Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കൊച്ചി മെട്രോയുടെ അംബാസിഡറായി നടൻ സുരേഷ് ഗോപി; എംഡി മുഹമ്മദ് ഹനീഷിന്റെ തീരുമാനം മെട്രോയെ കൂടുതൽ ജനകീയമാക്കുന്നതിന്; സുരേഷ് ഗോപി സ്ഥാനമേറ്റത് എംഡി നേരിട്ട് ആവശ്യപ്പെട്ടതിന് പിന്നാലെ; എന്ത് അടിസ്ഥാനത്തിലാണ് സംഘപരിവാർ എംപിയെ നിയമിച്ചതെന്ന് വിമർശനവുമായി വിടി ബൽറാം

കൊച്ചി മെട്രോയുടെ അംബാസിഡറായി നടൻ സുരേഷ് ഗോപി; എംഡി മുഹമ്മദ് ഹനീഷിന്റെ തീരുമാനം മെട്രോയെ കൂടുതൽ ജനകീയമാക്കുന്നതിന്; സുരേഷ് ഗോപി സ്ഥാനമേറ്റത് എംഡി നേരിട്ട് ആവശ്യപ്പെട്ടതിന് പിന്നാലെ; എന്ത് അടിസ്ഥാനത്തിലാണ് സംഘപരിവാർ എംപിയെ നിയമിച്ചതെന്ന് വിമർശനവുമായി വിടി ബൽറാം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മെട്രോ റെയിൽ അംബാസഡറായി നടനും ബിജെപി എംപിയുമായ സുരേഷ്‌ഗോപിയെ നിയോഗിച്ചു. മെട്രോ റെയിൽ എംഡി മുഹമ്മദ് ഹനീഷ് ആവശ്യപ്പെട്ടത് അനുസരിച്ചാണ് സുരേഷ്‌ഗോപി പദവി ഏറ്റെടുത്തത്.കൂടുതൽ ജനകീയമായി കൊച്ചി മെട്രോയെ മാറ്റുന്നതിനാണ് പുതിയ തീരുമാനമെന്ന് അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ ദിവസം കൊച്ചി മെട്രോയുടെ തൂണുകൾക്ക് ചുവട്ടിലും സ്റ്റേഷൻ പരിസരത്തും അനധികൃതമായി താമസിച്ചിരുന്നവരെ അർദ്ധരാത്രിയിൽ ഒഴിപ്പിച്ചിരുന്നു. പുതിയതായി തുടങ്ങിയ മെട്രോ പൊലീസിന്റെ നേതൃത്വത്തിലായിരുന്നു നടപടി.ഇന്നലെ രാത്രി പതിനൊന്നിന് ശേഷം നഗരത്തിലെ കച്ചേരിപ്പടി ഭാഗത്തു നിന്നും അനധികൃത ഒഴിപ്പിക്കൽ നടപടികൾ തുടങ്ങിയിരുന്നു.

കേരളത്തിന്റെ അഭിമാന പദ്ധതിയായ മെട്രോയുടെ ബ്രാൻഡ് അംബാസിഡറായി നടനും എംപിയുമായ സുരേഷ് ഗോപിയെ നിയമിച്ചതിനെതിരെ വി.ടി. ബൽറാം എംഎ‍ൽഎ. എന്തടിസ്ഥാനത്തിലാണ് ഈ തീരുമാനമെന്നും ഒരു സംഘപരിവാർ എംപിയെ കേരള സർക്കാരിന്റെ ഈ അഭിമാന പദ്ധതിയുടെ ബ്രാൻഡ് അംബാസഡറാക്കാനുള്ള തീരുമാനം ഉദ്യോഗസ്ഥതലത്തിൽ എടുത്തതാണോ അതോ മുഖ്യമന്ത്രി അടക്കമുള്ളവരുടെ അറിവോടെയാണോയെന്നും ബൽറാം ഫേസ്‌ബുക്ക് പോസ്റ്റിൽ ചോദിക്കുന്നു.

വി.ടി ബൽറാം എംഎൽഎയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

എന്തടിസ്ഥാനത്തിലാണ് ഈ തീരുമാനം? ഒരു സംഘ് പരിവാർ എംപിയെ കേരള സർക്കാരിന്റെ ഈ അഭിമാന പദ്ധതിയുടെ ബ്രാൻഡ് അംബാസഡറാക്കാനുള്ള തീരുമാനം ഉദ്യോഗസ്ഥ തലത്തിൽ എടുത്തതാണോ അതോ മുഖ്യമന്ത്രി അടക്കമുള്ളവരുടെ അറിവോടെയാണോ?

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP