Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ടൺ കണക്കിന് ഫീച്ചേഴ്‌സ്; നിരവധി ഫീച്ചറുകളുമായി ആപ്പിളിന്റെ പുതിയ മോഡലുകൾ: ഐഫോൺ X പ്ലസ് അടക്കം ഈ വർഷം പുറത്തിറങ്ങുന്നത് ആപ്പിളിന്റെ മൂന്ന് പുതിയ മോഡലുകൾ

ടൺ കണക്കിന് ഫീച്ചേഴ്‌സ്; നിരവധി ഫീച്ചറുകളുമായി ആപ്പിളിന്റെ പുതിയ മോഡലുകൾ: ഐഫോൺ X പ്ലസ് അടക്കം ഈ വർഷം പുറത്തിറങ്ങുന്നത് ആപ്പിളിന്റെ മൂന്ന് പുതിയ മോഡലുകൾ

പ്പിളിന്റെ മൂന്ന് പുതിയ ഐ ഫോൺ മോഡലുകൾ ഈ വർഷം പുറത്തിറങ്ങും. ഐഫോൺ X പ്ലസ് അടക്കമാണ് പുതിയ മൂന്ന് മോഡലുകൾ ഈ വർഷം പുറത്തിറങ്ങുന്നത്. 5.8 ഇഞ്ച് ഐ ഫോൺ ഒഎൽഇഡി മോഡലിന് പുറമേ 6.5 ഇഞ്ച് ഒഎൽഇഡി മോഡലും ഐഫോൺ എട്ടിന് സമാനാമയ 6.1 ഇഞ്ച് ഫോണുമാണ് ഈ വർഷം പുതുതായി വിപണിയിലെത്തുക.

700 ഡോളർ മാത്രം വിലയുള്ള ചീപ്പർ ഫോണും ഈ വർഷം പുറത്തിറക്കുന്നുണ്ടെന്നതാണ് പ്രത്യേകത. ത്രി ഡി ടച്ച് ഇല്ലാത്ത 6.1 ഇഞ്ച് ഫോണാണിത്. ഐഫോൺ 8ന് സമാനമായി അലൂമിനിയം ഫ്രെയിമും എൽസിഡി പാനൽ ഡിസ്‌പ്ലേയും ആയിരിക്കും 6.1 ഇഞ്ച് വലിപ്പമുള്ള ഈ ഫോണിന് ഉണ്ടായിരിക്കുക.

പുതുതായി അപ്‌ഡേറ്റ് ചെയ്തിരക്കുന്ന ഐ ഫോൺ X പ്ലസിന് 5.8 ഇഞ്ച് ഒഎൽഇഡി സ്‌ക്രീനുണ്ട്. ഐഫോൺ X പ്ലസ് എന്നാണ് ഈ മോഡലിന്റെ പേര്. 6.5 ഇഞ്ചുള്ള ഐഫോൺ X പ്ലസിന് നിലവിലുള്ള ഐഫോൺ ടെണിന്റെ ഫീച്ചേഴ്‌സ് തന്നെയായിരിക്കും. ഇതിന് പുറമേ ഒഎൽഇഡി ഡിസ്‌പ്ലേയും 4ജിബി റാമും ഉണ്ടായിരിക്കുമെന്നാണ് റിപ്പോർട്ട്.

ഐഫോൺ X ലുള്ള പല ഫീച്ചേഴ്‌സും മിസ് ആയ ഒരു ഫോണാണ് 6.1 ഇഞ്ച് ഡിസൈനുള്ള മറ്റൊരു മോഡൽ. ഉദാഹരണത്തിന് 3 ജിബി റാം, ഒരു കാമറ എന്നിവ മാത്രമേ ഈ ഫോണിൽ ഉണ്ടായിരിക്കൂ. ത്രിഡി ടച്ചും ഈ ഫോണിൽ ഉപഭോക്താക്കൾ മിസ് ചെയ്യും. അതേസമയം നിലവിലെ ഐഫോൺ X വിൽപ്പന നിർത്തിയേക്കുമെന്നും റിപ്പോർട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP