Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അവയവദാനം ഏകോപിപ്പിക്കാൻ അംഗീകൃത സംവിധാനം ഉണ്ടെന്നും അതുവഴി അല്ലാതെ മരണാനന്തര അവയവദാനം നടക്കില്ല എന്നും താങ്കൾക്ക് അറിയില്ലെ; നുണ പറയാനും അശാസ്ത്രീയതകൾ പറയാനും ധാരാളം പേർ ഇവിടെയുണ്ട്; നിങ്ങൾ ഒരു കേശവൻ മാമൻ ആകണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് നിങ്ങൾ മാത്രമാണ്; തെറ്റായ വാർത്ത പ്രചരിപ്പിച്ച ശശി തരൂർ എംപിക്കെതിരെ യുവാവിന്റെ കുറിപ്പ്  

മറുനാടൻ ഡെസ്‌ക്‌

അവയവദാനവുമായി ബന്ധപ്പെട്ട് തെറ്റായ സന്ദേശം ഷെയർ ചെയ്ത ശശി തരൂർ എംപിക്കെതിരെ വിമർശനവുമായി യുവാവിന്റെ കുറിപ്പ്. 

മസ്തിഷ്‌ക മരണം സംഭവിച്ചയാളുടെ അവയവങ്ങൾ ദാനം ചെയ്യുന്നുണ്ടെന്നും ആവശ്യമുള്ളവർ ബന്ധപ്പെട്ടണമെന്നും പറയുന്ന സന്ദേശമാണ് തരൂർ ട്വിറ്ററിൽ ഷെയർ ചെയ്തത്. സർക്കാർ സംവിധാനങ്ങളിൽ കൂടി മാത്രമേ മരണാനന്തര അവയവദാനം നടത്താനാവൂ എന്ന ചട്ടങ്ങൾ നിലനിൽക്കെയാണ്, തരൂർ വ്യാജ സന്ദേശം പങ്കുവച്ചത്. ഒട്ടേറെപ്പേർ ഇക്കാര്യം കമന്റിൽ ചൂണ്ടിക്കാട്ടി. ശശി തരൂരിനെപ്പോലൊരാൾ ഇത്തരം സന്ദേശങ്ങൾ ഷെയർ ചെയ്യുന്നുവെന്നത് വിശ്വസിക്കാനാവുന്നില്ലെന്ന് ഇൻഫൊക്ലിനിക് പ്രവർത്തകൻ കൂടിയായ ഡോ. ജിനേഷ് പോസ്റ്റിൽ വിമർശിച്ചു.

ജിനേഷ് പിഎസിന്റെ കുറിപ്പ്:-

ശശി തരൂർ,

അപകടത്തിൽ പെട്ട് ചികിത്സയിൽ ഇരുന്നിരുന്ന രണ്ടുപേരുടെ മസ്തിഷ്‌ക മരണം ഡോക്ടർമാർ സ്ഥിരീകരിച്ചു എന്നും നാല് വൃക്കകൾ അവയവ ദിനത്തിനായി തയ്യാറാണെന്നും ആവശ്യമുള്ളവർ താഴെ പറയുന്ന നമ്പരിൽ ബന്ധപ്പെടണം എന്നും പറഞ്ഞു കൊണ്ടുള്ള താങ്കളുടെ ട്വീറ്റ് കണ്ടു.
കേരളത്തിലെ മരണാനന്തര അവയവദാനം ഏകോപിപ്പിക്കാൻ കേരള നെറ്റ്‌വർക്ക് ഫോർ ഓർഗൻ ഷെയറിങ് എന്ന ഒരു അംഗീകൃത സംവിധാനം ഉണ്ടെന്നും അതുവഴി അല്ലാതെ മരണാനന്തര അവയവദാനം നടക്കില്ല എന്നും താങ്കൾക്ക് അറിയില്ല എന്ന് വിശ്വസിക്കാൻ സാധിക്കുന്നില്ല. അതിൽ തന്നെ പല സർക്കാർ ഉത്തരവുകൾ പ്രകാരം സീനിയോറിറ്റിയും മറ്റും പരിഗണിച്ച് മാത്രമേ ഇത് നടക്കുകയുള്ളൂ എന്നും താങ്കൾക്ക് അറിയില്ല എന്നും വിശ്വസിക്കാൻ സാധിക്കുന്നില്ല.

നുണ പറയാനും അശാസ്ത്രീയതകൾ പറയാനും ഇല്ലാതിരുന്ന പ്രൗഢഗംഭീരമായ ഒരു പൗരാണികതയിൽ ഊറ്റം കൊള്ളാനും ധാരാളം പേർ ഇവിടെ ഉണ്ട്. പുഷ്പക വിമാനം ആണ് ആദ്യത്തെ വിമാനം എന്നും ഗണപതിയുടെ തല ആണ് ആദ്യത്തെ പ്ലാസ്റ്റിക് സർജറി എന്നും തുടങ്ങി ആയിരക്കണക്കിന് അശാസ്ത്രീയതകളുടെ കൂമ്പാരം അവർ ഇവിടെ വാരിവിതറുന്നുണ്ട്.

ആ കൂട്ടത്തിൽ നിങ്ങളെ പോലെ ഒരാൾ ചേരുന്നത് കഷ്ടമാണ് എന്ന് പറയാതെ വയ്യ. വാട്സാപ്പിൽ ഫോർവേഡ് ചെയ്തു വരുന്ന മണ്ടത്തരങ്ങൾ ഫോർവേഡ് ചെയ്യുന്ന ധാരാളം പേർ ഇവിടെ ഉണ്ട്. നിങ്ങൾ അതിലൊരാൾ മാത്രമായി മാറുന്നതിൽ ഖേദമുണ്ടെന്ന് പറയാതെ വയ്യ.

തരൂർ, നിങ്ങൾ ഒരു കേശവൻ മാമൻ ആകണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് നിങ്ങൾ മാത്രമാണ്. ഇതുപോലെ പോലെ അബദ്ധങ്ങൾ എല്ലാം വാരിവിതറി കഴിഞ്ഞ് കേശവൻ മാമൻ പട്ടം കിട്ടിയ ശേഷം പണ്ട് ഉന്നതവിദ്യാഭ്യാസം ലഭിച്ചിരുന്നുവെന്നും ഉന്നതസ്ഥാനങ്ങൾ അലങ്കരിച്ചിരുന്നു എന്നും പറയുന്നതിൽ ഒരു അർത്ഥവും ഇല്ല എന്ന് ഓർമ്മവേണം.

നന്ദി,
ഒരു കേരളീയൻ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP