Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇത് തന്നെയല്ലേ അർണബ് അന്ന് നിങ്ങളുടെ റിപ്പോർട്ടറും ചെയ്തതെന്ന ചോദ്യവുമായി സോഷ്യൽ മീഡിയ; തേജസ്വി യാദവിനെ വിമാനത്തിനുള്ളിൽ വെച്ച് അനുവാദമില്ലാതെ റിപ്പബ്ലിക് ടി.വിയിലെ റിപ്പോർട്ടർ ചോദ്യം ചെയ്യുന്നതിന്റെ വീഡിയോയും പ്രചരിക്കുന്നു; അർണബ് ഗോസ്വാമിയോട് ചോദ്യം ചോദിച്ചതിന് കുനാൽ കമ്രയ്ക്ക് യാത്രാവിലക്ക് ഏർപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധം വ്യാപകം

ഇത് തന്നെയല്ലേ അർണബ് അന്ന് നിങ്ങളുടെ റിപ്പോർട്ടറും ചെയ്തതെന്ന ചോദ്യവുമായി സോഷ്യൽ മീഡിയ; തേജസ്വി യാദവിനെ വിമാനത്തിനുള്ളിൽ വെച്ച് അനുവാദമില്ലാതെ റിപ്പബ്ലിക് ടി.വിയിലെ റിപ്പോർട്ടർ ചോദ്യം ചെയ്യുന്നതിന്റെ വീഡിയോയും പ്രചരിക്കുന്നു; അർണബ് ഗോസ്വാമിയോട് ചോദ്യം ചോദിച്ചതിന് കുനാൽ കമ്രയ്ക്ക് യാത്രാവിലക്ക് ഏർപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധം വ്യാപകം

മറുനാടൻ ഡെസ്‌ക്‌

അർണബ് ഗോസ്വാമിയോട് വിമാനത്തിനുള്ളിൽ വെച്ച് ചോദ്യങ്ങൾ ചോദിച്ചതിന്റെ പേരിൽ സ്റ്റാൻഡ് അപ് കൊമേഡിയൻ കുനാൽ കമ്രയ്ക്ക് യാത്രാവിലക്ക് ഏർപ്പെടുത്തിയ വിമാന കമ്പനികളുടെ നിലപാടിനെതിരെ സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനം. കുനാൽ കമ്ര ചെയ്തത് തെറ്റാണെങ്കിൽ ഇത് തന്നെ നിങ്ങളുടെ റിപ്പോർട്ടറും പണ്ട് ചെയ്തത് എന്നാണ് സോഷ്യൽ മീഡിയയിൽ പലരും ചോദിക്കുന്നത്.

2017 ൽ റിപ്പബ്ലിക് ടി.വിയിലെ മാധ്യമപ്രവർത്തക ആർ.ജെ.ഡി നേതാവ് തേജസ്വി യാദവിനെ വിമാനത്തിനുള്ളിൽവെച്ച് പ്രതികരണമെടുക്കുന്നതിന്റെ ദൃശ്യങ്ങൾ സഹിതമാണ് വിമർശകരുടെ ചോദ്യം. തേജസ്വി യാദവ് വിമാനത്തിനുള്ളിൽവെച്ച് പ്രതികരണം തരാൻ പറ്റില്ലെന്ന് പറഞ്ഞിട്ടും മാധ്യമപ്രവർത്തക പിന്തിരിയാതെ അദ്ദേഹത്തോട് ചോദ്യങ്ങൾ ചോദിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. അന്ന് റിപ്പബ്ലിക് ടി.വി മാധ്യമപ്രവർത്തക ചെയ്തതിൽ തെറ്റില്ലെങ്കിൽ കുനാൽ കമ്രയുടെ നടപടിയേയും വിമർശിക്കേണ്ടതില്ലെന്നാണ് കുനാലിനെ പിന്തുണയ്ക്കുന്നവർ പറയുന്നത്.

കഴിഞ്ഞ ദിവസമാണ് അർണബിനൊപ്പം വിമാനത്തിൽ യാത്ര ചെയ്ത കമ്ര അദ്ദേഹത്തോട് ചോദ്യങ്ങൾ ചോദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നത്. നിങ്ങൾ ഒരു ഭീരുവാണോ, മാധ്യമപ്രവർത്തകനാണോ, അതോ നിങ്ങളൊരു ദേശീയവാദിയാണോ എന്ന് പ്രേക്ഷകർക്ക് അറിയണമെന്നായിരുന്നു കുനാൽ കമ്രയുടെ ചോദ്യം. അർണബ് തന്റെ ചോദ്യങ്ങൾക്ക് മറുപടി നൽകുന്നില്ലെന്നും കുനാൽ കമ്ര പറയുന്നുണ്ട്. തുടർച്ചയായി അർണാബിനെ ഭീരുവെന്ന് വിളിക്കുന്ന കമ്ര ഈ ചോദ്യങ്ങൾ ചോദിക്കുന്നത് രോഹിതിന്റെ അമ്മയ്ക്കു വേണ്ടിയാണെന്നും പറഞ്ഞിരുന്നു.

അതേസമയം അർണബിനെ ബുദ്ധിമുട്ടിച്ചെന്നാരോപിച്ച് കുനാൽ കമ്രയ്ക്ക് വിമാനകമ്പനിയായ ഇൻഡിഗോ യാത്രാ വിലക്കേർപ്പെടുത്തിയിരുന്നു. ആറു മാസത്തേക്കാണ് നിരോധനം ഏർപ്പെടുത്തിയത്. വിമാനത്തിൽ വെച്ച് കമ്ര വീഡിയോ എടുത്തത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്നാണ് എയർലൈന്റെ വിശദീകരണം. പിന്നാലെ മറ്റ് വിമാനക്കമ്പനികളും കുനാൽ കമ്രയ്ക്ക് വിലക്കേർപ്പെടുത്തി. സ്പൈസ്ജെറ്റ്, ഗോ എയർ, എയർ ഇന്ത്യ എന്നീ വിമാനക്കമ്പനികളാണ് ഇൻഡിഗോയ്ക്ക് പിന്നാലെ കുനാൽ കമ്രയ്ക്ക് യാത്രാവിലക്കേർപ്പെടുത്തിയിട്ടുണ്ട്.

കുനാൽ കമ്രക്ക് യാത്രാ നിരോധനം ഏർപ്പെടുത്തിയ നടപടിയെ പിന്തുണച്ച് കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരിയും രംഗത്തെത്തിയിരുന്നു. ഒരു വിമാനത്തിനുള്ളിൽ അസ്വസ്ഥത സൃഷ്ടിക്കുന്ന പെരുമാറ്റം കുറ്റകരമാണ്, ഇത് വിമാന യാത്രക്കാരുടെ സുരക്ഷയെ അപകടത്തിലാക്കുന്നു. ഞങ്ങൾക്ക് മറ്റ് മാർഗമില്ല ഇയാൾക്ക് സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ മറ്റ് എയർലൈനുകളോട് ആവശ്യപ്പെടുന്നു എന്നാണ് മന്ത്രി പ്രതികരിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP