Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എല്ലാ വർഷവും മതിലിനു പുറത്ത് മെഴുകു തിരികൾ കത്തിച്ചു വയ്ക്കാറുള്ള ഭാഗം ഇരുട്ട് മൂടി കിടന്നിരുന്നു; റാസയെ വരവേൽക്കുന്ന പതിവ് സാഹചര്യങ്ങൾ ഒന്നും കൂടൽ മുക്കിൽ കാണാൻ കഴിഞ്ഞില്ല; വീട്ടിൽ എത്തി അല്പം നീരസത്തോടെ ഇതേത്തുടർന്ന് ദീപം തെളിയിക്കാത്തതെന്ന് അമ്മയോട് ചോദിച്ചു; അമ്മ പറഞ്ഞ വാക്കുകളിൽ പത്തനാപുരം കാരുടെ പ്രിയപ്പെട്ട മക്ക മാക്കുളം മനസിലേക്ക് ഓടി വന്നു; വൈറൽ കുറിപ്പുമായി ഹരി പത്തനാപുരം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ജോതിഷിയും കാലികമായ വിഷയങ്ങളിൽ അഭിപ്രായം രേഖപ്പെടുത്തി സോഷ്യൽ മീഡിയയിലെ താരമായി മാറിയ ആളാണ് ഹരി പത്തനാപുരം. ഇപ്പോഴിതാ തന്റെ നാട്ടിലെ അനുഭവം പങ്കുവച്ച രംഗത്തെത്തുകയാണ് താരം. തന്റെ നാടിന്റെ എല്ലാം എല്ലാമായ മക്ക മാക്കുളം എന്ന വ്യക്തിയുടെ വിയോഗത്തിനെ കുറിച്ച് ഫേസ്‌ബുക്ക് പോസ്റ്റുമായിട്ടാണ് ഹരി പത്തനാപുരം രംഗത്തെത്തിയിരിക്കുന്നത്.

ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം കാണാം:-

എന്റെ വീടിന് സമീപത്ത് മാക്കുളത്ത് ഒരു പള്ളിയുണ്ട്. അവിടെ റാസ നടക്കുമ്പോൾ എല്ലാവർഷവും വീടിനു മുന്നിൽ ദീപം തെളിച്ച് ജാതിമത ഭേദമെന്യേ നാട്ടുകാർ എല്ലാം റാസയെ വരവേൽക്കാറുണ്ട്... എന്റെ വീടിന് സമീപത്തുള്ള കിഴക്കേഭാഗം കൂടൽമുക്ക് ജംക്ഷനിൽ നാട്ടുകാർ റാസയെ മധുരം നൽകി വരവേൽക്കുമായിരുന്നു. ഇത്തവണ റാസ ഉള്ള ദിവസം ഞാൻ പള്ളിമുക്കിൽ നിന്ന് എന്റെ വീട്ടിലേക്ക് പോകുമ്പോൾ റാസയെ വരവേൽക്കുന്ന പതിവ് സാഹചര്യങ്ങൾ ഒന്നും കൂടൽ മുക്കിൽ കാണാൻ കഴിഞ്ഞില്ല.... റാസയ്ക്ക് തൊട്ടുപിന്നാലെയാണ് ഞാൻ എത്തിയത്.... എന്റെ വീടിനു സമീപത്ത് എത്തിയപ്പോഴും സ്ഥിതി വ്യത്യസ്ഥമായിരുന്നില്ല.

...എല്ലാ വർഷവും മതിലിനു പുറത്ത് മെഴുകു തിരികൾ കത്തിച്ചു വയ്ക്കാറുള്ള ഭാഗം ഇരുട്ട് മൂടി കിടന്നിരുന്നു....റാസയെ വരവേൽക്കാനുള്ള ഒരു ലക്ഷണവും ഉണ്ടായിരുന്നില്ല...വീട്ടിൽ എത്തി അല്പം നീരസത്തോടെ ഇതേത്തുടർന്ന് ദീപം തെളിയിക്കാത്തതെന്ന് അമ്മയോട് ചോദിച്ചു. അപ്പോൾ അമ്മ പറഞ്ഞത് ഇപ്രകാരമാണ്... മക്ക മരിച്ച് മോർച്ചറിയിൽ കിടക്കുമ്പോൾ റാസയെ സ്വീകരിക്കാനുള്ള മാനസികാവസ്ഥ ആർക്കും ഉണ്ടായിരുന്നില്ല. ...അതാണ് മക്ക മാക്കുളം എന്ന് അറിയപ്പെടുന്ന ജേക്കബ് തോമസ്.

പത്തനാപുരത്തുകാരുടെ മനസിൽ സ്നേഹത്തിൽ പൊതിഞ്ഞ പേരാണ് മക്ക മാക്കുളം. മക്ക മാക്കുളം ആരാണെന്ന് അറിയേണ്ടേ, പത്തനാപുരത്തെ അദ്യ കാല ഓട്ടോ മുതലാളിയും ഡ്രൈവറായിരുന്നു അദ്ദേഹം.. എന്റെ നാട്ടുകാരൻ... . ചെറുപ്പകാലത്ത് മക്കച്ചായന്റെ ഓട്ടോയിൽ കയറുന്നത് ഇന്നും സുഖമുള്ള ഓർമ്മയാണ്. സാംബശിവന്റെ കഥാപ്രസംഗം ശബ്ദാനുകരണം, പാട്ടുകൾ എന്ന് വേണ്ടാ ഒരു സ്റ്റേജ് ഷോ ആസ്വദിക്കുന്ന ആവേശത്തിൽ മക്കച്ചായന്റെ ഓട്ടോയിൽ വീട്ടിലെത്താമായിരുന്നു. ആരെയും സുരക്ഷിതമായി ലക്ഷ്യ സ്ഥാനത്ത് എത്തിക്കുന്ന മക്കച്ചായൻ  പത്തനാപുരത്ത് കാരുടെ സ്വന്തം സഹോദരനായിരുന്നു. നല്ല തമാശകൾ പറയുന്ന, ഒരു തവണത്തെ കാഴ്‌ച്ചയിൽ തന്നെ എല്ലാവർക്കും ഇഷ്ടപ്പെടുന്ന കഥാപാത്രം.

എല്ലാപള്ളിപ്പെരുന്നാളിനും മക്കുളത്ത് പള്ളിയിൽ എത്തുന്നവർക്ക് മക്കച്ചയാൻ ബിരിയാണി വെച്ചുകൊടുക്കുമയിരുന്നു... ബിരിയാണിക്കഥ പറയുമ്പോൾ എനിക്ക് ഒരു സ്വകാര്യത കൂടി പറയാനുണ്ട്. എല്ലാത്തവണയും മക്കച്ചായൻ ബിരിയാണി വെച്ച് എന്റെ വീട്ടിലും അച്ഛന് നൽകാനായി എത്തിച്ച് നൽകുമായിരുന്നു. കഴിഞ്ഞ തവണ ബിരിയാണി ഒരെണ്ണം പോലും ബാക്കി വന്നില്ല. ..അച്ഛനുള്ള ബിരിയാണി ആ തവണ അച്ഛന് കിട്ടിയില്ല..പക്ഷേ മക്കച്ചായൻ അടുത്തദിവസം ഞങ്ങളെ ഞെട്ടിച്ചു.

ഒരു വലിയ പാത്രം നിറയെ ബിരിയാണി വച്ച് അതുമായി മക്കചായൻ എന്റെ വീട്ടിലെത്തി. ..അപ്പോൾ ആണ് തലേ ദിവസം ബിരിയാണി കിട്ടിയില്ല എന്നത് എന്റെ അച്ഛൻ പോലും ഓർത്തത്.... ഓരാൾ മരിച്ച ശേഷംമാത്രം അയാളെ കുറിച്ച് നല്ല കാര്യങ്ങൾ കുറിയ്കേണ്ടി വന്നല്ലോ എന്നോർത്ത് മനാസ്താപം ഉണ്ട്... ഫെബ്രുവരി 8 ന് മക്കചായൻ മരിച്ചു...11 ന് സംസ്‌കരിച്ചു എങ്കിലും ഞങ്ങൾ നാട്ടുകാരുടെ മനസിൽ എന്നും മക്കച്ചായൻ ഉണ്ടാകും.... ആദരാഞ്ജലികൾ...

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP