുകളിലൂടെ ചാടുന്നതുമാണ് ഇപ്പോൾ ഐലയുടെ പ്രിയ വിനോദം. പറമ്പിലൂടെയും മറ്റും തന്റെ നായ്‌ക്കൊപ്പം ഓടുന്ന ഐലയുടെ വീഡിയോയാണ് ഇപ്പോൾ ട്വിറ്ററിൽ വൈറലായി ഓടുന്നത്. എന്നാൽ തന്റെ ഈ 'വ്യത്യസ്ത' ഹോബി കണ്ട് തനിക്ക് ഭ്രാന്താണെന്ന് പറഞ്ഞ് വന്ന കമന്റുകൾ താൻ കാര്യമാക്കാറില്ലെന്ന് ഐല പറയുന്നു.

 മാത്രമല്ല വേഗതുടെ റാണിയായ ഐലയെ കുതിരപെൺകുട്ടിയെന്നാണ് ഇപ്പോൾ സമൂഹ മാധ്യമം വിളിക്കുന്നത്. ഐലന്റെ ഹോബിയെപ്പറ്റി വ്യത്യസ്ത അഭിപ്രായങ്ങളാണ് ഇൻസ്റ്റഗ്രാമിലൂടെ പലരും രേഖപ്പെടുത്താറുള്ളത്. എന്നിരുന്നാലും ഒരു മനുഷ്യൽ കുതിരയെ പോലെ ഓടുക എന്നത് അത്രയ്ക്ക് എളുപ്പമുള്ള കാര്യമല്ലെന്ന് ഏവരും ഒരേ സ്വരത്തിൽ പറയുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP