Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പിന്നിലെ രണ്ട് ക്യാമറകളിൽ ഒന്നിൽ 16 മെഗാപിക്‌സൽ ടെലിഫോട്ടോ ലെൻസ്; ദൃശ്യഭംഗിക്ക് ഒഎൽഇഡി സ്‌ക്രീനും; 6 ജിബി റാമിനൊപ്പം സ്റ്റോറേജിനായി 64 ജിബി; അണിയറയിൽ ഉപഭോക്താവിനെ ഞെട്ടിക്കുന്ന ഫീച്ചറുകളെന്നും സൂചന; ഗൂഗിൾ പിക്‌സൽ 4 ഒക്‌റ്റോബറിൽ വിപണിയിൽ എത്തിയേക്കും

പിന്നിലെ രണ്ട് ക്യാമറകളിൽ ഒന്നിൽ 16 മെഗാപിക്‌സൽ ടെലിഫോട്ടോ ലെൻസ്; ദൃശ്യഭംഗിക്ക് ഒഎൽഇഡി സ്‌ക്രീനും; 6 ജിബി റാമിനൊപ്പം സ്റ്റോറേജിനായി 64 ജിബി; അണിയറയിൽ ഉപഭോക്താവിനെ ഞെട്ടിക്കുന്ന ഫീച്ചറുകളെന്നും സൂചന; ഗൂഗിൾ പിക്‌സൽ 4 ഒക്‌റ്റോബറിൽ വിപണിയിൽ എത്തിയേക്കും

മറുനാടൻ ഡെസ്‌ക്‌

ആൻഡ്രോയിഡ് ഫോൺ രംഗത്ത് പുതിയ തരംഗവുമായി ഗൂഗിൾ പിക്സൽ 4. ഫോൺ പ്രേമികൾ കാലങ്ങളായി കാത്തിരിക്കുന്ന പിക്സൽ 4 ഒക്ടോബർ മാസത്തോടെ വിൽപനയ്ക്കെത്തും. ഇതു വരെ ഇറങ്ങിയ ഗൂഗിൾ ഫോണുകളിൽ നിന്ന് വ്യത്യസ്തമായി പിൻഭാഗത്ത് ഇരട്ട ക്യാമറയുമായാണ് പിക്സൽ 4 ന്റെ വരവ്. കൂടാതെ ഒരു ക്യാമറയിൽ 16 മെഗാപിക്സലിന്റെ ടെലി ഫോട്ടോ ലെൻസ് ഉണ്ടായിരിക്കും. വിശദമായ വിവരങ്ങൾ ഒന്നും തന്നെ ഫോണിനെപ്പറ്റി ഔദ്യോഗികമായി പുറത്തു വിട്ടിട്ടില്ലെങ്കിലും ആൻഡ്രോയിഡ് ക്യൂ കോഡിൽ നിന്ന് ചില വിവരങ്ങൾ ചോർന്നിട്ടുണ്ട്.

ക്യാമറയ്ക്കുള്ള പ്രത്യേകതകളാണ് ഗൂഗിൾ ഫോണുകളെ പ്രിയങ്കരമാക്കുന്നത്. പിക്സൽ 2 ലും 3 ലും എല്ലാം അതു തന്നെ ആയിരുന്നു ആൾക്കാർ ശ്രദ്ധിച്ചത്. ട്വിറ്ററിലൂടെ ഫോണിന്റെ ആദ്യ ലുക്ക് പുറത്തു വിട്ടപ്പോൾ തന്നെ നിരവധി സംശയങ്ങളാണ് ആൾക്കാർക്കുണ്ടായിരുന്നത്. പിൻഭാഗം കറുത്ത് നിറത്തിലുള്ള ഫോണിന്റെ് വലത് ഭാഗത്തായി ശബ്ദ നിയന്ത്രണ ബട്ടനുകൾക്ക് മുകളിലായി വെള്ളനിറത്തിൽ പവർ ബട്ടനും നൽകിയിട്ടുണ്ട്. താഴെയായി ഗൂഗിളിന്റെ ചിഹ്നവും. ഇടത് ഭാഗത്ത് മുകളിലായി ചതുരാകൃതിയിലുള്ള മോഡ്യൂളിലാണ് ക്യാമറകൾ നൽകിയിട്ടുള്ളത്. രണ്ട് ക്യാമറ ലെൻസുകളും എൽഇഡി ഫ്‌ളാഷ് ലൈറ്റുമുണ്ട്. ഒഎൽഇഡി സ്‌ക്രീൻ, 6 ജിബി റാം, 64 ജിബി സ്റ്റോറേജ് എന്നീ സവിശേഷതകളോടെയാകും ഫോൺ വിപണിയിലെത്തുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP