Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഞങ്ങൾ ചർച്ച ചെയ്യാനുദ്ദേശിക്കുന്നത് ഞങ്ങളുടെ രണ്ട് കൂടപ്പിറപ്പുകളുടെ നിഷ്ഠൂരമായ കൊലപാതകമാണ്; നിരപരാധികളായ ചെറുപ്പക്കാരെ അരിഞ്ഞു വീഴ്‌ത്തുന്ന സിപിഎമ്മിന്റെ ക്രിമിനൽ രാഷ്ട്രീയത്തെക്കുറിച്ചാണ്; അതിൽ നിന്ന് ചർച്ച വഴിതിരിച്ച് വിട്ട് കൊലപാതകികളേയും അവർക്ക് സംരക്ഷണം നൽകുന്നവരേയും രക്ഷിച്ചെടുക്കുന്ന സാംസ്കാരിക കുബുദ്ധികളുടെ ട്രാപ്പിൽ വീഴാൻ ഉദ്ദേശിക്കുന്നില്ല: കെ ആർ മീരക്കെതിരായ പ്രയോഗത്തിന്റെ പേരിൽ വിമർശിക്കുന്നവരോട് വി ടി ബൽറാമിന് പറയാനുള്ളത്

ഞങ്ങൾ ചർച്ച ചെയ്യാനുദ്ദേശിക്കുന്നത് ഞങ്ങളുടെ രണ്ട് കൂടപ്പിറപ്പുകളുടെ നിഷ്ഠൂരമായ കൊലപാതകമാണ്; നിരപരാധികളായ ചെറുപ്പക്കാരെ അരിഞ്ഞു വീഴ്‌ത്തുന്ന സിപിഎമ്മിന്റെ ക്രിമിനൽ രാഷ്ട്രീയത്തെക്കുറിച്ചാണ്; അതിൽ നിന്ന് ചർച്ച വഴിതിരിച്ച് വിട്ട് കൊലപാതകികളേയും അവർക്ക് സംരക്ഷണം നൽകുന്നവരേയും രക്ഷിച്ചെടുക്കുന്ന സാംസ്കാരിക കുബുദ്ധികളുടെ ട്രാപ്പിൽ വീഴാൻ ഉദ്ദേശിക്കുന്നില്ല: കെ ആർ മീരക്കെതിരായ പ്രയോഗത്തിന്റെ പേരിൽ വിമർശിക്കുന്നവരോട് വി ടി ബൽറാമിന് പറയാനുള്ളത്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കാസർകോട്ടെ യൂത്ത് കോൺഗ്രസുകാരെ കൊലപ്പെടുത്തിയ സിപിഎമ്മിന്റെ ക്രിമിനൽ രാഷ്ട്രീയത്തെ കുറിച്ചു ആവർത്തിച്ചു റഞ്ഞ് വിടി ബൽറാം എംഎൽഎ രംഗത്ത്. സാഹിത്യകാരി കെ ആർ മീരയുമായുള്ള സൈബർ യുദ്ധം സിപിഎം അനുഭാവികൾ ഏറ്റുപിടിച്ച് നിരന്തര വിമർശനങ്ങളുമായി രംഗത്തെത്തുന്ന വേളയിൽ തന്റെ നിലപാട് വ്യക്തമാക്കി വി ടി ബൽറാം രംഗത്തെത്തി. ഒരു അഭിസംബോധനയുടെ പേരിൽ ചർച്ചകൾ വഴിതിരിച്ചു വിടുന്ന നീക്കത്തോട് യോജിപ്പില്ലെന്നും ബൽറാം വ്യക്തമാക്കി.

ഞങ്ങൾ ചർച്ച ചെയ്യാനുദ്ദേശിക്കുന്നത് ഞങ്ങളുടെ രണ്ട് കൂടപ്പിറപ്പുകളുടെ നിഷ്ഠൂരമായ കൊലപാതകം തന്നെയാണ്. നിരപരാധികളായ ചെറുപ്പക്കാരെ അരിഞ്ഞു വീഴ്‌ത്തുന്ന സിപിഎമ്മിന്റെ ക്രിമിനൽ രാഷ്ട്രീയത്തെക്കുറിച്ച് തന്നെയാണ്. കമ്മ്യൂണിസം എന്ന സമഗ്രാധിപത്യ പ്രത്യയശാസ്ത്രത്തിൽ അന്തർലീനമായ അസഹിഷ്ണുതയേക്കുറിച്ചും ഹിംസാത്മകതയേക്കുറിച്ചുമാണ്. അതിൽ നിന്ന് ചർച്ച വഴിതിരിച്ച് വിട്ട് കൊലപാതകികളേയും അവർക്ക് സംരക്ഷണം നൽകുന്നവരേയും രക്ഷിച്ചെടുക്കാൻ നോക്കുന്ന സാംസ്കാരിക കുബുദ്ധികളുടെ ട്രാപ്പിൽ വീഴാൻ തൽക്കാലം ഉദ്ദേശിക്കുന്നില്ല.- ബൽറാം പറഞ്ഞു.

ഇക്കാര്യത്തിൽ അഭിസംബോധനകളിലെ പൊളിറ്റിക്കൽ കറക്റ്റ്‌നെസല്ല, പൊളിറ്റിക്കൽ മർഡേഴ്‌സ് ഒരു ആധുനിക സമൂഹത്തിൽ എത്രത്തോളം കറക്റ്റ് ആണ് എന്നത് തന്നെയാണ് തൽക്കാലം പ്രധാനമെന്നും ബൽറാം വ്യക്തമാക്കി.

ബൽറാമിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

അഭിസംബോധനകളിലെ പൊളിറ്റിക്കൽ കറക്റ്റ്‌നെസല്ല, പൊളിറ്റിക്കൽ മർഡേഴ്‌സ് ഒരു ആധുനിക സമൂഹത്തിൽ എത്രത്തോളം കറക്റ്റ് ആണ് എന്നത് തന്നെയാണ് തൽക്കാലം പ്രധാനം. അതു കൊണ്ട് ഞങ്ങൾ ചർച്ച ചെയ്യാനുദ്ദേശിക്കുന്നത് ഞങ്ങളുടെ രണ്ട് കൂടപ്പിറപ്പുകളുടെ നിഷ്ഠൂരമായ കൊലപാതകം തന്നെയാണ്. നിരപരാധികളായ ചെറുപ്പക്കാരെ അരിഞ്ഞു വീഴ്‌ത്തുന്ന സിപിഎമ്മിന്റെ ക്രിമിനൽ രാഷ്ട്രീയത്തെക്കുറിച്ച് തന്നെയാണ്. കമ്മ്യൂണിസം എന്ന സമഗ്രാധിപത്യ പ്രത്യയശാസ്ത്രത്തിൽ അന്തർലീനമായ അസഹിഷ്ണുതയേക്കുറിച്ചും ഹിംസാത്മകതയേക്കുറിച്ചുമാണ്.

അതിൽ നിന്ന് ചർച്ച വഴിതിരിച്ച് വിട്ട് കൊലപാതകികളേയും അവർക്ക് സംരക്ഷണം നൽകുന്നവരേയും രക്ഷിച്ചെടുക്കാൻ നോക്കുന്ന സാംസ്കാരിക കുബുദ്ധികളുടെ ട്രാപ്പിൽ വീഴാൻ തൽക്കാലം ഉദ്ദേശിക്കുന്നില്ല.

ബൽറാമിനെ പേരെടുത്ത് വിമർശിച്ച് എഴുത്തുകാരി കെ.ആർ മീര എഴുതിയ ഫേസ്‌ബുക്ക് കുറിപ്പും അതിന് വി.ടി ബൽറാം നൽകിയ മറുപടിയുമാണ് സോഷ്യൽ മീഡിയയിലെ പുതിയ ചർച്ചക്ക് ഇടയാക്കിയിരുന്നു. കൊലപാതക രാഷ്ട്രീയത്തെ അപലപിക്കാൻ തയ്യാറാകാത്ത എഴുത്തുകാർ നട്ടെല്ലിന് പകരം വാഴപ്പിണ്ടി വെക്കുന്നതാണ് നല്ലതെന്ന പരാമർശത്തെ വിമർശിച്ചാണ് കെ.ആർ മീര ബൽറാമിനെതിരെ രംഗത്തെത്തിയത്.

'പോ മോനേ ബാല - രാമാ ' എന്നല്ല അതിനപ്പുറവും മഹാ സാഹിത്യകാരിക്ക് പറയാം, കാരണം കേരളത്തിലെ ഏറ്റവും വലിയ ക്രിമിനൽ പാർട്ടിക്ക് വേണ്ടിയാണവർ അത് പറയുന്നത്. സംരക്ഷിക്കാൻ പാർട്ടിയും ഭരണകൂടവും നവോത്ഥാന സാംസ്‌കാരിക ലോകവും പൂക്കാശയും ഒക്കെ കട്ടയ്ക്ക് കൂടെ നിൽക്കും.

എന്നാൽ തിരിച്ച് പോ മോളേ ''മീരേ' എന്ന് പറയാനാർക്കെങ്കിലും തോന്നിയാൽ ആ പേര് അൽപ്പം പോലും ഭേദഗതിപ്പെടുത്തരുതെന്ന് ഏവരോടും അഭ്യർത്ഥിക്കുന്നു. ടൈപ്പ് ചെയ്യുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം. കെ.ആർ മീരയുടെ പോസ്റ്റിനേക്കാൽ ലൈക്ക് ലഭിച്ചത് ബൽറാമിന്റെ പോസ്റ്റിനായിരുന്നു. ഏതായാലും കെ.ആർ മീരയെയും വി.ടി ബൽറാമിനെയും അനുകൂലിച്ചും പ്രതികൂലിച്ചും നൂറുകണക്കിന് കമന്റുകളാണ് പോസ്റ്റിന് കീഴിൽ വരുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP