Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'ജനാധിപത്യം നിലനിൽക്കുന്നത് വ്യക്തികളുടെ അമ്പത്താറിഞ്ച് നെഞ്ചളവിന്റെ ഊക്കിലല്ല; തകർക്കപ്പെടാൻ ഡിമോക്രാറ്റിക്ക് ഇൻസ്റ്റിറ്റിയൂഷൻസ് വല്ലതും ഇനി അവശേഷിക്കുന്നുണ്ടോ മോദിഫൈഡ് ഇന്ത്യയിൽ' ; റിസർവ് ബാങ്ക് ഗവർണർ രാജി വയ്ച്ചതിന് പിന്നാലെ കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ച് വി.ടി ബൽറാം എംഎൽഎ

'ജനാധിപത്യം നിലനിൽക്കുന്നത് വ്യക്തികളുടെ അമ്പത്താറിഞ്ച് നെഞ്ചളവിന്റെ ഊക്കിലല്ല; തകർക്കപ്പെടാൻ ഡിമോക്രാറ്റിക്ക് ഇൻസ്റ്റിറ്റിയൂഷൻസ് വല്ലതും ഇനി അവശേഷിക്കുന്നുണ്ടോ മോദിഫൈഡ് ഇന്ത്യയിൽ' ; റിസർവ് ബാങ്ക് ഗവർണർ രാജി വയ്ച്ചതിന് പിന്നാലെ കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ച് വി.ടി ബൽറാം എംഎൽഎ

മറുനാടൻ ഡെസ്‌ക്‌

റിസർവ് ബാങ്ക് ഗവർണർ ഊർജിത് പട്ടേൽ രാജിവയ്ച്ചതും ഇതിന് പിന്നാലെ രൂപയുടെ മൂല്യം ഇടിഞ്ഞതും രാജ്യത്തെ ഏറെ ആശങ്കലിലാക്കിയിിക്കുകയാണ്. ഇതിന് പിന്നാലെ കേന്ദ്ര സർക്കാരിനെതിരെ പൊതു സമൂഹത്തിൽ നിന്നും വിമർശന ശരങ്ങളും ഉയർന്നിരുന്നു. ഈ അവസരത്തിലാണ് കേന്ദ്ര സർക്കാരിനേയും നരേന്ദ്ര മോദിയേയും രൂക്ഷമായി വിമർശിച്ച് വി.ടി ബൽറാം എംഎൽഎ രംഗത്തെത്തിയത്.

തന്റെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലൂടെയാണ് ബൽറാം മോദി സർക്കാരിനെതിരെ തുറന്നടിച്ചത്. ജനാധിപത്യം നിലനിൽക്കുന്നത് വ്യക്തികളുടെ അമ്പത്തിയാറിഞ്ച് നെഞ്ചളവിന്റെ ഊക്കിലല്ലെന്നും, ജനാധിപത്യ സ്ഥാപനങ്ങളുടെ കരുത്തിലാണെന്നും ബൽറാം കുറിച്ചു.

വി.ടി ബൽറാം എംഎൽഎയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം

ജനാധിപത്യം നിലനിൽക്കുന്നത് വ്യക്തികളുടെ അമ്പത്താറിഞ്ച് നെഞ്ചളവിന്റെ ഊക്കിലല്ല, ജനാധിപത്യ സ്ഥാപനങ്ങളുടെ കരുത്തിലാണ്, നിഷ്പക്ഷതയിലാണ്, കാര്യക്ഷമതയിലാണ്, വിശ്വാസ്യതയിലാണ്.

ജുഡീഷ്യറി, മാധ്യമങ്ങൾ, ഇലക്ഷൻ കമ്മീഷൻ, ആസൂത്രണ കമ്മീഷൻ, സിബിഐ, സർവ്വകലാശാലകൾ, ഇപ്പോഴിതാ റിസർവ്വ് ബാങ്കും!

തകർക്കപ്പെടാൻ ഡിമോക്രാറ്റിക് ഇൻസ്റ്റിറ്റിയൂഷൻസ് വല്ലതും ഇനി അവശേഷിക്കുന്നുണ്ടോ 'മോദി'ഫൈഡ് ഇന്ത്യയിൽ?

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP