Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തന്റെ കൂടെ ചുംബന രംഗം റിഹേഴ്‌സൽ ചെയ്‌തെ പറ്റുള്ളുന്നുവെന്ന് സംവിധായകൻ; സുഹൃത്തായി തുടർന്ന വ്യക്തി പറഞ്ഞത് അടുത്ത ഘട്ടത്തിലേക്ക് കടക്കാമെന്ന്; കരിയറിൽ ഉയരങ്ങളിലെത്തിക്കാമെന്ന വാഗ്ദാനവും; തനിക്ക് നേരിട്ട കാസ്റ്റിങ് കൗച്ചിനെ കുറിച്ച് വെളിപ്പെടുത്തി നടി സറീൻ ഖാൻ

തന്റെ കൂടെ ചുംബന രംഗം റിഹേഴ്‌സൽ ചെയ്‌തെ പറ്റുള്ളുന്നുവെന്ന് സംവിധായകൻ; സുഹൃത്തായി തുടർന്ന വ്യക്തി പറഞ്ഞത് അടുത്ത ഘട്ടത്തിലേക്ക് കടക്കാമെന്ന്; കരിയറിൽ ഉയരങ്ങളിലെത്തിക്കാമെന്ന വാഗ്ദാനവും; തനിക്ക് നേരിട്ട കാസ്റ്റിങ് കൗച്ചിനെ കുറിച്ച് വെളിപ്പെടുത്തി നടി സറീൻ ഖാൻ

മറുനാടൻ ഡെസ്‌ക്‌

സിനിമയിൽ നിന്നും നേരിടേണ്ടി വന്ന കാസ്റ്റിങ് കൗച്ച് അനുഭവങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞ് ബോളിവുഡ് നടി സറീൻ ഖാൻ. ലൈംഗിക താത്പര്യങ്ങൾക്കു വിധേയയാകാനുള്ള ആവശ്യവുമായി പലരും തന്നെ സമീപിച്ചിട്ടുണ്ടെന്ന് ഒരു ഓൺലൈൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിനിടയിൽ നടി പറഞ്ഞു.കരിയറിന്റെ തുടക്കകാലത്ത് കാസ്റ്റിങ് കൗച്ച് നേരിട്ടിട്ടുണ്ടെന്ന് താരം പിങ്ക്വില്ലക്കു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ലൈംഗിക താൽപ്പര്യങ്ങളുമായി പലരും തന്നെ സമീപിച്ചിട്ടുണ്ടെന്നും താരം തുറന്നു പറഞ്ഞു. ഒരിക്കൽ ഒരു സംവിധായകൻ തന്നോട് ഒരു ചുംബനരംഗം റിഹേഴ്‌സ് ചെയ്യണമെന്ന് ആവശ്യപ്പെട്ടത് പേടിപ്പെടുത്തുന്ന അനുഭവമായിരുന്നെന്ന് സറീൻ ഖാൻ വ്യക്തമാക്കി.

'സംവിധായകന്റെ കൂടെ ഒരു ചുംബന സീൻ റിഹേസൽ ചെയ്യാൻ അദ്ദേഹം ആവശ്യപ്പെട്ടു. ആ സമയം ഞാൻ ഇന്റസ്ട്രിയിൽ എത്തിയിട്ടേ ഉള്ളൂ. എന്തു തടസ്സമായി തോന്നിയാലും അതിനെയെല്ലാം പറത്തിക്കളയണമെന്ന് അയാൾ പിന്നെയും പിന്നെയും പറഞ്ഞുകൊണ്ടേയിരുന്നു. ഞാനത് നിഷേധിച്ചു. ഒരു ചുംബന റിഹേസലും ഞാൻ ചെയ്തില്ല.'- സറീൻ പറഞ്ഞു.

സിനിമാ ചിത്രീകരണത്തിനിടെ ഉണ്ടായ മറ്റൊരു അനുഭവവും സറീൻ ഖാൻ വിവരിച്ചു. സുഹൃത്തായിരുന്ന ഒരാൾ സുഹൃത്ത് ബന്ധത്തിനുമപ്പുറം ഒരു ബന്ധത്തിലേക്ക് പോകാൻ എന്നെ നിർബന്ധിച്ചു. അങ്ങനെയെങ്കിൽ കരിയറിൽ ഒരുപാട് ഉയരങ്ങളിലെത്തിക്കാം എന്നായിരുന്നു അയാളുടെ വാഗ്ദാനം. അങ്ങനെ ജോലിയിൽ തുടരാൻ താത്പര്യമില്ലെന്നും ഇപ്പോൾ തനിക്കു ലഭിക്കുന്ന അവസരങ്ങളിൽ സംതൃപ്തയാണെന്നും സറീൻ ഖാൻ വ്യക്തമാക്കി.

വീർ, ഹൗസ്ഫുൾ 2, 1921 തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് സറീൻ ഖാൻ.അടുത്തിടെ ബോളിവുഡ് നടിമാരായ രാധിക ആപ്തെ, കൽക്കി കോച്ച്ലിൻ, വിദ്യാ ബാലൻ എന്നിവരും സിനിമയിൽ നിന്നും നേരിടേണ്ടി വന്ന മോശം അനുഭവങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP