Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നിങ്ങളുടെ വാട്‌സാപ്പ് മറ്റാരോ ഇൻസ്റ്റാൾ ചെയ്ത് നിങ്ങളുടെ പേരിൽ ഉപയോഗിക്കുന്നില്ലെന്ന് ആരറിഞ്ഞു? വാട്‌സാപ്പിലെ ഹാക്കർമാരുടെ വിവരങ്ങൾ പുറത്തുവിട്ട് സോഫ്റ്റ്‌വെയർ സെക്യൂരിറ്റി കമ്പനി; അനേകർ കുരുക്കിലായെന്ന് റിപ്പോർട്ട്

നിങ്ങളുടെ വാട്‌സാപ്പ് മറ്റാരോ ഇൻസ്റ്റാൾ ചെയ്ത് നിങ്ങളുടെ പേരിൽ ഉപയോഗിക്കുന്നില്ലെന്ന് ആരറിഞ്ഞു? വാട്‌സാപ്പിലെ ഹാക്കർമാരുടെ വിവരങ്ങൾ പുറത്തുവിട്ട് സോഫ്റ്റ്‌വെയർ സെക്യൂരിറ്റി കമ്പനി; അനേകർ കുരുക്കിലായെന്ന് റിപ്പോർട്ട്

സുരക്ഷിതമായ ആശയവിനിമയ മാർഗമാണ് വാട്‌സാപ്പ് എന്ന് നിങ്ങൾ കരുതുന്നുണ്ടോ? എന്നാൽ, അങ്ങനെയല്ലെന്നാണ് സോഫ്റ്റ്‌വെയർ സെക്യൂരിറ്റി സ്ഥാപനമായ സോഫോസിന്റെ അഭിപ്രായം. നിങ്ങളുടെ അക്കൗണ്ടിലുള്ള വാട്‌സാപ്പ് ഹാക്ക് ചെയ്ത് മറ്റൊരാൾ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പിക്കാനാവില്ല. വോയ്‌സ്‌മെയിലിലൂടെ നിങ്ങളുടെ അക്കൗണ്ടിൽ കയറിപ്പറ്റിയാണ് ഹാക്കർമാർ ഈ തട്ടിപ്പ് നടത്തുന്നതെന്ന് ബ്രിട്ടീഷ് ഇന്റർനെറ്റ് സെക്യൂരിറ്റി കമ്പനിയായ സോഫോസിന്റെ ബ്ലോഗ് നേക്കഡ് സെക്യൂരിറ്റിയിൽ പറയുന്നു. വാട്‌സാപ്പ് ചോർത്തൽ വ്യാപകമായി നടക്കുന്നുണ്ടെന്നും ഇസ്രയേൽ നാഷണൽ സൈബർ സെക്യൂരിറ്റി വിഭാഗം രാജ്യത്തെ പൗരന്മാർക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തതതായും ബ്ലോഗിൽ പറയുന്നു.

നിലവിലുള്ള ഒരു നമ്പർ ഉപയോഗിച്ച് വാട്‌സാപ്പ് അവരുടെ ഫോണിൽ ഇൻസ്റ്റാൾ ചെയ്യുകയാണ് ഹാക്കർമാർ ആദ്യം ചെയ്യുന്നത്. ഇങ്ങനെ ഇൻസ്റ്റാൾ ചെയ്ത് ലോഗിൻ ചെയ്യാൻ ശ്രമിക്കുമ്പോൾ വാട്‌സാപ്പ് പതിവുപോലെ ആറക്ക സംഖ്യ വെരിഫിക്കേഷൻ മെസേജായി ഈ ഫോൺ നമ്പറിലേക്ക് അയക്കും. ഇരയാക്കപ്പെടുന്നയാളുടെ ഫോൺനമ്പറിലേക്കാണ് ഈ സന്ദേശം വരിക. ഇരയാക്കപ്പെടുന്നയാൾ ഫോൺ ഉപയോഗിക്കാത്ത സമയങ്ങളിലായിരിക്കും, പ്രത്യേകിച്ച് രാത്രിയിലായിരിക്കും ഈ പരിപാടിയൊക്കെ നടക്കുക. ആദ്യം ടെക്സ്റ്റ് മെസ്സേജായാകും വെരിഫിക്കേഷൻ കോഡ് വരുന്നത്. അത് ഉപയോഗിക്കാതെ വരുന്നതോടെ, വാട്‌സാപ്പ് ഫോൺ കോളിലൂടെ നൽകാൻ വാട്‌സാപ്പ് ശ്രമിക്കും. ഫോൺ ഉപയോഗിക്കാത്തതിനാൽ, അത് വോയ്‌സ്‌മെയിലായി സ്വാഭാവികമായി മാറും.

വോയ്‌സ്‌മെയിൽ ചോർത്തലാണ് അടുത്തപടി. പല ടെലികമ്മ്യൂണിക്കേഷൻ നെറ്റ്‌വർക്കുകളിലും വോയ്‌സ്‌മെയിൽ അത്ര സുരക്ഷിതമല്ല. വോയ്‌സ്‌മെയിൽ ചോർത്താൻ എളുപ്പവുമാണ്. വോയ്‌സ്‌മെയിൽ തിരിച്ചെടുക്കുന്നതിന് നാലക്ക പിൻനമ്പരാണ് വേണ്ടത്. പലരും ഈ സംവിധാനം ഉപയോഗിക്കാത്തതിനാൽ, സ്വാഭാവികമായുണ്ടാകുന്ന നാലക്ക പിൻനമ്പർ 0000 അല്ലെങ്കിൽ 1234 ആയിരിക്കും. ഇതിലൂടെ വോയ്‌സ്‌മെയിൽ ചോർത്താൻ ഹാക്കർമാർക്ക് സാധിക്കുന്നു. ഇതിലേതെങ്കിലുമൊരു പിൻനമ്പർ നൽകി ഇരയാക്കപ്പെടുന്നയാളുടെ ഫോണിലെ വോയ്‌സ്‌മെയിൽ ഇൻബോക്‌സിൽ കടക്കുന്ന ഹാക്കർ വാട്‌സാപ്പിന്റെ വെരിഫിക്കേഷൻ കോഡ് മനസ്സിലാക്കുകയും അതിലൂടെ അക്കൗണ്ട് സൃഷ്ടിക്കുകയും ചെയ്യും.

ഇതോടെ, ഇരയാക്കപ്പെടുന്നയാളുടെ ഫോൺനമ്പറിൽ മറ്റൊരു വാട്‌സാപ്പ് അക്കൗണ്ട് പ്രവർത്തിച്ചുതുടങ്ങും. ഫോൺനമ്പർ പുനഃപരിശോധിച്ച് ഉറപ്പുവരുത്താനുള്ള മാർഗത്തിലൂടെ ഹാക്ക് ചെയ്യപ്പെട്ട നമ്പരിലുള്ള അക്കൗണ്ടിൽ പൂർണനിയന്ത്രണം ഹാക്കർമാർ കൈയടക്കുന്ന രീതിയുമുണ്ടെന്ന് ബ്ലോഗിൽ പറയുന്നു. ഇസ്രയേലിലുള്ള ഹാക്കർമാരാണ് വാട്‌സാപ്പ് ചോർത്തലിന് തുടക്കമിട്ടത്. അത് മനസ്സിലാക്കിയ നാഷണൽ സൈബർ സെക്യൂരിറ്റി വിഭാഗം വോയ്‌സ്‌മെയിലിന്റെ പാസ്‌വേഡ് മാറ്റുന്നതുൾപ്പെടെയുള്ള സുരക്ഷാ ക്രമീകരണങ്ങൾ വരുത്തണണെമെന്ന മുന്നറിയിപ്പ് ജനങ്ങൾക്ക് നൽകുകയും ചെയ്തിരുന്നു.

രണ്ടുഘട്ടങ്ങളിലായുള്ള ഫോൺ വെരിഫിക്കേഷനിലൂടെ അക്കൗണ്ട് സുരക്ഷിതമാക്കുകയാണ് നിങ്ങളുടെ നമ്പർ സുരക്ഷിതമാക്കാനുള്ള എളുപ്പവഴി. ഇതിനായി വാട്‌സാപ്പിലെ സെറ്റിങ്‌സിൽ പോയി അക്കൗണ്ട് എന്നതിൽ പ്രവേശിച്ച് ടു-സ്റ്റെപ്പ് വെരിഫിക്കേഷൻ എനേബിൾ ചെയ്താൽ മതി.. വോയ്‌സ്‌മെയിൽ ഇൻബോക്‌സിന് ഡിഫോൾട്ടായിട്ടുള്ള പിൻനമ്പർ മാറ്റി പെട്ടെന്ന് കോപ്പിചെയ്യാൻ പറ്റാത്ത തരത്തിലുള്ള ഉറപ്പുള്ള പിൻനമ്പർ നൽകുകയും വേണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP