Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ജയിച്ച രമ്യക്കും തോറ്റ ജയരാജനും ഇന്നോവ വാങ്ങുന്നതിൽ എന്താ കുഴപ്പം? `അതൊക്കെ അവിടെ നിക്കട്ടെ`; സി.ഒ.ടി നസീറിനെ കൊല്ലാൻ ശ്രമിച്ചവരുടെ കാർ എവിടെ; യുവ എംഎൽഎ ഷംസീർ കറങ്ങുന്ന കാറിനെകുറിച്ചാണ് ചർച്ച വേണ്ടതെന്ന് വി ടി ബൽറാം

ജയിച്ച രമ്യക്കും തോറ്റ ജയരാജനും ഇന്നോവ വാങ്ങുന്നതിൽ എന്താ കുഴപ്പം? `അതൊക്കെ അവിടെ നിക്കട്ടെ`; സി.ഒ.ടി നസീറിനെ കൊല്ലാൻ ശ്രമിച്ചവരുടെ കാർ എവിടെ; യുവ എംഎൽഎ ഷംസീർ കറങ്ങുന്ന കാറിനെകുറിച്ചാണ് ചർച്ച വേണ്ടതെന്ന് വി ടി ബൽറാം

മറുനാടൻ ഡെസ്‌ക്‌

ലത്തൂർ എംപി രമ്യ ഹരിദാസിന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പിരിവിട്ട് കാർ വാങ്ങിക്കൊടുക്കുന്നതാണ് ഇപ്പോഴത്തെ സജീവമായ ചർച്ച വിഷയം. പി ജയരാജന് പാർട്ടി ജില്ലാ കമ്മിറ്റി കാർ വാങ്ങി കൊടുത്തതും ഒപ്പം തന്നെ പല രാഷ്ട്‌രീയ നേതാക്കൾക്കും അവരവരുടെ പാർട്ടികൾ കാർ വാങ്ങി നൽകുന്നതുമെല്ലാമാണ് ഇപ്പോൾ ചർച്ച. ഈ വിഷയത്തിൽ ഇപ്പോൾ പ്രതികരണവുമായി എത്തിയിരിക്കുകയാണ് തൃത്താല എംഎൽഎ വി.ടി ബൽറാം. രമ്യക്കോ ജയരാജനോ കാർ വാങ്ങിയ കൊടുത്തത് അല്ല മറിച്ച് തലശ്ശേരിയിൽ സി.ഒ.ടി നസീറിനെ കൊലപ്പെടുത്താൻ ശ്രമിച്ച പ്രതികൾ ഗൂഢാലോചന നടത്താൻ ഉപയോഗിച്ച് കാറാണ് ഇപ്പോൾ അന്വേഷിക്കേണ്ടത് എന്നാണ് ബൽറാമിന്റെ പക്ഷം. തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് ബൽറാം ഇത്തരം വിമർശം ഉന്നയിക്കുന്നത്.

ബൽറാമിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം

ആലത്തൂരിൽ ജയിച്ച എംപിക്ക് പ്രവർത്തകർ പിരിവിട്ട് ഇന്നോവ വാങ്ങിക്കൊടുക്കുന്നതോ വടകരയിൽ തോറ്റമ്പിയ ചെന്താരകത്തിന് പാർട്ടി ഖജനാവിൽ നിന്ന് ഇന്നോവ വാങ്ങിക്കൊടുക്കുന്നതോ അല്ല ചർച്ച ചെയ്യപ്പെടേണ്ട പ്രധാന വിഷയം,

ഒരു മനുഷ്യനെ അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്താൻ നോക്കിയ കേസിൽ കേരള പൊലീസ് കർണ്ണാടകത്തിൽ തെരഞ്ഞുകൊണ്ടിരിക്കുന്ന ഇന്നോവ കാറിൽ നാട് ഭരിക്കുന്ന പാർട്ടിയുടെ യുവ എം എൽ എ പൊലീസിന്റെ കൺമുന്നിലൂടെ വിലസി നടക്കുന്നതാണ് നാം ഗൗരവപൂർവ്വം ചർച്ച ചെയ്യേണ്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP