1 usd = 73.31 inr 1 gbp = 95.87 inr 1 eur = 84.55 inr 1 aed = 19.95 inr 1 sar = 19.54 inr 1 kwd = 241.64 inr

Oct / 2018
22
Monday

'സാലറി ചലഞ്ച് എന്ന പേരിലുള്ള നിയമമാക്കപ്പെട്ട പിടിച്ചുപറിയിൽ നിന്നും പിണറായി വിജയൻ സർക്കാർ അടിയന്തരമായി പിന്മാറണം'; 'ഞങ്ങളിതാ ശമ്പളം പിടിക്കാൻ പോകുന്നു ധൈര്യമുള്ളവർ പറ്റില്ലാ എന്ന് പറ എന്ന മട്ടിലുള്ള ഉത്തരവ് കേട്ടുകേൾവി ഇല്ലാത്തതാണ്'; സാലറി ചലഞ്ചിൽ നിന്നും സർക്കാർ പിന്മാറണമെന്നാവശ്യപ്പെട്ട് വി.ടി ബൽറാം എംഎൽഎ

September 19, 2018 | 12:37 PM IST | Permalink'സാലറി ചലഞ്ച് എന്ന പേരിലുള്ള നിയമമാക്കപ്പെട്ട പിടിച്ചുപറിയിൽ നിന്നും പിണറായി വിജയൻ സർക്കാർ അടിയന്തരമായി പിന്മാറണം'; 'ഞങ്ങളിതാ ശമ്പളം പിടിക്കാൻ പോകുന്നു ധൈര്യമുള്ളവർ പറ്റില്ലാ എന്ന് പറ എന്ന മട്ടിലുള്ള ഉത്തരവ് കേട്ടുകേൾവി ഇല്ലാത്തതാണ്';  സാലറി ചലഞ്ചിൽ നിന്നും സർക്കാർ പിന്മാറണമെന്നാവശ്യപ്പെട്ട് വി.ടി ബൽറാം എംഎൽഎ

മറുനാടൻ ഡെസ്‌ക്‌

കോട്ടയം: സംസ്ഥാനം പ്രളയക്കെടുതിയിൽ നിന്നും കരകയറി വരുന്നതിനിടെ വാർത്തകളിൽ ഇടം നേടുകയാണ് മുഖ്യമന്ത്രിയുടെ സാലറി ചലഞ്ചും. ഇതിനിടയിലാണ് സാലറി ചലഞ്ചിൽ നിന്നും മുഖ്യമന്ത്രി പിണറായി വിജയൻ അടിയന്തരമായി പിന്മാറണമെന്ന് പറഞ്ഞ് വി.ടി ബൽറാം എംഎൽഎ രംഗത്തെത്തിയത്. ഞങ്ങളിതാ ശമ്പളം പിടിക്കാൻ പോകുന്നു ധൈര്യമുള്ളവർ പറ്റില്ലാ എന്ന് പറ എന്ന മട്ടിലുള്ള ഉത്തരവ് കേട്ട് കേൾവി ഇല്ലാത്തതാണ്.

എത്ര മെനക്കെട്ടാലും ആവശ്യമുള്ളതിന്റെ വെറും 5 ശതമാനം മാത്രമേ ഈ സാലറി ചലഞ്ച് വഴി സമാഹരിക്കാൻ കഴിയുകയുള്ളൂ. ബാക്കി 95% തുക സർക്കാർ എങ്ങനെയാണ് കണ്ടെത്താൻ പോകുന്നത്? നനഞ്ഞ ഇടം കുഴിക്കുക എന്നതിനപ്പുറം യുക്തിസഹജമായ എന്തെങ്കിലും മാർഗം സർക്കാരിൽ നിന്ന് ഇതുവരെ നമുക്ക് കേൾക്കാൻ കഴിഞ്ഞിട്ടില്ലെന്നും ബൽറാം ഫേസ്‌ബുക്ക് കുറിപ്പിലൂടെ ആഞ്ഞടിച്ചു.

വി.ടി. ബൽറാമിന്റെ ഫേസ്‌ബുക്ക്  പോസ്റ്റിന്റെ പൂർണരൂപം

സാലറി ചലഞ്ച് എന്ന പേരിലുള്ള legalised plunder അഥവാ നിയമമാക്കപ്പെട്ട പിടിച്ചുപറിയിൽ നിന്ന് പിണറായി വിജയൻ സർക്കാർ അടിയന്തിരമായി പിന്മാറണം. ഇതിനുവേണ്ടി ഇറക്കിയ അസംബന്ധ ഉത്തരവ് പിൻവലിക്കണം. ഒരക്ഷരം മിണ്ടാതുരിയാടാതെ, 'പക്ഷേ' എന്ന് പറയാതെ, ഒരു മാസത്തെ ശമ്പളം കണ്ണുമടച്ച് എടുത്തുനൽകാൻ എല്ലാ ഉദ്യോഗസ്ഥരും തയ്യാറാകണം എന്നാണ് സർക്കാരിന്റെ ആഗ്രഹം. സോഷ്യൽ പ്രഷറൈസേഷനും ഇമോഷണൽ ബ്ലാക്മെയിലിംഗും നേരിട്ടുള്ള ഭീഷണിയും സ്ഥലം മാറ്റമടക്കമുള്ള പ്രതികാര നടപടികളുമൊക്കെക്കഴിഞ്ഞ് മോബ് ലിഞ്ചിങ് വരെ എത്തിക്കഴിഞ്ഞിരിക്കുന്ന സാഹചര്യത്തിൽ ഇനിയെങ്കിലും ഇത് നമുക്ക് തുറന്ന് പറഞ്ഞേ മതിയാവൂ:

1) ജനങ്ങൾ സർക്കാരിന് നിർബ്ബന്ധമായും കൊടുക്കാൻ ബാധ്യതപ്പെട്ടത് നികുതി മാത്രമാണ്. നിയമസഭയിൽ നിർദ്ദേശ രൂപത്തിൽ സർക്കാർ മുന്നോട്ടുവച്ച് അതിന്മേൽ സഭ ചർച്ച ചെയ്ത് അംഗീകരിച്ചാണ് നികുതികൾ ഈടാക്കേണ്ടത്. നിയമസഭയുടെ (അതുവഴി ഇൻഡയറക്റ്റായി ജനങ്ങളുടെ തന്നെ) അംഗീകാരമുള്ള നികുതി പിരിവുകളിലൂടെ ധനസമാഹരണം നടത്താനേ അടിസ്ഥാനപരമായി ഒരു ജനാധിപത്യ സംവിധാനത്തിൽ സർക്കാരിന് അധികാരമുള്ളൂ.

അതിനു പുറമേ വ്യക്തികൾ സ്വന്തം ഇഷ്ടപ്രകാരം മനസ്സറിഞ്ഞ് നൽകുന്ന സംഭാവനകൾ സർക്കാരിന് പൊതു ആവശ്യത്തിനായി സ്വീകരിക്കാവുന്നതാണ്. എന്നാൽ അതിൽ ഒരു തരത്തിലുള്ള നിർബ്ബന്ധവും ചെലുത്താൻ സർക്കാരിന് അധികാരമില്ല. നിർബ്ബന്ധമെന്നത് പ്രത്യക്ഷത്തിലുള്ളത് മാത്രമല്ല, തൊഴിലിടങ്ങളിലും സമൂഹത്തിലും ചെലുത്തപ്പെടുന്ന അദൃശ്യ സമ്മർദ്ദങ്ങളും അതിന്റെ ഭാഗം തന്നെയാണ്. ഒരു മാസത്തെ ശമ്പളം നൽകാത്തവർ മുഴുവൻ മോശക്കാരാണെന്നും അവർ നാടിനോട് കൂറില്ലാത്തവരാണെന്നും വരുത്തിത്തീർത്ത് നേരിട്ടും അല്ലാതെയും അവഹേളിക്കുന്നത് ഒരു നിലക്കും അംഗീകരിക്കാൻ കഴിയില്ല.

2) സാലറി ചലഞ്ചിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർക്ക് അതിനായുള്ള സൗകര്യം ചെയ്തു കൊടുക്കുക, ഓൺലൈനായും ഓഫ് ലൈനായും പണമടക്കാനുള്ള ഗേറ്റ് വേകൾ സൃഷ്ടിക്കുക എന്നതൊക്കെയാണ് സർക്കാർ ചെയ്യേണ്ടിയിരുന്നത്. എന്നാൽ നേരെ തലതിരിഞ്ഞ രൂപത്തിലാണ് ഇപ്പോഴത്തെ സർക്കാർ ഉത്തരവ്. 'ഞങ്ങളിതാ ശമ്പളം പിടിക്കാൻ പോവുന്നു, ധൈര്യമുള്ളവർ പറ്റില്ല എന്ന് പറ' എന്നമട്ടിലുള്ള ഈ ഉത്തരവ് കേട്ടുകേൾവി ഇല്ലാത്തതാണ്. നോ എന്ന് പറയുന്നത് ഒരുപാട് റിസ്‌ക്കുള്ളതാണെന്ന് ഉദ്യോഗസ്ഥർക്കറിയാം എന്ന വീക്ക്നെസാണ് സർക്കാർ ചൂഷണം ചെയ്യുന്നത്.

3) സർക്കാർ ഉദ്യോഗസ്ഥരുടേതെന്നല്ല, ആരുടേയും ശമ്പളം അവരവർ പണിയെടുക്കുന്നതിന്റെ കൂലിയാണ്. 'സർക്കാർ തീറ്റിപ്പോറ്റുന്ന' ജീവനക്കാർ ഈ ആപത്തുകാലത്ത് സർക്കാരിനെ സഹായിക്കാൻ ബാധ്യസ്ഥരാണ് എന്നമട്ടിൽ മന്ത്രിമാർ വരെ പരസ്യമായി നിർബ്ബന്ധം ചെലുത്തുന്നത് പ്രതിഷേധാർഹമാണ്. ആരെയെങ്കിലുമൊക്കെ തീറ്റിപ്പോറ്റാൻ വേണ്ടി സർക്കാർ കൊണ്ടുനടക്കുന്ന ഒരു ഏർപ്പാടല്ല ഉദ്യോഗസ്ഥരടങ്ങുന്ന സിവിൽ സർവ്വീസ്. മറിച്ച്, സർക്കാർ ജനങ്ങൾക്ക് നൽകേണ്ട സേവനങ്ങളുടെ ഡെലിവറിക്കായി നിയമാനുസൃതം നിയമിക്കപ്പെട്ട് ആ ജോലി ചെയ്യുന്ന തൊഴിലാളികളാണ് ഉദ്യോഗസ്ഥർ. അവരുടെ ശമ്പളം അവരുടെ അധ്വാനത്തിന്റെ മൂല്യമാണ്, ആരുടേയും ഔദാര്യമല്ല.

4) ഇനി ഉദ്യോഗസ്ഥർ ഇപ്പോൾ വാങ്ങുന്ന ശമ്പളം അവർ ചെയ്യുന്ന സേവനവുമായി തുലനം ചെയ്യുമ്പോൾ കൂടുതലാണ് എന്ന് സർക്കാരിന് അഭിപ്രായമുണ്ടെങ്കിൽ അത് തുറന്ന് പറയണം. അധികശമ്പളവും മറ്റ് അമിത ആനുകൂല്യങ്ങളും നിയമാനുസൃതം തന്നെ വെട്ടിക്കുറക്കണം. അത് ചെയ്യാതെ ഓരോ മാസവും മൂന്ന് ദിവസത്തെ ശമ്പളം പിടിച്ചെടുക്കുന്നത് തോന്ന്യാസമാണ്. പൊതുജനങ്ങൾക്ക് സർക്കാർ ഉദ്യോഗസ്ഥരേക്കുറിച്ചും അവരുടെ ശമ്പളത്തേക്കുറിച്ചുമൊക്കെ പല അഭിപ്രായങ്ങളുമുണ്ടാകാം. എന്നാൽ സർക്കാർ കാലാകാലങ്ങളിൽ നിയമിക്കുന്ന ശമ്പള പരിഷ്‌ക്കരണ കമ്മീഷനുകൾ പഠിച്ച് സമർപ്പിക്കുന്ന റിപ്പോർട്ടുകൾ സർക്കാർ തന്നെ അംഗീകരിച്ചിട്ടാണ് ഇപ്പോഴത്തെ ശമ്പളവും ആനുകൂല്യങ്ങളും ഉദ്യോഗസ്ഥർക്ക് ലഭിച്ചുവരുന്നത് എന്നതാണ് യാഥാർത്ഥ്യം. ആൾക്കൂട്ടത്തിന്റെ പൊതുബോധത്തിനൊപ്പമല്ല, നിയമാനുസൃതവും ജനാധിപത്യപരവുമായിട്ടാണ് സർക്കാർ പ്രവർത്തിക്കേണ്ടത്. ഈ പ്രളയകാലത്ത് അപൂർവ്വം ചിലരൊഴിച്ചാൽ റവന്യൂ, പഞ്ചായത്ത്, പൊലീസ്, ഫയർഫോഴ്സ്, ആരോഗ്യം തുടങ്ങി എല്ലാ സർക്കാർ വകുപ്പുകളിലേയും മിക്കവാറും എല്ലാ ഉദ്യോഗസ്ഥരും ആത്മാർത്ഥമായ സേവനങ്ങളാണ് നാടിന് നൽകിയത്. അതാണ് അവരുടെ ഉത്തരവാദിത്തം, അല്ലാതെ ശമ്പളം സർക്കാരിന് തിരിച്ച് നൽകലല്ല.

5) കേരളത്തിലെ ഒരു മാസത്തെ ശമ്പളച്ചെലവ് ഏതാണ്ട് 3200 കോടി രൂപയാണ്. അതായത് മുഴുവൻ ഉദ്യോഗസ്ഥരും ഒരു മാസത്തെ ശമ്പളം വിട്ടുനൽകിയാലും പരമാവധി സർക്കാരിന് ലഭിക്കാൻ പോകുന്നത് ആ തുകയാണ്. എന്നാൽ കേരളത്തിന്റെ പുനർനിർമ്മാണത്തിനാവശ്യം ഏറ്റവും കുറഞ്ഞത് 40,000 കോടി രൂപ ആണെന്ന് മന്ത്രി ഇ പി ജയരാജൻ പറയുന്നു. 75,000 മുതൽ ഒരു ലക്ഷം കോടി വരെ വേണ്ടിവരുമെന്ന് ധനമന്ത്രി തോമസ് ഐസക്കും പറയുന്നു. അതായത് എത്ര മെനക്കെട്ടാലും ആവശ്യമുള്ളതിന്റെ വെറും 5 ശതമാനം മാത്രമേ ഈ സാലറി ചലഞ്ച് വഴി സമാഹരിക്കാൻ കഴിയുകയുള്ളൂ. ബാക്കി 95% തുക സർക്കാർ എങ്ങനെയാണ് കണ്ടെത്താൻ പോകുന്നത്? നനഞ്ഞ ഇടം കുഴിക്കുക എന്നതിനപ്പുറം യുക്തിസഹമായ എന്തെങ്കിലും മാർഗം സർക്കാരിൽ നിന്ന് ഇതുവരെ നമുക്ക് കേൾക്കാൻ കഴിഞ്ഞിട്ടില്ല.

6) ഈ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം കൊട്ടിഘോഷിച്ച് പുറത്തിറക്കിയ സാമ്പത്തിക ധവളപത്രത്തിൽ ഏതാണ്ട് 6500 കോടി രൂപ നികുതി കുടിശ്ശിക പിരിച്ചെടുക്കുന്നതിൽ കഴിഞ്ഞ യുഡിഎഫ് സർക്കാർ വീഴ്ച വരുത്തിയെന്നും അതിന്റെ പിന്നിൽ അഴിമതി ആണെന്നും ആരോപിച്ചിരുന്നു. പിണറായി വിജയൻ സർക്കാർ പാതി കാലാവധി പിന്നിടുമ്പോൾ ഈ കുടിശ്ശികയിൽ നിന്ന് എത്ര രൂപ പിരിച്ചെടുത്തു എന്ന് ധനകാര്യ വിദഗ്ദൻ കൂടിയായ മന്ത്രി തോമസ് ഐസക്കിന് കണക്കുകൾ സഹിതം പറയാൻ സാധിക്കേണ്ടതുണ്ട്. യഥാർത്ഥത്തിൽ പിരിച്ചെടുക്കാത്ത നികുതി കുടിശ്ശിക ഇപ്പോൾ വർദ്ധിച്ചിരിക്കുകയാണ്. ഇതും അഴിമതിയുടെ ഭാഗമാണോ? കിട്ടാനുള്ള നികുതി പിരിച്ചെടുക്കാതെ ജീവനക്കാരുടെ പിച്ചച്ചട്ടിയിൽ കയ്യിട്ടുവാരുന്നതാണോ 'ജനപക്ഷ സർക്കാരി'ന്റെ ബദൽ സാമ്പത്തിക നയം?

7) കേന്ദ്ര സർക്കാരിൽ നിന്ന് കേരളത്തിനാവശ്യമായ സഹായം ഇതുവരെ ലഭിച്ചിട്ടുണ്ടോ? ഇല്ലെങ്കിൽ എന്തുകൊണ്ട് സംസ്ഥാന താത്പര്യം ഉയർത്തിപ്പിടിച്ച് കേന്ദ്രത്തോട് ശക്തമായി പ്രതികരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന് കഴിയുന്നില്ല? കേന്ദ്രം ഇടങ്കോലിട്ടതിനാൽ നേരത്തെ പ്രഖ്യാപിക്കപ്പെട്ടിരുന്ന യുഎഇ യുടെ 700 കോടി അടക്കമുള്ള വിദേശ സഹായങ്ങളും ഇല്ലാതാവുന്ന ലക്ഷണമാണ് കാണുന്നത്. ഇത്രയൊക്കെയായിട്ടും ശക്തമായ കേന്ദ്ര വിരുദ്ധ സമരത്തിന് മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ പാർട്ടിയും മുന്നിട്ടിറങ്ങാത്തത് എന്താണ്? ജീവനക്കാരോട് കാണിക്കുന്ന തിണ്ണമിടുക്ക് കേന്ദ്രത്തിന് മുന്നിലെത്തുമ്പോൾ മുട്ടിലിഴയലാവുന്നത് അപഹാസ്യമാണ്.

8.) പ്രതിപക്ഷമടക്കം എത്രയോ പേർ നിരന്തരം ആവശ്യപ്പെട്ടിട്ടും CMDRF നു പകരം പുനർനിർമ്മാണാവശ്യത്തിനായി ഒരു പ്രത്യേക അക്കൗണ്ട് തുറക്കണമെന്ന സുപ്രധാന നിർദ്ദേശം സർക്കാർ ധിക്കാരപൂർവ്വം അവഗണിക്കുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ് എന്ന് മനസ്സിലാവുന്നില്ല. ഒരു മാസത്തെ ശമ്പളം തരാം, പക്ഷേ അത് പ്രത്യേക അക്കൗണ്ടിലേക്കേ നൽകൂ എന്ന് ഏതെങ്കിലും ഒരു ജീവനക്കാരൻ പറഞ്ഞാൽ എന്ത് ന്യായമാണ് സർക്കാരിന് തിരിച്ചു പറയാനുള്ളത്?

9) പ്രളയ ദുരന്തം കഴിഞ്ഞ് ഒരു മാസമായിട്ടും കേവലം പതിനായിരം രൂപയുടെ അടിയന്തര സഹായം പോലും ഇനിയും ആയിരക്കണക്കിനാളുകൾക്ക് ലഭിച്ചിട്ടില്ല. അങ്ങേയറ്റം നാശനഷ്ടങ്ങളുണ്ടായ നിരവധി വില്ലേജുകൾ ഇപ്പോഴും സർക്കാർ ഔദ്യോഗികമായി ദുരന്തബാധിതമായി പ്രഖ്യാപിച്ചിട്ടില്ല. ഇത്ര ഉദാസീന സമീപനം പുലർത്തുന്ന, കഴിവുകെട്ട ഒരു സർക്കാരിനെ എങ്ങനെയാണ് ഒരു സാധാരണ കേരളീയൻ വിശ്വസിക്കാൻ തയ്യാറാവുക?

10) സർക്കാരിന്റെ സ്വന്തം അധികച്ചെലവുകളും ധൂർത്തും അൽപ്പമെങ്കിലും വെട്ടിക്കുറക്കാനുള്ള ഒരു നടപടി പോലും ഈ സമയത്തിനുള്ളിൽ പ്രഖ്യാപിക്കപ്പെട്ടിട്ടില്ല എന്നും കാണേണ്ടതാണ്. പുതിയ മന്ത്രി നിയമനം മുതൽ 66 ലക്ഷം രൂപയുടെ വെബ്സൈറ്റ് നിർമ്മാണവും ആഡംബര വാഹനം മോടിപിടിപ്പിക്കലുമൊക്കെയായി ധൂർത്തും പാഴ്‌ച്ചെലവുകളും അരങ്ങു തകർക്കുമ്പോൾ തങ്ങളുടെ ചോര നീരാക്കിയ വരുമാനം എന്തിന് ഈ സർക്കാരിന് നൽകുന്നു എന്ന് ആരെങ്കിലും ചിന്തിച്ചാൽ അവരെ കുറ്റം പറയാൻ കഴിയില്ല.

അതുകൊണ്ടുതന്നെ ഒരിക്കൽക്കൂടി പറയുന്നു, സർക്കാർ പിടിച്ചുപറി അവസാനിപ്പിക്കണം.

 

മറുനാടൻ ഡെസ്‌ക്‌    
മറുനാടൻ മലയാളി റിപ്പോർട്ടർ

mail: editor@marunadanmalayali.com

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
സന്നിധാനത്ത് എത്തി അയ്യപ്പന് മുമ്പിൽ തൊഴു കൈയോടെ പൊട്ടിക്കരഞ്ഞ് ഐജി ശ്രീജിത്ത്; കണ്ണുകൾ നിറഞ്ഞ് അയ്യപ്പന് മുന്നിൽ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പ്രാർത്ഥിക്കുന്ന ചിത്രങ്ങൾ ചർച്ചയാക്കി വിശ്വാസികൾ; ഐപിഎസുകാരന്റെ മുഖത്ത് നിറയുന്നത് ചെയ്ത തെറ്റിന്റെ പശ്ചാത്തപമെന്ന് വിലയിരുത്തി ഭക്തർ; രഹ്നാ ഫാത്തിമയെ നടപ്പന്തൽ വരെ എത്തിച്ചതിൽ വിശ്വാസിയായ ശ്രീജിത്ത് ധർമ്മ ശാസ്താവിന് മുമ്പിൽ മാപ്പിരുന്നതോ? സോപാനത്തെ ശ്രീജിത്തിന്റെ പ്രാർത്ഥനാ ഫോട്ടോ വൈറലാകുമ്പോൾ
ഏഷ്യാനെറ്റും മാതൃഭൂമിയും മനോരമയും അടക്കമുള്ളവർ സന്നിധാനത്ത് നിന്ന് മലയിറങ്ങി; മുഖ്യധാരാ ചാനലുകളുടേയും പത്രങ്ങളുടേയും പ്രതിനിധികൾ റിപ്പോർട്ടിങ് മതിയാക്കിയത് പൊലീസിന്റെ രഹസ്യ നിർദ്ദേശത്തെ തുടർന്നെന്ന് റിപ്പോർട്ട്; അയ്യപ്പ സന്നിധിയിലും നിലയ്ക്കൽ മോഡൽ പൊലീസ് ഓപ്പറേഷന് സാധ്യത; സ്ത്രീ പ്രവേശന വിവാദം റിപ്പോർട്ട് ചെയ്യാൻ സന്നിധാനത്തുള്ളത് മറുനാടനും ചില മാധ്യമങ്ങളും മാത്രം; തുലമാസ നട ഇന്ന് രാത്രി അടയ്ക്കാനിരിക്കെ ശബരിമലയിൽ ആകെ അനിശ്ചിതത്വം
പമ്പയിൽ നിന്നും മുഖ്യധാരാ മാധ്യമങ്ങൾ പിന്മാറി; ഇന്റർനെറ്റ് സേവനങ്ങൾ പമ്പയിലും സന്നിധാനാത്തും വിച്ഛേദിക്കുമെന്ന് സൂചന; ഐജി ശ്രീജിത്തും സന്നിധാനത്ത് എത്തി; സ്ത്രീകളെത്തിയാൽ ഇന്ന് പതിനെട്ടാംപടി ചവിട്ടിക്കുമെന്ന നിലപാടിൽ പൊലീസ്; ഏത് പ്രതിസന്ധിയേയും നേരിടാൻ കരുത്തുണ്ടെന്ന് പ്രഖ്യാപിച്ച് പരിവാർ നേതാക്കളും; തുലാമാസ പൂജയുടെ അവസാന ദിവസം ശബരിമലിയിൽ എന്തും സംഭവിക്കാം
ശബരിമല വിഷയത്തിൽ സർക്കാരുമായി തുറന്ന പോരിന് രാജകുടുംബം; ദേവസ്വം ബോർഡിൽനിന്ന് ക്ഷേത്രം തിരിച്ചുപിടിക്കുമെന്ന് വ്യക്തമാക്കി പന്തളം രാജകൊട്ടാരം; ഇതിനുള്ള നടപടി തുടങ്ങിയെന്ന് ശശികുമാര വർമ്മ; ട്രസ്റ്റ് രൂപീകരിച്ച് ശബരിമല ഭരണം പിടിച്ചെടുക്കുമെന്നും പ്രഖ്യാപനം; പൂർണ പിന്തുണയെന്ന് അയ്യപ്പസേവ സംഘവും
ശബരിമല ചവിട്ടാൻ ഇന്ന് അനുമതി തേടിയെത്തിയത് കമൽ സി ചവറയുടെ ആദ്യ ഭാര്യ; ദളിത് പോരാട്ടമുഖങ്ങളിലെ സ്ഥിരം സാന്നിധ്യമായ അദ്ധ്യാപികയും ആക്ടിവിസ്റ്റ് ഗണത്തിലെ 'ഭക്ത'; ഇംഗ്ലീഷ് ടീച്ചർ മല ചവിട്ടാനെത്തിയത് സ്ത്രീകളുടെ അവകാശപോരാട്ടത്തിന്റെ ഭാഗമായി; മാവോയിസ്റ്റുകളേയും നക്സലുകളേയും പതിനെട്ടാംപിടി ചവിട്ടാൻ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് കെ സുരേന്ദ്രനും; ശബരിമലിയിലെ സ്ത്രീ പ്രവേശനത്തിൽ ഒന്നും പറയാതെ പൊലീസും
ഇന്ന് ആദ്യമെത്തിയത് ബിന്ദു; ദർശനത്തിന് സംരക്ഷണം തേടി കറുകച്ചാൽ സ്വദേശി എത്തിയത് രണ്ട് യുവാക്കൾക്കൊപ്പം എരുമേലി പൊലീസിന് മുമ്പിൽ; ആക്ടിവിസ്റ്റിന് സുരക്ഷ നൽകാനാവില്ലെന്ന് അറിയിച്ച് പൊലീസ്; ദളിത് നേതാവിനെ മുണ്ടക്കയം സ്റ്റേഷനിലേക്ക് മാറ്റി; ശബരിമലയിലേക്ക് തിരിക്കാനൊരുങ്ങിയ മഞ്ജുവിനെതിരെ വീട്ടിന് മുമ്പിലും പ്രതിഷേധം; എരുമേലിയിൽ ഭക്തരുടെ ശയനപ്രദക്ഷിണ പ്രതിഷേധം; കരുതലോടെ നിരീക്ഷണവുമായി ഭക്തർ; എല്ലാ കണ്ണുകളും സന്നിധാനത്തേക്ക്
''നമുക്കാവശ്യമുള്ളപ്പോൾ അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരി, അല്ലാത്തപ്പോൾ രണ്ടു ഭാര്യമാരും കുട്ടിയുമുള്ള ശാസ്താവാകും; ഏഴു വർഷം ശബരിമലയിൽ സ്ത്രീകൾ കയറിയിട്ടും ആർക്കും ഒരു പരാതിയും പ്രതിഷേധവും ഇല്ലായിരുന്നു''ഈ ഇരട്ടത്താപ്പാണ് സുപ്രീം കോടതിയെക്കൊണ്ട് വിധി പുറപ്പെടുവിച്ചതെന്ന് ബിജെപിയുടെ ബൗദ്ധീക സെൽ തലവൻ ടി ജി മോഹൻദാസ്; ആഴ്ചകൾ മുൻപുള്ള റിപ്പോർട്ടർ ചാനൽ ചർച്ച വൈറലാക്കി സൈബർ സഖാക്കൾ
ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നൽകിയ വൈദികൻ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ; സ്വന്തം മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് ഫാദർ കുര്യാക്കോസ് കാട്ടുതറയെ; ബിഷപ്പിനെതിരെ മൊഴി നൽകിയതിന് വൈദികന് നേരെ മുൻപും അക്രമം; വൈദികന് ഭീഷണി ഉണ്ടായിരുന്നുവെന്ന് സഹോദരൻ; മരണത്തിൽ ദുരൂഹതയെന്ന് ആരോപണവുമായി ഒരു വിഭാഗം വൈദികരും
തണ്ണിമത്തൻ കൊണ്ട് മാറ് മറയ്ക്കുകയും പിന്നീട് മാറ് പൂർണമായും തുറന്നുകാണിക്കുകയും ചെയ്തതിലൂടെ സ്ത്രീ സ്വാതന്ത്ര്യം ചർച്ചയാക്കിയ സാമൂഹിക പ്രവർത്തക; ചുംബന സമരത്തിന് ശേഷം തൃശൂരിലെ പുലികളിയിൽ ആദ്യ പെൺപുലിയായും ചരിത്രമുണ്ടാക്കി; നഗ്ന ശരീരത്തിലെ പുലി വരയിലൂടെ ചർച്ചയിലെത്തിയ വനിതാ കരുത്ത്; മലചവിട്ടുന്ന രഹ്നാ ഫാത്തിമ ചർച്ചയായത് ഇങ്ങനെയൊക്കെ
ഊണ് കഴിക്കുന്നതിനിടെ എന്റെ മാറിടത്തിലേക്ക് തന്നെ കള്ളക്കണ്ണിട്ട് നോക്കും; മീൻ കറി കഴിക്കുമ്പോൾ മീനിനെയും പെണ്ണുങ്ങളുടെ ശരീരത്തെയും താരതമ്യം ചെയ്യും; ഏറ്റവുമൊടുവിൽ വാതിൽ തുറന്നുതള്ളിക്കയറി വന്ന് എന്റെ കൂടെ കട്ടിലിൽ കയറിക്കിടന്നു; ഡയറക്ടറോട് പരാതിപ്പെട്ടപ്പോഴും വഷളത്തരം തുടർന്നു; അലൻസിയർക്കെതിരെ മീ ടൂ ആരോപണവുമായി നടി; വെളിപ്പെടുത്തൽ ഇന്ത്യ പ്രൊട്ടസ്റ്റ്‌സ് വെബ്‌സൈറ്റിൽ
ബിനീഷ് കോടിയേരി ചങ്ക് സഹോദരൻ! ഗണപതി കോവിൽ വരെ സ്വന്തം റിസ്‌കിലെത്തിയാൽ എല്ലാം ശരിയാക്കമെന്ന് ഉറപ്പ് നൽകിയത് കളക്ടർ നൂഹുവും ഐജി മനോജ് എബ്രഹാമും; പൊലീസ് പറഞ്ഞിടം വരെ പെൺകുട്ടിയെന്ന് ആരും തിരിച്ചറിയാതെ എത്തി; ഐജി ശ്രീജിത്തും നല്ല രീതിയിൽ പിന്തുണ നൽകി; നടപ്പന്തൽ വരെ എത്തിയത് എങ്ങനെ എന്ന് രഹ്നാ ഫാത്തിമ വിശദീകരിക്കുന്ന ഓഡിയോ പുറത്ത്; പൊലീസിനേയും സിപിഎമ്മിനേയും പ്രതിക്കൂട്ടിലാക്കി ആഞ്ഞടിക്കാൻ പരിവാറുകാർ; ശബരിമല വിവാദം പുതിയ തലത്തിലേക്ക്
സിദ്ദിഖിന്റേത് അച്ചടക്കലംഘനം; ലളിതച്ചേച്ചിയെ ആരും ചുമതലപ്പെടുത്തിയിട്ടില്ല; സംഘടനയിലെ ഗുണ്ടായിസം അനുവദിക്കാൻ പറ്റില്ലെന്നും എല്ലാവരുടെയും ചരിത്രം അറിയാമെന്നും ജഗദീഷ്; സിദ്ദിഖ് പറഞ്ഞത് സംഘടനാ നിലപാടല്ലെന്ന് ബാബുരാജും; എഎംഎംഎ ഭാരവാഹികൾ വാട്‌സ് ആപ്പ് ഗ്രൂപ്പിൽ ഇട്ട ശബ്ദസന്ദേശം പുറത്ത്; പത്രസമ്മേളനം വിളിച്ചത് ദിലീപ് സിനിമയുടെ സെറ്റിൽ വെച്ച്; താരസംഘടനയിൽ വൻ പൊട്ടിത്തെറി; നടക്കുന്നത് മോഹൻലാൽ അനുകൂലികളും ദിലീപ് അനുയായികളും തമ്മിലുള്ള വടംവലി
ദൂബായിലെ പിണറായിയുടെ കുറ്റം പറച്ചിൽ മോദിക്ക് കൊണ്ടു; ശബരിമലയിൽ നേട്ടമുണ്ടാക്കാനുള്ള നീക്കത്തിന് പച്ചക്കൊടി കാട്ടി പ്രധാനമന്ത്രി; നിയമസഭ പ്രമേയം പാസാക്കിയാൽ കേന്ദ്ര ഇടപെടുമെന്ന പിള്ളയുടെ പ്രസ്താവന അമിത് ഷായുടെ നിർദ്ദേശ പ്രകാരം; ശബരിമല യുവതീ പ്രവേശനത്തിൽ പരിവാർ പ്രസ്ഥാനങ്ങൾ പ്രതിഷേധം കടുപ്പിക്കും; മണ്ഡലകാലത്ത് ഭക്തർക്ക് പിന്തുണ അറിയിക്കാൻ അമിത് ഷാ കേരളത്തിലെത്തും; ശബരിമലയിൽ രാഷ്ട്രീയ യുദ്ധം തുടരും
ദുരനുഭവങ്ങൾ ഒളിയും മറയുമില്ലാതെ പേരുകൾ സഹിതം വെളിപ്പെടുത്തി യോഗത്തിനെത്തിയ നടിമാർ; മുതിർന്ന നടന്മാർ വരെ പ്രതിക്കൂട്ടിൽ; എല്ലാം വീഡിയോയിൽ പതിഞ്ഞതിനാൽ എന്ത് ചെയ്യണമെന്ന് അറിയാതെ അമ്മ; മലയാള സിനിമയെ വെട്ടിലാക്കാൻ കൂടുതൽ മീടു ആരോപണങ്ങൾ; താരസംഘടനയുടെ വനിതാ സെൽ യോഗം സംഘടനയ്ക്കുണ്ടാക്കുന്നത് വലിയ തലവേദന; ഇടവേള ബാബുവിന്റെ ബുദ്ധി തിരിഞ്ഞു കുത്തുമ്പോൾ
ഓപ്പറേഷൻ രഹ്നാ ഫാത്തിമ ഓപ്പറേറ്റ് ചെയ്തത് എംവി ജയരാജൻ നേരിട്ടെന്ന് റിപ്പോർട്ടുകൾ; ഏതെങ്കിലും ഒരു വനിതയെ സന്നിധാനത്ത് എത്തിക്കാൻ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ നിർദ്ദേശം ശിരസ്സാ വഹിച്ച ഐജി ശ്രീജിത്ത് പിടിച്ചത് പുലിവാൽ; സന്നിധാനം വരെ ചുംബന സമര നായികയ്ക്ക് എസ്‌കോർട്ട് പോയ ഐജി നടപ്പന്തലിൽ എത്തിയപ്പോൾ ഭയന്ന് പോയെന്ന് സാക്ഷികൾ; ഭക്തരുടെ മുമ്പിൽ പരാജയപ്പെട്ടതോടെ മന്ത്രിയെ വിളിച്ച് പറ്റില്ലെന്ന് പറഞ്ഞതോടെ സന്നിധാനത്തെ യുവതീ പ്രവേശനം അസാധ്യമായി
കറുപ്പുടുത്ത് കെട്ടുംകെട്ടി ശബരിമലയിലേക്ക് പോകാനെത്തിയത് യുക്തിവാദി! കേരള യുക്തിവാദി സംഘം പുറത്താക്കിയ നേതാവിന് സ്വന്തമായി ആശയ പ്രചരണത്തിന് ഓൺലൈൻ പത്രവും; കോളേജ് അദ്ധ്യാപകന്റെ ഭാര്യയ്‌ക്കൊപ്പം കെട്ടുമുറുക്കിയത് അഭിഭാഷക കുടുംബം; യാത്രതിരിച്ചത് തന്റെ പ്രതിഷേധം കോടതിവിധി നടപ്പാക്കാതിരിക്കുന്നതിനും ലിംഗ സ്വാതന്ത്ര്യം തടയുന്നതിലെന്നും ഫെയ്‌സ് ബുക്കിൽ കുറിച്ച്; എന്തുവന്നാലും മലചവിട്ടുമെന്ന് പറയുന്ന ചേർത്തലക്കാരി ലിബിയുടെ കഥ ഇങ്ങനെ
ശബരിമലയ്ക്ക് കെ എസ് ആർ ടി സി ബസിൽ പുറപ്പെട്ട ജേണലിസം വിദ്യാർത്ഥികളെ പ്രതിഷേധക്കാർ നിലയ്ക്കലിൽ വച്ച് തടഞ്ഞു; പെണ്ണുങ്ങളെ കേറ്റുകയില്ലെന്ന് ആക്രോശിച്ച് കൊണ്ട് നിരവധി സ്ത്രീകൾ ഇരച്ച് കയറി വിദ്യാർത്ഥികളെ ഇറക്കി വിട്ടു; ചെറുത്ത് നിന്ന പെൺകുട്ടികളുമായി വാക്കേറ്റം; പമ്പക്ക് പുറപ്പെട്ട മുഴുവൻ കെ എസ് ആർ ടി സി ബസുകളും തടഞ്ഞ് പരിശോധിക്കുന്നു; പ്രതിഷേധത്തിനിടെ ആത്മഹത്യാ ശ്രമവും; നിലയ്ക്കലിലേക്ക് ആളുകളുടെ ഒഴുക്ക്; ശബരിമല യുവതി പ്രവേശന വിഷയത്തിൽ നിലയ്ക്കൽ സംഘർഷ ഭരിതമാകുന്നു
ശ്രമിച്ചത് അതീവ രഹസ്യമായി കിസ് ഓഫ് ലൗ സമരനായികയെ പതിനെട്ടാംപടി ചവിട്ടിക്കാൻ; എല്ലാം മറച്ചുവച്ച് ഏഷ്യാനെറ്റും മറ്റ് ചാനലുകളും; തെലുങ്ക് മാധ്യമ പ്രവർത്തകയെ മറയാക്കി ആക്ടിവിസ്റ്റിനെ സന്നിധാനത്ത് എത്തിക്കാനുള്ള നീക്കം പൊളിച്ചത് മറുനാടന്റെ വാർത്ത; തീക്കൊള്ളി കൊണ്ട് തലചൊറിയുന്നുവെന്ന് സർക്കാരിന് മനസ്സിലായത് ഭക്തരുടെ ചെറുത്ത് നിൽപ്പിന്റെ ശക്തി മനസ്സിലായതോടെ; നിസ്സഹായാവസ്ഥ അറിയിച്ച് ഐജി ശ്രീജിത്തും; രഹ്നാ ഫാത്തിമയേയും കവിതയേയും തിരിച്ചയക്കുന്നത് ഭക്തരുടെ ശരണം വിളി പ്രതിഷേധം
എല്ലാ വഴികളും അടഞ്ഞാൽ ശബരിമല നട അനിശ്ചിത കാലത്തേക്ക് അടയ്ക്കാൻ ആലോചിച്ച് തന്ത്രി കുടുംബവും പന്തളം കൊട്ടാരവും; ആചാരങ്ങളുടെ കാര്യത്തിൽ പരമാധികാരി തന്ത്രി കുടുംബം ആയതിനാൽ സുപ്രീംകോടതിക്ക് പോലും ഒന്നും ചെയ്യാനാവില്ല; ഒരുതവണ യുവതീ പ്രവേശനം ഉണ്ടായാൽ ഉടൻ പുണ്യാഹത്തിന്റെ പേരിൽ നട അടക്കും; ഇക്കുറി മാലയിട്ട എല്ലാവർക്കും അയ്യപ്പ ദർശനം ലഭിച്ചേക്കില്ല
ഉറക്കമില്ലാതെ ബാലു കരഞ്ഞുകൊണ്ടിരുന്ന ആ ചതിയിലെ വില്ലന് ഈ അപകടവുമായി എന്തെങ്കിലും ബന്ധമുണ്ടോ? വടക്കുംനാഥനെ കണ്ട ശേഷം താമസിക്കാനായി തൃശൂരിൽ മുറി ബുക്ക് ചെയ്തിട്ടും ഉറക്കമിളച്ച് തിരുവനന്തപുരത്തേക്ക് മടങ്ങാൻ പ്രേരണ നൽകിയത് എന്ത്? വിദേശത്തെ സ്റ്റേജ് ഷോകൾ വഴിയും സംഗീത പരിപാടികൾ വഴിയും സമ്പാദിച്ച സ്വത്തുക്കൾ ഒക്കെ ആരുടെ പേരിൽ? ബാലഭാസ്‌കറിന്റെ മരണത്തിൽ ചില സംശയങ്ങൾ ഒക്കെയുണ്ടെന്ന് ബന്ധുക്കൾ അടുപ്പക്കാരോട് പറഞ്ഞതായി റിപ്പോർട്ട്
തണ്ണിമത്തൻ കൊണ്ട് മാറ് മറയ്ക്കുകയും പിന്നീട് മാറ് പൂർണമായും തുറന്നുകാണിക്കുകയും ചെയ്തതിലൂടെ സ്ത്രീ സ്വാതന്ത്ര്യം ചർച്ചയാക്കിയ സാമൂഹിക പ്രവർത്തക; ചുംബന സമരത്തിന് ശേഷം തൃശൂരിലെ പുലികളിയിൽ ആദ്യ പെൺപുലിയായും ചരിത്രമുണ്ടാക്കി; നഗ്ന ശരീരത്തിലെ പുലി വരയിലൂടെ ചർച്ചയിലെത്തിയ വനിതാ കരുത്ത്; മലചവിട്ടുന്ന രഹ്നാ ഫാത്തിമ ചർച്ചയായത് ഇങ്ങനെയൊക്കെ
ഊണ് കഴിക്കുന്നതിനിടെ എന്റെ മാറിടത്തിലേക്ക് തന്നെ കള്ളക്കണ്ണിട്ട് നോക്കും; മീൻ കറി കഴിക്കുമ്പോൾ മീനിനെയും പെണ്ണുങ്ങളുടെ ശരീരത്തെയും താരതമ്യം ചെയ്യും; ഏറ്റവുമൊടുവിൽ വാതിൽ തുറന്നുതള്ളിക്കയറി വന്ന് എന്റെ കൂടെ കട്ടിലിൽ കയറിക്കിടന്നു; ഡയറക്ടറോട് പരാതിപ്പെട്ടപ്പോഴും വഷളത്തരം തുടർന്നു; അലൻസിയർക്കെതിരെ മീ ടൂ ആരോപണവുമായി നടി; വെളിപ്പെടുത്തൽ ഇന്ത്യ പ്രൊട്ടസ്റ്റ്‌സ് വെബ്‌സൈറ്റിൽ
ശരണം വിളിയിൽ പ്രകമ്പനം കൊണ്ട് പന്തളം; വട്ടമിട്ടു പറന്ന് കൃഷ്ണപ്പരുന്ത്; അയ്യപ്പനാമം ജപിച്ച് മുസ്ലിങ്ങളും ക്രിസ്ത്യാനികളും: പിന്തുണയേകി പിസിജോർജും ദേവനും തിരുവാഭരണ വാഹകരും പേട്ട സംഘങ്ങളും; മൂവായിരം പേരെ പ്രതീക്ഷിച്ചിടത്ത് വന്നത് അരലക്ഷത്തിലധികം പേർ; അയ്യപ്പന്റെ ജന്മനാട്ടിലെ ഭക്തജന പ്രതിഷേധം കണ്ട് അമ്പരന്ന് രാഷ്ട്രീയക്കാർ; വിശ്വാസികളുടെ താക്കീതെന്ന് ഉദ്‌ഘോഷിച്ച് നാമജപഘോഷയാത്ര
വേദിയെ ഇളക്കി മറിച്ച ആ കൂട്ടുകെട്ട് ഇനി ഇല്ല; അനുജനെ പോലെ ഉലകം ചുറ്റാൻ എപ്പോഴും കൂടെയുണ്ടായിരുന്ന പ്രിയപ്പെട്ട ബാലയ്ക്ക് വിടനൽകാൻ ശിവമണി എത്തി; വർഷങ്ങൾ നീണ്ട കൂട്ടുകെട്ട് തകർത്ത് ബാല പോയപ്പോൾ അന്ത്യ ചുംബനം നൽകാൻ ശിവമണി എത്തിയത് നെഞ്ചുതകരുന്ന വേദനയോടെ: സ്റ്റീഫൻ ദേവസിയുടെ തോളിൽ ചാരി നിന്ന് വയലിനില്ലാത്ത ബാലയെ കണ്ട് കണ്ണ് തുടച്ച് ശിവമണി
ബിനീഷ് കോടിയേരി ചങ്ക് സഹോദരൻ! ഗണപതി കോവിൽ വരെ സ്വന്തം റിസ്‌കിലെത്തിയാൽ എല്ലാം ശരിയാക്കമെന്ന് ഉറപ്പ് നൽകിയത് കളക്ടർ നൂഹുവും ഐജി മനോജ് എബ്രഹാമും; പൊലീസ് പറഞ്ഞിടം വരെ പെൺകുട്ടിയെന്ന് ആരും തിരിച്ചറിയാതെ എത്തി; ഐജി ശ്രീജിത്തും നല്ല രീതിയിൽ പിന്തുണ നൽകി; നടപ്പന്തൽ വരെ എത്തിയത് എങ്ങനെ എന്ന് രഹ്നാ ഫാത്തിമ വിശദീകരിക്കുന്ന ഓഡിയോ പുറത്ത്; പൊലീസിനേയും സിപിഎമ്മിനേയും പ്രതിക്കൂട്ടിലാക്കി ആഞ്ഞടിക്കാൻ പരിവാറുകാർ; ശബരിമല വിവാദം പുതിയ തലത്തിലേക്ക്
ഫ്രാങ്കോ മുളയ്ക്കലിന്റെ കൈവെള്ളയിൽ മൂന്ന് കറുത്തപാടുകൾ ഉണ്ട്; വിരലുകൾ കൈവെള്ളയിലേക്ക് ചേരുന്ന ഭാഗത്തായുള്ള ഈ പാടുകളാണ് സ്ത്രീപീഡന കേസിൽ ബിഷപ്പിനെ അഴിക്കുള്ളിലാക്കിയത്..! പ്രമുഖ ജ്യോതിഷ പണ്ഡിതന്റെ വിധി അച്ചട്ടായെന്ന് പി സി ജോർജ്ജ്; എന്നെ വളർത്തി വലുതാക്കി ബിഷപ്പാക്കിയ ദൈവം ജയിലിലുമാക്കി, ഇനിയെന്തെന്ന് ദൈവം തീരുമാനിക്കട്ടെയെന്ന് ബിഷപ്പും; ജയിലിൽ എത്തി മെത്രാന്റെ കൈ മുത്തിയ ശേഷം ബലാത്സംഗ കേസ് പ്രതിയെ യേശുവിനോട് ഉപമിച്ചും പിസി ജോർജ്ജ്
കേരളത്തിലേതടക്കം 4230 ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കി ആർബിഐ; കച്ചവടം പൂട്ടുന്നവരിൽ കൊശമറ്റവും കുറ്റൂക്കാരനും പോപ്പുലറും അടക്കം 58 കേരള സ്ഥാപനങ്ങളും; പാവപ്പെട്ടവന്റെ പിച്ചച്ചട്ടിയിൽ കൈയിട്ടുവാരിയ കോടീശ്വരന്മാരായ വെള്ളക്കോളർ ബ്ലേഡ് കമ്പനി മുതലാളിമാർക്ക് നിനച്ചിരിക്കാതെ പണി കിട്ടിയതിങ്ങനെ; പ്രതിസന്ധിയിലാകുന്നത് മുണ്ടുമുറുക്കിയുടുത്ത് പണം നിക്ഷേപിച്ച അരപ്പട്ടിണിക്കാർ