Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കോടിയേരിയോട് യോജിക്കുന്നു; ശബരിമലയിൽ കലാപത്തിന് ബിജെപി ക്രിമിനൽ ഗൂഢാലോചന നടത്തി; സംഘപരിവാർ നേതാക്കൾക്കെതിരെയാകുമ്പോൾ കേവലം കേസ് രജിസ്റ്റർ ചെയ്യലിൽ ഒതുങ്ങുമോയെന്ന് വി.ടി.ബൽറാം

കോടിയേരിയോട് യോജിക്കുന്നു; ശബരിമലയിൽ കലാപത്തിന് ബിജെപി ക്രിമിനൽ ഗൂഢാലോചന നടത്തി; സംഘപരിവാർ നേതാക്കൾക്കെതിരെയാകുമ്പോൾ കേവലം കേസ് രജിസ്റ്റർ ചെയ്യലിൽ ഒതുങ്ങുമോയെന്ന് വി.ടി.ബൽറാം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ശബരിമലയിൽ കലാപം സൃഷ്ടിക്കാൻ വേണ്ടി ബിജെപിയുടെ നേതൃത്ത്വത്തിൽ ക്രിമിനൽ ഗൂഢാലോചന നടന്നു എന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നിരീക്ഷണത്തോട് യോജിക്കുന്നുവെന്ന്‌ വി.ടി.ബൽറാം എംഎൽഎ. മുൻ ആഭ്യന്തര മന്ത്രി കൂടിയായ കോടിയേരി ബാലകൃഷ്ണൻ ആവശ്യപ്പെട്ടതു പോലെ ബിജെപി സംസ്ഥാന പ്രസിഡണ്ട് ശ്രീധരൻ പിള്ളയെ ഒന്നാം പ്രതിയാക്കി ക്രിമിനൽ കേസ് എടുക്കാനും ഉന്നതതല അന്വേഷണം നടത്താനും മുഖ്യമന്ത്രി പിണറായി വിജയനാണ് ഇനി തയ്യാറാവേണ്ടത്.

സംഘ് പരിവാർ നേതാക്കൾക്കെതിരെയാവുമ്പോൾ പതിവായി കാണാറുള്ളത് പോലെ കേവലം കേസ് രജിസ്റ്റർ ചെയ്യലിൽ ഒതുങ്ങുമോ അതോ അതിന്റെ തുടർ നടപടികൾ ഉണ്ടാകുമോ എന്നത് കൂടിയാണ് കേരളം ഉറ്റുനോക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP