1 usd = 73.49 inr 1 gbp = 95.32 inr 1 eur = 84.33 inr 1 aed = 20.01 inr 1 sar = 19.59 inr 1 kwd = 242.22 inr

Oct / 2018
23
Tuesday

ചേച്ചി വരുന്നോ? അല്ല.. ഇവിടെ നല്ല ലോഡ്ജിൽ മുറി എടുക്കാം..വരുന്നോ; ഉഗ്രൻ തെറിയോടെ മുഖത്ത് അടി വീണു; ജീവിതത്തിൽ ഏറ്റവും നാണം കെട്ട നിമിഷം; ഇരകൾ മാത്രം അല്ല മുന്നോട്ട് വരേണ്ടത്.. ഇത് ചെയ്തവരും മുന്നോട്ട് വന്ന് നമ്മൾ എങ്ങനെ മാറും എന്ന് തുറന്നു പറയണം; യുവാവിന്റെ മീ ടു ഹൗ ഐ വിൽ ചെയ്ഞ്ച് പോസ്റ്റ് വൈറലാകുന്നു

October 10, 2018 | 05:38 PM IST | Permalink



ചേച്ചി വരുന്നോ? അല്ല.. ഇവിടെ നല്ല ലോഡ്ജിൽ മുറി എടുക്കാം..വരുന്നോ; ഉഗ്രൻ തെറിയോടെ മുഖത്ത് അടി വീണു; ജീവിതത്തിൽ ഏറ്റവും നാണം കെട്ട നിമിഷം; ഇരകൾ മാത്രം അല്ല മുന്നോട്ട് വരേണ്ടത്.. ഇത് ചെയ്തവരും മുന്നോട്ട് വന്ന് നമ്മൾ എങ്ങനെ മാറും എന്ന് തുറന്നു പറയണം; യുവാവിന്റെ മീ ടു ഹൗ ഐ വിൽ ചെയ്ഞ്ച് പോസ്റ്റ് വൈറലാകുന്നു

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: മീ ടൂ ക്യാമ്പെയിൻ കേരളക്കരയിലും ആഞ്ഞടിക്കുകയാണ്. നടനും എംഎൽഎയുമായ മുകേഷ് ആരോപണക്കുരുക്കിൽ പെട്ടിരിക്കുകയാണ്. കൂടുതൽ പേർ മീടുവിന്റെ ഭാഗമായി തുറന്നുപറച്ചിലുകളുമായി രംഗത്ത് വരുന്നു. ഈ പശ്ചാത്തലത്തിൽ, യൗവ്വന കാലത്ത് തനിക്കുണ്ടായ ഒരനുഭവപാഠം വിവരിച്ച് പുരുഷന്മാർ മാറേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടുകയാണ് നാസർ ഹുസൈൻ കിഴക്കേടത്ത്.

ഫേസ്‌ബുക്ക് പോസ്റ്റ് വായിക്കാം:

'ക...' എന്നൊരു തെറിയോടെ ആണ് എന്റെ മുഖത്ത് അടി വീണത്.

ഓർക്കാപ്പുറത്തുള്ള അടിയായിരുന്നു. നല്ല തഴമ്പുള്ള കൈ എന്റെ ഇടത് കവിളിൽ നല്ല ശക്തിയിൽ വന്ന് വീണു. കണ്ണടയുടെ കാലുകൾ വളഞ്ഞു, ഒരു ചില്ല് തെറിച്ച് താഴെപ്പോയി. ഒന്നും പറയാൻ ആയ അവസ്ഥയിൽ ആയിരുന്നില്ല ഞാൻ. ജീവിതത്തിലെ ഏറ്റവും നാണംകെട്ട ഒരു നിമിഷം ആയിരുന്നു അത്. എതിരെ വരുന്ന KSRTC ബസിന്റെ അടിയിലേക്ക് എടുത്തു ചാടിയാലോ എന്നുവരെ ഞാൻ ആലോചിച്ചു.

'നീ എവിടെ ഉള്ളതാടാ' ചുറ്റും കൂടിയ ആൾകൂട്ടത്തിൽ ഒരാൾ ചോദിച്ചു. തിരുവനന്തപുരം തമ്പാനൂർ ബസ് സ്റ്റാൻഡിനു അടുത്തയായിരുന്നു സ്ഥലം.

'ഞാൻ ഇവിടെ എഞ്ചിനീയറിങ് കോളേജിൽ പഠിക്കുന്നതാണ് .. ' വരണ്ട ചുണ്ടുകൾ നാക്ക് കൊണ്ട് നനക്കാൻ ശ്രമിച്ചു കൊണ്ട് ഞാൻ പറഞ്ഞൊപ്പിച്ചു.

'അവനെ വിട്ടേര്, ഇങ്ങിനെ കുറെ തലതെറിച്ച പിള്ളേർ ഇറങ്ങിയിട്ടുണ്ട്, ഒരു തല്ല് കൂടി കൊള്ളാനുള്ള ത്രാണി അവനില്ല' കൂട്ടത്തിൽ ആരോ എനിക്ക് അപ്പോൾ ഒട്ടും അർഹിക്കാത്ത സഹതാപം തന്നു. ഞാൻ ഈ സംഭവം നടന്ന കടയുടെ അരികിലൂടെ തിരിഞ്ഞു നോക്കാതെ താഴേക്കുള്ള വഴിയിലേക്ക് നടന്നു. കൂട്ടം കൂടിയവർ കരയാൻ തുടങ്ങിയ സ്ത്രീയെ സമാധാനിപ്പിച്ചു, എവിടെ നിന്നോ അവരുടെ മകൻ ട്രൗസറും തിരുപ്പിടിച്ച് എന്താണ് സംഭവിച്ചത് എന്നറിയാത്ത അന്താളിച്ചു നിന്നു.

സ്ത്രീകളും ആയി ഒട്ടും ഇടപഴകാതെ ആയിരുന്നു എന്റെ ബാല്യവും കൗമാരവും. കൂട്ടുകാരുടെ പെങ്ങന്മാർ ഞങ്ങൾ വീട്ടിൽ കൂട്ടുകാരെ കാണാൻ വരുമ്പോൾ അടുക്കളയിലേക്ക് എഴുന്നേറ്റ് പോയി. ബന്ധുക്കളിൽ പെൺകുട്ടികളും ആൺകുട്ടികളും സംസാരിക്കാൻ അധികം അവസരങ്ങൾ കിട്ടിയില്ല. പഠിച്ചത് ബോയ്‌സ് ഒൺലി ഹൈ സ്‌കൂളിലും ഡിഗ്രി കോളേജിലും.

പക്ഷെ പ്രകൃതിയുടെ ലൈംഗിക ചോദന സംസ്‌കാരവും ആയി വലിയ ബന്ധമില്ലാത്ത ഒന്നാണ്. പെൺകുട്ടികൾ ഒരു കൗതുക വസ്തുക്കൾ ആയിരുന്ന കുറെ ആൺകുട്ടികളിൽ ഒരാളായിരുന്നു ഞാനും. അമ്പലപ്പറമ്പിൽ വൈകുന്നേരം കൂടി ഇരുന്നു ഞങ്ങൾ അതിലെ കടന്നു പോയ പെൺകുട്ടികളുടെ മുലകളുടെ വലിപ്പത്തെ കുറിച്ച് സംസാരിച്ചു, കളിയാക്കാൻ പുതിയ വാക്കുകൾ കണ്ടുപിടിച്ചു.

ബസിൽ കയറിയാൽ ജാക്കി വയ്ക്കുന്നത് ഒക്കെ കൂട്ടുകാരുടെ ഇടയിൽ ഒരു രസമുള്ള സംസാരവിഷയം ആയിരുന്നു. ആൺകുട്ടികൾ ചെയ്ത ചെറിയ ചെറിയ കാര്യങ്ങൾ അവരെ ഞങ്ങളുടെ ഇടയിലെ ഹീറോസ് ആക്കി മാറ്റി.

എങ്ങിനെ എങ്കിലും ഒരു പെണ്ണിനെ പ്രാപിക്കണം എന്നത് ഒരു ശാരീരികവും മാനസികവും ആയ ആവശ്യം ആയി മാറിയതും, ഹോസ്റ്റലിൽ നിൽക്കുന്നതുകൊണ്ട് കുറച്ച് സ്വാതന്ത്ര്യം കിട്ടിയതുകൊണ്ടും എന്തെങ്കിലും സംഭവിച്ചാൽ തന്നെ നാട്ടിലെപോലെ ആർക്കും എന്നെ അറിയില്ല എന്നുള്ളതുകൊണ്ടും, കാമുകിമാരില്ലാത്ത, സദാചാരത്തിന്റെ കാവൽമാലാഖാമാരായ പെൺകുട്ടികൾ ക്ലാസ് മേറ്റ്‌സ് ആയി ഉള്ള ഞാൻ ഒരു വേശ്യയെ പ്രാപിക്കാൻ ഞാൻ തീരുമാനിച്ചു.

പക്ഷെ വേശ്യയെ എങ്ങിനെ കണ്ടുപിടിക്കും? സിനിമയിൽ കണ്ട ചില രംഗങ്ങളുടെ അടിസ്ഥാനത്തിൽ ഞാൻ ചില തീരുമാനങ്ങളിൽ എത്തി. പ്രധാനമായും ബസ്സ്റ്റാന്റുകളിൽ ആയിരിക്കും ഞാൻ സിനിമകളിൽ കാണുന്ന വേശ്യകൾ. അവർ തലയിൽ നിറയെ മുല്ലപ്പൂ വച്ചിരിക്കും. സന്ധ്യ കഴിഞ്ഞ് ബസ് സ്റ്റാൻഡിൽ തലയിൽ നിറയെ മുല്ലപ്പൂ വച്ച ഒരു സ്ത്രീയെ കണ്ടാൽ ഒന്ന് മുട്ടിനോക്കാം എന്നതായിരുന്നു എന്റെ ഗെയിം പ്ലാൻ.

കയ്യും കാലും വിറച്ച് നിന്ന പല മണിക്കൂറുകൾക്ക് ശേഷം ഇല്ലാത്ത ധൈര്യം സംഭരിച്ച് ബസ് സ്റ്റാൻഡിന്റെ കുറച്ച് ദൂരെ തലയിൽ മുല്ലപ്പൂ വച്ച് നിന്നിരുന്ന ഒരു ചേച്ചിയെ മുട്ടാൻ ഞാൻ തീരുമാനിച്ചു. ചേച്ചിയുടെ അടുത്ത് കൂടി പല പ്രാവശ്യം നടന്നു നോക്കി, പല ബസുകൾ വന്നിട്ടും കയറിപോകാത്ത അവർ ഞാൻ ഉദ്ദേശിച്ച ആൾ തന്നെ എന്ന് ഞാൻ കരുതി.അവരുടെ അടുത്ത് ചെന്ന് ധൈര്യം സംഭരിച്ച് ഞാൻ ചോദിച്ചു..

'ചേച്ചി വരുന്നോ?'

'എന്താ മോനെ ചോദിച്ചേ, കേട്ടില്ല' പെട്ടെന്ന് എന്റെ ചോദ്യം കേട്ട് തല തിരിച്ച് അവർ ചോദിച്ചു.

'അല്ല ഇവിടെ നല്ല ലോഡ്ജിൽ മുറി എടുക്കാം, വരുന്നോ'

'ഫ .... നിനക്ക് അമ്മേം പെങ്ങളും ഇല്ലെടാ...' ഒരാട്ട് കേട്ടപ്പോൾ തന്നെ ഞാൻ ഉദ്ദേശിച്ച പോലെ അല്ല സംഗതി എന്നെനിക്ക് മനസിലായി.

ശബ്ദം കേട്ടിട്ട് എന്താണ് പെങ്ങളെ കാര്യം എന്ന് ചോദിച്ച് കുറച്ച് പേർ ഞങ്ങളുടെ അടുത്തേക്ക് വന്നു. നിന്ന നിൽപ്പിൽ ഭൂമി കുഴിഞ്ഞ താഴേക്കു പോയെങ്കിൽ എന്ന് എനിക്ക് തോന്നി.

'എന്റെ സാറേ, ഞാൻ ഒരു വീട്ടിൽ വേലയ്ക്ക് നിൽക്കുന്നതാണ്, ജോലിക്കു പോയി തിരിച്ചു പോകുന്ന വഴിക്ക്, എന്റെ മോൻ മൂത്രം ഒഴിക്കാൻ പോയിട്ട് തിരിച്ചു വരാൻ വേണ്ടി ഇവിടെ നിൽക്കുന്ന സമയത്ത് ഈ പയ്യൻ വന്നു ലോഡ്ജിൽ പോകാമോ എന്ന്....'

'ക.......' എന്നൊരു തെറിയോടെ ആണ് എന്റെ മുഖത്ത് അടി വീണത്.

തിരികെ നടന്നു പോകുമ്പോൾ ഏഴാം ക്ലാസ്സിൽ പഠിക്കുന്ന ഒരു മകനും അവന്റെ ഉമ്മയും രാവിലെ അഞ്ച് മണിക്കുള്ള ബസ് പിടിച്ചു, എറണാകുളം മാർകെറ്റിൽ നിന്ന് സെക്കന്റ് ഹാന്റ് തുണിത്തരങ്ങൾ വാങ്ങി ഒൻപത് മണിക്ക് മുൻപ് തിരിച്ചു വന്നു, സ്‌കൂളിൽ പോകുന്നത് ഓർമ വന്നു. നീയും ഉമ്മയും രാവിലെ തന്നെ എറണാകുളത്ത് നിന്ന് വരുന്നത് എന്തുകൊണ്ടാണ് എന്നൊക്കെ ഞങ്ങൾക്ക് അറിയാം എന്ന ചിലരുടെ കമെന്റുകൾ മനസിലാകാതെ മിഴിച്ചു നിന്ന ഒരു കുട്ടി. അങ്ങിനെ ഉള്ള ഞാനാണ് ഇങ്ങിനെ ഒരു സംഭവത്തിൽ വില്ലനായത്. ജീവിതത്തിൽ ഒരിക്കൽ മാത്രം ആത്മഹത്യ ചെയ്യണം എന്ന് ഉറപ്പിച്ച ഒരു ദിവസം ആയിരുന്നു അത്. ഞാൻ അപമാനിച്ച സ്ത്രീയുടെ കുട്ടി എന്റെ തന്നെ ചെറുപ്പം ആയിരുന്നു..

അന്ന് രാത്രി ഞാൻ ഡയറിയിൽ എഴുതി..

'കവിളിൽ അടികൊണ്ട പാട് തിണർത്ത് കിടന്നു, പക്ഷെ മനസിലെ ഈ പാട് മരിക്കുന്നത് വരെ ഇങ്ങിനെ കിടക്കും..'

നമ്മൾ എല്ലാം സാമൂഹിക ജീവികൾ ആണ്, നമ്മുടെ ചിന്തയും പ്രവർത്തിയും എല്ലാം സാമൂഹികമായ ചുറ്റുപാടുകൾ ഒരുപാട് സ്വാധീനിക്കുന്നുണ്ട്. പെൺകുട്ടികളും ആയി ഒരു തരത്തിലും കൂട്ടുകൂടാൻ കഴിയാതെ വളരുന്ന ആൺകുട്ടികളും, പെൺകുട്ടികളെ പ്രായപൂർത്തി ആയാൽ പിന്നെ ആൺകുട്ടികളുടെ അടുത്തെ വിടാത്ത, ആൺ പെൺ സൗഹൃദങ്ങൾ വളരെ കുറഞ്ഞ ഒരു സമൂഹത്തിൽ ആൺകുട്ടികൾക്ക് പെൺകുട്ടികൾ ഒരു കൗതുകമാണ്. കൗമാരത്തിൽ ഹോർമോണുകൾ പെൺകുട്ടികളുടെ ശരീരം ഒരു ഭോഗവസ്തു ആയി മാത്രം ആൺകുട്ടികൾക്ക് തോന്നാൻ കാരണം അടുത്ത പെൺകൂട്ടുകാർ ഇല്ലാത്തതുകൊണ്ടും ആകാം. ഒരു പക്ഷെ ചെറുപ്പം മുതൽ ഫ്രീ ആയി സംസാരിക്കാൻ കഴിയുന്ന ഒരു പെൺസുഹൃത്ത് എനിക്കുണ്ടായിരുന്നെങ്കിൽ എന്റെ മനോഭാവം ഇങ്ങിനെ ആവില്ലായിരുന്നു.

വിവാഹം കഴിഞ്ഞാണ് എന്റെ മനോഭാവം പൂർണമായും മാറിയത്. വളരെ പതുക്കെ നടന്ന ഒരു മാറ്റം. ഒരു പക്ഷെ വിദേശവാസം എന്നെ സഹായിച്ചിട്ടുണ്ടാവാം. തീർച്ചയായും സ്വീഡനിൽ വച്ച് കരോലിന എന്ന സുഹൃത്ത് എന്നെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്. നീ എന്തിനാണ് ഇപ്പോഴും എന്റെ മുലകളിൽ നോക്കുന്നത്, പെൺകുട്ടികളുടെ ആത്മാവിലേക്കുള്ള വാതിൽ അവരുടെ കണ്ണുകളിൽ ആണ് എന്ന് എന്നെ മനസിലാക്കി തന്നത് അവളാണ്.

#Metoo സംഭവങ്ങൾ ഒരുപാട് പെൺകുട്ടികൾ എഴുതുന്നുണ്ട്. പക്ഷെ ഇതിന്റെ മറുവശത്തു നിശബ്ദർ ആയി ഇരിക്കുന്നവർ നമ്മുടെ സമൂഹത്തിലെ ആണുങ്ങൾ തന്നെയാണ്, ഒരു പക്ഷെ നിങ്ങൾക്കും എനിക്കും അറിയാവുന്നവർ. നമ്മുടെ കൂട്ടുകാർ, സഹോദരങ്ങൾ, മക്കൾ, ഒരുപക്ഷെ ഈ വായിക്കുന്ന നിങ്ങൾ തന്നെ.

ചിലർ സമൂഹത്തിന്റെ സ്ത്രീ വീക്ഷണത്തിന്റെ ഇരകൾ ആണെങ്കിൽ മറ്റു ചിലർ അവരുടെ കുറ്റവാസന കൊണ്ട് ചെയ്യുന്നതാണ്. എന്തായാലും, ഇരകൾ മാത്രം അല്ല മുന്നോട്ട് വരേണ്ടത്, ഇത് ചെയ്തവരും മുന്നോട്ട് വന്നു, നമ്മൾ എങ്ങിനെ മാറി അല്ലെങ്കിൽ ഇനി നമ്മൾ എന്നിങ്ങനെ മാറും എന്ന് സമൂഹത്തോട് തുറന്നു പറയേണ്ട ഒരു സന്ദർഭം കൂടി ആണിത്.

പേരറിയാത്ത ആ സ്ത്രീയോടും മകനോടും എല്ലാ ദിവസവും മനസ്സിൽ മാപ്പ് ചോദിച്ച് കൊണ്ട്....

#Metoo #HowIWillChange

മറുനാടൻ ഡെസ്‌ക്‌    
മറുനാടൻ മലയാളി റിപ്പോർട്ടർ

mail: editor@marunadanmalayali.com

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
വാഗമണ്ണിൽ മൂന്നു ദിവസം പാർട്ടി; മദ്യവും ലഹരിയും ഉപയോഗിച്ച് നൃത്തം ചെയ്ത അടിച്ചു പൊളിച്ചത് അഞ്ഞൂറോളം ആക്ടിവിസ്റ്റുകൾ; വാഗമണ്ണിലെ രഹസ്യ സങ്കേതത്തിലെ തീരുമാനം അനുസരിച്ച് മലചവിട്ടാനുള്ള ആദ്യ നിയോഗമെത്തിയത് ചുംബന സമരനായികക്കെന്ന് ഓൺലൈനിൽ വാർത്ത; ചിത്രങ്ങളും പുറത്തു വിട്ടു; രഹ്ന ഫാത്തിമ സന്നിധാനത്ത് യാത്ര തിരിച്ചത് എവിടെ നിന്ന് എന്ന ചർച്ച പുരോഗമിക്കുമ്പോൾ എല്ലാം പിൻവലിച്ച് മംഗളം
ചേച്ചിയുടെ മുന്നിൽ അനുജത്തിയുടെ വസ്ത്രമഴിക്കും; പിന്നെ മതിവരുവോളം ലൈംഗീതിക്രമം; ചിലപ്പോൾ 14കാരിയുടെ മുമ്പിലിട്ട് 17കാരിയെ പീഡിപ്പിക്കും; മദ്യത്തിന് അടിമയായ അമ്മയെ മയക്കി സേവ്യറും കൂട്ടുകാരൻ സുരേഷ് കാട്ടിക്കൂട്ടിയ ക്രൂരത പെൺകുട്ടികൾ പുറത്ത് പറഞ്ഞത് ജീവനെടുക്കുമെന്ന ഭീഷണിയെ തുടർന്ന്; അയൽക്കാരന്റെ വീട്ടിൽ അഭയം തേടിയ കുട്ടികളെ തിരിച്ചുകൂട്ടാൻ അമ്മയും; ഊന്നുകലിൽ നടന്നത് മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരത
മാമന്റെ കൈ എന്റെ തുടകൾക്കിടയിലാണ്; എന്റെ പിൻകഴുത്ത് പൊള്ളി വിയർത്തു; ശ്വാസം അടക്കി അനങ്ങാതെ കിടന്നു; മാമൻ പറഞ്ഞ പോലെ എല്ലാം പെട്ടെന്ന് കഴിഞ്ഞു; പക്ഷേ പിൻ കഴുത്തിലെ ആ പൊള്ളൽ ഇതെഴുതുമ്പോളും വന്നു; അന്തരിച്ച കവി അയ്യപ്പനും മീ ടൂവിൽ കുടുങ്ങി; പത്താം വയസ്സിലെ പീഡനം തുറന്നു പറയുന്നത് മറ്റൊരു കവിയുടെ യുവതിയായ മകൾ
കവനന്റിൽ ഒന്നുമില്ല; രാജ്യവും രാജാധികാരവും കടക്കെണിയിലായപ്പോൾ തിരുവിതാംകൂറിന് അടിയറവ് വച്ചവരാണ് പന്തളം രാജവംശം; ഇതോടെ ശബരിമല ക്ഷേത്രത്തിലെ നടവരവും നഷ്ടമായി; തിരു-കൊച്ചിയും കേരളവും രൂപപ്പെട്ടപ്പോൾ അത് ദേവസ്വം സ്വത്തുമായി; ശബരിമലയിൽ അവകാശമുള്ളത് തിരുവിതാംകൂർ ദേവസ്വം ബോർഡിന് മാത്രം; തന്ത്രിയും പരികർമ്മികളും ശ്രമിച്ചത് സുപ്രീംകോടതി വിധി അട്ടിമറിക്കാൻ; സുകുമാരൻ നായർക്കും ഒളിയമ്പ്; ശബരിമലയിൽ നിലപാട് കടുപ്പിക്കാൻ മുഖ്യമന്ത്രി; ചിത്തിര നടതുറക്കൽ നിർണ്ണായകമാകും
ആൾബലത്തിലും സ്വാധീനത്തിലും വമ്പൻ; ലെബനീസ് പ്രധാനമന്ത്രിയെ വരെ തടവിലാക്കി അടികൊടുത്ത ധൈര്യശാലി; ഖത്തറിനെ ഒതുക്കാൻ സോഷ്യൽ മീഡിയയിലൂടെ ചൂടൻ പ്രചാരണം; വാഷിങ്ടൺ പോസ്റ്റ് ലേഖകൻ ജമാൽ ഖഷോഗിയുടെ കൊലപാതകം നടപ്പാക്കിയത് സ്‌കൈപ്പ് കോളിലൂടെ; ആ നായിന്റെ തല എനിക്ക് കൊണ്ടുത്തരൂയെന്ന് അലറി വിളിച്ച് ഉഗ്രശാസന; ഇസ്താംബൂളിലെ സൗദി കോൺസുലേറ്റിൽ നടന്ന ഓപ്പറേഷന്റെ മാസ്റ്റർ ബ്രെയിൻ സൗദ് അൽ ഖഹ്താനി
എല്ലാവരും കൊണ്ടാടുമ്പോഴും എനിക്ക് അയാളോട് ഒരു ബഹുമാനവും തോന്നിയിട്ടില്ല; പ്രസവത്തിന് ശേഷം കോളേജിൽ പോയ എന്നോട് ക്ലാസിലെത്തി പറഞ്ഞത് കേട്ടാൽ അറയ്ക്കുന്ന ലൈംഗികത; മുല വലിച്ച് കുടിക്കണമെന്നും മതിവരുവോളം ഭോഗിക്കണമെന്നും കവി അയ്യപ്പൻ പറഞ്ഞുവെന്ന് കോളേജ് അദ്ധ്യാപികയുടെ ഫേസ്‌ബുക്ക് പോസ്റ്റ്; കവി അയ്യപ്പനെതിരെ മറ്റൊരു മീ ടൂ ആരോപണം കൂടി
ശബരിമല വിവാദം തമിഴ് നാടിന് തുണയാകുമോ? മഹാലിംഗപുരം അയ്യപ്പക്ഷേത്രം ശബരിമല മാതൃകയിൽ വികസിപ്പിക്കാൻ ആലോചന; അയ്യപ്പ ചൈതന്യം പ്രതിഷ്ഠയിലേക്ക് ആവാഹിക്കാൻ താഴമൺ തന്ത്രിമാരെ ക്ഷണിച്ചേക്കും; നടക്കുന്നത് പശ്ചിമഘട്ട മലനിരയിൽ ആചാരാനുസൃതമായി ശബരിമലയെ പുനരാവിഷ്‌കരിക്കാനുള്ള നീക്കം; പദ്ധതി യാഥാർത്ഥ്യമായാൽ കേരളത്തിനുണ്ടാകാൻ പോകുന്ന റവന്യൂ നഷ്ടം പതിനയ്യായിരം കോടിയിലേറെ
കള്ളന്റെ മകനെന്ന കൂട്ടുകാരുടെ വിളി നെഞ്ചിൽ തറച്ചപ്പോൾ സ്‌കൂളിൽ പോക്ക് വേണ്ടെന്ന് വച്ച മകൻ; യഥാർത്ഥ കള്ളനെ കണ്ടെത്തി നൽകി മകന്റെ കണ്ണൂനീർ തുടച്ച് ഉപ്പയുടെ സാഹസിക ഇടപെടൽ; കള്ളനെന്ന് പറഞ്ഞ് ജയിലിടച്ചവർ തന്നെ സത്യം തിരിച്ചറിഞ്ഞ് മാപ്പ് ചോദിച്ചു; നിരപരാധിയായ താജുദ്ദീന്റെ മകൻ തലയെടുപ്പോടെ വീണ്ടും സ്‌കൂളിലേക്ക്
അമ്മയുടെ ബയലോ പ്രകാരം എന്നെ പുറത്താക്കാൻ ജനറൽ ബോഡിയിൽ ഭൂരിപക്ഷമുണ്ടെങ്കിലേ കഴിയൂ എന്ന ഉത്തമ ബോധ്യം എനിക്കുണ്ട്; എന്നെ കരുതി അമ്മ എന്ന സംഘടന തകർക്കപ്പെടാതിരിക്കാൻ വേണ്ടി എന്റെ ജേഷ്ഠസഹോദരനായ മോഹൻലാലുമായി വിശദമായ ചർച്ചകൾക്ക് ശേഷമാണു രാജികത്ത് നൽകിയത്; രാജികത്ത് സ്വീകരിച്ചാൽ അത് രാജിയാണ്, പുറത്താക്കലല്ല: വനിതാ കൂട്ടായ്മയ്ക്ക് മറുപടിയുമായി ദിലീപ്; രാജിക്കത്തിൽ നിറയുന്നത് ജനറൽ ബോഡിയിലെ ഭൂരിപക്ഷം തനിക്കൊപ്പമെന്ന വാദം
തണ്ണിമത്തൻ കൊണ്ട് മാറ് മറയ്ക്കുകയും പിന്നീട് മാറ് പൂർണമായും തുറന്നുകാണിക്കുകയും ചെയ്തതിലൂടെ സ്ത്രീ സ്വാതന്ത്ര്യം ചർച്ചയാക്കിയ സാമൂഹിക പ്രവർത്തക; ചുംബന സമരത്തിന് ശേഷം തൃശൂരിലെ പുലികളിയിൽ ആദ്യ പെൺപുലിയായും ചരിത്രമുണ്ടാക്കി; നഗ്ന ശരീരത്തിലെ പുലി വരയിലൂടെ ചർച്ചയിലെത്തിയ വനിതാ കരുത്ത്; മലചവിട്ടുന്ന രഹ്നാ ഫാത്തിമ ചർച്ചയായത് ഇങ്ങനെയൊക്കെ
ബിനീഷ് കോടിയേരി ചങ്ക് സഹോദരൻ! ഗണപതി കോവിൽ വരെ സ്വന്തം റിസ്‌കിലെത്തിയാൽ എല്ലാം ശരിയാക്കമെന്ന് ഉറപ്പ് നൽകിയത് കളക്ടർ നൂഹുവും ഐജി മനോജ് എബ്രഹാമും; പൊലീസ് പറഞ്ഞിടം വരെ പെൺകുട്ടിയെന്ന് ആരും തിരിച്ചറിയാതെ എത്തി; ഐജി ശ്രീജിത്തും നല്ല രീതിയിൽ പിന്തുണ നൽകി; നടപ്പന്തൽ വരെ എത്തിയത് എങ്ങനെ എന്ന് രഹ്നാ ഫാത്തിമ വിശദീകരിക്കുന്ന ഓഡിയോ പുറത്ത്; പൊലീസിനേയും സിപിഎമ്മിനേയും പ്രതിക്കൂട്ടിലാക്കി ആഞ്ഞടിക്കാൻ പരിവാറുകാർ; ശബരിമല വിവാദം പുതിയ തലത്തിലേക്ക്
സന്നിധാനത്ത് എത്തി അയ്യപ്പന് മുമ്പിൽ തൊഴു കൈയോടെ പൊട്ടിക്കരഞ്ഞ് ഐജി ശ്രീജിത്ത്; കണ്ണുകൾ നിറഞ്ഞ് അയ്യപ്പന് മുന്നിൽ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പ്രാർത്ഥിക്കുന്ന ചിത്രങ്ങൾ ചർച്ചയാക്കി വിശ്വാസികൾ; ഐപിഎസുകാരന്റെ മുഖത്ത് നിറയുന്നത് ചെയ്ത തെറ്റിന്റെ പശ്ചാത്തപമെന്ന് വിലയിരുത്തി ഭക്തർ; രഹ്നാ ഫാത്തിമയെ നടപ്പന്തൽ വരെ എത്തിച്ചതിൽ വിശ്വാസിയായ ശ്രീജിത്ത് ധർമ്മ ശാസ്താവിന് മുമ്പിൽ മാപ്പിരുന്നതോ? സോപാനത്തെ ശ്രീജിത്തിന്റെ പ്രാർത്ഥനാ ഫോട്ടോ വൈറലാകുമ്പോൾ
സിദ്ദിഖിന്റേത് അച്ചടക്കലംഘനം; ലളിതച്ചേച്ചിയെ ആരും ചുമതലപ്പെടുത്തിയിട്ടില്ല; സംഘടനയിലെ ഗുണ്ടായിസം അനുവദിക്കാൻ പറ്റില്ലെന്നും എല്ലാവരുടെയും ചരിത്രം അറിയാമെന്നും ജഗദീഷ്; സിദ്ദിഖ് പറഞ്ഞത് സംഘടനാ നിലപാടല്ലെന്ന് ബാബുരാജും; എഎംഎംഎ ഭാരവാഹികൾ വാട്‌സ് ആപ്പ് ഗ്രൂപ്പിൽ ഇട്ട ശബ്ദസന്ദേശം പുറത്ത്; പത്രസമ്മേളനം വിളിച്ചത് ദിലീപ് സിനിമയുടെ സെറ്റിൽ വെച്ച്; താരസംഘടനയിൽ വൻ പൊട്ടിത്തെറി; നടക്കുന്നത് മോഹൻലാൽ അനുകൂലികളും ദിലീപ് അനുയായികളും തമ്മിലുള്ള വടംവലി
ദൂബായിലെ പിണറായിയുടെ കുറ്റം പറച്ചിൽ മോദിക്ക് കൊണ്ടു; ശബരിമലയിൽ നേട്ടമുണ്ടാക്കാനുള്ള നീക്കത്തിന് പച്ചക്കൊടി കാട്ടി പ്രധാനമന്ത്രി; നിയമസഭ പ്രമേയം പാസാക്കിയാൽ കേന്ദ്ര ഇടപെടുമെന്ന പിള്ളയുടെ പ്രസ്താവന അമിത് ഷായുടെ നിർദ്ദേശ പ്രകാരം; ശബരിമല യുവതീ പ്രവേശനത്തിൽ പരിവാർ പ്രസ്ഥാനങ്ങൾ പ്രതിഷേധം കടുപ്പിക്കും; മണ്ഡലകാലത്ത് ഭക്തർക്ക് പിന്തുണ അറിയിക്കാൻ അമിത് ഷാ കേരളത്തിലെത്തും; ശബരിമലയിൽ രാഷ്ട്രീയ യുദ്ധം തുടരും
ദുരനുഭവങ്ങൾ ഒളിയും മറയുമില്ലാതെ പേരുകൾ സഹിതം വെളിപ്പെടുത്തി യോഗത്തിനെത്തിയ നടിമാർ; മുതിർന്ന നടന്മാർ വരെ പ്രതിക്കൂട്ടിൽ; എല്ലാം വീഡിയോയിൽ പതിഞ്ഞതിനാൽ എന്ത് ചെയ്യണമെന്ന് അറിയാതെ അമ്മ; മലയാള സിനിമയെ വെട്ടിലാക്കാൻ കൂടുതൽ മീടു ആരോപണങ്ങൾ; താരസംഘടനയുടെ വനിതാ സെൽ യോഗം സംഘടനയ്ക്കുണ്ടാക്കുന്നത് വലിയ തലവേദന; ഇടവേള ബാബുവിന്റെ ബുദ്ധി തിരിഞ്ഞു കുത്തുമ്പോൾ
ഓപ്പറേഷൻ രഹ്നാ ഫാത്തിമ ഓപ്പറേറ്റ് ചെയ്തത് എംവി ജയരാജൻ നേരിട്ടെന്ന് റിപ്പോർട്ടുകൾ; ഏതെങ്കിലും ഒരു വനിതയെ സന്നിധാനത്ത് എത്തിക്കാൻ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ നിർദ്ദേശം ശിരസ്സാ വഹിച്ച ഐജി ശ്രീജിത്ത് പിടിച്ചത് പുലിവാൽ; സന്നിധാനം വരെ ചുംബന സമര നായികയ്ക്ക് എസ്‌കോർട്ട് പോയ ഐജി നടപ്പന്തലിൽ എത്തിയപ്പോൾ ഭയന്ന് പോയെന്ന് സാക്ഷികൾ; ഭക്തരുടെ മുമ്പിൽ പരാജയപ്പെട്ടതോടെ മന്ത്രിയെ വിളിച്ച് പറ്റില്ലെന്ന് പറഞ്ഞതോടെ സന്നിധാനത്തെ യുവതീ പ്രവേശനം അസാധ്യമായി
കറുപ്പുടുത്ത് കെട്ടുംകെട്ടി ശബരിമലയിലേക്ക് പോകാനെത്തിയത് യുക്തിവാദി! കേരള യുക്തിവാദി സംഘം പുറത്താക്കിയ നേതാവിന് സ്വന്തമായി ആശയ പ്രചരണത്തിന് ഓൺലൈൻ പത്രവും; കോളേജ് അദ്ധ്യാപകന്റെ ഭാര്യയ്‌ക്കൊപ്പം കെട്ടുമുറുക്കിയത് അഭിഭാഷക കുടുംബം; യാത്രതിരിച്ചത് തന്റെ പ്രതിഷേധം കോടതിവിധി നടപ്പാക്കാതിരിക്കുന്നതിനും ലിംഗ സ്വാതന്ത്ര്യം തടയുന്നതിലെന്നും ഫെയ്‌സ് ബുക്കിൽ കുറിച്ച്; എന്തുവന്നാലും മലചവിട്ടുമെന്ന് പറയുന്ന ചേർത്തലക്കാരി ലിബിയുടെ കഥ ഇങ്ങനെ
ശബരിമലയ്ക്ക് കെ എസ് ആർ ടി സി ബസിൽ പുറപ്പെട്ട ജേണലിസം വിദ്യാർത്ഥികളെ പ്രതിഷേധക്കാർ നിലയ്ക്കലിൽ വച്ച് തടഞ്ഞു; പെണ്ണുങ്ങളെ കേറ്റുകയില്ലെന്ന് ആക്രോശിച്ച് കൊണ്ട് നിരവധി സ്ത്രീകൾ ഇരച്ച് കയറി വിദ്യാർത്ഥികളെ ഇറക്കി വിട്ടു; ചെറുത്ത് നിന്ന പെൺകുട്ടികളുമായി വാക്കേറ്റം; പമ്പക്ക് പുറപ്പെട്ട മുഴുവൻ കെ എസ് ആർ ടി സി ബസുകളും തടഞ്ഞ് പരിശോധിക്കുന്നു; പ്രതിഷേധത്തിനിടെ ആത്മഹത്യാ ശ്രമവും; നിലയ്ക്കലിലേക്ക് ആളുകളുടെ ഒഴുക്ക്; ശബരിമല യുവതി പ്രവേശന വിഷയത്തിൽ നിലയ്ക്കൽ സംഘർഷ ഭരിതമാകുന്നു
ശ്രമിച്ചത് അതീവ രഹസ്യമായി കിസ് ഓഫ് ലൗ സമരനായികയെ പതിനെട്ടാംപടി ചവിട്ടിക്കാൻ; എല്ലാം മറച്ചുവച്ച് ഏഷ്യാനെറ്റും മറ്റ് ചാനലുകളും; തെലുങ്ക് മാധ്യമ പ്രവർത്തകയെ മറയാക്കി ആക്ടിവിസ്റ്റിനെ സന്നിധാനത്ത് എത്തിക്കാനുള്ള നീക്കം പൊളിച്ചത് മറുനാടന്റെ വാർത്ത; തീക്കൊള്ളി കൊണ്ട് തലചൊറിയുന്നുവെന്ന് സർക്കാരിന് മനസ്സിലായത് ഭക്തരുടെ ചെറുത്ത് നിൽപ്പിന്റെ ശക്തി മനസ്സിലായതോടെ; നിസ്സഹായാവസ്ഥ അറിയിച്ച് ഐജി ശ്രീജിത്തും; രഹ്നാ ഫാത്തിമയേയും കവിതയേയും തിരിച്ചയക്കുന്നത് ഭക്തരുടെ ശരണം വിളി പ്രതിഷേധം
എല്ലാ വഴികളും അടഞ്ഞാൽ ശബരിമല നട അനിശ്ചിത കാലത്തേക്ക് അടയ്ക്കാൻ ആലോചിച്ച് തന്ത്രി കുടുംബവും പന്തളം കൊട്ടാരവും; ആചാരങ്ങളുടെ കാര്യത്തിൽ പരമാധികാരി തന്ത്രി കുടുംബം ആയതിനാൽ സുപ്രീംകോടതിക്ക് പോലും ഒന്നും ചെയ്യാനാവില്ല; ഒരുതവണ യുവതീ പ്രവേശനം ഉണ്ടായാൽ ഉടൻ പുണ്യാഹത്തിന്റെ പേരിൽ നട അടക്കും; ഇക്കുറി മാലയിട്ട എല്ലാവർക്കും അയ്യപ്പ ദർശനം ലഭിച്ചേക്കില്ല
ഉറക്കമില്ലാതെ ബാലു കരഞ്ഞുകൊണ്ടിരുന്ന ആ ചതിയിലെ വില്ലന് ഈ അപകടവുമായി എന്തെങ്കിലും ബന്ധമുണ്ടോ? വടക്കുംനാഥനെ കണ്ട ശേഷം താമസിക്കാനായി തൃശൂരിൽ മുറി ബുക്ക് ചെയ്തിട്ടും ഉറക്കമിളച്ച് തിരുവനന്തപുരത്തേക്ക് മടങ്ങാൻ പ്രേരണ നൽകിയത് എന്ത്? വിദേശത്തെ സ്റ്റേജ് ഷോകൾ വഴിയും സംഗീത പരിപാടികൾ വഴിയും സമ്പാദിച്ച സ്വത്തുക്കൾ ഒക്കെ ആരുടെ പേരിൽ? ബാലഭാസ്‌കറിന്റെ മരണത്തിൽ ചില സംശയങ്ങൾ ഒക്കെയുണ്ടെന്ന് ബന്ധുക്കൾ അടുപ്പക്കാരോട് പറഞ്ഞതായി റിപ്പോർട്ട്
തണ്ണിമത്തൻ കൊണ്ട് മാറ് മറയ്ക്കുകയും പിന്നീട് മാറ് പൂർണമായും തുറന്നുകാണിക്കുകയും ചെയ്തതിലൂടെ സ്ത്രീ സ്വാതന്ത്ര്യം ചർച്ചയാക്കിയ സാമൂഹിക പ്രവർത്തക; ചുംബന സമരത്തിന് ശേഷം തൃശൂരിലെ പുലികളിയിൽ ആദ്യ പെൺപുലിയായും ചരിത്രമുണ്ടാക്കി; നഗ്ന ശരീരത്തിലെ പുലി വരയിലൂടെ ചർച്ചയിലെത്തിയ വനിതാ കരുത്ത്; മലചവിട്ടുന്ന രഹ്നാ ഫാത്തിമ ചർച്ചയായത് ഇങ്ങനെയൊക്കെ
ഊണ് കഴിക്കുന്നതിനിടെ എന്റെ മാറിടത്തിലേക്ക് തന്നെ കള്ളക്കണ്ണിട്ട് നോക്കും; മീൻ കറി കഴിക്കുമ്പോൾ മീനിനെയും പെണ്ണുങ്ങളുടെ ശരീരത്തെയും താരതമ്യം ചെയ്യും; ഏറ്റവുമൊടുവിൽ വാതിൽ തുറന്നുതള്ളിക്കയറി വന്ന് എന്റെ കൂടെ കട്ടിലിൽ കയറിക്കിടന്നു; ഡയറക്ടറോട് പരാതിപ്പെട്ടപ്പോഴും വഷളത്തരം തുടർന്നു; അലൻസിയർക്കെതിരെ മീ ടൂ ആരോപണവുമായി നടി; വെളിപ്പെടുത്തൽ ഇന്ത്യ പ്രൊട്ടസ്റ്റ്‌സ് വെബ്‌സൈറ്റിൽ
ശരണം വിളിയിൽ പ്രകമ്പനം കൊണ്ട് പന്തളം; വട്ടമിട്ടു പറന്ന് കൃഷ്ണപ്പരുന്ത്; അയ്യപ്പനാമം ജപിച്ച് മുസ്ലിങ്ങളും ക്രിസ്ത്യാനികളും: പിന്തുണയേകി പിസിജോർജും ദേവനും തിരുവാഭരണ വാഹകരും പേട്ട സംഘങ്ങളും; മൂവായിരം പേരെ പ്രതീക്ഷിച്ചിടത്ത് വന്നത് അരലക്ഷത്തിലധികം പേർ; അയ്യപ്പന്റെ ജന്മനാട്ടിലെ ഭക്തജന പ്രതിഷേധം കണ്ട് അമ്പരന്ന് രാഷ്ട്രീയക്കാർ; വിശ്വാസികളുടെ താക്കീതെന്ന് ഉദ്‌ഘോഷിച്ച് നാമജപഘോഷയാത്ര
വേദിയെ ഇളക്കി മറിച്ച ആ കൂട്ടുകെട്ട് ഇനി ഇല്ല; അനുജനെ പോലെ ഉലകം ചുറ്റാൻ എപ്പോഴും കൂടെയുണ്ടായിരുന്ന പ്രിയപ്പെട്ട ബാലയ്ക്ക് വിടനൽകാൻ ശിവമണി എത്തി; വർഷങ്ങൾ നീണ്ട കൂട്ടുകെട്ട് തകർത്ത് ബാല പോയപ്പോൾ അന്ത്യ ചുംബനം നൽകാൻ ശിവമണി എത്തിയത് നെഞ്ചുതകരുന്ന വേദനയോടെ: സ്റ്റീഫൻ ദേവസിയുടെ തോളിൽ ചാരി നിന്ന് വയലിനില്ലാത്ത ബാലയെ കണ്ട് കണ്ണ് തുടച്ച് ശിവമണി
ബിനീഷ് കോടിയേരി ചങ്ക് സഹോദരൻ! ഗണപതി കോവിൽ വരെ സ്വന്തം റിസ്‌കിലെത്തിയാൽ എല്ലാം ശരിയാക്കമെന്ന് ഉറപ്പ് നൽകിയത് കളക്ടർ നൂഹുവും ഐജി മനോജ് എബ്രഹാമും; പൊലീസ് പറഞ്ഞിടം വരെ പെൺകുട്ടിയെന്ന് ആരും തിരിച്ചറിയാതെ എത്തി; ഐജി ശ്രീജിത്തും നല്ല രീതിയിൽ പിന്തുണ നൽകി; നടപ്പന്തൽ വരെ എത്തിയത് എങ്ങനെ എന്ന് രഹ്നാ ഫാത്തിമ വിശദീകരിക്കുന്ന ഓഡിയോ പുറത്ത്; പൊലീസിനേയും സിപിഎമ്മിനേയും പ്രതിക്കൂട്ടിലാക്കി ആഞ്ഞടിക്കാൻ പരിവാറുകാർ; ശബരിമല വിവാദം പുതിയ തലത്തിലേക്ക്
ഫ്രാങ്കോ മുളയ്ക്കലിന്റെ കൈവെള്ളയിൽ മൂന്ന് കറുത്തപാടുകൾ ഉണ്ട്; വിരലുകൾ കൈവെള്ളയിലേക്ക് ചേരുന്ന ഭാഗത്തായുള്ള ഈ പാടുകളാണ് സ്ത്രീപീഡന കേസിൽ ബിഷപ്പിനെ അഴിക്കുള്ളിലാക്കിയത്..! പ്രമുഖ ജ്യോതിഷ പണ്ഡിതന്റെ വിധി അച്ചട്ടായെന്ന് പി സി ജോർജ്ജ്; എന്നെ വളർത്തി വലുതാക്കി ബിഷപ്പാക്കിയ ദൈവം ജയിലിലുമാക്കി, ഇനിയെന്തെന്ന് ദൈവം തീരുമാനിക്കട്ടെയെന്ന് ബിഷപ്പും; ജയിലിൽ എത്തി മെത്രാന്റെ കൈ മുത്തിയ ശേഷം ബലാത്സംഗ കേസ് പ്രതിയെ യേശുവിനോട് ഉപമിച്ചും പിസി ജോർജ്ജ്
കേരളത്തിലേതടക്കം 4230 ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കി ആർബിഐ; കച്ചവടം പൂട്ടുന്നവരിൽ കൊശമറ്റവും കുറ്റൂക്കാരനും പോപ്പുലറും അടക്കം 58 കേരള സ്ഥാപനങ്ങളും; പാവപ്പെട്ടവന്റെ പിച്ചച്ചട്ടിയിൽ കൈയിട്ടുവാരിയ കോടീശ്വരന്മാരായ വെള്ളക്കോളർ ബ്ലേഡ് കമ്പനി മുതലാളിമാർക്ക് നിനച്ചിരിക്കാതെ പണി കിട്ടിയതിങ്ങനെ; പ്രതിസന്ധിയിലാകുന്നത് മുണ്ടുമുറുക്കിയുടുത്ത് പണം നിക്ഷേപിച്ച അരപ്പട്ടിണിക്കാർ