Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കണ്ണനെ കണ്ടുതൊഴുതപ്പോൾ കെറുവെല്ലാം 'പമ്പ' കടന്നു; പമ്പയിൽ ഈറ്റപ്പുലിയെ പോലെ ചീറി നിന്നവർ ചിരിച്ചുകൊണ്ട് കൈകൊടുത്തു; കെ.സുരേന്ദ്രനും എ.എൻ.രാധാകൃഷ്ണനും യതീഷ് ചന്ദ്ര ഷേക്ക് ഹാൻഡ് നൽകുന്ന ചിത്രം ചർച്ച ചെയ്ത് സോഷ്യൽ മീഡിയ; ഇനിയും കുരുത്തക്കേട് ഒപ്പിച്ചാൽ അവിടെ ഞാനുണ്ടാകുമെന്നാണ് കമ്മീഷണറുടെ ചിരിയുടെ അർഥമെന്നും വ്യാഖ്യാനം

കണ്ണനെ കണ്ടുതൊഴുതപ്പോൾ കെറുവെല്ലാം 'പമ്പ' കടന്നു; പമ്പയിൽ ഈറ്റപ്പുലിയെ പോലെ ചീറി നിന്നവർ ചിരിച്ചുകൊണ്ട് കൈകൊടുത്തു; കെ.സുരേന്ദ്രനും എ.എൻ.രാധാകൃഷ്ണനും യതീഷ് ചന്ദ്ര ഷേക്ക് ഹാൻഡ് നൽകുന്ന ചിത്രം ചർച്ച ചെയ്ത് സോഷ്യൽ മീഡിയ; ഇനിയും കുരുത്തക്കേട് ഒപ്പിച്ചാൽ അവിടെ ഞാനുണ്ടാകുമെന്നാണ് കമ്മീഷണറുടെ ചിരിയുടെ അർഥമെന്നും വ്യാഖ്യാനം

മറുനാടൻ ഡെസ്‌ക്‌

തൃശൂർ: രാഷ്ട്രീയം നോക്കാതെ നിയമം പാലിക്കുന്നതിന്റെ പേരിൽ പലപ്പോഴും വിവാദങ്ങളുടെ തോഴനായിട്ടുണ്ട് യതീഷചന്ദ്ര. സഖാക്കളുടെ കണ്ണിൽ ആദ്യം കരടായെങ്കിലും പിന്നീട് അവർ തന്നെ സൂപ്പർഹീറോ പരിവേഷം യതീഷിന് നൽകി. ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികലയെയും ബിജെപി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രനെയും പമ്പയിൽ മെരുക്കുക കൂടി ചെയ്തതോടെ സഖാക്കളുടെ പ്രിയപ്പെട്ടവനായി യതീഷ് മാറി. ബിജെപിക്കാരുടെ കണ്ണിലെ കരടായി മാറുകയും ചെയ്തു. എന്നാൽ, ഇപ്പോൾ ഗുരുവായൂരമ്പല നടയിൽ കാര്യങ്ങൾ എല്ലാം മാറിമറിഞ്ഞു. കാലുഷ്യങ്ങൾ എല്ലാം അകന്നു. ഈഗോ അലിഞ്ഞലിഞ്ഞ് പോയി. ഭക്തരുടെ ഭാഷയിൽ പറഞ്ഞാൽ കണ്ണൻ അലിയിച്ചുകളഞ്ഞു. കെ.സുരേന്ദ്രനും എ.എൻ.രാധാകൃഷ്ണനും സുരേന്ദ്രൻ കൈകൊടുക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരകിക്കുകയാണ്.

്‌നിറഞ്ഞ ചിരിയോടെയാണ് ഇരുവരും യതീഷ് ചന്ദ്രയ്ക്ക് കൈകൊടുക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗുരുവായൂർ ദർശനത്തിനിടയിലാണ് തൃശ്ശൂർ സിറ്റി പൊലീസ് കമ്മീഷണറായ യതീഷ് ചന്ദ്ര ബിജെപി നേതാക്കൾക്ക് കൈകൊടുത്തത്.

ജോലിക്ക് തടസ്സം നിൽക്കുന്നവർ ആരായാലും ചങ്കൂറ്റത്തോടെ നേരിടുന്ന വ്യക്തിയാണ് യതീഷ് ചന്ദ്ര. എന്നാൽ ആ പ്രശ്നങ്ങൾ വ്യക്തിപരമായി എടുക്കാതെ തനിക്കെതിരെ തിരഞ്ഞവരോട് സൗഹൃദപരമായി പെരുമാറാൻ കഴിഞ്ഞ യതീഷ് ചന്ദ്രയെ വാനോളം പുകഴ്‌ത്തുകയാണ് സോഷ്യൽമീഡിയ. 'ഇനിയും കുരുത്തക്കേടുകൾ ഒപ്പിച്ചാൽ അവിടെ ഞാനുണ്ടാകും' എന്ന മുന്നറിയിപ്പാണ് യതീഷ് ചന്ദ്രയുടെ ചിരിക്ക് പിന്നിലെന്ന് ചിലർ പറയുന്നു.

മാസങ്ങൾക്ക് മുൻപ് ശബരിമല ദർശനത്തിന് നിലയ്ക്കലിൽ എത്തിയ കേന്ദ്ര മന്ത്രി പൊൻരാധാകൃഷ്ണൻ പമ്പയിലേക്ക് സ്വകാര്യ വാഹനങ്ങളെല്ലാം കടത്തി വിടണമെന്ന് ആവശ്യപ്പെട്ട് യതീഷ് ചന്ദ്രയുമായി തർക്കത്തിലേർപ്പെട്ടിരുന്നു.എന്നാൽ മന്ത്രിയുടെ ഔദ്യോഗിക വാഹനങ്ങൾ മാത്രം കടത്തിവിടാമെന്നായിരുന്നു യതീഷ് ചന്ദ്രയുടെ നിലപാട്. ഇതിനിടെ സ്വന്തം ജോലി ചെയ്യാതെ മന്ത്രിയെ ചോദ്യം ചെയ്യുകയാണോ എന്ന് ഒപ്പമുണ്ടായിരുന്ന ബിജെപി നേതാവ് എഎൻ രാധാകൃഷ്ണൻ യതീഷ് ചന്ദ്രയോട് ചോദിച്ചു. മന്ത്രി ഉത്തരവിട്ടാൽ തനിക്ക് യാതൊരു പ്രശ്നവുമില്ലെന്നായിരുന്നു യതീഷ് ചന്ദ്ര മറുപടി നൽകിയത്.

കേന്ദ്രമന്ത്രിയോട് എതിർത്ത് സംസാരിച്ചെന്ന പേരിൽ യതീഷ് ചന്ദ്രയ്ക്കെതിരെ ബിജെപി സൈബർ ആക്രമണം തുറന്നുവിട്ടു. യതീഷ് ചന്ദ്രക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നും അന്ന് എഎൻ രാധാകൃഷ്ണൻ പറഞ്ഞിരുന്നു. ഇതിന് ശേഷമാണ് ബിജെപി നേതാക്കളും യതീഷ് ചന്ദ്രയും തമ്മിലുള്ള ഈ ചങ്ങാത്തച്ചിരി ചിത്രം എത്തിയത്.

അങ്കമാലിയിൽ എൽഡിഎഫ്. പ്രവർത്തകർ റോഡ് ഉപരോധിക്കുകയും വാഹനങ്ങൾ തടയുകയും ചെയ്ത സംഭവമാണ് യതീഷ് ചന്ദ്രയെ എല്ലാവരുടെയും നോട്ടപ്പുള്ളിയാക്കിയത്. വർഗീയ സംഘർഷങ്ങൾക്ക് പേരു കേട്ട നാദാപുരത്തേയും, രാഷ്ട്രീയ സംഘർഷങ്ങൾക്ക് നിരന്തരം വേദിയായ വടകരയുടെ ഗ്രാമപ്രദേശങ്ങളേയും ഉടച്ചുവാർത്തയാളാണു യതീഷ്ചന്ദ്ര. അക്രമം കാട്ടുന്നത് എത്രവലിയ നേതാവാണെങ്കിലും പൊതുമധ്യത്തിലിട്ടും കൈകാര്യം ചെയ്യുമെന്ന് തെളിയിച്ചു ഈ ഐപിഎസുകാരൻ. ഒട്ടേറെ വിശേഷണങ്ങൾക്ക് പാത്രമാണ് യതീഷ്ചന്ദ്രയെന്ന കർണ്ണാടക സ്വദേശിയായ 32 കാരൻ. ജനിച്ചത് കർണ്ണാടകയിലെ ദവങ്കരയിലാണെങ്കിലും മികച്ച രീതിയിൽ മലയാളം സംസാരിക്കും.

2011 ലെ കേരള കേഡർ ഐപിഎസ് ബാച്ചുകാരനാണ് 32 കാരനായ യതീഷ്ചന്ദ്ര. ഇലട്രോണിക്സ് എഞ്ചിനീയറിങിൽ ബിരുദധാരിയാണ്. പഠനത്തിന് ശേഷം ബംഗളൂരുവിലെ ബഹുരാഷ്ട്ര കമ്പനിയിൽ ജോലി നോക്കുന്നതിനിടെയാണ് തന്റെ എക്കാലത്തേയും സ്വപ്നമായ ഐപിഎസ് എത്തിപ്പിടിക്കാൻ യതീഷ്ചന്ദ്ര ശ്രമം നടത്തുന്നത്.

ഹൈദരബാദ് വല്ലഭായി പാട്ടേൽ പൊലീസ് അക്കാദമിയിൽ ഐപിഎസ് ട്രെയിനിംങ് കഴിഞ്ഞിറങ്ങിയ യതീഷ്ചന്ദ്ര ട്രെയിനിംങ് പീരീഡിൽ തന്നെ മികച്ചുനിന്നിരുന്നു. തന്റെ ടീമിന് മികച്ച ടീമിനുള്ള ട്രോഫിയും അദ്ദേഹം വാങ്ങിക്കൊടുത്തു. സോഫ്റ്റ് വെയർ എഞ്ചിനീയർ ആയ ശ്യാമള സാരംഗാണ് ഭാര്യ. ഒരു മകനുണ്ട്. യതീഷ്ചന്ദ്രയുടെ പൊലീസ് ജോലിക്ക് എന്ത് സഹായവും ചെയ്യാൻ തയ്യാറാണ് ഇവർ. ശ്യാമളയുടെ സഹായത്തോടെയാണ് ഹലോ കേരള പൊലീസ് എന്ന മൊബൈൽ ആപ്ലിക്കേഷൻ നിർമ്മിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഐപിഎസ് ഉദ്യോഗസ്ഥർക്ക് ഫിറ്റ്നസ് ചാലഞ്ച് നടത്തിയിരുന്നു. ചാലഞ്ചിന്റെ ഭാഗമായി ജിമ്മിലെ തന്റെ വ്യായാമ ദൃശ്യങ്ങൾ യതീഷ്ചന്ദ്ര യൂടൂബിൽ പോസ്റ്റ് ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP