Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

യുവൻ ശങ്കർ രാജ ഇസ്ലാം മതം സ്വീകരിച്ചത് തന്നെ നേരിൽ കാണുന്നതിനും മൂന്നു വർഷം മുമ്പ്; അദ്ദേഹത്തിന്റെ ചോദ്യങ്ങൾക്കെല്ലാം ഖുറാനിൽ ഉത്തരമുണ്ടായിരുന്നുവെന്നും ഭാര്യ; ഇളയരാജയുടെ മകൻ എങ്ങനെ അബ്ദുൾ ഖാലിഖായി എന്ന ചോദ്യത്തിന് ഉത്തരവുമായി സഫ്‌റൂൺ നിസാർ

യുവൻ ശങ്കർ രാജ ഇസ്ലാം മതം സ്വീകരിച്ചത് തന്നെ നേരിൽ കാണുന്നതിനും മൂന്നു വർഷം മുമ്പ്; അദ്ദേഹത്തിന്റെ ചോദ്യങ്ങൾക്കെല്ലാം ഖുറാനിൽ ഉത്തരമുണ്ടായിരുന്നുവെന്നും ഭാര്യ; ഇളയരാജയുടെ മകൻ എങ്ങനെ അബ്ദുൾ ഖാലിഖായി എന്ന ചോദ്യത്തിന് ഉത്തരവുമായി സഫ്‌റൂൺ നിസാർ

മറുനാടൻ ഡെസ്‌ക്‌

തെന്നിന്ത്യയിലെ ഹിറ്റ് സം​ഗീത സംവിധായകരിൽ ഒരാളായ യുവൻ ശങ്കർ രാജയുടെ സം​ഗീതം മാത്രമല്ല ജീവിതവും എപ്പോഴും വിവാദങ്ങളിൽ നിറയാറുണ്ട്. അദ്ദേഹത്തിന്റെ ദാമ്പത്യജീവിതവും മതംമാറ്റവുമെല്ലാം ആരാധകർക്കിടയിൽ ചർച്ചയാവാറുണ്ട്. വിഖ്യാത സം​ഗീതഞ്ജൻ ഇളയരാജയുടെ മകനായാണ് ജനിച്ചതെങ്കിലും ഇസ്ലാം മതത്തിലേക്ക് മാറി അബ്ദുൾ ഖാലിഖായി ജീവിക്കുകയാണ് അദ്ദേഹം. സാഫ്റൂൺ നിസാറാണ് യുവന്റെ ഭാര്യ. സാഫ്റൂണിനെ പ്രണയിച്ചതിനാലാണ് യുവൻ മതം മാറിയതെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. ഇപ്പോൾ അതിന് മറുപടിയുമായി രം​ഗത്തെത്തിയിരിക്കുകയാണ് ഭാര്യ.

യുവൻ ശങ്കർ രാജയെ നിർബന്ധിച്ച് ഇസ്ലാം മതത്തിലേക്ക് മാറ്റിയതല്ലേയെന്ന് ഇൻസ്റ്റഗ്രാമിൽ ഉയർന്ന ചോദ്യത്തിന് മറുപടിയുമായാണ് ഭാര്യ സഫ്‌റൂൺ നിസാർ രം​ഗത്തെത്തിയത്. നേരിൽ കാണുന്നതിന് മൂന്ന് വർഷം മുൻപ് തന്നെ യുവൻ ശങ്കർ രാജ ഇസ്ലാം മതം സ്വീകരിച്ചതാണ്. അദ്ദേഹത്തിന്റെ ചോദ്യങ്ങൾക്കെല്ലാം ഖുറാനിൽ ഉത്തരമുണ്ടായിരുന്നുവെന്നും അതിനാലാണ് ഈ മതം തെരഞ്ഞെടുത്തതെന്നും അവർ പറഞ്ഞു. എന്നിട്ടും തൃപ്തരാകാതെ, ഹിന്ദുമതം പിൻതുടരുന്ന ഇളയരാജയുടെ മകനെ നിർബന്ധിച്ച് മതംമാറ്റിയതല്ലേയെന്ന് ആരോപിച്ചവരോട്, ഒരുനാൾ യുവനെ ലൈവിൽ കൊണ്ടുവരുമെന്നും എന്നിട്ട് അദ്ദേഹത്തോട് തന്നെ ചോദിക്കാമെന്നും സഫ്‌റൂൺ പറഞ്ഞു.

തങ്ങൾ സന്തുഷ്ടരായാണ് കുടുംബജീവിതം നയിക്കുന്നതെന്നും സഫ്‌റൂൺ കൂട്ടിച്ചേർത്തു. 2015 ലാണ് സഫ്‌റൂണിനെ യുവൻ വിവാഹം ചെയ്യുന്നത്. മലേഷ്യയിൽ ഫാഷൻ ഡിസൈനറായിരുന്നു സഫ്രുന്നിസ. അതിന് മുൻപേ തന്നെ ഇസ്ലാം മതം സ്വീകരിച്ച അദ്ദേഹം അബ്ദുൾ ഖാലിഖ് എന്ന പേര് സ്വീകരിച്ചിരുന്നു. ഇരുവർക്കും സിയ എന്ന് പേരുള്ള മകളുമുണ്ട്. യുവന്റെ മൂന്നാം വിവാഹമായിരുന്നു ഇത്. രണ്ട് തവണ വിവാഹ മോചിതനായ ശേഷമാണ് സഫ്‌റൂണിനെ മിന്നുകെട്ടിയത്.

യുവന്റെ ആദ്യ രണ്ടു വിവാഹങ്ങളും വിവാഹമോചനത്തിൽ കലാശിക്കുകയായിരുന്നു. 2005 ൽ സുജയ ചന്ദ്രനാണ് ആദ്യം യുവന്റെ ഭാര്യയായെത്തിയത്. ഈ ബന്ധം 2008 ൽ അവസാനിപ്പിച്ച യുവൻ പിന്നീട് തിരുപ്പതിയിൽ വച്ച് ശിൽപ മോഹനെ വിവാഹം ചെയ്തു. ആ ബന്ധവും അധികനാൾ തുടരാനായില്ല. ഇളയരാജയുടെ മകനായതുകൊണ്ട് തന്നെ ചെറുപ്പം മുതലേ സംഗീതവുമായി ബന്ധമുണ്ടായിരുന്നു യുവൻ ശങ്കർ രജാജയ്ക്ക്. പക്ഷെ പതിനാറാം വയസ്സിൽ സിനിമയ്ക്ക് പാട്ട് കംമ്പോസ് ചെയ്തുകൊണ്ട് രംഗത്തെത്തിയത് ഒരിക്കലും അച്ഛന്റെ പ്രശസ്തിയുടെ നിഴൽ പറ്റിയായരുന്നില്ല. അതിനുള്ള കഴിവ് യുവൻ ശങ്കർ രാജ എന്ന സംഗീത പ്രതിഭയ്ക്കുണ്ടായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP