Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

'നാട്ടിലൊരു പ്രശ്‌നം, നമ്മുടെ കോളജിലൊരു പ്രശ്‌നം, നമ്മുടെ സുഹൃത്തിനൊരു പ്രശ്‌നം, അല്ലെങ്കിൽ നമ്മുടെ സംസ്ഥാനത്തിനൊരു പ്രശ്‌നം; എന്ന് പറയന്നവരോടൊപ്പം നിൽക്കു; 'ജാതിയും മതവും' പറഞ്ഞു വരുന്ന ഒരുത്തനും വോട്ടു കൊടുക്കരുത്; വൈറലായി വിജയ് സേതുപതിയുടെ പ്രസംഗം; ഏറ്റെടുത്ത് ആരാധകർ

'നാട്ടിലൊരു പ്രശ്‌നം, നമ്മുടെ കോളജിലൊരു പ്രശ്‌നം, നമ്മുടെ സുഹൃത്തിനൊരു പ്രശ്‌നം, അല്ലെങ്കിൽ നമ്മുടെ സംസ്ഥാനത്തിനൊരു പ്രശ്‌നം; എന്ന് പറയന്നവരോടൊപ്പം നിൽക്കു; 'ജാതിയും മതവും' പറഞ്ഞു വരുന്ന ഒരുത്തനും വോട്ടു കൊടുക്കരുത്; വൈറലായി വിജയ് സേതുപതിയുടെ പ്രസംഗം; ഏറ്റെടുത്ത് ആരാധകർ

മറുനാടൻ ഡെസ്‌ക്‌

തിരഞ്ഞെടുപ്പ് നടക്കുന്ന വേളയിലാണ് കഴിഞ്ഞ ദിവസങ്ങളായി വിജയ് സേതുപതിയുടെ പ്രസംഗം സോഷ്യൽമീഡിയയിൽ വൈറലായത്. രാഷ്ട്രീയക്കാരും ജനങ്ങളും സെലിബ്രിറ്റികളുമെല്ലാം വളരെ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട പോളിങ്ങും പൂർത്തിയായപ്പോഴാണ് സമൂഹമാധ്യമങ്ങളിൽ പ്രസംഗത്തിന് വലിയ തോതിൽ സ്വീകാര്യത ലഭിച്ചത്.

''സ്‌നേഹമുള്ളവരെ, നിങ്ങൾ വോട്ടു ചെയ്യുമ്പോൾ നന്നായി നോക്കി വോട്ട് ചെയ്യണം. സൂക്ഷിച്ച് വോട്ട് ചെയ്യണം. നമ്മുടെ നാട്ടിലൊരു പ്രശ്‌നം, നമ്മുടെ കോളജിലൊരു പ്രശ്‌നം, നമ്മുടെ സുഹൃത്തിനൊരു പ്രശ്‌നം, അല്ലെങ്കിൽ നമ്മുടെ സംസ്ഥാനത്തിനൊരു പ്രശ്‌നം എന്ന് പറയുന്നരോടൊപ്പം വേണം നിൽക്കാൻ. അല്ലാതെ ജാതിക്കൊരു പ്രശ്‌നം, മതത്തിനൊരു പ്രശ്‌നം എന്ന് പറയുന്നവരോടൊപ്പം ഒരിക്കലും നിൽക്കരുത്.

ഇങ്ങനെ പറയുന്നവരൊക്കെ എല്ലാം ചെയ്തിട്ട് അവരുടെ വീടുകളിൽ പൊലീസ് കാവലിൽ സുരക്ഷിതരായിരിക്കും. നമ്മളാണ് ഒടുവിൽ കെണിയിൽ വീഴുക. ദയവ് ചെയ്ത് ഇത് ഓർത്തുവേണം വോട്ടവകാശം ഉപയോഗപ്പെടുത്താൻ,'' എന്നാണ് വിജയ് സേതുപതി വീഡിയോയിൽ പറയുന്നത്. മക്കൾ സെൽവന്റെ വാക്കുകളെ കയ്യടികളോടെ വരവേൽക്കുന്ന ആൾക്കൂട്ടത്തെയും വീഡിയോയിൽ കാണാം. മലയാളമണ്ണിലും ഏറെ ആരാധകരുള്ള താരത്തിന്റെ വാക്കുകൾക്ക് ഏറെ സ്വീകാര്യതയാണ് സമൂഹമാധ്യമങ്ങളിൽ ലഭിക്കുന്നത്.

ജയറാം നായകനാകുന്ന 'മാർക്കോണി മത്തായി' എന്ന ചിത്രത്തിലൂടെ മലയാളത്തിലും അരങ്ങേറ്റം കുറിക്കുകയാണ് വിജയ് സേതുപതി. പ്രശസ്ത പരസ്യ ചിത്ര സംവിധായകനായ സനിൽ കളത്തിൽ കഥയെഴുതി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ' മാർക്കോണി മത്തായി'. സത്യം സിനിമാസിന്റെ ബാനറിൽ എ ജി പ്രേമചന്ദ്രൻ നിർമ്മിക്കുന്ന ചിത്രത്തിൽ ആത്മീയ ആണ് നായിക. അജു വർഗ്ഗീസ്,ഹരീഷ് കണാരൻ,ഗ്രിഗറി,നെടുമുടി വേണു,സിദ്ധാർത്ഥ് ശിവ,സുധീർ കരമന,മാമുക്കോയ,കലാഭവൻ പ്രജോദ്,സുനിൽ സുഖദ,ശിവകുമാർ സോപാനം,ശ്രിന്റ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP