Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'ഞാനൊരു സത്യം പറയട്ടെ! ഇപ്പോൾ വൈറലാകുന്ന വീഡിയോ പഴയത്; ഇത്രമാത്രം ആളുകൾ ശ്രദ്ധിക്കുെമന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല; ഇതിപ്പോൾ മൂന്നാംവർഷമാണ് ഞാൻ കൃഷ്ണവേഷത്തിൽ; മനസു തുറന്ന് സോഷ്യൽ മീഡിയയിലെ വൈറൽ 'കൃഷ്ണൻ'വൈഷ്ണവ

'ഞാനൊരു സത്യം പറയട്ടെ! ഇപ്പോൾ വൈറലാകുന്ന വീഡിയോ പഴയത്; ഇത്രമാത്രം ആളുകൾ ശ്രദ്ധിക്കുെമന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല; ഇതിപ്പോൾ മൂന്നാംവർഷമാണ് ഞാൻ കൃഷ്ണവേഷത്തിൽ; മനസു തുറന്ന് സോഷ്യൽ മീഡിയയിലെ വൈറൽ 'കൃഷ്ണൻ'വൈഷ്ണവ

മറുനാടൻ ഡെസ്‌ക്‌

കൃഷ്ണനായി നിക്കുന്ന കൊച്ചിനെ കാണാൻ ഒടുക്കത്തെ ഭംഗി യും ഉണ്ട് നല്ല ചൈതന്യവും ഉണ്ട്... കൃഷ്ണനെ നേരിട്ട് കണ്ട പോലെ ഉണ്ട് വെറും 30 സെക്കൻഡ് വിഡിയോ കൊണ്ട് കാഴ്ചക്കാരുടെ മനസ് കവർന്ന കള്ള കൃഷ്ണന്റെ വീഡിയോ താഴെ വന്ന മിക്ക കമന്റുകളും ഇതുതന്നെ അത്രയ്ക്കും ചൈതന്യം കൃഷ്ണന് ഉണ്ടെന്നാണ് ഓരോരുത്തരും അക്കമിട്ട് നിരത്തുന്നത്.

'ഈ കുട്ടിയെ ഒന്നുകണ്ടുപിടിക്കാമോ?. ആരാണ് ഈ കൃഷ്ണൻ? ഇതായിരുന്നു സോഷ്യൽ മീഡിയയിൽ ഉയർന്ന് ചോദ്യം.അതിനുള്ള ഉത്തരവും ഗുരുവായൂരിൽ നിന്നു തന്നെ വൈഷ്ണവ കെ സുനിൽ എന്ന പെൺകുട്ടിയാണ് മൂന്നു വർഷമായി കൃഷ്ണനാവുന്നത്. 14 വർഷമായി വൈഷ്ണവ നൃത്തതിന്റെ ലോകത്തുണ്ട്. എട്ടുവർഷം സിബിഎസ്ഇ സ്ംസ്ഥാന കലോൽസവത്തിൽ ഭരതനാട്യത്തിൽ ഒന്നാം സ്ഥാനക്കാരി. കുച്ചിപ്പുടി, നാടോടി നൃത്തം തുടങ്ങി പല ഇനങ്ങളിൽ ഈ കലാകാരി നിറഞ്ഞു. നൃത്താധ്യാപകരായ അച്ഛനും അമ്മയും തന്നെയാണ് എന്റെ ഗുരു എന്ന് ആവേശത്തോടെയാണ് വൈഷ്ണവ പറയുന്നത്.

'ഞാനൊരു സത്യം പറയട്ടെ. ഇപ്പോൾ വൈറലാകുന്ന വിഡിയോ ഈ വർഷത്തേത് അല്ല. കഴിഞ്ഞ തവണ ഗുരുവായൂർ ക്ഷേത്രത്തിലെ ആഘോഷത്തിനിടയിലുള്ളതാണ്. ഇത്രമാത്രം ആളുകൾ എന്ന ശ്രദ്ധിക്കുെമന്ന് സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല. ഇതിപ്പോൾ മൂന്നാംവർഷമാണ് ഞാൻ കൃഷ്ണവേഷത്തിൽ ഗുരുവായൂർ ക്ഷേത്രത്തിൽ ചുവട് വയ്ക്കുന്നത്. ഒരു നിയോഗം പോലെയാണ് ഞാനിത് കാണുന്നത്. ഗുരുവായൂർ തന്നെയാണ് എന്റെ വീട്. കൃഷ്ണനാണ് എല്ലാം. ഇതു കൃഷ്ണൻ തരുന്നതാണ്. അതാണ് എന്റെ വിശ്വാസം.' വൈഷ്ണവ പറയുന്നു.സെന്റ് തോമസ് കോളജിൽ രണ്ടാം വർഷ ബികോം വിദ്യാർത്ഥിയാണിപ്പോൾ. അപ്രതീക്ഷിതമായി കൈവന്ന ഈ ശ്രദ്ധയെ അങ്ങേയറ്റം ബഹുമാനത്തോടെയും ആദരത്തോടെയുമാണ് ഈ പെൺകുട്ടി കാണുന്നത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP