Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഐ ഫോണിന്റെ നല്ലെട്ട് വളയുമ്പോൾ തലകുനിച്ച് ആപ്പിൾ! കൊട്ടിഘോഷിച്ച് ഇറക്കിയ ഫോണിനെ കുറിച്ച് പറയാനുള്ളത് പരാതി മാത്രം

ഐ ഫോണിന്റെ നല്ലെട്ട് വളയുമ്പോൾ തലകുനിച്ച് ആപ്പിൾ! കൊട്ടിഘോഷിച്ച് ഇറക്കിയ ഫോണിനെ കുറിച്ച് പറയാനുള്ളത് പരാതി മാത്രം

ടെകനോളജി ലോകത്തെ ചൂടുള്ള വാർത്തയായിരുന്നു ആപ്പിൾ ഐഫോൺ 6ന്റെ ലോഞ്ചിങ്. എന്നാൽ ഏറെ കെട്ടിദ്‌ഘോഷിച്ചിറക്കിയ ഫോണിനെ കുറിച്ച് ഉപഭോക്താക്കൾക്ക് അത്രനല്ല അഭിപ്രായമല്ല പറയാനുള്ളത്. ഐഫോണിന്റെ പുതിയ വലിയ മോഡൽ ഐഫോൺ 6 പ്ലസ് വളയുന്നു എന്നാണ് പുതിയ പരാതി. നീളം കൂടുതൽ ഉള്ളതുകൊണ്ടാണ് ഫോൺ വളയുന്നതെന്നാണ് പരാതി ഉയർന്നിരിക്കുന്നത്. ഉപഭോക്താക്കൾ ഇതേക്കുറിച്ച് പരാതികളുമായി കമ്പനിയെ സമീപിച്ചുവെന്നാണ് റിപ്പോർട്ടുകൾ.

മാക്ക് റൂമേർസ് എന്ന ഓൺലൈൻ ഫോറത്തിൽ ഇത് സംബന്ധിച്ച് വലിയ ചർച്ചകൾനടക്കുന്നുവെങ്കിലും ആപ്പിൾ വിഷയത്തിൽ മൗനം ാലിച്ചിരിക്കുകയാണ്. അൺബോക്‌സ് തെറാപ്പിയെന്ന യൂട്യൂബ് ചാനൽ ഇതിന്റെ ടെസ്റ്റും നടത്തി അതിൽ വളയുന്ന ഐഫോണാണ് കണ്ടത്.

കഴിഞ്ഞ വെള്ളിയാഴ്‌ച്ചയാണ് ആപ്പിൾ ഐഫോൺ 6 പുറത്തിറങ്ങിയത്. നീളക്കൂടുതലും കട്ടികുറഞ്ഞതും അലൂമിനിയത്തിന്റെ ഉപയോഗവുമാണ് ഫോണിനെ നടുവളയ്കക്കുന്നതെന്നാണ് വിലയിരുത്തൽ. പുറത്തിറങ്ങി മൂന്നുദിവസത്തിനുള്ളിൽ പത്തു ദശലക്ഷം ഫോണുകൾ വിറ്റതായി ആപ്പിൾ കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു. ഇത് റെക്കോഡാണ്.4.7 ഇഞ്ചിന്റെ ബേസിക് മോഡൽ 869 ഓസ്‌ട്രേലിയൻ ഡോളറിനും 199 യു എസ് ഡോളറിനും 539 പൗണ്ടിനുമാണ് വിറ്റത്. എന്തായാലും ഐഫോണിന്റെ പിഴവ് അന്താരാഷ്ട്ര മാദ്ധ്യമങ്ങളും വാർത്തയാക്കിയിട്ടുണ്ട്.

പ്രതിഷേധം രേഖപ്പെടുത്തികൊണ്ടുള്ള വീഡിയോ കാണാം

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP