Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഇന്ത്യയിൽ 'ലംബോർഗിനിക്ക് വൻ ഡിമാന്റ്; മൂന്നു കോടിയുടെ ലംബോർഗിനി 'ഉറുസ്' ഇന്ത്യയിലിറങ്ങുന്നത് ആഴ്ചയിൽ ഒന്നുവീതം; ഒരു വർഷത്തിനുള്ളിൽ 50 എണ്ണം വിറ്റഴിച്ചെന്ന് കമ്പനി; ലോകത്തിലെ ഏറ്റവും വേഗമുള്ള എസ്.യു.വി. എന്ന വിശേഷണവുമായെത്തുന്ന കാറിന് ഇന്ത്യയിൽ ആരാധകരെറേ

ഇന്ത്യയിൽ 'ലംബോർഗിനിക്ക് വൻ ഡിമാന്റ്; മൂന്നു കോടിയുടെ ലംബോർഗിനി 'ഉറുസ്' ഇന്ത്യയിലിറങ്ങുന്നത് ആഴ്ചയിൽ ഒന്നുവീതം; ഒരു വർഷത്തിനുള്ളിൽ 50 എണ്ണം വിറ്റഴിച്ചെന്ന് കമ്പനി; ലോകത്തിലെ ഏറ്റവും വേഗമുള്ള എസ്.യു.വി. എന്ന വിശേഷണവുമായെത്തുന്ന കാറിന് ഇന്ത്യയിൽ ആരാധകരെറേ

മറുനാടൻ ഡെസ്‌ക്‌

സാമ്പത്തിക പ്രതിസന്ധി കാരണം കാർ വിപണിയിൽ വളർച്ച കുറഞ്ഞെങ്കിലും ആഡംബര കാർ നിർമ്മാതാക്കളായ 'ലംബോർഗിനി'ക്ക് വില്പനയിൽ മുന്നേറ്റമെന്ന് റിപ്പോർട്ട്. കഴിഞ്ഞ ജനുവരിയിലാണ് ലംബോർഗിനിയുടെ ആദ്യ എസ്യുവിയായ ഉറുസ് അവതരിപ്പിച്ചത്.മൂന്നു കോടി രൂപയ്ക്കുമേൽ ഷോറൂം വിലയുള്ള 'ഉറുസ്' എസ്.യു.വി. ഇന്ത്യയിലിറങ്ങി ഒരു വർഷത്തിനുള്ളിൽ 50 എണ്ണം വിറ്റഴിച്ചിരിക്കുകയാണ് ലംബോർഗിനി ഇന്ത്യ. അതായത്, ഓരോ ആഴ്ചയും ഒന്നെന്ന കണക്കിൽ.

.മറ്റ് ആഡംബര വാഹനങ്ങൾക്ക് ലഭിച്ചിട്ടില്ല സ്വീകാര്യത സ്വന്തമാക്കിയ ഉറുസ് കുറഞ്ഞ സമയത്തിനുള്ളിൽ 50 ഡെലിവറി നടത്തിയ സൂപ്പർ ലക്ഷ്വറി കാർ എന്ന നേട്ടമാണ് ഇതോടെ സ്വന്തമാക്കിയിരിക്കുന്നത്. രൂപകൽപ്പനയിലും സാങ്കേതിക വിദ്യയിലും ഉന്നത നിലവാരം പുലർത്തുന്ന ഉറുസിന് 'സൂപ്പർ എസ്.യു.വി.' എന്ന വിശേഷണവുമുണ്ട്. 3.6 സെക്കന്റിൽ 100 കിലോമീറ്റർ വേഗവും 12.8 സെക്കൻഡിൽ 200 കിലോമീറ്റർ വേഗതയും കൈവരിക്കാനുള്ള ശേഷിയാണ് ഉറുസിന് ഈ വിശേഷണം നേടി നൽകിയത്.

100 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുമ്പോൾ വാഹനം ബ്രേക്ക് ചെയ്താൽ 33.7 മീറ്റർ ദൂരത്തിനുള്ളിൽ നിർത്താൻ സാധിക്കുമെന്ന പ്രത്യേകതയുമുണ്ട്. 305 കിലോമീറ്ററാണ് പരമാവധി വേഗം. ലോകത്തിലെ ഏറ്റവും വേഗമുള്ള എസ്.യു.വി. എന്ന സവിശേഷതയുമുള്ള വാഹനമാണ് ഉറുസ്.4.0 ലിറ്റർ ട്വിൻ ടർബോ വി8 എൻജിനാണ് ഉറുസിലുള്ളത്. ഇത് 650 ബിഎച്ച്പി കരുത്ത് ഉത്പാദിപ്പിക്കും. ഏത് ടെറൈനിലും ഓടിക്കാൻ കഴിയുന്ന ആറ് മോഡുകളാണ് ഉറുസിലുള്ളത്. സുരക്ഷയുടെ കാര്യത്തിലും ഏറെ മുന്നിലാണ് ഈ സൂപ്പർ എസ്യുവി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP