Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഐ ഫോൺ 6 കോപ്പിയടിയും പഴഞ്ചൻ ആശയവുമോ? ചരിത്രത്തിലെ ഏറ്റവും വലിയ ലോഞ്ചിങ് നടത്തിയിട്ടും കയ്യടിക്കാൻ ആളില്ല

ഐ ഫോൺ 6 കോപ്പിയടിയും പഴഞ്ചൻ ആശയവുമോ? ചരിത്രത്തിലെ ഏറ്റവും വലിയ ലോഞ്ചിങ് നടത്തിയിട്ടും കയ്യടിക്കാൻ ആളില്ല

നമ്മുടെ നാട്ടിൽ അധികമാരുടെ കയ്യിലും ഐ ഫോൺ ഇല്ല എന്നത് വസ്തുതയാണ്. പക്ഷേ ഐ ഫോണിന്റെ പുതിയ പതിപ്പുകൾക്കായി എല്ലാവരും കാതു കൂർപ്പിച്ച് കാത്തിരിക്കുമ്പോൾ പലരും ഇക്കൂട്ടത്തിൽ ചേർന്നു. ഈ മഹാസംഭവം തീർന്നതോടെ ഇപ്പോൾ ടെക് ലോകം പവനായി ശവമായി എന്ന മട്ടിലായിരിക്കുകയാണ്. ആൻഡ്രോയ്ഡ് പ്രേമികൾക്ക് ആപ്പ്‌ളിനെ അടിക്കാൻ ഒരു പിടി വടികളാണ് പുതിയ ഐ ഫോൺ സിക്‌സിലുള്ളതെന്ന് ടെക് വിദഗ്ധരുടെ വിലയിരുത്തലുകൾ വന്നു തുടങ്ങിയിരിക്കുകയാണിപ്പോൾ. 

ഏറെ കൊട്ടിഘോഷിച്ച ഒരു ലോഞ്ചിങ് പരിപാടിയായിരുന്നു സെപ്റ്റംബർ ഒമ്പതിന് ഐ ഫോൺ 6 അവതരിപ്പിച്ചതിലൂടെ ആപ്പിൾ നടത്തിയത്. പക്ഷേ ഏറ്റവും പുതിയ ഐ ഫോൺ കാത്തിരുന്നവരുടെ പ്രതീക്ഷകൾക്കൊത്ത് ഉയർന്നില്ലെന്നാണ് ഇപ്പോഴത്തെ പ്രതികരണങ്ങൾ നൽകുന്ന സൂചന.

സ്വന്തം വഴിയിൽ മുന്നേറുന്നതിനു പകരം എതിരാളികളായ സാംസങിനെയും എച്ച്ടിസിയെയും അനുകരിക്കാൻ ശ്രമിക്കുകയാണ് ആപ്പ്ൾ ചെയ്തതെന്ന് ചിലർ ആരോപിക്കുന്നു. 'പ്രിയ ഐ ഫോൺ 6 ഉപഭോക്താക്കളെ, 2012-ലേക്ക് സ്വാഗതം' എന്ന തലക്കെട്ടിലുള്ള ഒരു റിവ്യൂ തന്നെ വൈറലായിരിക്കുകയാണിപ്പോൾ. ഫീച്ചറുകൾ പുതുതായി ആപ്പ്ൾ അവതരിപ്പിച്ച പല ഫീച്ചറുകളും വർഷങ്ങളായി ആൻഡ്രോയ്ഡ് ഫോണുകളിലുള്ളവയാണെന്നും ഈ റിവ്യൂ അക്കമിട്ട് നിരത്തുന്നു. അതേസമയം ആപ്പ്ൾ വാച്ചിനും ആപ്പ്‌ളിന്റെ പുതിയ മൊബൈൽ പേമെന്റ് സംവിധാനമായ ആപ്പ്ൾ പേയ്ക്കും മികച്ച പ്രതികരണമാണ് ലഭിച്ചത്. എല്ലാ ദിവസവും റിചാർജ് ചെയ്യണമെന്നതൊഴിച്ചാൽ പറയത്തക്ക പോരായ്മകളൊന്നും ഇതിനില്ലതാനും.

ഐ ഫോൺ 6-ന് 4.7 ഇഞ്ച് സ്‌ക്രീനാണുള്ളത്. എച്ച്ടിസി വണ്ണിനും ഗൂഗ്ൾ നെക്‌സസിനും ആമസോണിന്റെ ഫയർ ഫോണിനും ഇതു നേരത്തെ തന്നെ ഉണ്ട്. ഐഫോൺ 6 പ്ലസിന് 5.5 ഇഞ്ച് സ്‌ക്രീനാണെങ്കിൽ സാംസങ് ഗ്യാലക്‌സി നോട്ട് എഡ്ജും ഗ്യാലക്‌സി എസ് ഫൈവിനും ഇതേ സ്‌ക്രീൻ വലിപ്പമുണ്ട്. അതേപോലെ, പുതിയ ഐ ഫോണിൽ പതുമയായി അവതരിപ്പിച്ച സ്വൈപ് പേമന്റ് ചിപ്പുകളും കീ ബോർഡ് ആപ്പുകളും 2012 മുതൽ തന്നെ പല ആൻഡ്രോയ്ഡ് ഫോണുകളിലുള്ളവയാണ്. എന്തിലധികം, ആപ്പ്ൾ പേയ്ക്കു സമാനമായ മൊബൈൽ പേമന്റ് സിസ്റ്റം 2011-ൽ തന്നെ ഗൂഗ്ൾ അവതരിപ്പിച്ചിതാണ്.

ബിഗ് സ്‌ക്രീനുകളുടെ ലോകത്തേക്ക് സ്വാഗതം എന്നായിരുന്നു എതിരാളികൾ ഒന്നായ എച്ച്ടിസി ഐ ഫോൺ 6 അവതരണത്തിനു തൊട്ടുപിറകെ ട്വീറ്റ് ചെയ്തത്. ന്യൂ ജഴ്‌സിക്കാരനായ ഗൂഗ്ൾ പ്ലസ് ഉപഭഭോക്താവ് റോൺ അമഡിയോ ആണ് ഐ ഫോൺ 6 ഉപഭോക്താക്കൾക്ക് 2012-ലേക്ക് സ്വാഗതം എന്ന പേരിൽ റിവ്യൂ ചിത്രം ഇറക്കിയയാൾ. ഐ ഫോൺ സിക്‌സിനെയും നെക്‌സസ് ഫോറിനെയും ഒപ്പം വച്ച് ഫീച്ചറുകൾ വിലയിരുത്തുന്നതാണ് ഈ ചിത്രം. ഫാബ്‌ലെറ്റുകളുടെ ഗണത്തിൽ സാംസങ് നടത്തുന്ന മുന്നേറ്റം മുന്നിൽ കണ്ടാണ് ആപ്പ്‌ളും ബിഗ് സ്‌ക്രീനുമായി രംഗത്തെത്തിയതെന്ന് യുസ്വിച്ച് ഡോട്ട് കോമിലെ ടെക് വിദഗ്ധനായ ഏണസ്റ്റ് ഡോകു പറയുന്നു. ഈ ലോഞ്ചിങ് ആപ്പ്‌ളിന്റെ തന്ത്രങ്ങലിലെ മാറ്റം വ്യക്തമാക്കുന്നതാണ്. ആപ്പ്‌ളും എതിരാളികളെ അനുകരിക്കാൻ തുടങ്ങിയിരിക്കുന്നു എന്നാണ് മനസ്സിലാകുന്നത്. സ്റ്റീവ് ജോബ്‌സിനു ശേഷം അവതരിപ്പിക്കപ്പെട്ടവ എല്ലാം ഒരു പ്രതിലോമകരമായിരുന്നുന്നെന്നും അദ്ദേഹം പറയുന്നു. കിൻഡിലിനോടും നെക്‌സസ് സെവനോടും മത്സരിക്കാൻ ചെറിയ ഐപാഡ് ഇറക്കിയത് ഉദാഹരണായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഏതാനും വർഷങ്ങളായി സാംസങ് പയറ്റി കൊണ്ടിരിക്കുന്ന തന്ത്രമാണിത്.

വമ്പൻ ലോഞ്ചിങ്ങിനു തൊട്ടു പിന്നാലെ ആപ്പ്‌ളിന്റെ ഓഹരി മൂല്യം 4.5 ശതമാനം കുതിച്ചുയർന്നെങ്കിലും അത് ഏറെ താമസിയാതെ 2.2 ശതമാനത്തോളം ഇടിഞ്ഞതും വിമർശകർ ചൂണ്ടിക്കാട്ടുന്നു. ഐ ഫോൺ 6-ൽ വലിയ കോപ്പുകളൊന്നുമില്ലെന്ന വിപണിക്ക് മനസ്സിലായതാണ് ഈ ഇടിവിന് കാരണെന്ന് ഇവർ പറയുന്നു. ഐ ഫോൺ സിക്‌സിലും സിക്‌സ് പ്ലസിലും മികച്ചതെന്ന് പറയാവുന്ന വീഡിയോകളും ഫോട്ടോകളും നന്നായി കാണാവുന്ന വലിയ സ്‌ക്രീനുകൾ മാത്രമാണ്. ഇത് സാംസങിൽ മുമ്പേ തന്നെ ഉണ്ട്. രണ്ടു വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് വിയറിബ്ൾ സ്മാർട്ട് ഡിവൈസ് രംഗത്തേക്ക് ആപ്പ്ൾ വാച്ചുമായി കമ്പനി ചുവടുവച്ചത്. ഈ ലോഞ്ചിങ്ങിൽ ഏറെ ശ്രദ്ധിക്കപ്പെട്ടതും ഈ വാച്ചിന്റെ അവതരണമായിരുന്നുവെന്നാണ് ഡോകു പറയുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP