Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മാണി സാറിനെയും ഫേസ്‌ബുക്കിലെടുത്തോ? വിജിലൻസ് കേസ് ചാർജ്ജ് ചെയ്ത വാർത്ത ഫേസ്‌ബുക്കിന്റെ ട്രെൻഡിങ് ലിസ്റ്റിൽ ഇടം പിടിച്ചു

മാണി സാറിനെയും ഫേസ്‌ബുക്കിലെടുത്തോ? വിജിലൻസ് കേസ് ചാർജ്ജ് ചെയ്ത വാർത്ത ഫേസ്‌ബുക്കിന്റെ ട്രെൻഡിങ് ലിസ്റ്റിൽ ഇടം പിടിച്ചു

തിരുവനന്തപുരം: മാണി സാറിനെയും ഫേസ്‌ബുക്കിലെടുത്തോ? ഇന്ത്യൻ യുവാക്കൾക്ക് കോടികൾ നൽകി ഫേസ്‌ബുക്കിൽ ജോലി നൽകുന്ന സമയത്താണ് ഇങ്ങനെയൊരു ചോദ്യം ഉയർന്നത്! മറ്റൊന്നും കൊണ്ടല്ല, ഫേസ്‌ബുക്കിലെ ട്രെൻഡിങ് സ്റ്റോറിയായി ഇന്ന് ഇടംപിടിച്ചത് കെ എം മാണിക്കെതിരെ വിജിലസ് കേസ് രജിസ്റ്റർ ചെയ്ത സംഭവമായിരുന്നു. മോദി-പുടിൻ കൂടിക്കാഴ്‌ച്ചയോ പോലും ഫേസ്‌ബുക്ക് ട്രെൻഡിംഗിൽ ഇടംപിടിച്ചില്ലെന്നിരിക്കെയാണ് മാണിക്കെതിരെ കേസെടുത്ത വാർത്ത ഫേസ്‌ബുക്കിൽ ട്രൻഡിങ്ങായി മാറിയത്.

ബാർ കോഴ കെ എം മാണിയെ ഒന്നാം പ്രതിയാക്കി ധനമന്ത്രി കെ എം മാണിക്കെതിരെ കേസെടുത്തത് മുതൽ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് ഇടയാക്കിയിരുന്നു. ഫേസ്‌ബുക്ക് ഗ്രൂപ്പികളിലും അല്ലാതെയുമായി മാണിയുടെ വാർത്ത തരംഗമായി മാറി. ലോകമെമ്പാടുമുള്ള മലയാളികൾ ധനമന്ത്രി കെ എം മ്ാണിക്കെതിരെ കേസെടുത്ത വാർത്ത ഫേസ്‌ബുക്കിലൂടെ ഷെയർ ചെയ്തും സംസാരിച്ചു മുന്നേറിയതോടെയാണ് ഫേസ്‌ബുക്കിൽ വായക്കാർ കൂടുതലുള്ള വാർത്തയെന്ന നിലയിൽ മാണിയും ഫേസ്‌ബുക്ക് ട്രെൻഡിംഗിൽ ഇടംപിടിച്ചത്.

കെ എം മാണിക്കെതിരായ കേസ് ഹിന്ദു അടക്കമുള്ള ദേശീയ മാദ്ധ്യമങ്ങളുടെ വെബ്‌സൈറ്റിലും പ്രധാന വർത്തയായിരുന്നു. ട്രെൻഡിങ് സ്റ്റോറികളുടെ ലിസ്റ്റിൽ ഒന്നാം സ്ഥാനത്താണ് മാണി ഇടം പിടിച്ചത്. ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് പോലും ഇതിന് പിന്നിലാണ് ഇടംപിടിച്ചത്. മാണി രാജിവെക്കുമോ, കേരളസർക്കാർ താഴെ പോകുമോ ഇങ്ങനെ ആകാംക്ഷയ്ക്ക് ഇട നൽകുന്ന ഒരുപാട് കാര്യങ്ങളുള്ളതുകൊണ്ടാണ് മാണി ട്രെൻഡിങ് ലിസ്റ്റിൽ ഇടംപിടിച്ചത്. പത്ത് സംഭവങ്ങളാണ് ഇന്ന് ഫേസ്‌ബുക്ക് ഇന്ത്യയിൽ ട്രെൻഡിംഗയി ഇടംപിടിച്ചത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP