Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ചെറിയൊരു 'ടെക്നിക്കും പൊടിക്കൈ'യുമായി വീഡിയോയിൽ എത്തിയ ജിബിൻ മയക്കുമരുന്നിന് അടിമയല്ല; ബീഡി പോലും വലിക്കാത്ത യുവാവിനെ ലഹരിക്കടിമയാക്കിയുള്ള വ്യാജപ്രചരണം ഇനിയെങ്കിലും നിർത്തൂ; സംസാരത്തിലെ വൈകല്യം മുൻനിർത്തി ആ പാവത്തെ ഇനിയും കല്ലെറിയല്ലേ; സൈബർ ലോകത്തെ 'സദാചാര പൊലീസിങ്ങിനു' വിധേയനായ യുവാവ് കഴിയുന്നത് കടുത്ത മാനസിക വിഷമത്തിൽ

ചെറിയൊരു 'ടെക്നിക്കും പൊടിക്കൈ'യുമായി വീഡിയോയിൽ എത്തിയ ജിബിൻ മയക്കുമരുന്നിന് അടിമയല്ല; ബീഡി പോലും വലിക്കാത്ത യുവാവിനെ ലഹരിക്കടിമയാക്കിയുള്ള വ്യാജപ്രചരണം ഇനിയെങ്കിലും നിർത്തൂ; സംസാരത്തിലെ വൈകല്യം മുൻനിർത്തി ആ പാവത്തെ ഇനിയും കല്ലെറിയല്ലേ; സൈബർ ലോകത്തെ 'സദാചാര പൊലീസിങ്ങിനു' വിധേയനായ യുവാവ് കഴിയുന്നത് കടുത്ത മാനസിക വിഷമത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഡൽഹി മെട്രോ റെയിലിൽ മദ്യപിച്ച് ലക്കുകെട്ട് ഒരു പൊലീസുകാരൻ യാത്ര ചെയ്തു എന്ന പേരിൽ ഒരു വീഡിയോ കുറച്ചുകാലത്ത് സൈബർ ലോകത്ത് വൈറലായിരുന്നു. മലയാളിയായ ഈ പൊലീസുകാരൻ മെട്രോ യാത്രക്കിടെ നിലത്തുവീഴുകയും വിയർത്തുകയും ചെയ്ത സംഭവം ചൂണ്ടിക്കാട്ടി അദ്ദേഹത്തെ പരിഹസിക്കുകയും ജോലി തന്നെ പോകുമെന്ന ഘട്ടത്തിൽ എത്തുകയും ചെയ്തിരുന്നു. എന്നാൽ, ഈ സംഭവത്തിന്റെ സത്യകഥ പുറത്തുവന്നപ്പോൾ ആ വീഡിയോ ഷെയർ ചെയ്തവർക്ക് ദുഃഖിക്കേണ്ടി വന്നു. ഒരു തുള്ളി മദ്യം പോലും കഴിക്കാത്ത ആ പൊലീസുകാരന് അങ്ങനെ സംഭവിച്ചത് രോഗം കാരണമായിരുന്നു. ഇതു തിരിച്ചറിയാതെയാണ് അദ്ദേഹത്തെ സൈബർ ലോകം അപമാനിച്ചത്.

ഈ സംഭവത്തിന് സമാനമായ ഒരു സൈബർ ആക്രമണമാണ് ഇപ്പോൾ ജിബിൻ എന്ന യുവാവ് നേരിടുന്നത്. സൈബർ ലോകത്ത് പ്രത്യക്ഷപ്പെട്ട് ഒരോ വിഷയങ്ങളിലും ചില ടെക്‌നിക്കുകൾ പരിചയപ്പെടുത്തുന്ന വ്യക്തിയാണ് അദ്ദേഹം. അങ്ങനെ ചെയ്ത ഒരുവീഡിയോയുടെ പേരിലാണ് ജിബിർ വിമർശന വിധേയനായത്. ലഹരിക്ക് അടിമപ്പെട്ട് പറയുന്നതു പോലെയാണ് ജിബിൻ ഒരു വീഡിയോയിൽ പ്രത്യക്ഷപ്പെട്ടത്. ഈ വീഡിയോ വ്യാപകമായി വാടസ് ആപ്പിലും ഫേസ്‌ബുക്കിലും ഷെയർ ചെയ്യപ്പെട്ടു. ഇതോടെയാണ് റോബർട്ട് കുര്യാക്കോസ് എന്നയാളാൾ സത്യാവസ്ഥ വെളിപ്പെടുത്തി രംഗത്തുവന്നത്.

യുവാവിന്റെ പ്രശ്‌നം അദ്ദേഹത്തിന്റെ സംസാരത്തിലുള്ള പൊതു വൈകല്യമാണ്. ഇക്കാര്യം കണ്ടാണ് ലഹരിക്കടിമ എന്ന് സൈബർലോകം വിധിയെഴുതിയത്. സദാചാര പൊലീസിങ്ങിനു സമാനമായ ഇത്തരം വ്യാജ പ്രചരണങ്ങളിൽ നിന്നു ദയവായി വിട്ടു നിൽക്കണമെന്നും റോബർട്ട് കുര്യാക്കോസ് ഫേസ്‌ബുക്കിലൂടെ അഭ്യർത്ഥിച്ചു. പാമ്പിനെ പിടിക്കാൻ ചെറിയൊരു ടെക്‌നിക്കുമായാണ് ജിബിൻ സമൂഹമാധ്യമങ്ങളിലൂടെ പ്രത്യക്ഷപ്പെട്ടത്. പിന്നീട് പെൺകുട്ടികളെ എങ്ങനെ വളക്കാം എന്ന വീഡിയോയും ചെയ്തു. സംസാരിക്കുമ്പോൾ ഇയാളുടെ നാക്ക് ഉടക്കുകയും പ്രത്യകതരം ചേഷ്ടകൾ കാണിക്കുകയും ചെയ്യുന്നുണ്ട്. ഇതാണ് ലഹരി ഉപയോഗിച്ചു ബോധമില്ലാത്ത ആളുടെ വിഡിയോ എന്ന നിലയിൽ ചിലർ പ്രചാരിപ്പിക്കാൻ കാരണം.

എന്നാൽ ഒരു ബീഡി പോലും വലിക്കാത്ത വ്യക്തിയാണ് ജിബിൻ എന്നും അദ്ദേഹത്തിന്റെ വൈകല്യം മറയാക്കി ആക്രമിക്കുകയാണെന്നും റോബർട്ട് വ്യക്തമാക്കി. ''എന്റെ വീടിന്റെ നേരെ മുൻവശത്താണ് ആ യുവാവിന്റെ വീട്. രണ്ടു വയസ്സു മുതൽ എനിക്ക് ജിബിനെ അറിയാം, എന്റെ സഹോദരന്റെ ഒപ്പം പഠിച്ചിട്ടുണ്ട്. നന്നായി വണ്ടി ഓടിക്കും. വീട്ടിലെ വണ്ടി ഓടിക്കുന്നത് പലപ്പോഴും അവനാണ്. അപ്പനും അമ്മയും തയ്യൽക്കാരാണ്.'' റോബർട്ട് പറയുന്നു.

ധാരണയുടെ ശരി തെറ്റുകൾ നോക്കാതെ അയാൾ സുഹൃത്തുക്കളുള്ള വാട്‌സാപ്പ് ഗ്രൂപ്പിലും സ്വന്തം അക്കൗണ്ടിലും പോസ്റ്റ് ചെയ്ത വിഡിയോകൾ ഇങ്ങനെ പ്രചരിപ്പിക്കുമ്പോൾ നീറുന്നത് അയാളുടെ കുടുംബമാണ്. അതിനാലാണ് സമൂഹമാധ്യമത്തിലൂടെ കാര്യങ്ങൾ വ്യക്തമാക്കിയതെന്നും റോബർട്ട് പറഞ്ഞു. ഇക്കാര്യം വ്യക്തമാക്കി റോബർട്ട് ഫേസ്‌ബുക്കിൽ പോസ്റ്റിടുകയും ചെയ്തു.

റോബർട്ട് സമൂഹമാധ്യമത്തിൽ കുറിച്ചതിങ്ങനെ;

കഴിഞ്ഞ ഏതാനും ദിവസങ്ങളിൽ ഭൂരിഭാഗം വാട്‌സാപ് ഗ്രൂപിലുകളിലും ഫേസ്‌ബുക് പേജുകളിലും നിറഞ്ഞു നിൽക്കുന്നതാണ് ഈ യുവാവിന്റെ വീഡിയോ. ഷെയർ ചെയ്യുന്നവർ ഇദ്ദേഹത്തെ വിശേഷിപ്പിച്ചിരിക്കുന്നത് ആകട്ടെ ലഹരിക്കടിമപ്പെട്ട ആൾ എന്ന നിലയിലും. ഏറെക്കുറെ രണ്ടു വയസ്സ് മുതൽ ഞാൻ നേരിട്ട് അറിയുന്ന ആൾ ആണ് വീഡിയോയിൽ ഉള്ള ജിബിൻ എന്ന യുവാവ്.. അയാളുടെ കുടുംബവുമായും എനിക്ക് വളരെ അടുത്ത ബന്ധമുണ്ട്. ഓരോരുത്തരുടെയെയും ഭാഷക്കും സംസാരത്തിനും ഓരോ ശൈലിയുണ്ട്, സ്വഭാവത്തിനും..

ഈ പാവം വിചാരിക്കുന്നത് അവൻ അറിയുന്ന കാര്യങ്ങൾ മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കുന്നത് വലിയ കാര്യം ആണെന്നാണ്. അയാളുടെ ധാരണയുടെ ശരി തെറ്റുകൾ നോക്കാതെ അയാൾ സുഹൃത്തുക്കളുടെ വാട്‌സാപ്പ് ഗ്രൂപ്പിലും സ്വന്തം എഫ് ബി യിലും പോസ്റ്റ് ചെയ്ത വീഡിയോകളാണ് ' ലഹരി യുടെ അടിമ 'എന്ന പേരിൽ 'പലരും കണ്ണിൽ ചോരയില്ലാത്ത പ്രചരിപ്പിക്കുന്നത്. വർഷങ്ങളായി അറിയാവുന്ന പേരിൽ ഒരു കാര്യം ഞാൻ തീർത്തു പറയുന്നു, ഒരു ബീഡി പോലും വലിക്കുന്ന പയ്യൻ അല്ല അവൻ..

പലപ്പോഴും റാങ്കുകൾക്ക് തുല്യമായ വിജയം കരസ്ഥമാക്കയിയ സഹോദരിയെ പോലെ അല്ലായിരുന്നു അവൻ.. അവനു ചെറുപ്പത്തിലേ തൊഴിൽ പരിശീലനം വേണമെന്ന രീതിയിൽ ആവശ്യപ്പെട്ടപ്പോൾ അവന്റെ മാതാ പിതാക്കൾ അവനു ഡ്രൈവിങ് പരിശീലനം നേടി കൊടുത്തു. ഇന്നവൻ ഒരു മികച്ച ഡ്രൈവർ ആണ്. അടുത്തറിയുന്നവർ നല്ലത് മാത്രം പറയുന്ന ഒരു മികച്ച ഡ്രൈവർ.

അവന്റെ സംസാരത്തിലോ ശൈലിയിലോ കുറവുകൾ കണ്ടാൽ ഉടനെ കേറി 'അങ്ങ് വിധിക്കരുത്. ' നാളെ നമ്മളെയും ഇങ്ങനെ വിചാരണ ചെയ്‌തേക്കാം. ശരിക്കും ഈ വിചാരണ അല്ലേ മോറൽ പൊലീസിങ്?

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP