Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ശ്രീരാമിനൊപ്പം കാറിൽ ഉണ്ടായിരുന്ന വഫ ഫിറോസ് ആരാണ്? ഗൂഗിലിലും ഫേസ്‌ബുക്കിലും ഉത്തരം തേടി മലയാളികൾ കൂട്ടത്തോടെ പരതി; ഏറ്റവും കൂടുതൽ സെർച്ച് വന്നത് യു.എ.ഇയിൽ നിന്ന്; ഖത്തർ, ഒമാൻ, ബഹ്‌റൈൻ, കുവൈത്ത് രാജ്യങ്ങൾ രണ്ട് മുതൽ അഞ്ച് വരെയുള്ള സ്ഥാനങ്ങളിൽ; ഏഷ്യാനെറ്റ് അഭിമുഖത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വഫയെ കുറിച്ചുള്ള ചർച്ചകൾ തുടരുന്നു

ശ്രീരാമിനൊപ്പം കാറിൽ ഉണ്ടായിരുന്ന വഫ ഫിറോസ് ആരാണ്? ഗൂഗിലിലും ഫേസ്‌ബുക്കിലും ഉത്തരം തേടി മലയാളികൾ കൂട്ടത്തോടെ പരതി; ഏറ്റവും കൂടുതൽ സെർച്ച് വന്നത് യു.എ.ഇയിൽ നിന്ന്; ഖത്തർ, ഒമാൻ, ബഹ്‌റൈൻ, കുവൈത്ത് രാജ്യങ്ങൾ രണ്ട് മുതൽ അഞ്ച് വരെയുള്ള സ്ഥാനങ്ങളിൽ; ഏഷ്യാനെറ്റ് അഭിമുഖത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വഫയെ കുറിച്ചുള്ള ചർച്ചകൾ തുടരുന്നു

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: സിറാജ് ദിനപത്രത്തിലെ മാധ്യമപ്രവർത്തകൻ കെ എം ബഷീർ കാറിടിച്ച് കൊല്ലപ്പെട്ട ദിവസം ശ്രീറാം വെങ്കിട്ടരാമനൊപ്പം രാത്രി കാറിൽ ഉണ്ടായിരുന്നത് വഫ ഫിറോസ് ആരാണെന്ന കാര്യത്തിൽ അധികമാർക്കും അറിവില്ല. കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് ന്യൂസ് ചാനലിൽ അവർ അഭിമുഖത്തിൽ എത്തി കാര്യങ്ങൾ തുറന്നു പറഞ്ഞിരുന്നു. എന്നാൽ, അതിന് മുമ്പ് അപകടം ഉണ്ടായതിന് പിറകേ വഫയെ കുറിച്ചുള്ള ചിത്രങ്ങളും വാർത്തയും പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിൽ നിരവധി പേർ ആരാണ് വഫ എന്ന ചോദ്യവുമായി രംഗത്തെത്തി. ഉത്തരം കിട്ടാൻ വേണ്ടി ഫേസ്‌ബുക്കിലായിരുന്നു വ്യാപകമായി തിരച്ചിൽ നടന്നത്.

അപകടം നടന്ന ദിവസം അതിരാവിലെ മുതൽതന്നെ ആരാണ് വഫ എന്നുള്ള തിരച്ചിലുകൾ ആരംഭിച്ചതായി ഗൂഗിൾ ട്രെന്റ് ഫലങ്ങൾ കാണിക്കുന്നു. ഗൾഫ് രാജ്യങ്ങളിൽ നിന്നാണ് വഫയെ ഏറ്റവും കൂടുതൽ പേർ ഗൂഗിൾ തിരഞ്ഞത്. യുഎഇയാണ് തിരച്ചിലിൽ ഒന്നാമത്. ഖത്തർ, ഒമാൻ, ബഹ്‌റൈൻ, കുവൈത്ത് എന്നീ രാജ്യങ്ങളാണ് രണ്ട് മുതൽ അഞ്ച് വരെയുള്ള സ്ഥാനങ്ങളിൽ. ആറാം സ്ഥാനത്ത് ഇന്ത്യയാണ്. അതിൽ കേരളത്തിൽനിന്നുമാണ് വഫ ആരെന്ന കൂടുതൽ അന്വേഷണമുണ്ടായത്.

വഫ ഫിറോസ് മോഡൽ, വഫ മോഡൽ, വഫ ഫിറോസ് ഫോട്ടോസ്, വഫ ഫിറോസ് മോഡൽ ഫോട്ടോസ് എന്നിങ്ങനെ നീളുന്നു തിരച്ചിൽ കീവേഡുകൾ. ഫേസ്‌ബുക്കിലും വഫ ഫിറോസിനെ തിരഞ്ഞവർ നിരവധി. തിരച്ചിലിൽ കിട്ടിയ ചിത്രങ്ങളെടുത്ത് വഫ ഫിറോസിന്റേത് എന്ന് വ്യജമായി പ്രചരിപ്പിച്ചവരുമുണ്ട്. അതേസമയം കഴിഞ്ഞ ദിവസം വഫ ഫിറോസ് നൽകിയ അഭിമുഖത്തെ ചൊല്ലിയും സോഷ്യൽ മീഡിയയിൽ ചർച്ച കൊഴുക്കുകയാണ്. അബുദാബിയിൽ മറൈൻ എൻജിനീയറാണ് വഫയുടെ ഭർത്താവെന്നുമാണ അവർ അഭിമുഖത്തിൽ പറഞ്ഞത്.

മാധ്യമങ്ങളിൽ പ്രചരിക്കുന്നത് പോലെ വിവാഹ ബന്ധം വേർപെടുത്തിയെന്ന് പറയുന്നതൊക്ക തെറ്റാണെന്നും അവർ വെളിപ്പെടുത്തുകയുണ്ടായി. കേസ് എല്ലാം കഴിഞ്ഞ് ഉടൻ തന്നെ ഭർത്താവിന്റെയും മകളുടേയും അടുത്തേക്ക് പോകാനായിട്ടാണ് വഫ കാത്തിരിക്കുന്നു എഎന്നതുമെല്ലാം അവർ അഭിമുഖത്തിൽ പറഞ്ഞിരുന്നു. അഭിമുഖം വഫയെ അനുകൂലിച്ച് എടുത്തതാണ് എന്നു ചൂണ്ടിക്കാട്ടിയാണ് സോഷ്യൽ മീഡിയയിൽ വിമർശനം ഉയരുന്നത്. എന്നാൽ, വിവാദങ്ങളെ വകവെക്കാതെ മുന്നോട്ടു നീങ്ങുകയാണ വഫ.

അപകടം നടന്ന ദിവസം ശ്രീറാം സാധാരണയിലും കൂടുതൽ വേഗത്തിലാണ് കാറോടിച്ചിരുന്നത്. എന്നാൽ മദ്യപിച്ചിരുന്നോ എന്നറിയില്ല. തനിക്ക് മദ്യത്തിന്റെ മണം അറിയില്ല. പ്രത്യേക മണം തോന്നിയിരുന്നു. ഇക്കാര്യം പൊലീസിനോട് പറഞ്ഞിരുന്നുവെന്നും വഫ വെളിപ്പെടുത്തി. ആകെ രണ്ട് ഐ.എ.എസുകാരുമായാണ് ബന്ധമുള്ളത്. ഒരാൾ ശ്രീറാമും മറ്റൊരാൾ മെറിനുമാണ്. ശ്രീറാമിനെ ഒരു ഷോയിൽ കണ്ടാണ് വിളിക്കുന്നത്. പിന്നാലെ മീറ്റ് ചെയ്യാമെന്ന് ശ്രീറാം പറഞ്ഞു. അങ്ങനെയാണ് കണ്ടുമുട്ടിയത്. അതിന് ശേഷം ഒരു വർഷം കഴിഞ്ഞ് അപകടമുണ്ടായ ദിവസമാണ് വീണ്ടും കാണുന്നതെന്നും വഫ പറഞ്ഞു.

ശ്രീറാം മാന്യനായ വ്യക്തിയാണ്. ശ്രീറാം എന്ന മനുഷ്യന്റെ സ്വഭാവം അറിഞ്ഞിട്ടാണ് ആ സമയത്ത് അദ്ദേഹം വിളിച്ചപ്പോൾ പോയത്. വരണമെന്ന് ആവശ്യപ്പെട്ട് മെസേജ് അയക്കുകയായിരുന്നു. ഇത്തരം സമയത്ത് തന്റെ ഏത് സുഹൃത്തുക്കൾ വിളിച്ചാലും പോകുമെന്നും അതാണ് തന്റെ സ്വഭാവമെന്നും വഫ പറഞ്ഞു. രാത്രി ഒരു മണി എന്നത് തന്നെ സംബന്ധിച്ച് അസമയമല്ല. കുഞ്ഞുമായി പുറത്തുപോയി വരുന്നത് രണ്ട് മണിക്കാണ്. അയാളെ സഹായിക്കാനാണ് പോയത്. അത് ഇങ്ങനെയാകുമെന്ന് കരുതിയില്ലെന്നും വഫ പറഞ്ഞു.

പെൺകുട്ടികൾക്ക് അത്യാവശ്യം ഫ്രീഡം അനുവദിച്ച് കൊടുക്കുന്ന ഫാമിലിയിൽ വളർന്നതുകൊണ്ട് തന്നെ രാത്രി 12 മണിക്ക് ഒരു സുഹൃത്തിനെ വിളിക്കാൻ പോകുന്നത് എങ്ങനെ തെറ്റായി കണക്കാക്കാൻ പറ്റും. സഹായിക്കാൻ പോയത് വഫയുടെ മഹാമനസ്‌കത ആണ്. വിദേശത്ത് വളർന്നതുകൊണ്ട ് തന്നെ ഒരു നാടൻ പെൺകുട്ടിയെ പോലെ ആയിരുന്നില്ല വഫ. ഏത് നേരത്തും സുഹൃത്തുക്കളെ സഹായിക്കാൻ പോകുന്നത് ഒരു തെറ്റുമല്ല. പിന്നെ ശ്രീറാം വെങ്കിട്ട രാമനെ കുറിച്ച് വഫയ്ക്ക് നല്ല ധാരണ ഉണ്ട്. സൽസ്വഭാവിയായ വ്യക്തി ആയതിനാൽ ഡ്രോപ് ചെയ്യാമോ എന്ന് ചോദിച്ചപ്പോൾ മറുത്ത് ഒന്നും പറഞ്ഞില്ല. അത് ഇനി ഏത് സുഹൃത്തായാലും വഫ പോകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP