Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഐ ക്ലൗഡിൽ നിന്നും ഫോട്ടോ ഡിലീറ്റ് ചെയ്യുന്നത് എങ്ങനെ? ആപ്പിളിൽ നിന്നും എന്ന പേരിൽ വ്യാജ മെസ്സേജ് വന്നാൽ കെണിയിൽ വീഴരുത്; രണ്ടു പ്രധാന ആപ്പിൾ വിശേഷങ്ങൾ

ഐ ക്ലൗഡിൽ നിന്നും ഫോട്ടോ ഡിലീറ്റ് ചെയ്യുന്നത് എങ്ങനെ? ആപ്പിളിൽ നിന്നും എന്ന പേരിൽ വ്യാജ മെസ്സേജ് വന്നാൽ കെണിയിൽ വീഴരുത്; രണ്ടു പ്രധാന ആപ്പിൾ വിശേഷങ്ങൾ

സെലിബ്രിറ്റികളുടെ നഗ്ന ചിത്രങ്ങളും വീഡിയോകളും മോഷ്ടിക്കപ്പെട്ടുവെന്ന വാർത്തകൾക്ക് പിന്നാലെ, ഐ ക്ലൗഡിലെ സ്വകാര്യ ചിത്രങ്ങളും മറ്റും ഡിലീറ്റ് ചെയ്യാനുള്ള മാർഗമന്വേഷിച്ച് ആപ്പിൾ ഉപഭോക്താക്കൾ പരക്കം പായാൻ തുടങ്ങി. ചിത്രങ്ങളും മറ്റും ഓൺലൈനായി സ്‌റ്റോർ ചെയ്യുന്നതിലെ അപകടത്തെക്കുറിച്ചാണ് സെലിബ്രിറ്റി വൃത്തങ്ങളിലെ പ്രധാന ചർച്ച.

ഫോണിൽനിന്ന് വർഷങ്ങൾക്ക് മുന്നെ ഡിലീറ്റ് ചെയ്ത ചിത്രങ്ങളാണ് മോഷ്ടിക്കപ്പെട്ടവയിൽ ഉള്ളതെന്ന് നടി മേരി വിൻസ്റ്റീഡ് പരാതിപ്പെട്ടതോടെയാണ് ഐക്ലൗഡിൽ ശേഖരിക്കപ്പെടുന്ന ചിത്രങ്ങൾ എക്കാലത്തും ഭീഷണിയായി നിൽക്കുമെന്ന് ബോധ്യപ്പെട്ടത്. ഫോണിൽനിന്ന് ഡിലീറ്റ് ചെയ്താലും ചിത്രങ്ങൾ നഷ്ടമാകുന്നില്ലെന്ന് വിൻസ്റ്റീഡിന്റെ പരാതി ബോധ്യപ്പെടുത്തി.

ഫോണിൽനിന്ന് ഡിലീറ്റ് ചെയ്യുന്നതോടെ, പടങ്ങൾ അപ്രത്യക്ഷമാകുമെന്നാണ് ഭൂരിപക്ഷം ഉപഭോക്താക്കളുടെയും വിശ്വാസം. എന്നാൽ, അത് ക്ലൗഡിൽനിന്നു കൂടി നീക്കം ചെയ്യണമെങ്കിൽ, വെറുതെ ഡിലീറ്റ് ചെയ്താല്പോരെന്ന് വിദഗ്ധർ പറയുന്നു. ഫോൺ ഉപയോഗിച്ച് ഒരു ചിത്രമെടുക്കുമ്പോൾ, അത് ഫോണിലെ ക്യാമറ റോളിലാണ് സേവ് ചെയ്യപ്പെടുന്നത്. ഫോണിലെ ഗാലറിയിൽ ഈ ഫോട്ടോ കാണാനുമാവും. എന്നാൽ, ഇതേ സമയം മൈ ഫോട്ടോ സ്ട്രീം എന്ന ഓപ്ഷൻ ആക്ടീവാണെങ്കിൽ, ചിത്രങ്ങൾ മൈ ഫോട്ടോ സ്ട്രീമിലും അതുവഴി ഐ ക്ലൗഡിലും ശേഖരിക്കപ്പെടും. മൈ ഫോട്ടോ സ്ട്രീം ഒഴിവാക്കുകയാണ് ചിത്രങ്ങൾ ഐ ക്ലൗഡിലേക്ക് പോകാതിരിക്കാനുള്ള പോംവഴി.

ഉപകരണത്തിലെ ക്യാമറയിൽ നിന്നെടുക്കുന്ന ചിത്രങ്ങൾ മാത്രമല്ല, ടെക്റ്റ് മെസ്സേജുകൾക്കൊപ്പവും ഇ-മെയിലുകൾക്കൊപ്പവും വെബ്‌സൈറ്റുകളിൽനിന്നും ലഭിക്കുന്ന ചിത്രങ്ങളും സമാനമായ രീതിയിൽ ഐ ക്ലൗഡിൽ സേവ് ചെയ്യപ്പെടും. ഫോണിൽ മൈ ഫോട്ടോ സ്ട്രീം എന്ന് കാണാതിരിക്കുകയാണെങ്കിൽ, അത് ഡിസേബിൾ ചെയ്തിരിക്കുകയാണെന്ന് മനസ്സിലാകും.

ക്യാമറ റോളിൽനിന്നും ഐ ക്ലൗഡിൽനിന്നും ഫോട്ടോകൾ ഡിലീറ്റാവണമെങ്കിൽ, അത് മൈ ഫോട്ടോ സ്ട്രീമിൽനിന്നും നീക്കം ചെയ്യണം. ചിത്രങ്ങൾ ഐക്ലൗഡിൽ സേവ് ചെയ്യപ്പെടാതിരിക്കാൻ സെറ്റിങ്‌സില്പോയി മൈ ഫോട്ടോ സ്ട്രീമും ഫോട്ടോ ഷെയറിങ്ങും ഡിസേബിൾ ആക്കുകയും വേണം. നിലവിലുള്ള ബാക്കപ്പ് മുഴുവൻ മറ്റേതെങ്കിലും സിസ്റ്റത്തിലേക്ക് മാറ്റുകയോ, അല്ലെങ്കിൽ ആവശ്യമില്ലാത്തവ ഡിലീറ്റ് ചെയ്യുകയോ വേണം.

ഐ ഫോൺ ഉടമകൾ ഇപ്പോൾ നേരിടുന്ന മറ്റൊരു വെല്ലുവിളി ഹാക്കർമാരിൽനിന്ന് ലഭിക്കുന്ന വ്യാജ സന്ദേശങ്ങളാണ്. ആപ്പിളിൽനിന്നെന്നോണം വരുന്ന ഇ മെയിലുകളും ടെക്‌സ്റ്റ് മെസേജുകളും തുറന്നുനോക്കാതിരിക്കുന്നതാണ് സുരക്ഷിതമായ മാർഗം. ഇത്തരം സന്ദേശങ്ങൾ നിങ്ങളുടെ ലോഗിൻ വിവരങ്ങൾ ചോർത്താനും ഫോണിലെ വിവരങ്ങൾ ശേഖരിക്കാനും ഇടയാക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

ഏതു കേന്ദ്രത്തിൽ നിന്നാണ് ഇത്തരം വ്യാജ സന്ദേശങ്ങൾ വരുന്നതെന്നതിനെക്കുറിച്ച് ആപ്പിളും എഫ്.ബി.ഐയും അന്വേഷണം ആരംഭിച്ചുകഴിഞ്ഞു. ആപ്പിളിൽനിന്ന് ഐ ഫോൺ ഉടമകൾക്ക് യാതൊരു തരത്തിലുള്ള സന്ദേശങ്ങളും അയക്കുന്നില്ലെന്നും, വ്യാജ സന്ദേശങ്ങൾക്ക് പിന്നാലെ പോയി ലോഗിൻ വിവരങ്ങൾ നൽകരുതെന്നും ആപ്പിൾ വൃത്തങ്ങളും ഓൺലൈൻ സുരക്ഷാ വിഭാഗങ്ങളും മുന്നറിയിപ്പ് നൽകുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP