Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മുൻനിര ഐടി സ്ഥാപനമായ വിപ്രോയ്‌ക്കെതിരേ രാസായുധ ആക്രമണ ഭീഷണി; 500 കോടി നല്കിയില്ലെങ്കിൽ ഓഫീസുകളിലേക്ക് റെസിൻ എന്ന രാസായുധം അയയ്ക്കും; പണം ബിറ്റ് കോയിൻ ആയി നല്കണമെന്നും ആവശ്യം; ഭീഷണി സന്ദേശം വന്നത് ഇമെയിലിൽ

മുൻനിര ഐടി സ്ഥാപനമായ വിപ്രോയ്‌ക്കെതിരേ രാസായുധ ആക്രമണ ഭീഷണി; 500 കോടി നല്കിയില്ലെങ്കിൽ ഓഫീസുകളിലേക്ക് റെസിൻ എന്ന രാസായുധം അയയ്ക്കും; പണം ബിറ്റ് കോയിൻ ആയി നല്കണമെന്നും ആവശ്യം; ഭീഷണി സന്ദേശം വന്നത് ഇമെയിലിൽ

ബെംഗളൂരു: പ്രമുഖ ഐടി കമ്പനിയായ വിപ്രോയ്‌ക്കെതിരേ രാസായുധ ആക്രമണ ഭീഷണി. 500 കോടി രൂപ നൽകിയില്ലെങ്കിൽ വിപ്രോയുടെ ഓഫീസ് ആക്രമിക്കുമെന്നാണ് അജ്ഞാത ഭീഷണി സന്ദേശം. ബിറ്റ് കോയിനുകളായി തുക നൽകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇമെയിൽ രൂപത്തിലാണ് ഭീഷണി സന്ദേശം ലഭിച്ചിരിക്കുന്നത്. വിപ്രോ അധികൃതർ ബെംഗളൂരു പൊലീസിൽ പരാതി നല്കി.

മെയ് 25 നകം ഒരു പ്രത്യേക പോർട്ടലിലൂടെ പണം കൈമാറണമെന്നാണ് ഇമെയിലിൽ ആവശ്യപ്പെട്ടിരിക്കുന്നത്. അജ്ഞാത കേന്ദ്രത്തിൽനിന്ന് ലഭിച്ച സന്ദേശത്തെക്കുറിച്ച് സൈബർ ഭീകരവാദം സംബന്ധിച്ച നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

വിഷപദാർഥം ഉപയോഗിച്ച് ആക്രമണം നടത്തുമന്നാണ് ഇമെയിലിൽ പറയുന്നത്. ശ്വസനത്തിലൂടെയും ഭക്ഷണത്തിലൂടെയും മനുഷ്യനെ കൊല്ലാൻ സാധിക്കുന്ന
റെസിൻ എന്ന രാസപദാർഥമാണ് ഉപയോഗിക്കുകയെന്നും വ്യക്തമാക്കുന്നുണ്ട്. ഭീഷണിയുടെ ആധികാരികത തെളിയിക്കുന്നതിന് വിഷ പദാർഥം നിറച്ച പാക്കറ്റുകൾ കമ്പനിയുടെ ഓഫീസുകളിൽ ഒന്നിലേയ്ക്ക് അടുത്ത ദിവസങ്ങളിൽ അയയ്ക്കുമെന്നും ഇമെയിലിൽ പറയുന്നുണ്ട്.

ഇത്തരമൊരു പരാതി നൽകിയതായി വിപ്രോ അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്. വിപ്രോയുടെ ഓഫീസിൽ സുരക്ഷാ ക്രമീകരണങ്ങൾ വർധിപ്പിച്ചിട്ടുണ്ടെന്നും കമ്പനിയുടെ പ്രവർത്തനങ്ങൾക്ക് ഒരുവിധത്തിലുള്ള തടസ്സവുമില്ലെന്നും അധികൃതർ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP