Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'പാർട്ടി ഓഫീസിൽ തൊഴിലാളി നേതാക്കൾക്കുള്ള മുറിയുടെ പുറത്ത് ഇംഗ്ലീഷ് ശരിക്കും അറിയാത്ത ഏതോ ഒരു സഖാവ് Labour Room എന്ന് ബോർഡ് വച്ചു; അത്രേ ഉണ്ടായിള്ളൂ! ചെർപ്പുളശ്ശേരി പാർട്ടി ഓഫീസിലെ പീഡനത്തിൽ സിപിഎമ്മിനെ ട്രോളി വിടി ബൽറാം എംഎൽഎ; നീയൊന്നു ഉറക്കെ ഈങ്ക്വിലാബ് വിളിച്ചിരുന്നെങ്കിൽ ഞാനുണർന്നേനേയെന്ന് സോഷ്യൽ മീഡിയയും

'പാർട്ടി ഓഫീസിൽ തൊഴിലാളി നേതാക്കൾക്കുള്ള മുറിയുടെ പുറത്ത് ഇംഗ്ലീഷ് ശരിക്കും അറിയാത്ത ഏതോ ഒരു സഖാവ് Labour Room എന്ന് ബോർഡ് വച്ചു; അത്രേ ഉണ്ടായിള്ളൂ! ചെർപ്പുളശ്ശേരി പാർട്ടി ഓഫീസിലെ പീഡനത്തിൽ സിപിഎമ്മിനെ ട്രോളി വിടി ബൽറാം എംഎൽഎ; നീയൊന്നു ഉറക്കെ ഈങ്ക്വിലാബ് വിളിച്ചിരുന്നെങ്കിൽ ഞാനുണർന്നേനേയെന്ന് സോഷ്യൽ മീഡിയയും

മറുനാടൻ ഡെസ്‌ക്‌

ചെർപ്പുളശേരി ഏരിയാ കമ്മിറ്റി ഓഫീസിൽവച്ച് പീഡനത്തിനിരയായെന്നാണ് പെൺകുട്ടിയുടെ പരാതിയിൽ സിപിഎമ്മിനെ വീണ്ടും ട്രോളി കോൺഗ്രസ് എംഎൽഎ വിടി ബൽറാം. 'പാർട്ടി ഓഫീസിൽ തൊഴിലാളി നേതാക്കൾക്കുള്ള മുറിയുടെ പുറത്ത് ഇംഗ്ലീഷ് ശരിക്കും അറിയാത്ത ഏതോ ഒരു സഖാവ് Labour Room എന്ന് ബോർഡ് എഴുതിവച്ചു.അത്രേ ഉണ്ടായിള്ളൂ' എന്നായിരുന്നു വിടിയുടെ കമന്റ്. ഇതോടെ പോസ്റ്റ് നേതാക്കൾ ഏറ്റെടുത്ത് സിപിഎമ്മിനെതിരെ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.

തുടർച്ചയായി ഈ സംഭവത്തിൽ രണ്ടാം തവണയാണ് സിപിഎമ്മിനെ ട്രോളി വിടി രംഗത്തെത്തുന്നത്. 'കണ്ണൂരിലെ തെരഞ്ഞെടുപ്പ് പ്രചരണം നിർത്തിവച്ച് ശ്രീമതി ടീച്ചർ ഉടൻ പാലക്കാട് മണ്ഡലത്തിലെ ഷൊറണൂരിനടുത്ത ചെർപ്പുളശ്ശേരിയിൽ എത്തിച്ചേരേണ്ടതാണ്. കൂടെ എ കെ ബാലനേയും കൂട്ടാവുന്നതാണ്. സിപിഎം നേതാക്കൾ പാർട്ടി ഓഫീസിൽ വച്ച് പീഡിപ്പിച്ച വേറൊരു പെൺകുട്ടിയേക്കൂടി ഉടൻ നിശബ്ദയാക്കേണ്ടതുണ്ടെന്നും നേരത്തെ വിടി പറഞ്ഞിരുന്നു.

അതേസമയം പീഡന പരാതിയിൽ പരാതിക്കാരിക്കും യുവാവിനും പാർട്ടിയുമായി ബന്ധമില്ലെന്ന് സിപിഎം. ഇത് തിരഞ്ഞെടുപ്പ് മുന്നിൽകണ്ടുള്ള ആസൂത്രിത നീക്കമാണ്. പൊലീസ് അന്വേഷണത്തോട് സഹകരിക്കും. പാർട്ടി അന്വേഷിക്കുമെന്നും ചെർപ്പുളശേരി ഏരിയാ സെക്രട്ടറി കെ.ബി. സുഭാഷ് പറഞ്ഞു.കഴിഞ്ഞ 16ന് മണ്ണൂരിൽ നവജാതശിശുവിനെ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തിയതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് പീഡനവിവരം പുറത്തായത്. പാർട്ടി അനുഭാവിയാണ് ആരോപണവിധേയനായ യുവാവ്. കഴിഞ്ഞ വർഷം മാഗസിൻ തയാറാക്കാൻ സിപിഎം ഓഫീസിൽ എത്തിയപ്പോളാണ് പ്രണയം നടിച്ച് പീഡനം നടന്നതെന്നാണ് പരാതി

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP