Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'അക്കൂട്ടര് ഏതാന്ന് ചോദിച്ചിനേനോ, ജാതി ? ' ആവശ്യമുള്ളത് അറിഞ്ഞാപ്പോരെ? ജാതി അറിഞ്ഞാല് സദ്യക്ക് സ്വാദ് കൂടുകയൊന്നുമില്ല! അച്ഛന്റെ മറുപടി കേട്ട് രണ്ടുകയ്യും സ്റ്റിയറിങ്ങിലായിപ്പോയതുകൊണ്ട് കയ്യടിച്ചില്ല ; ജാതി നോക്കാത്ത കണ്ണൂരിലെ പ്രണയവിവാഹകഥ പറയുന്നു വിവേക് മുഴക്കുന്ന്

'അക്കൂട്ടര് ഏതാന്ന് ചോദിച്ചിനേനോ, ജാതി ? ' ആവശ്യമുള്ളത് അറിഞ്ഞാപ്പോരെ? ജാതി അറിഞ്ഞാല് സദ്യക്ക് സ്വാദ് കൂടുകയൊന്നുമില്ല!  അച്ഛന്റെ മറുപടി കേട്ട് രണ്ടുകയ്യും സ്റ്റിയറിങ്ങിലായിപ്പോയതുകൊണ്ട് കയ്യടിച്ചില്ല ; ജാതി നോക്കാത്ത കണ്ണൂരിലെ പ്രണയവിവാഹകഥ പറയുന്നു വിവേക് മുഴക്കുന്ന്

മറുനാടൻ ഡെസ്‌ക്‌

 തിരുവനന്തപുരം: ജാതി ചോദിക്കുന്നില്ല ഞാൻ സോദരീ..ചോദിക്കുന്നു നീർ നാവു വരണ്ടഹോ..ഭീതി വേണ്ട തരികതെനിക്കു നീ -ചണ്ടാലഭിക്ഷുകിയിലെ വരികൾ വായിച്ച് പുളകം കൊള്ളുന്നവരാണ് മലയാളികൾ. എന്നാൽ, സ്വകാര്യ ജീവിതത്തിൽ പലപ്പോഴും പ്രായോഗികമായി നടപ്പാക്കാത്തവരും. ജാതിയുടെ പേരിലുള്ള കൊലകൾ ഇപ്പോഴും അരങ്ങേറുന്നു. അത്തരം വാർത്തകൾ കേട്ട് നിത്യേനയെന്നോണം നടുങ്ങുന്നു. എന്നാൽ, നന്മയുടെ തുരുത്തുകൾ തീർത്തും അപ്രത്യക്ഷമായിട്ടില്ല. ജാതി ചോദിക്കാതെ വിവാഹം കഴിച്ച കണ്ണൂരിലെ ദമ്പതികളുടെ കഥ പറയുന്നു വിവേക് മുഴക്കുന്ന്. ഭാര്യാസഹോദരന്റെ വിവാഹമായിരുന്നു. കണ്ണൂരിലെ രണ്ടുഗ്രാമങ്ങളിലുള്ളവർ. തില്ലങ്കരി ശ്യാമിന്റെയും, കണ്ണിരിട്ടി ശരണ്യയുടേതും. വിവാഹതീയതി ഉറപ്പിച്ച ചടങ്ങിന് ശേഷം മടങ്ങവേ ഒപ്പമുണ്ടായിരുന്നവർ ചോദിച്ചതിന് അച്ഛൻ പറഞ്ഞ മറുപടിയാണ് വിവേക് കുറിക്കുന്നത്. 'അക്കൂട്ടര് ഏതാന്ന് ചോദിച്ചിനേനോ, ജാതി ?' സ്ത്രീയുടെ ചോദ്യം ശ്യാമിന്റെ അമ്മയോട്. ' ഉയ് ഇല്ലപ്പാ... അതെന്തിനാന്ന് ചോദിക്ക്ന്നത്!' അമ്മയുടെ ഉത്തരത്തിന് പൂർണവിരാമമിട്ടത് മുൻ സീറ്റിലിരുന്ന അച്ഛൻ - ' ആവശ്യമുള്ളത് അറിഞ്ഞാപ്പോരെ? ജാതി അറിഞ്ഞാല് സദ്യക്ക് സ്വാദ് കൂടുകയൊന്നുമില്ല!'...

ഫേസ്‌ബുക്ക് കുറിപ്പ് ഇങ്ങനെ:

ജാതി തൂങ്ങാത്ത താലിച്ചരടുകൾ....!ഭാര്യാസഹോദരന്റെ വിവാഹമായിരുന്നു. എല്ലാം ഭംഗിയായി. വിവാഹത്തിനുമുമ്പുള്ള പ്രണയം കൂടുതൽ തീവ്രമാക്കി ശ്യാമും ശരണ്യയും നാളെ ഡൽഹിയിലേക്ക് പോകും. ആശംസകൾ.താളമേളങ്ങൾ കൊഴുപ്പുകൂട്ടിയ കല്യാണത്തിന്റെ ബഹളം പതിയെ കെട്ടടങ്ങുന്നതേയുള്ളൂ. പക്ഷെ, ഒരിക്കലും അടങ്ങാനിടയില്ലാത്ത ഒരു സന്തോഷം ഉള്ളിൽ കുരവയിടുന്നുണ്ട്. ഇരുവീട്ടുകാർക്കും എതിർപ്പുകളില്ലാത്ത പ്രണയം. കണ്ണൂരിലെ രണ്ടു ഗ്രാമങ്ങളിലുള്ളവർ. തില്ലങ്കേരി ശ്യാമിന്റേത്. കണ്ണിരിട്ടി ശരണ്യയുടേത്. രണ്ടു പേരും വിവാഹമാഗ്രഹിച്ചപ്പോൾ ഡിസംബർ 28ന് ആദ്യമായി ഞങ്ങൾ ശരണ്യയുടെ വീട്ടിൽ പോയി. സ്‌നേഹസൽക്കാരത്തിനിടെ തിയ്യതി കണ്ട് വിവാഹമുറപ്പിച്ചു.

പെണ്ണിന്റെ ജീവിതത്തിന് നോക്കുകൂലിയായി സ്ത്രീധനം പറ്റുന്നവരുടെ നാടല്ലാത്തതിനാൽ അത്തരം ചർച്ചകൾ സ്വാഭാവികമായും അകന്നുനിന്നു. ഉച്ചയൂണിനുശേഷം മടക്കം. ഞാനോടിച്ച കാറിൽ എനിക്ക് അപരിചിതരായ ഒരു സ്ത്രീയും പുരുഷനും കൂടി ഉണ്ടായിരുന്നു. 'അല്ല ഉഷേ, അക്കൂട്ടര് ഏതാന്ന് ചോദിച്ചിനേനോ, ജാതി ?' സ്ത്രീയുടെ ചോദ്യം ശ്യാമിന്റെ അമ്മയോട്. ' ഉയ് ഇല്ലപ്പാ... അതെന്തിനാന്ന് ചോദിക്ക്ന്നത്!' അമ്മയുടെ ഉത്തരത്തിന് പൂർണവിരാമമിട്ടത് മുൻ സീറ്റിലിരുന്ന അച്ഛൻ - ' ആവശ്യമുള്ളത് അറിഞ്ഞാപ്പോരെ? ജാതി അറിഞ്ഞാല് സദ്യക്ക് സ്വാദ് കൂടുകയൊന്നുമില്ല!'... രണ്ടുകയ്യും സ്റ്റിയറിങ്ങിലായിപ്പോയതുകൊണ്ട് കയ്യടിച്ചില്ല..... അഭിമാനമാണ്, ആ വാക്കുകളും നിമിഷങ്ങളും. ജാതി, ഞങ്ങൾ കണ്ണൂരുകാർക്ക് വെറും മരം മാത്രമാണ്! നിങ്ങളുദ്ദേശിക്കുന്ന മറ്റേ ജാതി മരങ്ങൾ മുറിച്ചുവിറ്റ ചരിത്രമാണ് ഈ മണ്ണിന്...അഭിവാദ്യങ്ങൾ,ജാതി നോക്കാതെ പ്രണയം പരിഗണിക്കുന്നസകല മനുഷ്യർക്കും...
വിവേക് മുഴക്കുന്ന്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP