Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പുതുവർഷം പിറക്കുമ്പോൾ പുതുസമ്മാനങ്ങളുമായി ആപ്പിൾ; മൂന്ന് പുതിയ ഐഫോൺ മോഡലുകൾ ഉടൻ; സെക്കൻഡ് ജനറേഷൻ എയർപോഡുകളും 2018 ൽ പുറത്തിറക്കും

പുതുവർഷം പിറക്കുമ്പോൾ പുതുസമ്മാനങ്ങളുമായി ആപ്പിൾ; മൂന്ന് പുതിയ ഐഫോൺ മോഡലുകൾ ഉടൻ; സെക്കൻഡ് ജനറേഷൻ എയർപോഡുകളും 2018 ൽ പുറത്തിറക്കും

മറുനാടൻ മലയാളി ഡസ്‌ക്‌

ന്യൂഡൽഹി: എന്തുണ്ട് ആപ്പിളിൽ നിന്നുള്ള വാർത്തകൾ? അറിയാൻ കാത്തിരിക്കുകയാണ് ഐഫോൺ പ്രേമികൾ. പുതുവർഷം പിറക്കുമ്പോൾ പുതിയ മൂന്ന് ഐഫോൺ മോഡലുകൾ ആപ്പിൾ പുറത്തിറക്കുമെന്നാണ് കേൾവി.

അതുമാത്രമല്ല വിശേഷം. രണ്ടാം തലമുറ ആപ്പിൾ എയർപോഡുകൾ പുറത്തിറക്കുകയാണ് കമ്പനി.പതിവുപോലെ, അടുത്ത ജനറേഷൻ വയർലെസ് ഹെഡ് ഫോണുകളെക്കുറിച്ചു കമ്പനി ഔദ്യോഗികമായി വിവരങ്ങളൊന്നും പുറത്തു വിട്ടിട്ടില്ല.അതേസമയം, പ്രമുഖ വിശകലന വിദഗ്ധനായ മിങ് ചി കുവോ ചില കാര്യങ്ങളൊക്കെ വെളിപ്പെടുത്തിയിട്ടുണ്ട്.

ക്രിസ്മസായതോടെ വിപണി ഉണരുകയും, എയർപോഡുകൾക്ക് ആവശ്യക്കാരേറുകയും ചെയ്തു. എന്നാൽ സീസണിലെ ആവശ്യത്തിനൊത്ത് എയർപോഡുകൾ നൽകാൻ ആപ്പിളിന് സാധിക്കുന്നുമില്ല. ഇക്കാരണത്താൽ 2018 ൽ കൂടുതൽ എയർപോഡുകൾ ആപ്പിൾ വിപണിയിൽ എത്തിക്കുമെന്നാണ് മിങ് ചി കുവോ കണക്കുകൂട്ടുന്നത്.എന്നാൽ, ഇതിന്റെ വിശദാംശങ്ങൾ കുവോ പുറത്തുവിട്ടില്ല.കുറച്ചുകൂടി ചെറിയ ക്വാർട്‌സ് ഘടകമായിരിക്കും എയർപോഡിലുണ്ടാവുക എന്ന് അദ്ദേഹം പറഞ്ഞു.

നിലവിലുള്ള എയർപോഡുകൾ വികസിപ്പിക്കുന്ന തായ് വാനീസ് നിർമ്മാതാക്കളായ ഇൻവെന്റക് തന്നെയായിരിക്കും പുതിയ എയർപോഡുകളും അസംബിൾ ചെയ്യുന്നത്.എന്നാൽ, എയർപോഡിന്റെ ഘടകങ്ങൾ വിതരണം ചെയ്യുക യുണിടെക്,കോംപെക്,ടിഎക്സ്സി,എച്ചഎൽജെ എന്നിവയായിരിക്കും. ഇനി പുറത്തിറക്കുന്നത് ഹെഡ്‌ഫോണുകൾ എയർപവർ ചാർജിങ് മാറ്റിൽ വയർലെസായി ചാർജ് ചെയ്യാൻ സഹായിക്കുന്ന പുതിയ ഇൻഡക്ടീവ് എയർപോഡുകളായിരിക്കും. എയർപവർ ചാർജിങ് മാറ്റ് അടുത്ത വർഷം ലഭ്യമാകുമെന്നാണ് അറിയുന്നത്.

കഴിഞ്ഞ വർഷം ഐഫോൺ 7, ഐഫോൺ 7പ്ലസ് എന്നിവയ്‌ക്കൊപ്പം ആപ്പിളിന്റെ എയർപോഡുകളും പുറത്തിറക്കിയിരുന്നു.ഈ വർഷം വയർലെസായി ചാർജ് ചെയ്യാവുന്ന രണ്ടാം തലമുറ എയർപോഡ് കെയ്‌സുകളും ആപ്പിൾ പുറത്തിറക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP