Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞപ്പോൾ ഇന്ത്യയെ ഒന്നിപ്പിക്കുകയാണ്..മറ്റ് ഇന്ത്യക്കാർക്ക് ഇനിമുതൽ അവിടെ ഭൂമി വാങ്ങാം അവിടെ നിന്ന് പെണ്ണ് കെട്ടാം എന്നൊക്കെ പറഞ്ഞു; സംഘികളോടൊപ്പം ചേർന്ന് കുറേ നിഷ്‌ക്കുകളും കയ്യടിച്ചു; ഇപ്പോഴിതാ ഒരു സംസ്ഥാനത്തു നിന്ന് മറ്റൊരു സംസ്ഥാനത്തേക്ക് കാലു കുത്താൻ പോലും അവർ ഇന്നർ ലൈൻ പെർമിറ്റ് നടപ്പാക്കുന്നു; വിമർശനവുമായി വി.ടി.ബൽറാം

കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞപ്പോൾ ഇന്ത്യയെ ഒന്നിപ്പിക്കുകയാണ്..മറ്റ് ഇന്ത്യക്കാർക്ക് ഇനിമുതൽ അവിടെ ഭൂമി വാങ്ങാം അവിടെ നിന്ന് പെണ്ണ് കെട്ടാം എന്നൊക്കെ പറഞ്ഞു; സംഘികളോടൊപ്പം ചേർന്ന് കുറേ നിഷ്‌ക്കുകളും കയ്യടിച്ചു;  ഇപ്പോഴിതാ ഒരു സംസ്ഥാനത്തു നിന്ന് മറ്റൊരു സംസ്ഥാനത്തേക്ക് കാലു കുത്താൻ പോലും അവർ ഇന്നർ ലൈൻ പെർമിറ്റ് നടപ്പാക്കുന്നു; വിമർശനവുമായി വി.ടി.ബൽറാം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: പൗരത്വ ഭേദഗതിനിയമത്തിനെതിരെ രാജ്യത്തെ വിവിധയിടങ്ങളിൽ പ്രതിഷേധം നടക്കുകയാണ്. ഇന്നർ ലൈൻ പെർമിറ്റ് നാലുസംസ്ഥാനങ്ങൾക്ക് പുറമേ വ്യാപിപ്പിക്കാനുള്ള മോദി സർക്കാരിന്റെ തീരുമാനത്തിനെതിരെ വിമർശനം ഉയരുകയാണ്.ഇതുവരെ ഐഎൽപി വിരുദ്ധ നിലപാട് സ്വീകരിച്ചുവന്ന ബിജെപി തങ്ങളുടെ നിലപാടിൽ വെള്ളം ചേർത്തുവെന്ന ആക്ഷേപവുമുണ്ട്. പൗരത്വ ഭേദഗതിയിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രതിഷേധം രൂക്ഷമായതിനെ ത്തുടർന്നാണ് കേന്ദ്രസർക്കാർ നിലപാടിൽ നിന്ന് പിന്നോട്ട് പോയത്. ഈ പശ്ചാത്തലത്തിൽ വി.ടി.ബൽറാം എംഎൽഎ ഫേസ്‌ബുക്ക് കുറിപ്പിലൂടെ വിമർശനം ഉന്നയിക്കുന്നത്. കശ്മീരിന് പ്രത്യേക പദവി എടുത്തു കളഞ്ഞപ്പോൾ ഇന്ത്യയെ ഒന്നിപ്പിക്കുകയാണെന്ന് പ്രഖ്യാപിച്ചവരാണ് ഇന്ത്യയിലെ ഒരു സംസ്ഥാനത്തു നിന്ന് മറ്റൊരു സംസ്ഥാനത്തേക്ക് കാലു കുത്താൻ പോലും മുൻകൂർ അനുമതി തേടണമെന്ന ഇന്നർ ലൈൻ പെർമിറ്റ് സംവിധാനം നടപ്പാക്കുന്നതെന്ന് വിടി കുറ്റപ്പെടുത്തി.

ഫേസ്‌ബുക്ക് കുറിപ്പ് ഇങ്ങനെ:

കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞുകൊണ്ട് അവർ പറഞ്ഞു ഇതാ ഞങ്ങൾ ഇന്ത്യയെ ഒന്നിപ്പിക്കുകയാണ്, ഒരു രാജ്യം ഒരു നിയമം, ബാക്കിയുള്ളിടത്തെ ഇന്ത്യക്കാർക്ക് ഇനി മുതൽ കശ്മീരിൽ ഭൂമി വാങ്ങാം, അവിടെ നിന്ന് പെണ്ണ് കെട്ടാം എന്നൊക്കെ. സംഘികളോടൊപ്പം ചേർന്ന് കുറേ നിഷ്‌ക്കുകളും കയ്യടിച്ചു.

ഇപ്പോഴിതാ അവർ തന്നെ ഇന്ത്യയിലെ ഒരു സംസ്ഥാനത്തു നിന്ന് മറ്റൊരു സംസ്ഥാനത്തേക്ക് കാലു കുത്താൻ പോലും മുൻകൂർ അനുമതി തേടണമെന്ന ഇന്നർ ലൈൻ പെർമിറ്റ് സംവിധാനം ഓരോരോ സംസ്ഥാനങ്ങളിലായി ഏർപ്പെടുത്തിക്കൊണ്ടിരിക്കുന്നു.

ഇന്നർ ലൈൻ റെഗുലേഷൻസ് അഥവാ ഇന്നർ ലൈൻ പെർമിറ്റ് സിസ്റ്റം എന്നത് വടക്കു കിഴക്കൻ ഇന്ത്യയിലെ ( ഇന്നത്തെ അരുണാചൽ പ്രദേശ്, നാഗാലാൻഡ്, മിസോറാം, മണിപ്പൂർ എന്നിവിടങ്ങളിലെ) ഗോത്രവർഗ ജനതയെ അധിനിവേശങ്ങളിൽ നിന്ന് രക്ഷിച്ചുനിർത്താൻ വേണ്ടി 1873 -ലെ ബംഗാൾ ഈസ്റ്റേൺ ഫ്രോണ്ടിയർ റെഗുലേഷൻ മുഖാന്തരം അനുവദിക്കപ്പെട്ട ഒരു പ്രത്യേക സംരക്ഷണമാണ്. മേൽപ്പറഞ്ഞ ഗോത്രവർഗ ജനതകൾ പരമ്പരാഗതമായി പാർത്തുപോരുന്ന പ്രദേശങ്ങളിലേക്ക് കുടിയേറിപ്പാർത്ത് അവരുടെ സ്വൈരജീവിതത്തിന് ആരും തന്നെ ഭംഗം വരുത്താതിരിക്കാൻ വേണ്ടിയാണ് ഇങ്ങനെ ഒരു പെർമിറ്റ് സംവിധാനം കൊണ്ടുവന്നത്. അന്നത്തെ ഈ നിയമപരിരക്ഷയ്ക്ക് സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ കിട്ടിയ അംഗീകാരമാണ് 1958 -ലെ ദ ഫോറിനേഴ്‌സ് (പ്രൊട്ടക്ടഡ് ഏരിയാസ്) ഓർഡർ. 1946 -ലെ ഫോറിനേഴ്‌സ് ആക്ടിന്റെ പരിഷ്‌കരമായിരുന്നു 1958 -ലേത്. അതാണ് ജമ്മുകശ്മീരിൽ തുടങ്ങി മിസോറാമിൽ അവസാനിക്കുന്ന ഒരു ഇന്നർ ലൈൻ അഥവാ ആന്തരിക രേഖ ഇന്ത്യൻ ഭൂപടത്തിൽ നിർവചിക്കുന്നത്. ഇത് ഒരു വിദേശി സന്ദർശകന് ഇന്ത്യൻ വിസയുടെ പിൻബലത്തിൽ സന്ദർശിക്കാവുന്ന പരമാവധി പരിധിയായി നിർവ്വചിക്കപ്പെട്ടു. അതിനപ്പുറത്തേക്ക് കടക്കണം എന്നുണ്ടെങ്കിൽ ഇന്നർ ലൈൻ പെർമിറ്റ് എന്നൊരു രേഖ വേണമെന്ന് നിബന്ധന വന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP