Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കസവ് മുണ്ടുടുത്ത് ചുള്ളനായി യതീഷ് ചന്ദ്ര; വിവാഹ വേദിയിലെ മാസ് എൻട്രിക്കൊപ്പം കിടു ഡാൻസും; ഓൺ ഡ്യൂട്ടിയിൽ മാസ് ഹീറോയും ഓഫ് ഡ്യൂട്ടിയിൽ ക്ലാസ് ഹീറോയുമായ എസ്‌പിയുടെ ഡാൻസ് വീഡിയോ തരംഗമാവുന്നു

കസവ് മുണ്ടുടുത്ത് ചുള്ളനായി യതീഷ് ചന്ദ്ര; വിവാഹ വേദിയിലെ മാസ് എൻട്രിക്കൊപ്പം കിടു ഡാൻസും; ഓൺ ഡ്യൂട്ടിയിൽ മാസ് ഹീറോയും ഓഫ് ഡ്യൂട്ടിയിൽ ക്ലാസ് ഹീറോയുമായ എസ്‌പിയുടെ ഡാൻസ് വീഡിയോ തരംഗമാവുന്നു

മറുനാടൻ ഡെസ്‌ക്‌

മംഗളൂരു: ഈ ഡാൻസും കിടിലൻ എൻട്രിയും കണ്ടാൽ അറിയാം വിവാദങ്ങളൊന്നും തന്നെ ഏശിയിട്ടില്ലെന്ന്. അത്രയ്ക്കും ക്ലാസായിരുന്നു യതീഷ് ചന്ദ്രയുടെ വിവാഹ വേദിയിലെ പ്രകടനം. വിവാദങ്ങൾക്ക് നടുവിൽ നിൽക്കുമ്പോഴും യതീഷ്ചന്ദ്ര കൂളാണ്, മാസാണ്. പുതുവൈപ്പ് സമരത്തിലെ വില്ലൻ ഇമേജിൽ നിന്ന് ശബരിമലയിൽ എത്തിയപ്പോൾ ഹീറോ പരിവേഷം ലഭിച്ച ഐപിഎസ് ഓഫീസറാണ് യതീഷ്ചന്ദ്ര. എന്നാൽ, കാക്കിക്കുള്ളിൽ ഒരു കലാഹൃദയം ഈ ഐപിഎസുകാരനിൽ ഉള്ളതായി ആരും കരുതിയിരുന്നില്ല.

എന്നാൽ, ഒരു വിവാഹ വേദിയിലെ യതീഷ്ചന്ദ്രയുടെ പ്രകടനം കണ്ട് ഞെട്ടിയിരിക്കുകയാണ് സോഷ്യൽ മീഡിയ. കർണാടകയിൽ പ്രമുഖ വ്യവസായിയും ബന്ധുവുമായ കെ എസ് പ്രസാദ് പണിക്കരുടെ മക്കളുടെ വിവാഹ വേദിയിലായിരുന്നു യതീഷ്ചന്ദ്രയുടെ മിന്നുന്ന പ്രകടനം. നിരവധി സിനിമ താരങ്ങളും പ്രമുഖരും പങ്കെടുത്ത ചടങ്ങിൽ യഥാർഥ താരമായി മാറിയത് യതീഷ്ചന്ദ്രയാണ്. മംഗളൂരുവിൽ നടന്ന വിവാഹ ചടങ്ങിൽ കസവ് മുണ്ടും ഷർട്ടും ധരിച്ച് ഒരു മാസ് എൻട്രി തന്നെയാണ് യതീഷ്ചന്ദ്ര നടത്തിയത്.

തുടർന്ന് ലാത്തി വീശാൻ മാത്രമല്ല, നൃത്ത ചുവടുകളും തനിക്ക് വഴങ്ങുമെന്ന് തെളിയിക്കുന്ന ഒരു മിന്നും പ്രകടനവും ഐപിഎസ് ഓഫീസർ നടത്തി. കർണാടകയിലെ ദാവൻഗരെ ജില്ലക്കാരനാണ് യതീഷ്ചന്ദ്ര. വിവാഹ ചടങ്ങുകളിൽ എല്ലാവരുടേയും കണ്ണുകൾ ഉടക്കിയത് യതീഷ് ചന്ദ്രയുടെ തകർപ്പൻ ഡാൻസ് പെർഫോമൻസിൽ. ഇതിന് നിറയെ കൈയടിയും

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP