Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഫിറ്റ്‌നെസ്സ് ട്രാക്കുചെയ്യുന്ന ഹെൽത്ത് ആപ്പ്; വീട്ടുപകരണങ്ങളെ നിയന്ത്രിക്കുന്ന ഹോം കിറ്റ്; സ്‌നാപ്പ് ചാറ്റ് പോലെ സ്വയം ഡിലീറ്റ് ചെയ്യുന്ന മെസേജുകൾ; മൊബൈൽ ലോകത്ത് വിപ്ലവം തീർക്കുന്ന അത്യാധുനിക 'ഐഒസ് 8' മായി ആപ്പിൾ

ഫിറ്റ്‌നെസ്സ് ട്രാക്കുചെയ്യുന്ന ഹെൽത്ത് ആപ്പ്; വീട്ടുപകരണങ്ങളെ നിയന്ത്രിക്കുന്ന ഹോം കിറ്റ്; സ്‌നാപ്പ് ചാറ്റ് പോലെ സ്വയം ഡിലീറ്റ് ചെയ്യുന്ന മെസേജുകൾ; മൊബൈൽ ലോകത്ത് വിപ്ലവം തീർക്കുന്ന അത്യാധുനിക 'ഐഒസ് 8' മായി ആപ്പിൾ

സാൻഫ്രാൻസിസ്‌ക്കോ: ഒട്ടേറെ പുതുപുത്തൻ സോഫ്റ്റ് വെയർ അനൗൺസ്‌മെന്റുകളാൽ ശ്രദ്ധേയമായിരുന്നു ആപ്പിളിന്റെ ഇത്തവണത്തെ വേൾഡ് വൈഡ് ഡെവലപ്പർ കോൺഫറൻസ്. ഐ ഫോണിനെയും ഐ പാഡിനെയും കൂടുതൽ കാര്യക്ഷമമാക്കാനുള്ള പുത്തൻ ഓപ്പറേറ്റിങ് സിസ്റ്റമായ ഐ ഒസ് 8 ഇതിൽ അവതരിപ്പിക്കപ്പെട്ടു. ഇന്ററാക്ടീവ് നോട്ടിഫിക്കേഷൻ, ടൈപ്പിങ് കൂടുതൽ എളുപ്പമാക്കുന്ന പ്രഡിക്ടീവ് ക്യുക്ക് ടൈപ്പ് കീ ബോർഡ്, എന്നിവയാണ് ഇവയിൽ ഇതിലെ പ്രധാന മാറ്റങ്ങൾ. ആപ്‌ളിക്കേഷനുകൾ ഓപ്പൺ ചെയ്യാതെ തന്നെ നോട്ടിഫിക്കേഷനുകൾ കാണാനും മറുപടി നൽകാനും കഴിയും. പുത്തൻ മെസേജിങ് സിസ്റ്റത്തിലെ സെൽ ഗിസസ്ട്രകട് ബട്ടണാണ് ഇക്കൂട്ടത്തലെ പ്രധാന ഫീച്ചർ. സ്‌നാപ്പ് ചാറ്റ് പോലെ സ്വയം ഡിലീറ്റ് ചെയ്യുന്ന മെസേജിങ് ഫീച്ചറാണിത്. ഇതുപയോഗിച്ച് ഒരു നിശ്ചിത സമയത്തിനു ശേഷം സ്വയം നശിക്കുന്ന ഓഡിയോ- വീഡിയോ മെസേജുകളയക്കാം. സേർച്ചിങ് കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി 'സ്‌പോട്ട്‌ലൈറ്റ്' ഫീച്ചറും കൂടുതൽ മെച്ചപ്പെടുത്തി.

ഫിറ്റ്‌നെസ്സ് ആപ്‌ളിക്കേഷനുകളും അതുമായി ബന്ധപ്പെട്ട സർവ്വീസുകളുമാണ് ആപ്പിളിന്റെ അടുത്ത ലക്ഷ്യമെന്ന വാർത്തകൾ സ്ഥിരീകരിച്ചുകൊണ്ട് ഏറെക്കാലമായി പറഞ്ഞു കേൾക്കുന്ന ഹെൽത്ത് ആപ്‌ളിക്കേഷനും അവതരിപ്പിക്കപ്പെട്ടു. ഫിറ്റ്‌നെസ്സ് ബാന്റുകളിൽനിന്ന് വിവരങ്ങൾ ശേഖരിക്കുന്ന ഈ ആപ്പ് ഹൃദയമിടിപ്പ്, നടന്ന ദൂരം, രക്ത സമ്മർദ്ദം തുടങ്ങിയവ തുടർച്ചയായി നിരീക്ഷിച്ചുകൊണ്ടിരിക്കും. ഇവ പരിശോധിച്ച് ആവശ്യമെങ്കിൽ ഈ ഡാറ്റ ഡോക്ടർമാരുമായി ഓട്ടോമാറ്റിക്കായി ഷെയർ ചെയ്യാനും ഇതിനു കഴിയും. കുട്ടികളെ നിരീക്ഷിക്കാനും അവരുടെ ഓൺലൈൻ ആക്ടിവിറ്റികൾ ഫോളോചെയ്യാനും കഴിയുന്ന പേരന്റൽ കൺട്രോൾ ഫീച്ചറും വീട്ടുപകരണങ്ങളെ നിയന്ത്രിക്കുന്ന ഹോം കിറ്റ് എന്ന ആപ്‌ളിക്കേളനുമാണ് മറ്റ് പ്രധ്‌ന സവിശേഷതകൾ. ഹോം കിറ്റ് ആപ്പ്# ഉപയോഗിച്ച് വീട്ടുപകരണങളെ നിയന്ത്രിക്കാനും ഫോണിനെയും ടാബ്ലെറ്റിനെയും ഒരു റിമോട്ട് കൺട്രോളാക്കിമാറ്റാനും കഴിയും.

മാക്ക് ഓപ്പറേറ്റിങ് സിസ്റ്റത്തിൽ വരുത്തിയ സമൂല മാറ്റമായിരുന്നു മറ്റൊരു പ്രധാന പ്രഖ്യാപനം. ഐ ഫോണിനും ഐ പാഡിനും സമാനമായ പുതിയ ഫ്‌ളാറ്റ് ലുക്കാണ് ഒസ് എക്‌സ് 'യോസാമൈറ്റിന്റെ' പ്രധാന ആകർഷണം. ഡെസ്‌ക്ക് ടോപ്പിൽ നിന്ന് ഇന്റർ നെറ്റും വിക്കിപ്പീഡിയയും സേർച്ചു ചെയ്യാൻ കഴിയും. ആപ്പിളിന്റെ മറ്റ് ഉൽപ്പന്നങ്ങളുമായി കൂടുതൽ മെച്ചപ്പെട്ട ഇന്റഗ്രഷൻ ഇതിലൂടെ മാക്ക് കമ്പ്യുട്ടറുകൾക്കുണ്ടാകും. കൂടാതെ ഫോൺ, എസ്.എം.എസ് സൗകര്യങ്ങളും ഇനിമുതൽ 'മാക്ക്' കമ്പ്യൂട്ടറുകളിൽ ലഭിക്കും. വർഷം തോറും നടക്കാറുള്ള ആപ്പിൾ ഡെവലപ്പർ കോൺഫറൻസിൽ ഇത്തവണ ലോകത്തമ്പാടുനിന്നും അയ്യായിരത്തോളം പേരാണ് പങ്കെടുക്കുന്നത്. പുത്തൻ സോഫ്റ്റ് വെയർ അനൗൺസ്‌മെന്റുകളും ഫീച്ചറുകളും ഡെവലപ്പർമാർക്ക് പരിചയപ്പടുത്തുന്ന ഈ ഇവന്റിൽ സാധാരണയായി ഹാർഡ് വെയർ ലോഞ്ചുകൾ ഉണ്ടാകാറില്ല

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP