Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഈ പച്ചക്കറി വിൽപ്പനക്കാരനെ അറിയുമോ ? വിൽപ്പനയ്ക്കിടെ ഉറങ്ങിപ്പോയ കുഞ്ഞുപച്ചക്കറി വിൽപ്പനക്കാരനെ തേടുകയാണ് ലോകം; ബാലന്റെ മേൽവിലാസം തേടിയുള്ള വാർത്ത സോഷ്യൽ മീഡിയകളിൽ വൈറലാകുന്നു

ഈ പച്ചക്കറി വിൽപ്പനക്കാരനെ അറിയുമോ ? വിൽപ്പനയ്ക്കിടെ ഉറങ്ങിപ്പോയ കുഞ്ഞുപച്ചക്കറി വിൽപ്പനക്കാരനെ തേടുകയാണ് ലോകം; ബാലന്റെ മേൽവിലാസം തേടിയുള്ള വാർത്ത സോഷ്യൽ മീഡിയകളിൽ വൈറലാകുന്നു

പച്ചക്കറി വിൽപ്പനക്കിടെ ഉറങ്ങിപ്പോയ ഈ പിഞ്ചു ബാലനെത്തേടുകയാണ് ഇന്ന് ലോകം. ഈ പച്ചക്കറി വിൽക്കുന്ന ബാലന്റെ ചിത്രം ആരോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതാണ്. ഈ ചിത്രം കണ്ട് ദയ തോന്നിയ ഫിലിപ്പൈൻസിലെ പ്രശസ്ത ചലച്ചിത്ര നടി ഷാരോൺ കുനേട്ട ഈ കുട്ടിയുടെ ചിത്രം ഇന്സ്റ്റഗ്രാമിൽ ഷെയർ ചെയ്ത ശേഷം ഈ കുഞ്ഞിനെ ദത്തെടുക്കാനും, അതിനെ സ്‌കൂളിലയക്കാനും പൂർണ്ണമായി സംരക്ഷിക്കാനും തയ്യാറാണെന്ന് അറിയിക്കുകയുണ്ടായി. ഈ കുട്ടിയുടെ മുഴുവൻ പച്ചക്കറിയും തനിക്കു വാങ്ങണമെന്നും അവർ എഴുതി.

കുഞ്ഞിന്റെ മേൽവിലാസവും മറ്റു വിവരങ്ങളും അറിയിക്കാൻ ആളുകളോട് അഭ്യർത്ഥിച്ചു കൊണ്ടുള്ള അവരുടെ പോസ്റ്റിനു 36000 ലൈക്ക്കളും അഞ്ഞൂറിൽപ്പരം കമ്മന്റുകളും ലഭിക്കുകയുണ്ടായി. എന്നാൽ കുഞ്ഞിനെപ്പറ്റിയുള്ള വിവരങ്ങൾ ആർക്കുമറിയില്ല. ഇപ്പോഴും അവൻ അജ്ഞാതനായി തുടരുന്നു.

ഈ കുട്ടി ഫിലിപ്പീൻസ് സ്വദേശിയാണെന്ന അഭ്യൂഹത്തെത്തുടർന്ന് ഇന്നലെ ഫിലിപ്പീൻസ് സർക്കാർ ഇതെപ്പറ്റി ഊർജ്ജിതമായ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്. കുട്ടിയെ കണ്ടെത്തിയാൽ സംരക്ഷിക്കാനും സ്‌കൂളിൽ അയക്കാനുമാണ് സർക്കാർ പദ്ധതിയിടുന്നത്. എന്നാൽ കുട്ടി ഫിലിപ്പൈൻസ് സ്വദേശിയാണോ എന്നതിൽ പലർക്കും സംശയമുണ്ട്. കാരണം ഈ കുട്ടി വിൽക്കുന്ന പച്ചക്കറിളൊന്നും ഫിലിപ്പൈൻസുകാർ കഴിക്കാറില്ല എന്നതുതന്നെ.

ഈ ബാലൻ അരുണാചൽപ്രദേശ് നിവാസിയാണെന്ന അഭ്യൂഹവും ഇപ്പോൾ ശക്തമാണ്. കാരണം ഉത്തരേന്ത്യയിൽ ഇപ്പോഴും നിലനിൽക്കുന്ന ബാലവേലയും, കുട്ടികൾ തെരുവിൽ നടന്നു ഭിക്ഷയെടുക്കുന്നതും, തെരുവിൽ അവർ കച്ചവടം നടത്തുന്നതും സർവ്വ സാധാരണമാണ്.

ഈ കുട്ടി ഏതു നാട്ടുകാരനാണെങ്കിലും അതിനെ ദത്തെടുക്കാൻ തയ്യാറായി നടി ഷാരോൺ കുനേട്ട ക്കൊപ്പം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വൻ ബിസ്സിനസുകാരുൾപ്പെടെയുള്ള ആയിരക്കണക്കിന് ആൾക്കാരാണ് മുന്നോട്ടു വന്നിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ വൈറൽ ആയിക്കൊണ്ടിരിക്കുന്ന ഈ ബാലനെ കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് ആളുകൾ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP