Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഫേസ്‌ബുക്ക് ഗേൾഫ്രണ്ടിനെ തിരഞ്ഞുചെന്നപ്പോൾ പെണ്ണ് ആണായി; വ്യാജ പ്രൊഫൈലിനെ പ്രണയിച്ച പൊലീസുകാരൻ പകതീർത്തപ്പോൾ വന്നുചേർന്നത് വൻദുരന്തം

ഫേസ്‌ബുക്ക് ഗേൾഫ്രണ്ടിനെ തിരഞ്ഞുചെന്നപ്പോൾ പെണ്ണ് ആണായി; വ്യാജ പ്രൊഫൈലിനെ പ്രണയിച്ച പൊലീസുകാരൻ പകതീർത്തപ്പോൾ വന്നുചേർന്നത് വൻദുരന്തം

മറുനാടൻ മലയാളി ഡസ്‌ക്

ചെന്നൈ: ഫേസ്‌ബുക്കിലെ വ്യാജപ്രൊഫൈലുകളിൽ വശീകരിക്കപ്പെട്ടുപോകുന്നത് പുതിയ വാർത്തയല്ല. എന്നാൽ, അതുകൊലപാതകത്തിലേക്ക് നയിക്കുക എന്നുപറഞ്ഞാൽ അതിൽ പരം ദുരന്തമൊന്നുമില്ല.

ഫേസബുക്ക് വഴി  പ്രണയിക്കുകയും സ്ത്രീശബ്ദത്തിൽ വിളിക്കുകയും വോയ്സ് ചാറ്റും മറ്റും നടത്തിയത് യുവതിയുടെ വ്യാജ പ്രൊഫൈലിൽ യുവാവാണ് എന്ന് തിരിച്ചറിഞ്ഞ പൊലീസ് കോൺസ്റ്റബിൾ തന്നെ കബളിപ്പിച്ച 22 കാരനെ വകവരുത്തി. കടുത്ത പ്രണയത്തിനൊടുവിൽ താൻ അന്വേഷിക്കുന്ന കാമുകി യഥാർത്ഥ സ്ത്രീയല്ലെന്നു പൊലീസുകാരൻ തിരിച്ചറിഞ്ഞതിനെ തുടർന്നുണ്ടായ പ്രതികാരദാഹത്തിൽ കൊല്ലപ്പെട്ടത് അയ്യനാർ എന്ന 22 കാരനാണ്. സംഭവത്തിൽ പൊലീസ് കോൺസ്റ്റബിൾ കണ്ണൻ നായരെയും കൂട്ടുകാരെയും അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ദിവസം തമിഴ്‌നാട്ടിലെ വിരുദ്ധ് നഗറിൽ നടന്ന ഞെട്ടിക്കുന്ന സംഭവത്തിൽ ചെന്നൈയിലെ എണ്ണൂർ പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾ കണ്ണൻ കുമാറും മൂന്ന് കൂട്ടുകാരുമാണ് അറസ്റ്റിലായിരിക്കുന്നത്. കണ്ണൻ കുമാറിന്റെ നാടായ വതിരായിരുപ്പിൽ നിന്നും അഞ്ചു കിലോമീറ്റർ അകലെയുള്ള വെസ്റ്റ് പുതുപ്പാട്ടിയിലായിരുന്നു കൊലപാതകം നടന്നത്. കുടുംബത്തോടൊപ്പം പൊങ്കൽ ആഘോഷിക്കുന്നതിനൊപ്പം ഫേസ്‌ബുക്കിലൂടെ പ്രണയത്തിലായ യുവതിയെ നേരിട്ടുകാണാനും വേണ്ടി കഴിഞ്ഞ പൊങ്കലിന് പത്തു ദിവസത്തെ ലീവ് വാങ്ങിയാണ് കണ്ണൻ നാട്ടിലേക്ക് പോയത്. എന്നാൽ എസ് അയ്യനാർ എന്ന യുവാവ് തന്നെ വഞ്ചിക്കുകയാണെന്ന ്തിരിച്ചറിഞ്ഞതോടെയാണ് ഇയാളെ കൊല്ലാൻ കണ്ണൻ തീരുമാനമെടുത്തത്.

കണ്ണനൊപ്പം വിജയകുമാർ, ടെൻസിങ് എന്ന തമിഴരശൻ, തമിഴരശൻ എന്ന് പേരുള്ള മറ്റൊരാൾ എന്നിവരാണ് പിടിയിലായത്. ചോദ്യം ചെയ്യലിൽ ഇവർ കുറ്റം സമ്മതിച്ചിട്ടുണ്ട്. അദ്ധ്യാപക വിദ്യാർത്ഥിയായ അയ്യനാർ ഫേസ്‌ബുക്കിൽ ഒരു യുവതിയുടെ വ്യാജ അക്കൗണ്ട് ഉണ്ടാക്കിയായിരുന്നു കണ്ണൻ കുമാറിനെ പറ്റിച്ചത്. യുവതിയുടെ അക്കൗണ്ടിലൂടെ കുമാറുമായി പരിചയപ്പെട്ട ശേഷം ഓൺലൈൻ വഴി പ്രണയം ആരംഭിക്കുകയായിരുന്നു. അയ്യനാർ പെൺ ശബ്ദത്തിൽ സംസാരിച്ച് വോയ്സ് ചാറ്റിലൂടെ പോലും കണ്ണൻ കുമാറിനെ പറ്റിച്ചിരുന്നു. എന്നാൽ താൻ പ്രണയിക്കുന്നത് അയ്യനാറിനെയാണെന്ന സത്യം തിരിച്ചറിഞ്ഞതോടെ കണ്ണൻ കുമാർ തകർന്നു പോകുകയായിരുന്നു.

ഓൺലൈൻ വഴി പരിചയത്തിലും സൗഹൃദത്തിലുമായ യുവതിയോട് കുമാറിന് പ്രണയം മൂത്തു. യുവതിക്ക് തിരിച്ചും. എന്നാൽ യുവതിയെ നേരിൽകാണാനുള്ള കുമാറിന്റെ ആകാംഷയെ പലപ്പോഴും അയ്യനാർ ഒഴിവാക്കി വിട്ടിരുന്നു. ഇത് കുമാറിൽ സംശയം ഉണർത്തുകയും തന്റെ സുഹൃത്തുക്കൾ വഴി പെൺകുട്ടിയേക്കുറിച്ച് അന്വേഷണം നടത്തിയ കുമാർ താൻ വഞ്ചിക്കപ്പെടുകയായിരുന്നെന്ന് തിരിച്ചറിഞ്ഞതോടെ കടുത്ത നിരാശയിലും വിഷാദത്തിലൂം അകപ്പെടുകയും തുടർന്ന് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ചെയ്തു.

സമയത്ത് ആശുപത്രിയിൽ എത്തിക്കാനായതിനാൽ രക്ഷപ്പെടുത്താനായി. തുടർന്ന് കൂട്ടുകാർ സന്ദർശിക്കാൻ വന്നപ്പോൾ പ്രതികാരം ചെയ്യാനുള്ള പദ്ധതികൾക്ക് രൂപം കൊടുത്തു. പദ്ധതിയനുസരിച്ച് കൂട്ടുകാരുമൊത്ത് അയ്യനാരെ തട്ടിക്കൊണ്ടു പോയ കുമാർ അയാളെ കൊത്തിനുറുക്കുകയായിരുന്നു. 2016 മുതലാണ് കുമാർ പൊലീസിൽ പ്രവേശിച്ചത്. സംഭവത്തേക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തുകയാണ് പൊലീസ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP