Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഐഫോൺ 8നും 8 പ്ലസിനും പിന്നാലെ ഇറങ്ങുന്ന ഐഫോൺ എക്സ് ആപ്പിൾ ഫോണുകളുടെ ചരിത്രത്തിൽ സൂപ്പർസ്റ്റാർ; വയർലെസ് ചാർജിംഗും ഫേഷ്യൽ റെക്കഗ്‌നിഷ്യനും എഡ്ജ് ടു എഡ്ജ് ഡിസ്പ്ലേയും അടക്കം അനേകം സൗകര്യങ്ങൾ; പുത്തൻ ഫോണിന്റെ വിശേഷങ്ങൾ അറിയാൻ ലോകം എമ്പാടും മൊബൈൽ പ്രേമികൾ കാത്തിരിക്കുന്നു

ഐഫോൺ 8നും 8 പ്ലസിനും പിന്നാലെ ഇറങ്ങുന്ന ഐഫോൺ എക്സ് ആപ്പിൾ ഫോണുകളുടെ ചരിത്രത്തിൽ സൂപ്പർസ്റ്റാർ;  വയർലെസ് ചാർജിംഗും ഫേഷ്യൽ റെക്കഗ്‌നിഷ്യനും എഡ്ജ് ടു എഡ്ജ് ഡിസ്പ്ലേയും അടക്കം അനേകം സൗകര്യങ്ങൾ; പുത്തൻ ഫോണിന്റെ വിശേഷങ്ങൾ അറിയാൻ  ലോകം എമ്പാടും മൊബൈൽ പ്രേമികൾ കാത്തിരിക്കുന്നു

മറുനാടൻ ഡെസ്‌ക്ക്

ന്യൂയോർക്ക്: ആപ്പിളിന്റെ ഫോണുകൾ ഇറങ്ങുന്നത് ലോകമാകമാനമുള്ള മൊബൈൽ പ്രേമികൾക്ക് എന്നുമൊരു ഉത്സവം തന്നെയാണ്. അതിനാൽ ഐഫോൺ 8, 8 പ്ലസ, ഐഫോൺ എക്സ് എന്നീ പുതിയ ഫോണുകളെയും വരവേൽക്കാൻ അവർ ഒരുങ്ങിക്കഴിഞ്ഞു. ഇക്കൂട്ടത്തിൽ ഐ ഫോൺ എക്സ് ആണ് ഏറ്റവും ശ്രദ്ധേയം. ആപ്പിൾ ഫോണുകളുടെ ചരിത്രത്തിലെ തന്നെ സൂപ്പർസ്റ്റാറായ ഫോണാണിത്. വയർലെസ് ചാർജിംഗും ഫേഷ്യൽ റെക്കഗ്‌നീഷ്യനും എഡ്ജ് ടു എഡ്ജ് ഡിസ്പ്ലേയും അടക്കം അനേകം സൗകര്യങ്ങളുള്ള അത്ഭുത ഫോണാണിത്. ഇതിനെ കുറിച്ചുള്ള സൂചനകൾ പുറത്ത് വന്നതോടെ പുത്തൻ ഫോണിന്റെ വിശേഷങ്ങൽ അറിയാൻ ലോകം എമ്പാടും മൊബൈൽ പ്രേമികൾ അക്ഷമരായി കാത്തിരിക്കുകയാണെന്നും റിപ്പോർട്ടുണ്ട്.

ഐഒഎസ് 11 ജിഎം എന്നറിയപ്പെടുന്ന ഈ ഫോണിന്റെ വില 1000 പൗണ്ടാണ് . ആപ്പിളിന്റെ ആന്വൽ പ്രൊഡക്ട് ഇവന്റിൽ വച്ചാണ് ഇന്നീ സൂപ്പർസ്റ്റാറിനെ പുറംലോകത്തെത്തിക്കുന്നത്. കുപെർടിനോയിലെ സ്റ്റീവ് ജോബ്സ് തിയേറ്ററിൽ വെച്ച് ആപ്പിൾ ഒര ചടങ്ങു നടത്തുന്നുണ്ട്. ഈ ചടങ്ങിൽ വെച്ച് പുതിയ ഫോണിന്റെ ലോഞ്ചിങ് ഡേറ്റ് പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്. 2013 മുതൽ ആപ്പിൾ ഫോണുകളിൽ ഉപയോഗിച്ച് വരുന്ന ഫിംഗർപ്രിന്റ് അൺലോക്ക് സിസ്റ്റത്തിന് പകരമായിരിക്കും ആപ്പിൾ എക്സിൽ ഫേഷ്യൽ റെക്കഗ്‌നിഷ്യൻ സംവിധാനം പ്രയോജനപ്പെടുത്തുന്നത്. ട്രൂ ടോൺ ഡിസ്പ്ലേ, 18.5:9 ആസ്പെക്ട് റേഷ്യേ, ലോംഗർ പവർ ബട്ടൺ, ഹോം ബട്ടൺ റീപ്ലേസ്ഡ് വിത്ത് ബാർ, സിക്സ് കോർ ഡിസൈൻ,ആപ്പിൾ പേ വിത്ത് ഫെസ് ഐഡി, ഡൈനാമിക് സ്റ്റാറ്റസ് ബാർ തുടങ്ങിയവയും ഇതിന്റെ ചില പ്രത്യേകതകളാണ്.

ഫോൺ അൺലോക്ക് ചെയ്യുന്നതെങ്ങനെ..?

ഐ ഫോണിനായി ഒരു പുതിയ യൂസർ ഇന്റർഫേസ് കൊണ്ടു വന്നിരിക്കുകയാണ് ഐഒഎസ് 11 ജിഎം. ഇതനുസരിച്ചാണ് ഹോം ബട്ടന് പകരം വെർച്വൽ ബാർ സ്ഥാപിച്ചിരിക്കുന്നത്. ഇത് സ്‌ക്രീനിന്റെ ചുവടെയാണ് നിലകൊള്ളുന്നത്. യൂസർമാർക്ക് ബാറിന് മേൽ സ്വൈപ് ചെയ്ത് ആപ്പുകൾ ക്ലോസ് ചെയ്യാനും ഹോം സ്‌ക്രീനിലേക്ക് തിരിച്ചെത്താനും സാധിക്കും. പുതിയ ഫേഷ്യൽ റെക്കഗ്‌നീഷ്യൻ സംവിധാനത്തിലൂടെ യൂസർമാർക്ക് ആപ്പിൾ പേയിലൂടെയുള്ള പേമെന്റുകൾ കൂടുതൽ വിശ്വാസ്യമാക്കാം. പവർ ബട്ടനിൽ ഡബിൾ ക്ലിക്ക് ചെയ്താണിത് സാധ്യമാക്കുന്നത്. മെയിൻ ആപ്പ് ഗ്രിഡിലേക്ക് പോകാനും മൾട്ടി ടാസ്‌കിങ് ഓപ്പൺ ചെയ്യാനും യൂസർമാർക്ക് തങ്ങളുടെ കൈകൾ ഡിവൈസിന് മേൽ സ്വൈപ് ചെയ്താൽ മതി.

ഫോട്ടോ വീഡിയോ ഫീച്ചറുകൾ

ആപ്പിളിന്റെ ഹോംപോഡ് സ്പീക്കറിനുള്ള സോഴ്സ് കോഡിൽ അടുത്ത ഐഫോണിനെ സംബന്ധിച്ച നിരവധി വിശദാംശങ്ങൾ കാണാം. ഇതിൽ വീഡിയോ, ഫോട്ടോ ഫീച്ചറുകളും ഉൾപ്പെടുത്തിയിരിക്കുന്നു. പുതിയ ഐഫോൺ എക്സിന് 4 കെ വീഡിയോ സെക്കൻഡിൽ 60 ഫ്രെിമിൽ റെക്കോർഡ് ചെയ്യാനാവുമെന്നാണ് ബ്രസീലിയൻ വെബ്സൈറ്റായ ഐഹെൽപ് ബിആർ റിപ്പോർട്ട് ചെയ്യുന്നത്. ഐഫോൺ 7ന്റെ റിയർ ക്യാമറയുടെ ഇരട്ടി വേഗമാണിത്. പുതിയ ഫോണിനെക്കുറിച്ചുള്ള ചോർന്ന് കിട്ടിയ വിവരങ്ങൾ സത്യമാണെങ്കിൽ ഐഒഎസ്11ലെ ആഗുമെന്റഡ് റിയാലിറ്റി ആപ്ലിക്കേഷൻസിനെ സഹായിക്കാൻ വേഗതയുള്ള ഫ്രെയിം നിരക്കിന് സാധിക്കും. കരിമരുന്ന് പ്രയോഗം , സൂര്യാസ്തമയം തുടങ്ങിയ പ്രത്യേക ദൃശ്യങ്ങൾ പകർത്തുമ്പോൾ കൂടുതൽ യഥാതദമായ ചിത്രങ്ങൾ ലഭിക്കുവാൻ സഹായിക്കുന്നതിനായി പുതിയ സ്മാർട്ട് കാം സീൻ സെലക്ഷൻ ഫീച്ചർ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും സൂചനകളുണ്ട്.

വയർലെസ് ചാർജിങ്

പുതിയ ഫോണിന്റെ പ്രധാനപ്പെട്ട ഒരു പ്രത്യേകതകയാണിത്. ഈ ചാർജിങ് സിസ്റ്റം 7.5 വാട്സിലാണ് പ്രവർത്തിക്കുന്നത്. അതായത് നിലവിലുള്ള ചാർജറുകളേക്കാൾ വേഗത ഇതിന് നൽകാനാവില്ലെന്ന് ചുരുക്കം. എന്നാൽ ഈ നൂതന ചാർജിങ് ടെക്നോളജി വേറെ തന്നെയാണ് വിൽക്കുന്നതെന്നും പുതിയ ആപ്പിൾ ഫോൺ വാങ്ങുമ്പോൾ അതിൽ ഉൾപ്പെടുത്തിയല്ല ഇത് വിൽക്കുന്നതെന്നുമാണ് ബ്ലോഗറും ആപ്പിൾ ഇൻഫർമേഷൻ അനലിസ്റ്റുമായ ജോൺ ഗ്രുബെർ വെളിപ്പെടുത്തുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP