Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

യാത്രക്കൊരുങ്ങിയ വിമാനത്തിൽ വിവാഹ ഫോട്ടോഷൂട്ടുമായി ഡോക്ടർ ദമ്പതികൾ; എയർ ഹോസ്റ്റസുമുതൽ ഗ്രൗണ്ടു സ്റ്റാഫുവരെ ചിത്രങ്ങളിൽ; നവദമ്പതികൾക്ക് ആശംസകൾ ചൊരിഞ്ഞു യാത്രക്കാരും ജീവനക്കാരും; മനോഹര ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

യാത്രക്കൊരുങ്ങിയ വിമാനത്തിൽ വിവാഹ ഫോട്ടോഷൂട്ടുമായി ഡോക്ടർ ദമ്പതികൾ; എയർ ഹോസ്റ്റസുമുതൽ ഗ്രൗണ്ടു സ്റ്റാഫുവരെ ചിത്രങ്ങളിൽ; നവദമ്പതികൾക്ക് ആശംസകൾ ചൊരിഞ്ഞു യാത്രക്കാരും ജീവനക്കാരും; മനോഹര ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

മറുനാടൻ ഡെസ്‌ക്‌

പല വിവാഹ ഫോട്ടോഷൂട്ടുകൾ കണ്ടിട്ടുണ്ടെങ്കിലും ഇത് അതുക്കും മേലെ. ഒരു ഫോട്ടോഷൂട്ട് വിമാനത്തിൽ നടത്തിയാൽ എങ്ങനെയിരിക്കും. അതും യാത്രയക്കൊരുങ്ങുന്ന വിമാത്തിലാണെങ്കിലോ.. അൽപ്പം കടുപ്പമാണെങ്കിലും ഈ ദമ്പതികൾ അത് കലക്കനായി നടത്തി. ഡോക്ടർമാരായ ലാൽകൃഷ്ണയുടെയും ശ്രുതിയുടെയും വിമാനത്തിൽ നിന്നുള്ള വിവാഹചിത്രങ്ങൾ സോഷ്യൽ ലോകത്ത് വൈറലാണ്.മനോഹരമായ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ തോതിലുള്ള ആശംസ പ്രവാഹമാണ്.

ശുത്രി കണ്ണൂർ സ്വദേശിനിയും ലാൽകൃഷ്ണ അടൂർ സ്വദേശിയുമാണ്. കണ്ണൂരിൽ വിവാഹം കഴിഞ്ഞ് എറണാകുളത്തേക്ക് പോകാനായി കയറിയ വിമാനത്തിലാണ് ഫോട്ടോഷൂട്ട് നടത്തിയത്. വിമാനത്തിൽ കയറിയശേഷം ജീവനക്കാരോടു കാര്യം പറഞ്ഞു. വിവാഹവേഷത്തിൽ എത്തിയ നവദമ്പതികൾക്ക് അവർ സമ്മതം നൽകി. സഹയാത്രക്കാർക്കും പ്രശ്‌നങ്ങളില്ല. മാത്രമല്ല, നവദമ്പതികൾക്ക് സ്‌നേഹാശംസകളുടെ പ്രവാഹവും.

ഉടനെ ക്യാമറാമാന്മാരായ അമ്പു രമേശും വിമൽ ശങ്കറും തങ്ങളുടെ ജോലി തുടങ്ങി. കിട്ടിയ സമയം കൊണ്ട് മനോഹരമായ കുറച്ചു ചിത്രങ്ങൾ എടുത്തു. കൊച്ചിയിലെത്തി വിമാനത്തിൽ നിന്നിറങ്ങുമ്പോഴും ചിത്രങ്ങൾ പകർത്തി. വിമാനത്തിലെ ജീവനക്കാരും ചിത്രങ്ങളുടെ ഭാഗമായി.

വിമാനത്തിൽ ചിത്രങ്ങൾ എടുക്കണം എന്നു മുൻകൂട്ടി തീരുമാനിച്ചിരുന്നു. സുരക്ഷാ പ്രശ്‌നങ്ങൾ ഉണ്ടാകുമോ, അനുമതി ലഭിക്കുമോ എന്നൊന്നും അറിയാത്തതുകൊണ്ട് അമിത പ്രതീക്ഷകളുണ്ടായിരുന്നില്ല എന്ന് അമ്പു രമേശ് പറയുന്നു. എല്ലാം കഴിഞ്ഞ് സഹപ്രവർത്തകനായ വിഷ്ണു തച്ചന്റെ ഗ്രേഡിങ് കൂടി കഴിഞ്ഞതോടെ ചിത്രങ്ങൾ സൂപ്പറായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP