Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൂളിങ് ഗ്ലാസ് ധരിച്ച ചുള്ളൻ കോലിക്കൊപ്പം സ്‌റ്റൈലിഷ് ലുക്കിൽ 'സ്മാർട്ട് അനുഷ്‌ക'; മെൽബണിൽ താരദമ്പതിമാർ എടുത്ത ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളുടെ 'ബോക്‌സോഫീസിൽ' തകർപ്പൻ ഹിറ്റാകുന്നതിനൊപ്പം ലക്ഷക്കണക്കിന് ആരാധകരുടെ 'ആശംസാ സുനാമി'യും; ശ്രീലങ്കൻ ആരാധകനും ഇന്ത്യൻ ഭൂപടം തലയിൽ വരച്ച ക്രിക്കറ്റ് പ്രേമിക്കുമൊപ്പം താരങ്ങളുടെ സൂപ്പർ സെൽഫിയും വൈറൽ

കൂളിങ് ഗ്ലാസ് ധരിച്ച ചുള്ളൻ കോലിക്കൊപ്പം സ്‌റ്റൈലിഷ് ലുക്കിൽ 'സ്മാർട്ട് അനുഷ്‌ക'; മെൽബണിൽ താരദമ്പതിമാർ എടുത്ത ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളുടെ 'ബോക്‌സോഫീസിൽ' തകർപ്പൻ ഹിറ്റാകുന്നതിനൊപ്പം ലക്ഷക്കണക്കിന് ആരാധകരുടെ 'ആശംസാ സുനാമി'യും; ശ്രീലങ്കൻ ആരാധകനും ഇന്ത്യൻ ഭൂപടം തലയിൽ വരച്ച ക്രിക്കറ്റ് പ്രേമിക്കുമൊപ്പം താരങ്ങളുടെ സൂപ്പർ സെൽഫിയും വൈറൽ

മറുനാടൻ ഡെസ്‌ക്‌

മെൽബൺ: ഇന്ത്യൻ ക്രിക്കറ്റ് പടയെ വിജയത്തിന്റെ പുത്തൻ കൊടുമുടികളിലേക്ക് കൈപിടിച്ചുയർത്തുമ്പോഴും തന്റെ പ്രിയതമയോടൊപ്പം ഒഴിവു വേളകൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇന്ത്യൻ നായകൻ വിരാട് കോലി. ഇരുവരും മെൽബണിൽ വച്ച് എടുത്ത സെൽഫി ചിത്രങ്ങൾ ഉൾപ്പടെയുള്ളവയാണ് ഇപ്പോൾ സമൂഹ മാധ്യമത്തിൽ 'ഹൗസ് ഫുള്ളായി'ഓടിക്കൊണ്ടിരിക്കുന്നത്. കൂളിങ് ഗ്ലാസ് ധരിച്ച കോലിക്കൊപ്പം സ്മാർട്ട് ഡ്രസിൽ നിൽക്കുന്ന അനുഷ്‌കയുടെ സ്റ്റൈലിഷ് ലുക്കിനും ആരാധകരുടെ അഭിനന്ദന സന്ദേശങ്ങൾ അലകടൽ പോലെ വന്നുകൊണ്ടിരിക്കുകയാണ്.

ഇതിനിടെ ഇവർ താമസിച്ചിരുന്ന ഹോട്ടലിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാരായ ആളുകൾക്കൊപ്പം നിന്ന് ഫോട്ടോയെടുക്കുന്നതിനും അത് സമൂഹ മാധ്യമത്തിൽ പങ്കുവയ്ക്കുന്നതിനും ഇവർ മറന്നില്ല. തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ അനുഷ്‌കയാണ് ചിത്രങ്ങൾ സമൂഹ മാധ്യമത്തിൽ പങ്കുവെച്ചത്. ഇതിനിടെ അനുഷ്‌കയ്ക്ക് കോലി മധുരം നൽകുന്ന ചിത്രവും സിഡ്‌നിയിൽ വച്ച് കണ്ട് കൊച്ചു ആരാധകനൊപ്പം എടുത്ത ചിത്രങ്ങളും താരം പങ്കുവെച്ചിരുന്നു. 

ഇന്ത്യൻ ക്രിക്കറ്റ് ടീം നാഴിക കല്ലുകൾ സൃഷ്ടിച്ചിരിക്കുന്ന വേളയിൽ തന്നെയാണ് താരങ്ങൾ തങ്ങളുടെ സന്തോഷ നിമിഷങ്ങൾ പങ്കു വെച്ചിരിക്കുന്നത് എന്നതാണ് ഏറെ ശ്രദ്ധേയം. ചിത്രങ്ങൾ പലതും ആയിരക്കണക്കിന് ആളുകളാണ് ഷെയർ ചെയ്തിരിക്കുന്നത്. മാത്രമല്ല പുത്തൻ ചിത്രങ്ങൾക്കായി കാത്തിരിക്കുന്നെന്നും ഏവരും പ്രത്യാശ പ്രകടിപ്പിക്കുന്നു. കോലിയുടെ കൂളിങ് ഗ്ലാസും അനുഷ്‌കയുടെ സ്‌റ്റൈലിസ് ഡ്രസും ഇതിനോടകം യുവാക്കൾക്കിടയിൽ വൻ ചർച്ചയായി കഴിഞ്ഞു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP