Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'ദയവായി ചക്രം കയറ്റല്ലേ....ആ മുട്ടകൾക്കുള്ളിൽ എന്റെ കുഞ്ഞുങ്ങളാ'; കൃഷിയിടത്തിലൂടെ പാഞ്ഞു വരുന്ന ട്രാക്ടറിന് മുൻപിൽ വെപ്രാളത്തോടെ ചിറക് വിരിച്ച് കുഞ്ഞുങ്ങളെ കാക്കുന്ന അമ്മപക്ഷി; ചൈനയിൽ നിന്നുള്ള വീഡിയോ കണ്ടാൽ കണ്ണ് നിറഞ്ഞൊഴുകും; വെയിലേറ്റ് വാടി നിന്ന അമ്മപക്ഷിക്ക് വെള്ളം കൊടുത്ത ഡ്രൈവർക്ക് ട്വിറ്ററിൽ നിറഞ്ഞത് ഒരായിരം അഭിനന്ദനങ്ങൾ

'ദയവായി ചക്രം കയറ്റല്ലേ....ആ മുട്ടകൾക്കുള്ളിൽ എന്റെ കുഞ്ഞുങ്ങളാ'; കൃഷിയിടത്തിലൂടെ പാഞ്ഞു വരുന്ന ട്രാക്ടറിന് മുൻപിൽ വെപ്രാളത്തോടെ ചിറക് വിരിച്ച് കുഞ്ഞുങ്ങളെ കാക്കുന്ന അമ്മപക്ഷി; ചൈനയിൽ നിന്നുള്ള വീഡിയോ കണ്ടാൽ കണ്ണ് നിറഞ്ഞൊഴുകും; വെയിലേറ്റ് വാടി നിന്ന അമ്മപക്ഷിക്ക് വെള്ളം കൊടുത്ത ഡ്രൈവർക്ക് ട്വിറ്ററിൽ നിറഞ്ഞത് ഒരായിരം അഭിനന്ദനങ്ങൾ

മറുനാടൻ ഡെസ്‌ക്‌

ലോകത്ത് ഒന്നിനും പകരം വെക്കാൻ കഴിയാത്ത ഒന്നാണ് മാതൃസ്‌നേഹം എന്ന് പറയുന്നത്. മനുഷ്യരിലുള്ളതിനേക്കാൾ ഒരു പൊടിക്ക് മാതൃസ്‌നേഹം കൂടുതൽ മിണ്ടാപ്രാണികളായ ജീവികളിലാണെന്ന് പറഞ്ഞാലും അത് തെറ്റാണെന്ന് പെട്ടന്നാർക്കും പറയാൻ കഴിയില്ല. അതിനുള്ള ഉത്തമ ഉദാഹരണമാണ് ട്രാക്ടർ ചക്രങ്ങൾ കയാറാതെ തന്റെ മുട്ടകൾ സംരക്ഷിക്കാൻ ചിറക് വിരിച്ച് വെപ്രാളത്തോടെ ഓടുന്ന അമ്മ പക്ഷിയുടെ വീഡിയോ.

ചൈനയിലെ യുലാൻക്വാബ് എന്ന സ്ഥലത്ത് നിന്നുമുള്ള വീഡിയോയാണ് ഇപ്പോൾ ഇന്റർനെറ്റിൽ തരംഗമാവുന്നത്. തവിട്ടു നിറമുള്ള ഒരു ചെറിയ പക്ഷി ട്രാക്ടർ അടുത്തെത്തുമ്പോൾ ചിറകുവിടർത്തി പാഞ്ഞു വരുന്നതാണ് വീഡിയോയിലുള്ളത്. പക്ഷി അടുത്തേക്കു വരുന്നതു കണ്ട് ട്രാക്ടർ നിർത്തി ശ്രദ്ധിച്ചപ്പോഴാണ് ഡ്രൈവറിന് കാര്യം പിടികിട്ടിയത്.

ഇത്തിരിയോളം പോന്ന തന്റെ മുട്ടകളെ സംരക്ഷിക്കാനാണ് പക്ഷി ഓടിയെത്തിയതെന്ന് മനസിലായ ഡ്രൈവർ വാഹനമെടുത്ത് പോകുമ്പോൾ പക്ഷിക്കായി കുറച്ച് വെള്ളം അവിടെ വെയ്ക്കാനും മറന്നില്ല. കൊടുംവെയിലിലും തന്റെ മുട്ടകളെ കാക്കാനുള്ള ആ അമ്മപ്പക്ഷിയുടെ വെപ്രാളം ആരുടേയും മനസലിയിക്കും. അമ്മപക്ഷിക്ക് വെള്ളം കൊടുത്ത് ഡ്രൈവർക്ക് ഇതിനോടകം അഭിനന്ദന പ്രവാഹമാണ് തേടിയെത്തിയത്. 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP